ദൃശ്യപര്‍വ്വം.1- നാട്ടിലെ കാഴ്ചകള്‍
.
ഒരു മാസം നാട്ടിലായിരുന്നു. (വിശേഷങ്ങളൊക്കെ കഴിഞ്ഞ പോസ്റ്റിലുണ്ടായിരുന്നല്ലോ.) വിവാഹവും, വിരുന്നും കഴിഞ്ഞിപ്പോള്‍ വിരഹത്തിലാണ്. ഒരുമാസമായി അടച്ചിട്ടിരുന്ന ബ്ലോഗ് പൊടിതട്ടിയെടുത്തേക്കാം എന്നൊരു അഹങ്കാരം. അതുകൊണ്ട് നാട്ടിലായിരുന്നപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങളായേക്കം എന്നു തോന്നി. (ഫോട്ടോഗ്രാഫറല്ലാത്തതുകൊണ്ടും, ക്യാമറയുടെ ‘നിലവാരം’ കൊണ്ടും എന്നെക്കൊണ്ട് ഇത്രയേ പറ്റൂ)
തൃശ്ശൂര്‍ ജില്ലയിലെ മതിലകം കനാല്‍. കനോലികനാലിന്റെ ഒരു കൈവഴി. മതിലകം പാലത്തില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍.
ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ കാണുന്ന പ്രകൃതി ദൃശ്യം.
‘ട്രെയിന്‍ വരുന്നതിനു മുന്‍പ് ഒന്നു മുറുക്കിയേക്കാം’
നാട്ടിലെ ദൃശ്യങ്ങള്‍ തീരുന്നു. ഇനി കന്യാകുമാരിയില്‍ ചെന്നിട്ട് കാണാം. അവിടത്തെ ദൃശ്യങ്ങള്‍ മറ്റൊരിക്കല്‍..
.
39 comments:
ദൃശ്യപര്‍വ്വം- നാട്ടിലെ കാഴ്ചകള്‍
പോസ്റ്റാന്‍ തല്‍ക്കാലം മറ്റൊന്നുമില്ല. അതുകൊണ്ട് കുറച്ചു ഫോട്ടോസായിക്കോട്ടെ ഇപ്രാവശ്യവും അടുത്തതും.
ഇത് ഭാഗം നമ്പര്‍ ഒന്ന്.
ഠേ!!!ഠേ!!!..
പരാധീനക്കാരനല്ലേ, ഇനി തൊട്ടു രണ്ടു തേങ്ങാ വീതം അടിച്ചേക്കാം.
ആ 'വടക്കുനോക്കിയന്ത്രം' പോസ്റ്റ് നന്ദാ, കാണാന്‍ [ കമന്റാന്‍] കൊതിയായി...;-)
ഗൃഹസ്ഥാശ്രമം പരീക്ഷിക്കാന്‍ തീരുമാനിച്ചു അല്ലെ?ആശംസകള്‍..
പറയാന്‍ വിട്ടു..ചിത്രങ്ങള്‍ നന്നായി..
അപ്പോ വിരഹത്തിലാണല്ലേ? അതിനുമില്ലേ ഒരു സുഖം!
ഈ ഊരകം,കടലാശ്ശേരി വഴിയൊക്കെ ഞാനും പലപ്പോഴും പോവാറുള്ളതാ.
പോട്ടം പിടിക്കാന്‍ ഇനി ഇരിങ്ങാലക്കുടയ്ക്കും വരേണ്ടിവരുമെന്നു തോന്നുന്നല്ലോ....
അഭിനന്ദനങ്ങള്‍ ട്ടോ......
നാടന്‍ കാഴ്ചകള്‍ നന്നായിട്ടുണ്ട്.
ഒരു ഫോട്ടൊഗ്രാഫറെ കൂടെ കൊണ്ടു നടന്നൂടേ നന്ദാ...
പടങ്ങള്‍ നന്നായിട്ടുണ്ട്.
സ...........രി...........ഗ..........
നന്ദാ....... നന്ദി.......... നാട്ടിലെ കാഴ്ചകള്‍ക്ക്.
ചിത്രങ്ങള്‍ ഇഷ്ടായി. അപ്പോ ഇനി കന്യാകുമാരി കാഴ്ചകള്‍ അല്ലേ?
പടങ്ങള്‍ ഇഷ്ടമായി..അപ്പോള്‍ സരിഗയുടെ പോസ്റ്റുകള്‍ എന്നു കാണാന്‍ പറ്റും ഞങ്ങള്‍ക്ക് ?
"...അപ്പോള്‍ സരിഗയുടെ പോസ്റ്റുകള്‍ എന്നു കാണാന്‍ പറ്റും ഞങ്ങള്‍ക്ക് ?..."
അതിനു ഇടയ്ക്ക് നന്ദന്റെ കരണത്തോ മുതുകിലോ നോക്കിയാല്‍ മതി. കയ്യിലിരുപ്പ് അത്രയ്ക്കു കേമമാണല്ലോ!
“നാടന്‍” മണക്കുന്ന പടങ്ങള്‍..
സൂപ്പര്‍ മച്ചാ...
നന്നായിട്ടുണ്ട്.നല്ല നാട്. ഒരു പക്ഷേ എന്റെ ഗ്രാമത്തേക്കാൾ ഭംഗി ഇവിടെ തന്നെ.
ഓരോ ഫ്രൈമും നയനമനോഹരം..കേരളം എത്ര സുന്ദരം.!
കേരളം സുന്ദരമാണെന്നു വീണ്ടും മനസ്സിലായി.
മനു മാഷ് പറഞ്ഞപോലെ നാടന്റെ മണമുള്ള പടങ്ങള്‍!!
കന്യാകുമാരി ചൂടോടെ പോരട്ടെ.
ആദ്യ ചിത്രങ്ങള്‍ വളരെ ഇഷ്ടായി
കന്യാകുമാരീലേയ്ക്ക് വെച്ച് പിടിക്കാല്ലേ... :))
നാട്ടിലെ പടമെന്നുപറഞ്ഞിട്ട് ഇതില്‍ പൈങ്ങോട്ടിലെ ഒരു പടം പോലുമില്ലല്ലോടെയ്
തല്‍ക്കാല ആശ്വാസത്തിനു കെട്ടുച്ചിറ ഷാപ്പിന്റെ പടമെങ്കിലും ഇടൂ മോനെ
മനോഹര ചിത്രങ്ങള്‍... തൃശ്ശൂരാണെന്ന് പറയുമ്പോള്‍ സന്തോഷം കൂടുതല്‍... ഇനിയും പോന്നോട്ടേ....
:)
കണ്ടു പരിചയിച്ച വഴികളുടെ നല്ല പടങ്ങള്‍ കണ്ടത്തില്‍ വളരെ സന്തോഷം.
ഇപ്രാവശ്യം നാട്ടില്പോയപ്പോള്‍ കനോലിക്കനാലിലെ ചിത്രങ്ങള്‍ എടുക്കണമെന്ന് വിചാരിച്ചതാണ്, പറ്റിയില്ല. കണ്ടപ്പോള്‍ സന്തോഷം തോന്നി. നന്നായിരിയ്ക്കുന്നു.
അൽപ്പം വൈകിയ വിവാഹാശംസകൾ.
ചിത്രങ്ങൾ മനോഹരം
വിവാഹാശംസകള്‍!!
വളരെ നല്ല ചിത്രങ്ങള്‍
ithu thrissoora?
നന്ദന്‍ ജീ..
പടംസ് എല്ലാം കണ്ണിന് കുളിരേകുന്നു.
കണ്ടൊ ജീവിത സഖി വന്നപ്പോള്‍ കൂടുതല്‍ കഴിവുകള്‍ പുറത്തേക്ക് വരുന്നു.
വിവാഹാശംസകള്‍ ഒന്നുകൂടെ നേരുന്നു.
നാട്ടിലെ ചിത്രങ്ങള്‍ കാണുമ്പോള്‍ നാട്ടിലേക്ക് പോകണമെന്ന് തോന്നുന്നു. ഫോട്ടോഗ്രാഫറല്ല എന്ന് പറഞ്ഞത് വിശ്വസിക്കുന്നില്ല:)
നന്ദന്‍ ജീ..,നാട്ടിലെ കാഴ്ചകള്‍ കൊള്ളാം പ്രത്യേകിച്ചും ആ പച്ചപ്പു വിരിച്ച വയലും ഇടവഴിയും..വിരഹപര്‍വ്വം അധികം നീളാതിരിക്കട്ടെ....:)
ദീര്‍ഘ-സന്തോഷ-സമാധാന ദാമ്പത്യം ആശംസിക്കുന്നു.
ഈ ചിത്രങ്ങള്‍പോലെ മനോഹരമാവട്ടെ..
ഗംഭീരയിട്ടുണ്ടു ട്ടൊ.
മതിലകം പാലം വന്നപ്പോള്‍ ഒരു വഞ്ചി യാത്ര നഷ്ടമാകുമല്ലൊ എന്ന ദുഖമായിരുന്നെനിക്കു...
ഇരിങ്ങാലക്കുട റയില്‍വെ സ്റ്റേഷനില്‍ നിന്നാല്‍ ഇത്ര സുന്ദരമയൊരു കാഴ്ചയുണ്ടെന്നു ഇപ്പോഴാ മനസ്സിലാകുന്നെ...അതു കാണാനുള്ള ക്ഷമ അപ്പോള്‍ ഉണ്ടാകാറില്ല.
aa idavazhiyude photo kidilan aane maashe..!
:-)
Upasana
:)
നന്ദാ,
മനോഹരമായ ചിത്രങ്ങള്‍. ഫോട്ടൊഗ്രാഫര്‍ അല്ലെന്നു വെറുതേ പറഞ്ഞതാണൊ?
കന്യാകുമാരി ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.
നാട്ടിലെ ചിത്രങ്ങള്‍ നന്നായി നന്ദേട്ടാ,
പണിതീരുന്ന ഓരോ പുതിയ പാലങ്ങളും ഓരോ നഷ്ടങ്ങളാണെന്ന് എന്‍റെയൊരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.
കടവുകളും, കടവിലെ കാത്തുനില്പ്പും, ഓളപ്പരപ്പിലെ യാത്രയും.... കേരളത്തിന്‍റെ നഷ്ടമാകുന്ന ഗ്രാമീണബിംബങ്ങള്‍...
നാലഞ്ചുവര്‍ഷം മുന്‍പ് വരെയുണ്ടായിരുന്ന മതിലകത്തെയും പൂവ്വത്തുംകടവിലെയും പുഴ കടക്കാനുള്ള കാത്തിരിപ്പ് ഒരു മധുരമുള്ള ഓര്‍മ്മയായി മനസ്സില്‍...
ആദ്യ നാലു ഫോട്ടോകള്‍ എത്ര നന്നായി...ഇനി കന്യാകുമാരി കാഴ്ചകള്‍ക്കായി...
നാട്ടിലെ കാഴ്ചകള്‍ കാണാനെത്തിയവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഇനി വരുന്നവര്‍ക്കും അഭിപ്രായം പറയാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വലിയ നന്ദി. നന്ദി. നന്ദി.:)
ആദ്യചിത്രം അസ്സലായി!
അതിന്റെ വലുതുണ്ടോ?
nandettaaaaa.... ithu thanneya enteyum naadu.... padiyur enna gramam... njanam islandile sthiram yaathrakaaran aanu... fotos kandathil valare santhosham.. nannayittund..
naannaayittundu k to p ictures
ഫോട്ടോസ് എക്സ്ട്രാ ലാര്‍ജ് സൈസില്‍ ഇട്ടുനോക്കൂ.
Post a Comment