Monday, February 9, 2009

ബാംഗ്ലൂരിലൊരു വാലന്റയിന്‍ ദിനത്തില്‍...

.

.അവളെ മീറ്റ് ചെയ്യാന്‍ പറ്റിയ സ്ഥലം കഫെ കോഫീ ഡെ ആണെന്ന് എന്നൊട് പറഞ്ഞത് എന്റെ റൂം മേറ്റ് ആയിരുന്നു.

മജെസ്റ്റിക്കിലോ ശിവാജി നഗറിലോ ഉള്ള ബസ് സ്റ്റാന്‍ഡായിരുന്നെങ്കില്‍ എനിക്ക് പോകാനും വരാനും എളുപ്പമല്ലേ എന്ന എന്റെ ചോദ്യത്തിന് 'ഫ്ഫ്ഫാ‍....' എന്നൊരാട്ടായിരുന്നു അവന്റെ മറുപടി.

ബാംഗ്ലൂരില്‍, ഗേള്‍ ഫ്രണ്ടിനെ കാണാനും മുട്ടാനും പിന്നെ സംസാരിക്കാനും മിനിമം കഫേ കോഫീഡെ തന്നെ വേണം എന്നവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ മറുത്തു പറയാന്‍ എനിക്കൊന്നുമുണ്ടായില്ല..

ബാംഗ്ലൂര്‍ മഹാനഗരത്തില്‍ വന്ന് നാലഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് ദൈവം തമ്പുരാന്‍ എന്റെ നിരന്തരപ്രാര്‍ത്ഥന കേട്ട പോലെ എന്നെയൊന്ന് അനുഗ്രഹിച്ചത്. ദൈവ പ്രഘോഷണക്കാരും രോഗശാന്തിക്കാരുമൊക്കെ ചെയ്യുന്ന അത്ഭുത പ്രവൃത്തി പോലെ ഒരു ദിവസം പെട്ടന്നങ്ങു ആ ദൈവവിളി/മഹാത്ഭുതം അങ്ങു സംഭവിക്കുകയായിരുന്നു.

ഏതൊരു മലയാളിയുടേയും പോലെ എംജി റോഡ്, ബ്രിഗേഡ് റോഡ്, നഴ്സിങ്ങ് പിള്ളാര്, മാളുകള്‍, പാര്‍ക്കുകള്‍ എന്ന ടിപ്പിക്കല്‍ സ്വപ്നങ്ങളുമായിട്ടായിരുന്നു ഇങ്ങോട്ട് ഐലന്റ് എക്സ്പ്രെസ് കയറിയത്. വന്നു കയറിയതിനുശേഷമാണ് സങ്കലപ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ 'നല്ല സിനിമയും മലയാള സിനിമയും' പോലെയുള്ള അന്തരമുണ്ടെന്നു മനസ്സിലായത്.

ദിവസവും 8 മണിക്കൂര്‍ മാത്രം ജോലി ചെയ്തു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് പതിനഞ്ചും ഇരുപതും മണിക്കൂര്‍ പണിയെടുക്കേണ്ടി വരുന്നതും, ദിവസവും പാതിരാപണി വരുന്നതും, രാവിലെ ഉറക്കം മതിയാകാതെ എഴുന്നേറ്റ് കാക്കക്കുളി കുളിച്ച്, കന്നഡക്കാരന്റെ കടിച്ചാല്‍ പൊട്ടാത്ത കന്നഡതെറി കേട്ടും, ബസ്സില്‍ തൂങ്ങി പിടിച്ച് യാത്ര ചെയ്യേണ്ടി വന്നതും, കയ്യിലുള്ള കാശ് കൊടുത്ത് കടലാസ്സ് വാങ്ങി കാപ്പിപാത്രത്തിന്റെ മുന്നില്‍ കാ മണിക്കൂര്‍ ക്യൂ നിന്ന് കാപ്പികുടിക്കേണ്ട ഗതികേടും വന്നപ്പോള്‍, നാട്ടിലെ ചായക്കടയില്‍ ചായവൈകിയപ്പോ ചായക്കടക്കാരനെ ചീത്ത വിളിച്ചത് ഗൃഹാതുരത്വമാണെന്നു മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു......

അങ്ങിനെ സ്വയം പ്രാകിയും ജീവിതം വെറുത്തും കഴിയവേ ഒരു ദിവസം. ചാറ്റ് റൂമിന്റെ വിന്‍ഡോയില്‍ അനര്‍ഗ്ഗസുമശരമൊഴുകും എന്ന മട്ടില്‍ പുഞ്ചിരി പൊഴിയുന്ന മഞ്ചുളാംഗിയുടെ മന്ദഹാസം. വൈകിച്ചില്ല..

"ഹായ്"

തിരിച്ചും കിട്ടി ഒരു ഹായ്.

കുലച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ചില്ല കുലുക്കിയപോലെ... സന്ദേശങ്ങളുടെ ഒരു പെരുമഴയായിരുന്നു പിന്നെ.

പേര് സൌമിത്രാ ബാനര്‍ജി. കലക്കത്തയിലെ കലക്കനൊരു കുടുബത്തിലെ ഏക മകള്‍. ഔപചാരിക വിദ്യാഭ്യാസം നാട്ടില്‍, തുടര്‍ന്ന് മുംബയില്‍ പ്രൊഫഷണല്‍ കോളേജില്‍ ഉന്നത വിദ്യാഭ്യാസം. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ ഭീമന്റെ കമ്പനിയില്‍ സോഫ്റ്റ്വെയറിന്റെ ചക്കപ്പുഴുക്ക് ഉണ്ടാക്കികൊടുക്കുന്നു.

വാഹ്!!

ഈ ദൈവം തമ്പുരാന്റെ ഓരോരൊ കളികളേ..!! ഇണചേരാന്‍ കഴിയാതെന്റെ ജീവിതം ഇടക്കുവെച്ചു നിന്നുപോകുമോ, ആഗോളസാമ്പത്തീക മാന്ദ്യം വരും മുമ്പേ എന്റെ കാലി പഴ്സ് പോക്കറ്റടിച്ചുപോകുമോ, കടം കേറി മുടിഞ്ഞ് കുത്തുപാളയെടുക്കുമോ, ഒരു ഗതീം പരഗതീം ഇല്ലാതാകുമ്പോ കെട്ടിത്തൂങ്ങണോ, വിഷം കഴിക്കണോ, ട്രെയിനിന്‍ തലവെക്കണോ എന്ന സൂയിസൈഡല്‍ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമോ എന്ന 'കയ്യാലപ്പുറത്തെ തേങ്ങ' പോലെയുള്ള എന്റെ ജീവിതത്തിലേക്ക് ദൈവം നനുത്ത പാദസ്പര്‍ശത്തോടെ... തെളിഞ്ഞ മന്ദഹാസത്തോടേ,... സാന്ദ്രമാം തൂവെള്ളീച്ചന്ദ്രികപോലെ സൌമിത്രയെ സവിധത്തില്‍ സമാഗതമാക്കിയത്.

പലദിവസത്തെ ചാറ്റിലൂടെ പരസ്പരം പിരിയാനാവാത്തവിധം അടുത്തു. ഞാന്‍ മഹാനഗരത്തിലെ മള്‍ട്ടി ഭീമന്റെ കമ്പനിയില്‍ വല്യ പൊസിഷനിലാണെന്നും എനിക്കു താഴെ പത്തിരുപത്തഞ്ചുപേരുണ്ടെന്നും, കമ്പനിയിലെ സീനിയറാണെന്നും, ആറക്കത്തിനടുത്ത മാസ വരുമാനമുണ്ടെന്നും, അച്ഛന്‍ സെക്രട്ടറിയേറ്റിലെ ഉന്നതോദ്യോഗത്തില്‍ നിന്നും റിട്ടയര്‍ ആയെന്നും അമ്മ യൂണിവേസിറ്റിയിലെ അസി.വൈസ് ചാനസലര്‍ ആയിരുന്നെന്നും, പെങ്ങള്‍ ഇപ്പോള്‍ അളിയന്റെ കൂടെ സ്റ്റേറ്റ്സിലാണെന്നും മറ്റും എന്റെ ഭാവിയെ കരുതി (ഞങ്ങളുടെ ഭാവിയെകരുതി മാത്രം) ഞാന്‍ നഗ്ന നുണ പറഞ്ഞു.

പിന്നെ മെയിലിലൂടെ അവളെനിക്ക് അവളുടെ ഫോട്ടോ അയച്ചു തന്നു. ദീപികാ പദുക്കോണ്‍ ഇവളുടെ ആരെങ്കിലുമാണോ എന്നും, പ്രിയങ്കാ ചോപ്ര ഇളയമ്മയുടെ മോളാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ “ഏയ്! ഞങ്ങളൂടെ ഫാമിലിയിലാരും ഫിലിം ഫീല്‍ഡിലില്ല. എന്തേ അങ്ങിനെ ചോദിച്ചത്?“ എന്നായിരുന്നു മറുപടി.

“ഒന്നുമില്ല നിനക്ക് പ്രിയങ്കാ ചോപ്രയുടെ ഒരു വിദൂര ച്ഛായ“ എന്ന് ഞാന്‍ ഒരിക്കലും ദഹിക്കാത്ത ഒരു പ്രശംസ പറഞ്ഞു.

"എന്തിനാ എന്നോട് നുണ പറയുന്നത്? എനിക്കറിഞ്ഞുകൂടെ എനിക്ക് പ്രിയങ്കാചോപ്രയുടെ ഛായയില്ലെന്ന്.."

"ശ്ശോ!! ഈ കൊച്ച് എന്റെ നമ്പറുകളൊക്കെ പിടിച്ചെടുത്തല്ലോ ദൈവമേ എന്ന് ജാള്യം പുരണ്ടപ്പോള്‍........

"എനിക്കറിഞ്ഞൂടെ ഞാന്‍ വിദ്യാബാലന്റെ ഛായയാണെന്ന്......"

ഈശ്വരാ...... കമ്പ്യൂട്ടറും കീബോര്‍ഡും ഞാന്‍ തല്ലിപ്പൊളിക്കാഞ്ഞത് കമ്പനി എന്റെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുമെന്ന് എനിക്ക് നല്ല ഉറപ്പുള്ളതുകൊണ്ടായിരുന്നു.

ഫോട്ടോഷോപ്പ് എക്സെപെര്‍ട്ട് ആയ എന്റെ റൂം മേറ്റിന്റെ സഹായത്തോടെ വെളുപ്പിച്ചെടുത്ത എന്റെ ചിത്രം ഞാന്‍ അവള്‍ക്ക് അയച്ചു കൊടുത്തു. എപ്പോഴും എന്നെ കാണാന്‍ വേണ്ടി അവള്‍ ആ ചിത്രം ലാപ്പ്ടോപ്പിന്റെ ഡെസ്ക് ടോപ്പില്‍ ഇട്ടിരിക്കാത്രെ. (ആ! വീടിന്റെ മുന്നില്‍ കോലം വെയ്ക്കുമല്ലോ. നല്ലതാ)

ഒന്നുരണ്ടാഴ്ചത്തെ അഞ്ജാത സംസാരത്തിനുശേഷം തമ്മില്‍ കാ‍ണണമെന്ന് പറഞ്ഞത് അവള്‍ തന്നെയായിരുന്നു. (എന്റെ തിരുസ്വരൂപം കാണിക്കാന്‍ ഞാന്‍ വെകിളി പിടിക്കുമോ?! നല്ല കാര്യം) കാണുന്നതിലല്ല പരസ്പരം ഹൃദയവും മനസ്സും പങ്കുവെക്കുന്നതാണ് കാര്യമെന്നും വാലന്റയിനച്ഛന്‍ തടവറയില്‍ കിടന്ന് കാമുകി വിരഹം എത്രയനുഭവിച്ചു എന്നൊക്കെ മറുവെട്ട് വെട്ടി പിടിച്ചു നിന്നെങ്കിലും, ഇനി കാണാതെ ഞാനിനി മിണ്ടില്ല എന്ന അവളുടെ പത്തൊമ്പതാമടവില്‍ ഞാന്‍ അനുരാഗത്തിന്റെ അങ്കത്തട്ടില്‍ അലതല്ലി അലച്ചു വീണു.

നാട്ടിന്‍പുറത്തെ നാടന്‍ പെണ്‍പിള്ളേരെ നാക്കിട്ടടിച്ച് വീഴ്ത്തുന്നപോലെയല്ല മഹാനഗരത്തിലെ മഹിളകളെ കൈകാര്യം ചെയ്യുന്നതെന്ന് മുന്‍ കാല അനുഭവങ്ങളോടെ റൂം മേറ്റ് പറഞ്ഞപ്പോള്‍ ഞാനവന് ശിഷ്യപ്പെട്ടു. ആശാനായിരുന്നു പിന്നെയെന്റെ ഗുരു. പ്രേമപാഠങ്ങള്‍ ഹോം വര്‍ക്കുകളോടെ (വീട്ടിലെ പണിയൊക്കെ ഞാന്‍ തന്നെ ചെയ്യണം..ന്ന്) ഞാന്‍ പഠിച്ചെടുത്തു. എല്ലാ പണിയും കഴിഞ്ഞ് പാതിരാത്രിയോളമോ വെളുപ്പാന്‍ കാലം വരെയോ അവളുമായി ഫോണില്‍ കിന്നാരം. എന്റെ മുറിയിലെ അലമാര നിറയെ ചുരണ്ടി മാറ്റിയ പ്രീപെയ്ഡ് കാര്‍ഡുകളെ കൊണ്ടു നിറഞ്ഞു. ഒടുക്കം ഒരു കന്നഡ കടലാസ്സ് /പാട്ടപെറുക്കിക്ക് അതൊക്കെ തൂക്കിവിറ്റു അതുകൊണ്ടൊരു റീചാര്‍ജ്ജ് കൂപ്പണ്‍ വേറെ വാങ്ങി.


അങ്ങിനെയങ്ങിനെ കാത്തുകാത്തിരുന്നൊരു ദിവസം.

പ്രശസ്തമായ വാലന്റയിന്‍സ് ഡേ. ഫെബ്രുവരി 14

എം.ജി റോഡീലെ കഫേ കോഫിഡേയില്‍ വിളിച്ച് നേരത്തെ ബുക്ക് ചെയ്യണമെന്ന്‍ ഞാന്‍ കരുതിയിരുന്നെങ്കിലും; വീട്ടിലേക്ക് ആയിരം ഉറുപ്പിക മണിയോര്‍ഡര്‍ അയക്കാനുള്ള തിരക്കിലും, ചേച്ചിയുടെ വളയും മാലയും പണയം വെച്ചത് 2 കൊല്ലമായിട്ട് തിരിച്ചെടുത്തു കൊടുക്കാത്തതിന്റെ പേരില്‍ ഉടക്കി നില്‍ക്കുന്ന അളിയനെ ഒതുക്കിയെടുക്കേണ്ട തിരക്കിലും ഞാനത് മറന്ന് പോയി.
അതുകൊണ്ട് കോഫീഡേ കിട്ടിയില്ല. ഒരു തിരക്കൊഴിവായ സ്ഥലം മതിയെന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് 100 ഫീറ്റ് റോഡിലെ ബാരിസ്റ്റ മതിയെന്ന് പറഞ്ഞതും ബുക്ക് ചെയ്തതും അവള്‍ തന്നെയായിരുന്നു,


ഒരു പിയേഴ്സ് സോപ്പ് തീരുന്നവരെ തേച്ച് കുളിച്ച്, കൂട്ടുകാരന്റെ ആക്സ് സ്പ്രേ പൂശി, ഫെയര്‍ & ലൌലി ഞെക്കിപ്പിഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ കത്രികക്കു മുറിച്ച് ഉള്ളില്‍ നിന്ന് തോണ്ടിയെടുത്ത് മുഖത്ത് തേച്ച് , പലവട്ടം തലമുടി ചീകി, മീശ ലെവലാക്കി, അവന്റെ അലക്കി തേച്ച കാര്‍ഗോ ജീന്‍സും, അവന്റെ വുഡ് ലാന്റ് ഷൂസും എന്റെ തന്നെ ചുവന്ന ടീ ഷര്‍ട്ടും, തല്ലിക്കയറ്റി തയ്യാറായി ഞാന് എം. ജി റോഡ് ലക്ഷ്യമാക്കി തെറിച്ചു.

വരും വഴി എനിക്കവളുടെ ദൂര സംഭാഷണം കിട്ടി. ബാരിസ്റ്റക്കു മുമ്പില്‍ അവള്‍ കാത്തു നില്‍ക്കുകയാണെന്നും എപ്പോഴെത്തും എന്നു ചോദിച്ചു.

"ഞാന്‍ നിന്നിലേക്ക് എത്തികൊണ്ടിരിക്കുകയല്ലേ സഖീ... " എന്നൊരു ഡയലോഗും കാച്ചി സി.എം.എച്ച് സിഗ്നനില്‍ വണ്ടി നിര്‍ത്തി 50 രൂപക്ക് ചോരനിറത്തില്‍ ഒരു ഹൃദയ പുഷ്പം വാങ്ങി (10 അല്ലെങ്കില്‍ 20 രൂപക്ക് വില്‍ക്കുന്ന റോസാപുഷ്പത്തിന് അന്നത്തെ ദിവസം 50 മുതല്‍ മുകളിലേക്ക് വില... ഈ റോസാപുഷ്പത്തിനെ പ്രേമത്തിന്റെ അടയാളമെന്ന് വിളിച്ചത് ഏത് മൈ.......മൈ...മൈ ഗോഡ്....നേരം ഒരുപാടായി അവള്‍ കാത്തു നില്‍ക്കുന്നു)

“ബേഗ്ഗാ ഹോഗി ഗുരോ... “ ഞാന്‍ മുറിക്കന്നഡയില്‍ കല്‍പ്പിച്ചു.

മുച്ചക്രം 100 ഫീറ്റില്‍ ഇടതു വശം ചേര്‍ത്തു നിര്‍ത്തി. ചുവന്ന തൊട്ടിയില്‍ വീണ നായയെപോലെ ഞാന്‍ ബാരിസ്റ്റയുടെ പടവുകള്‍ കയറി.


ചെന്നു കയറിയിപ്പോള്‍, രാഷ്ട്രീയ കൊലപാതകം കഴിഞ്ഞ തെരുവുപോലെ, അവിടെ മാകെ ചോരക്കളം....... ഓ!!! ചോന്ന ടീ ഷര്‍ട്ടൂം പാന്റുമിട്ട ഷാരൂഖാന്മാരും കത്രീനാ കൈഫുമാരുമാണ്.

ഞാന്‍ മൊബൈലില്‍ വിളിച്ചു : "എവിടെയാ?"

മറുപടി " വലത്തുനിന്നു അവസാനത്തെ, രണ്ടു കസേരമാത്രമുള്ളത്"

ഒരു മൂലയില്‍ രണ്ടു കസേരകള്‍ മാത്രമിട്ട ടേബിളില്‍ അവളെന്നെക്കാത്തിരിക്കുന്നു. ഞാന്‍ മടിച്ച് മടിച്ച് ചെന്നു...

ഈശ്വരാ.....

ആദ്യമായാണ് കാണുന്നതെങ്കിലും...ആ രൂപം ..വേഷം ..അതെന്നെ, ആദ്യമായി മരണകിണറിലെ ബൈക്കോട്ടം കണ്ടവനെപ്പോലെ അത്ഭുതപ്പെടുത്തി. ഇറുകിപ്പിടിച്ചൊരു ജീന്‍സും ശരീരത്തോടൊട്ടിക്കിടന്ന ഇളം പിങ്ക് നിറത്തിലൊരു ടോപ്പും. ശരീരത്തിലെ പല ഭാഗങ്ങളും പൊട്ടിത്തെറീച്ച് പുറത്തേക്കു പോകുമെന്ന മട്ടില്‍. ദൈവമേ, ഇത് ശരീരത്തിലേക്ക് കയറ്റിയിട്ടതാണൊ? എനിക്കു തോന്നിയത് തുണി വാങ്ങിച്ച് ദേഹത്ത് ചേര്‍ത്തു വെച്ച് തുന്നിയെടുത്തതാണ് എന്നാണ്. അല്ലാതെ ഈയൊരു ഉടുപ്പിലേക്ക് കയറുക എന്നുപറഞ്ഞാല്‍ ഒട്ടകത്തെ സൂചിക്കുഴയിലൂടെ നടത്തിക്കുന്ന പോലെയാലും.

"ഹാ....ഹാ‍... ഹാപ്പി വാല....വാലന്റൈന്‍സ്..ഡേ... ഡാ....."

അമ്പലത്തില്‍ പുഷ്പാഞ്ജലിക്ക് പേരും നാളും പറഞ്ഞ് ശീട്ടു കൈമാറും പോലെ ഞാനവള്‍ക്ക് പൂവ് കൊടുത്തു.

അവളുടെ വെളുത്ത മുഖം ചുണ്ണാമ്പുവെള്ളത്തില്‍ മഞ്ഞള്‍ കലക്കിയപോലെയങ്ങു ചുവന്നു തുടുത്തു.

നീലക്കടലിനെ അഗാധതയിലൊളിപ്പിച്ച കണ്ണുകള്‍, ചുണ്ടില്‍ ചോര. വിടര്‍ന്ന നെറ്റിയിലേക്ക് വീണുകിടന്ന അളകങ്ങളെ മാടിയൊതുക്കി അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. ഉച്ചവെയിലിന്റെ സ്വര്‍ണ്ണശോഭ അവളുടെ മുടിയിഴകളെ സ്വര്‍ണ്ണത്തിന്റെ നിറം പൂശിച്ചു.


മേശയില്‍ കൊണ്ടു വെച്ച മെനു കാര്‍ഡ് സ്നേഹപൂര്‍വ്വം ഞാനവള്‍ക്ക് കൈമാറി (മറ്റൊന്നും കൊണ്ടല്ല അതില്‍ പറഞ്ഞ ഒരു സാധനവും ഞാനതുവരെ കഴിച്ചിട്ടില്ലയിരുന്നു. മാത്രമല്ല പലതും മൂന്നക്ക സമൃദ്ധം.) മെനു സശ്രദ്ധം വായിച്ചു അവള്‍ സെലക്റ്റ് ചെയ്തു, ഞാനിതുവരെ കേട്ടിട്ടില്ലാത്ത (വിലകൂടിയ)എന്തോ ഒന്ന്.

" എന്താ കഴിക്കുന്നത്?"

"ഓ എനിക്കൊരു...കു...ക...കപ്പുച്ചിനൊ കോഫി" ഞാന്‍ പറഞ്ഞു

"വേറൊന്നും വേണ്ടേ?" അവളുടെ കളമൊഴി.

"ഏയ് ഞാന്‍ രാവിലെ പഴങ്ക...... സോറി ഫ്രൈഡ് റൈസ് കഴിച്ചതാ വിശപ്പില്ല"

കിന്നാരങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സല്‍ക്കാരത്തിനും ശേഷം ബില്ല് കൊണ്ടുവന്നപ്പോള്‍ അവള്‍ പെട്ടെന്ന് മൊബൈലെടുത്ത് ചെവിയില്‍ വെച്ചു. ഞാന്‍ ബില്ല് നോക്കി....എന്റെമ്മേ??!!

പഴ്സ് തുറന്ന് ഞാന്‍ ഒരു നൂറിന്റേയും അമ്പതിന്റേയും പിന്നെ കുറേ പത്തിന്റേയും നോട്ടുകള്‍ പെറുക്കി ബില്ലിനോടൊപ്പം മെനുവില്‍ വെക്കുമ്പോള്‍.......

"ഐ വില്‍ കാള്‍ ബാക്ക് യു" എന്നു പറഞ്ഞ് മൊബൈല്‍ ഓഫ് ചെയ്ത് അവളെന്നെ നോക്കി.

" കാര്‍ഡില്ലേ? "

"എന്തൂറ്റ്?" (ഇനിയിപ്പോ വിസിറ്റിങ്ങ് കാര്‍ഡാണോ? എന്നാലോചിച്ച് ഞാനവളെ നോക്കുമ്പോള്‍?)

"ക്രെഡിറ്റ് കാര്‍ഡില്ലേ, കാര്‍ഡ് വെച്ചാ പൊരെ?"

"അത് പിന്നേ..... ഞാന്‍.... കാര്‍ഡ് " ഞാനൊന്നു തപ്പിത്തടഞ്ഞ് ഇളിഞ്ഞ ചിരിയോടെ എടുത്ത നോട്ടുകള്‍ ബില്ലിനൊപ്പം വച്ച് അവളെ നോക്കിയിരുന്നു. അവളുടെ മുഖത്തെ വികാരമപ്പോള്‍ എനിക്ക് മനസ്സിലാക്കാനായില്ല. നവരസങ്ങളല്ല!! ഇനിയിപ്പോ പത്താമത്തെ ഏതെങ്കിലും രസമാണോ?


അവളൊന്നും പറയാതെ ലാപ്പ് ടോപ്പ് എടുത്ത് എന്തോ ചെയ്യാന്‍ തുടങ്ങി. ടിപ്പായി 10 രൂപ തിരികെ വച്ചപ്പൊള്‍ ബാരിസ്റ്റയിലെ പയ്യന്റെ മുഖത്തെ ഭാവം എനിക്കു പെട്ടെന്നു തിരിച്ചറിയാന്‍ പറ്റി. 'എവ്ടെന്ന് വരുന്നെഡേ അലവലാതി?! 10 ഉര്‍പ്പ്യ...!!' എന്നായിരുന്നു ആ ഭാവം.

" ആ.. പിന്നേ" ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ പറഞ്ഞു " ഡാര്‍ലിങ്ങിന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പറെത്രയാ?"

'ദൈവമേ!! ഇവളതുമ്മേന്ന് പിടി വിട്ടില്ലേ. ഇവള്‍ക്കാരെങ്കിലും ക്രെഡിറ്റ് കാര്‍ഡില്‍ കൈവിഷം കൊടുത്തിട്ടുണ്ടോ? ശ്ശോ!! എന്റേലാകെയുള്ളത് വിസിറ്റിങ്ങ് കാര്‍ഡ് ആണെന്നു പറയാന്‍ പറ്റുവൊ? ആറ്റുനോറ്റൊരെണ്ണം ചാലായി വന്നതാ... ഈശ്വരാ ഒരു ക്രെഡിറ്റ് കാര്‍ഡ് നമ്പറിന്റെ പേരില്‍ ഇതു പോകുമോ??? ഈ ക്രെഡിറ്റ് കാര്‍ഡ് കണ്ടുപിടിച്ചവനെ ഒന്നു കയ്യില്‍ കിട്ടീയിരുന്നെങ്കില്‍......'

"അതു പിന്നെ ...സ്വീറ്റി....... ഞാന്‍... ക്രെഡിറ്റ് കാര്‍ഡ്........ എന്റേലില്ല.." ഒടുക്കം എന്തും വരട്ടെയെന്നു കരുതി ഞാനാ നഗ്ന സത്യം പറഞ്ഞു.

"ഇല്ല???" അവള്‍ വിശ്വാസം വരാതെയെന്നെ നോക്കി..

"ഇറ്റ്സ് ഓക്കെ... എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വേണ്ട"

എനിക്കാശ്വാസമായി. രക്ഷപ്പെട്ടു..

" ഹണീ.....എങ്കില്‍.. ഡെബിറ്റ് കാര്‍ഡ് നമ്പര്‍??"

(ദേ വരുന്നു അടുത്തത്.. ..... ഞാന്‍ മൌനം)

"അതുമില്ല???...." അവള്‍ വിശ്വാസം വരാതെയെന്നെ നോക്കി

ഉപ്പില്‍ വീണ പല്ലിയെപോലെ ഞാനൊന്നു ഇളിഞ്ഞു പുളഞ്ഞു. "അതിപ്പോ......"

ഒട്ടും വിശ്വാസം വരാതെ...(ഇവനെവിടെ കിടന്നവനാഡാ..? എന്നമട്ടില്‍ ) അവളെന്നെ ഒരു നോട്ടം നോക്കി.

"അറ്റ് ലീസ്റ്റ് പാന്‍ കാര്‍ഡെങ്കിലും???" അവള്‍ വീണ്ടും

" .......................................... "


സര്‍ക്കാര്‍ കണക്കുപ്രകാരം ദാരിദ്ര രേഖക്കു താഴെ ജീവിക്കുന്ന എന്റേലെവിടുന്നാ ഇത്രയും കാര്‍ഡ്? ഓരോ മാസവും ബെല്‍റ്റിന്റെ തുള കൂട്ടി വയര്‍ മുറുക്കുന്ന എനിക്കെവിടുന്ന് ക്രെഡിറ്റും ഡെബിറ്റും കാര്‍ഡുകള്‍??

ഒടുക്കം ഞാന്‍ എനിക്ക് ആകെ അറിയാവുന്ന എന്റെ 'റേഷന്‍ കാര്‍ഡി'ന്റെ നമ്പര്‍ പറഞ്ഞു കൊടുത്തു :

" ഡാര്‍ലിങ്ങ് , അതായത്.........മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട സപ്ലൈ ഡിവിഷനില്‍ തെക്കും കര വില്ലേജിലെ 1732-മാം നമ്പ്ര്..........."

" ................................ "


അതില്‍ പിന്നെ, അന്നു പിരിഞ്ഞതിനുശേഷം ഞാനവളെ കണ്ടിട്ടീല്ല. അവളെയിപ്പോള്‍ ഓണ്‍ലൈനില്‍ കാണാറില്ല!!. കുറേ മെയിലയച്ചു നോക്കി, പക്ഷെ ഇതുവരെ മറുപടി വന്നിട്ടില്ലാന്നേ.. മൊബൈലിലും കുറേ ട്രൈ ചെയ്തു. 'ഈ നമ്പര്‍ നിലവിലില്ലാ' എന്നാ മറുപടി..

എന്താണാവോ?!!




(സമര്‍പ്പണം : ഈ കഥക്ക് പ്രചോദനമായ, പഴയൊരു തമാശ സാന്ദര്‍ഭികമായി പറഞ്ഞ എന്റെ കൂട്ടുകാരന്)
.

77 comments:

nandakumar February 9, 2009 at 11:18 PM  

“ബാംഗ്ലൂര്‍ മഹാനഗരത്തില്‍ വന്ന് നാലഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് ദൈവം തമ്പുരാന്‍ എന്റെ നിരന്തരപ്രാര്‍ത്ഥന കേട്ട പോലെ എന്നെയൊന്ന് അനുഗ്രഹിച്ചത്. ദൈവ പ്രഘോഷണക്കാരുംരോഗശാന്തിക്കാരുമൊക്കെ ചെയ്യുന്ന അത്ഭുത പ്രവൃത്തി പോലെ ഒരു ദിവസം പെട്ടന്നങ്ങു ആ ദൈവവിളി/മഹാത്ഭുതം അങ്ങു സംഭവിക്കുകയായിരുന്നു.“

മഹാനഗരത്തിലെ പ്രണയദിനത്തില്‍ നടന്നൊരു കൂടിക്കാഴ്ച.. ഒരു വാലന്റയിന്‍സ് സ്പെഷ്യല്‍.....

പൈങ്ങോടന്‍ February 9, 2009 at 11:41 PM  

ഇതു കലക്കി മച്ചൂ
ഒരാശ്വാസത്തിനായി കുഞ്ഞുവറീതുചേട്ടന്റെ റേഷന്‍ കടയിലെ റേഷന്‍ കാര്‍ഡ് നമ്പറെങ്കിലും കൊടുക്കാമായിരുന്നു :)
ചിത്രങ്ങള്‍ പതിവുപോലെ ഡമാര്‍!!

ശ്രീലാല്‍ February 9, 2009 at 11:41 PM  

തേങ്ങ ആദ്യം ഠേ!! വായന പിന്നെ...:)

എം.എസ്. രാജ്‌ | M S Raj February 9, 2009 at 11:47 PM  

മൈ...മൈ..മൈ ഗോഡ്....

എനിക്കു ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഉള്ളതുകൊണ്ടും ചുവന്ന ടിഷര്‍ട്ടില്ലാത്തതു കൊണ്ടും മലയാളത്തിനപ്പൂറത്തേക്കൊരു ലൈന്‍ വലിക്കാനുള്ള വോള്‍ട്ടേജ് ഇല്ലാത്തതുകൊണ്ടും പ്രിയപ്പെട്ട വായനക്കാരേ ഇതെന്റെ കഥ അല്ല എന്നറിയിച്ചു കൊള്ളട്ടെ. :)

ദീപക് രാജ്|Deepak Raj February 9, 2009 at 11:54 PM  

ശേ ശേ.. എന്ത് വാലന്റൈന്‍സ് .. എന്താ പ്രേമം.. ഞാനൊക്കെ കല്യാണം കഴിച്ചുപോയി മാഷേ.. ഇനി പ്രേമത്തെകുറിച്ചു കുറിച്ചു കമന്റാന്‍ വയ്യ.. അല്ലാതെ പിന്നെ..
പക്ഷെ ചിത്ര കഥ ഇഷ്ടപ്പെട്ടു.കേട്ടോ.

ചന്ദ്രമൗലി February 9, 2009 at 11:56 PM  

ഞാന്‍ വായിച്ചിട്ടില്ല.......
തേങ്ങ ഉടച്ചിട്ടാവം എന്നുകരുതി.......
ഠേ....ഠേ...!!!

ഇനി വായിച്ചിട്ട്............

Anonymous February 10, 2009 at 12:03 AM  

എന്താ ചെയ്യാ ആ പാവം സരികക്കു ആണു ഇടി മേടിക്കാന്‍ യൊഗം,

Kiranz..!! February 10, 2009 at 12:27 AM  

വരപ്പിൽ ഞാൻ വീണ്ടും താഴെവീണു..!
നമിച്ചണ്ണാ..നമിച്ച്..!
ഹൊ..വരപ്പന്മാരോടുള്ള കലിപ്പുകളു തീരണില്ലല്ല്..!

പകല്‍കിനാവന്‍ | daYdreaMer February 10, 2009 at 12:30 AM  

ഹഹഹ കലക്കി ഈ പ്രേമ ദിനം ....

Rare Rose February 10, 2009 at 12:59 AM  

ഹി..ഹി..കൊള്ളാം വാലന്റൈന്‍ സ്പെഷല്‍ പോസ്റ്റ്..കാര്‍ഡിന്റെ കണക്കെടുപ്പില്‍ പൊലിഞ്ഞു പോയ പ്രണയം രസായി എഴുതിയിരിക്കുന്നു നന്ദന്‍ ജീ..ചിത്രങ്ങള്‍ കാണുമ്പോള്‍ അസൂയ കൂടിക്കൂടി വരുന്നു...:)

അനീഷ് രവീന്ദ്രൻ February 10, 2009 at 1:26 AM  

ഒരു ഷോർട്ട് പടം പോലെ ബഹു രസികൻ! വര കിടുക്കി.

ഏസ് യൂഷ്വൽ, സക്കത്താഗിതെ കണോ(ഹ ഹ)!

ഉണ്ണി.......... February 10, 2009 at 2:02 AM  

അങ്ങനെ കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്ക് ഒരു പറിച്ചു നടല്‍..
കഥാകാരനെയും കഥാ സന്ദര്‍ഭത്തെയും .....................
ഇഷ്ടായ അലക്കലുകള്‍
അമ്പലത്തില്‍ പുഷ്പാഞ്ജലിക്ക് പേരും നാളും പറഞ്ഞ് ശീട്ടു കൈമാറും പോലെ ഞാനവള്‍ക്ക് പൂവ് കൊടുത്തു.

ഓരോ മാസവും ബെല്‍റ്റിന്റെ തുള കൂട്ടി വയര്‍ മുറുക്കുന്ന എനിക്കെവിടുന്ന് ക്രെഡിറ്റും ഡെബിറ്റും കാര്‍ഡുകള്‍??
കുലച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ചില്ല കുലുക്കിയപോലെ... സന്ദേശങ്ങളുടെ ഒരു പെരുമഴയായിരുന്നു പിന്നെ.

ഇഷ്ടാവാഞ്ഞത്

ആ വിദ്യബാലന്‍ പ്രയോഗം സിനിമയില്‍ ഒക്കെ വന്നിട്ടുണ്ട് അത് ........

ഈ വാലന്റൈന്‍ വിഷയം എഴുതിയാല്‍ ഗൃഹലക്ഷ്മില്‍ വരുംന്ന് വല്ല തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ വേണ്ട ..............

മൊത്തത്തില്‍ ഇഷ്ടായി ഒരു ടിപ്പിക്കല്‍ നന്ദപര്‍വ്വം സ്റ്റൈലില്‍ നിന്നൊരു മാറ്റിചവിട്ട് ഫീല്‍ ചെയ്യുന്നുണ്ടന്നെ ഉള്ളു ..................

ഇനി വല്ലതും നേരം വെളുത്തിട്ട് തോന്ന്യാല്‍ എഴുതാം ..............

ഉണ്ണി.......... February 10, 2009 at 2:07 AM  

അയ്യോ പറയാന്‍ വിട്ടു പതിവുപോലെ വര സൂപ്പര്‍ ..........

ഇയാള്‍ക്കിതൊക്കെ ഒരുമിച്ചു കൊടുക്കണ്ട വല്ല കാര്യോം ഉണ്ടോ .........

എഴുത്ത് പോരാഞ്ഞ്ട്ടാണ് ഒരു വര
ഒരീസം ഞാനും വരക്കും നോക്കിക്കോ ........................
പണ്ടു ചെമ്പരത്തി പൂവിന്റെ പകുതി വരച്ചപ്പോ വൃക്ക ആയ പോലെ എന്തെങ്കിലും കിട്ടും ....

Sands | കരിങ്കല്ല് February 10, 2009 at 2:26 AM  

കഥയായിപ്പോയി... അല്ലെങ്കില്‍ ഞാന്‍ ഒരിത്തിരി ഉപദേശം തന്നേനെ! ;)

ചന്ദ്രമൗലി February 10, 2009 at 2:36 AM  

നന്ദേട്ടാ....പൊളപ്പന്‍ ....

ചിത്രങ്ങള്‍ കസറി.........

ഭാവന തന്നെയാണോ.....അതോ ആത്മകഥയോ... (:D)

എന്നെ ഹഠാതാകര്‍ഷിച്ചവ:-
"എന്റെ മുറിയിലെ അലമാര നിറയെ ചുരണ്ടി മാറ്റിയ പ്രീപെയ്ഡ് കാര്‍ഡുകളെ കൊണ്ടു നിറഞ്ഞു. ഒടുക്കം ഒരു കന്നഡ കടലാസ്സ് /പാട്ടപെറുക്കിക്ക് അതൊക്കെ തൂക്കിവിറ്റു അതുകൊണ്ടൊരു റീചാര്‍ജ്ജ് കൂപ്പണ്‍ വേറെ വാങ്ങി"

"ഏയ് ഞാന്‍ രാവിലെ പഴങ്ക...... സോറി ഫ്രൈഡ് റൈസ് കഴിച്ചതാ വിശപ്പില്ല"

" ഡാര്‍ലിങ്ങ് , അതായത്.........മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട സപ്ലൈ ഡിവിഷനില്‍ തെക്കും കര വില്ലേജിലെ 1732-മാം നമ്പ്ര്..........."

ശ്രീ February 10, 2009 at 6:48 AM  

കലക്കി, നന്ദേട്ടാ... റേഷന്‍ കാര്‍‌ഡ് നമ്പറെങ്കിലും ഓര്‍മ്മയുണ്ടായിരുന്നല്ലോ...

:)

വിക്രമാദിത്യന്‍ February 10, 2009 at 7:02 AM  

ആത്മഗദ ? ഭാവന? മീരാ ജാസ്മിന്‍? പറയു , പറയു...
സംഭവം കലക്കി. പടങ്ങള്‍ നന്നായീന്ന് നാം പറയില്ല എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്.

മേരിക്കുട്ടി(Marykutty) February 10, 2009 at 8:58 AM  

:))
ഹാപ്പി വാലന്റൈന്‍സ്‌ ഡേ ;)

നിരക്ഷരൻ February 10, 2009 at 9:25 AM  

മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട സപ്ലൈ ഡിവിഷനില്‍ തെക്കും കര വില്ലേജിലെ 1732-മാം നമ്പ്ര്......... വീട്ടിലെ താമസക്കാരാ...

രാവിലെ എന്തോന്നാ കഴിക്കുമെന്ന് പറഞ്ഞത് ? ഫൈഡ് റൈസോ, അതോ ചില്ലി ചിക്കനോ ? :)

കലക്കി കടുവറുത്തു. ഇതും 100 തികയ്ക്കും. സംശയോണ്ടോ ?

മുകേഷ് പോങ്ങനാട് February 10, 2009 at 10:01 AM  

കൊള്ളാം നന്നായ്യിട്ടുണ്ട്...........

manojmaani.com February 10, 2009 at 10:08 AM  

Nannayittundu....Nandan....illustratonsum kollam...

കുഞ്ഞന്‍ February 10, 2009 at 10:25 AM  

നന്ദന്‍‌ജീ..

ഈ ചിത്രകഥയും ഇഷ്ടമായി..

പോസ്റ്റിലെ ഒരു തലം വരെ സത്യസന്ധമായി എഴുതീട്ടുണ്ട്..എന്നാല്‍ കാപ്പികുടിക്ക് ശേഷമുള്ള കാര്യങ്ങള്‍ നേരെ വിപരീതമായിരിക്കും സംഭവിച്ചിരിക്കുന്നത്. കാരണം കാപ്പിയുടെ പൈസ നന്ദന്‍ കൊടുത്തു എന്നുപറയുമ്പോള്‍ത്തന്നെ മനസ്സിലാക്കാം നന്ദന്‍ തൂലിക വ്യതിചലിപ്പിച്ചുവെന്ന്. അത് പോകട്ടേന്ന് വയ്ക്കാം പക്ഷെ അടുത്ത വാക്ക്, പത്തു രൂപ ടിപ്പായി കൊടുത്തുവെന്ന്...!!! ഉവ്വേ.. ഉവ്വവ്വേ........

ഇതൊക്കെയാണല്ലെ ചന്ദനത്തിരി കത്തിച്ചുവച്ചുള്ള നിരന്തര പ്രാര്‍ത്ഥന..!!

ശ്രീഇടമൺ February 10, 2009 at 10:34 AM  

നന്നായിട്ടുണ്ട്...വാലന്റൈന്‍ സ്പെഷ്യല്‍...
ചിത്രങ്ങള്‍ സൂപ്പര്‍...*

മാണിക്യം February 10, 2009 at 10:54 AM  

ഇഷ്ടപ്പെട്ടത് എവിടെ നിന്നാ എന്നു ക്വോട്ട് ചെയ്താല്‍ മൊത്തം കൂടെ കോപിപേസ്റ്റ് ചെയ്യണം!അതു വിട്ടു..
കയ്യിലുള്ള കാശ് കൊടുത്ത് കടലാസ്സ് വാങ്ങി കാപ്പിപാത്രത്തിന്റെ മുന്നില്‍ കാ മണിക്കൂര്‍ ക്യൂ നിന്ന് കാപ്പികുടിക്കേണ്ട ഗതികേടും ... , പരമാര്‍ത്ഥം!!

ഇവിടെ ഒക്കെ പുറത്ത് നിന്ന് കഴിച്ചാല്‍ അവനവന്‍ കഴിക്കുന്നത്/ഓഡര്‍ ചെയ്യുന്നത് തന്നത്താന്‍ പേയ് ചെയ്യണം,ഒരു കണക്കിനു അതാ നല്ലത് ആരും ചുമ്മ ഉസ്‌പ്ലിക്കില്ല. ഒരു റേഷന്‍ കാറ്‌ഡ് ഉടമ ആയത് നന്നായി!!
എന്തായാലും കുറെ ചിരിച്ചു.!!

Pongummoodan February 10, 2009 at 11:54 AM  

പ്രിയ നന്ദേട്ടാ,

വാലന്റൈൻ പോസ്റ്റ് നന്നായി. അതുപോലെ തന്നെ വരകളും.

എന്റെ ജീവിതത്തിലുണ്ടായ, തമാശയയും വേദനയും സമാസമം ചേർന്ന ഒരനുഭവം എങ്ങനെ ഈ കഥയിൽ കയറി വന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. :)

Pongummoodan February 10, 2009 at 11:55 AM  

ഇതും സെഞ്ച്വറി തികയ്ക്കട്ടെ.

അരുണ്‍ കരിമുട്ടം February 10, 2009 at 12:04 PM  

. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ ഭീമന്റെ കമ്പനിയില്‍ സോഫ്റ്റ്വെയറിന്റെ ചക്കപ്പുഴുക്ക് ഉണ്ടാക്കികൊടുക്കുന്നു.

ഇവിടുന്ന് ചിരിച്ച് തുടങ്ങിയതാ....
പിന്നെ നിര്‍ത്തിയത് റേഷന്‍ കാര്‍ഡിലാ

Ranjith chemmad / ചെമ്മാടൻ February 10, 2009 at 1:15 PM  

രസകരം ഈ വാലന്റൈന്‍ ഓര്‍മ്മകള്‍...

Anil cheleri kumaran February 10, 2009 at 1:36 PM  

എഴുത്തും ചിത്രങ്ങളും കലക്കി.

The Common Man | പ്രാരബ്ധം February 10, 2009 at 2:01 PM  

കപ്പക്കിഴങ്ങും കാന്താരിമുളകും അടിച്ചുകിടക്കണ പാര്‍ട്ടി കപ്പൂച്ചീനോ കുടിക്കാന്‍ തീരുമാനിക്കൌമ്പോ തന്നെ ഇതു ഒരു നടയ്ക്കു പോകൂല്ല എന്നറിയാരുന്നു.

അതേ, ആ കുട്ടിയെ മലയാളിയാക്കാരുന്നു. ഇല്ലെങ്കില്‍ ഇതിനുവേണ്ടി നന്ദന്‍ ഇംഗ്ലീഷ്‌ പഠിച്ചു എന്നൊക്കെ വിശ്വസിക്കേണ്ടി വരും! :-)

ബിനോയ്//HariNav February 10, 2009 at 2:43 PM  

ശ്രിക്കും ചിരിച്ചൂട്ടോ. വരയും വരികളും ഉഗ്രന്‍. :)

G.MANU February 10, 2009 at 3:35 PM  

കലക്കി മച്ചാ എഗൈന്‍...

എന്നാലും ഇനി കം സേ കം ഒരു റേഷന്‍ കാര്‍ഡ് എങ്കിലും ആയിട്ടേ ഈ പണിക്കിറങ്ങാവൂ... :)

പടങ്ങള്‍ തകര്‍ത്തു....

കുഞ്ഞാപ്പി February 10, 2009 at 3:49 PM  

കലക്കി നന്ദേട്ടാ… അപ്പൊ അടുത്ത വാലന്റൈൻസ് ഡേ ആയി… ഇത്തവണയും പോകണ്ടേ?

ജിജ സുബ്രഹ്മണ്യൻ February 10, 2009 at 4:14 PM  

ഒരു പിയേഴ്സ് സോപ്പ് തീരുന്നവരെ തേച്ച് കുളിച്ച്, കൂട്ടുകാരന്റെ ആക്സ് സ്പ്രേ പൂശി, ഫെയര്‍ & ലൌലി ഞെക്കിപ്പിഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ കത്രികക്കു മുറിച്ച് ഉള്ളില്‍ നിന്ന് തോണ്ടിയെടുത്ത് മുഖത്ത് തേച്ച് , പലവട്ടം തലമുടി ചീകി, മീശ ലെവലാക്കി, അവന്റെ അലക്കി തേച്ച കാര്‍ഗോ ജീന്‍സും, അവന്റെ വുഡ് ലാന്റ് ഷൂസും എന്റെ തന്നെ ചുവന്ന ടീ ഷര്‍ട്ടും, തല്ലിക്കയറ്റി തയ്യാറായി ഞാന് എം. ജി റോഡ് ലക്ഷ്യമാക്കി തെറിച്ചു.



കലക്കി നന്ദാ കലക്കി!പല ദിവസത്തെ ചാറ്റിലൂടെ നിർദ്ദോഷം എന്നു നന്ദൻ കരുതിയ കുറേ നുണകൾ പറഞ്ഞു പാവം സുമിത്രയെ സോറി സൗമിത്രാ ബാനർജിയെ വളച്ചപ്പോൾ ഓർത്തില്ലല്ലോ പലനാൾ കള്ളം ഒരു നാൾ വെളിവാവുമെന്ന്!അവസാനം സ്വന്തമായി റേഷൻ കാർഡ് എങ്കിലും ഉണ്ടല്ലോ എന്നവൾ ആശ്വസിച്ചു കാണും.

saju john February 10, 2009 at 5:31 PM  

എല്ലാരും.....ഹുറേ...ഹുറേ......എന്ന് പറയുന്നത് കേട്ട് കോള്‍മയിര്‍ കൊണ്ടിരിക്കുകയായിരിക്കുമല്ലേ.......

ഹേയ്....കോളനിവല്‍കണത്തിന്റെ കുഴലൂത്ത്കാരാ..
ഞങ്ങള്‍ ബാംഗ്ലൂര്‍ “ബംഗലൂരു” എന്നാക്കിയത് മനസ്സിലായില്ലേ?

പിന്നെ വാലന്റെയിന്‍ എന്ന ദിവസമെന്നത് “ചന്തിദിവസം” ആണെന്ന് എന്റെ പോസ്റ്റ് വായിച്ചും നിങ്ങള്‍ക്ക് മനസ്സിലാവാതെ ഇത്തരം ഒരു പോസ്റ്റ് ചാമ്പാന്‍ എങ്ങിനെ മനസ്സു വന്നു.

എന്റെ ചന്തിപുരാ‍ണം ഈ വര്‍ഷത്തെ വാലന്റൈന്‍ കാര്‍ഡ് ബിസിനസ്സില്‍ വരുത്തിയ കത്രീന കൊടുങ്കാറ്റ് അറിഞ്ഞില്ലന്നുണ്ടോ? ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങിയവര്‍ എന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ കാത്തിരിക്കുകയാണ്...ആ തിരക്കില്‍ ഇത്തരം കൂതറ പോസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഞാന്‍ നമ്മുടെ ശ്രീരാമ സേനയുമായി ചേര്‍ന്ന് ഒരു ബിസിനസ് ഇടപാടിന്റെ തിരക്കിലായിരുന്നു.എന്റെ പുതിയ ‘ചന്തിപുരാണം” അവര്‍ മൊത്തമായി എടുത്ത് ഇന്ത്യ മുഴുവന്‍ വിതരണം ചെയ്യാനുള്ള പദ്ധതിയിലാണ്. ഒരു ക്യാമറയും തൂക്കി കണ്ട പെണ്ണുങ്ങളുടെ “ഡാന്‍സ്റ്റോബര്‍” പകര്‍ത്തുന്ന തുക്കടാ പണിയല്ല ഞാന്‍ ചെയ്യുന്നതെന്ന് അറിയാമല്ലോ. ഇന്ത്യന്‍ സമൂഹത്തെ അധമവല്‍കരിക്കുന്ന നിങ്ങളെപോലുള്ളവരെ ഈ ബൂലോഗത്തില്‍ നിന്നും പുറന്തള്ളുന്ന ഒരു കാലം വരും...അന്ന് നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടിട്ട്....ഒരു കമന്റ് പോലും ലഭിക്കാതെ മൂക്ക് കൊണ്ട്..ക്ഷ...ണ്ണ....മ്മ എന്ന് വരയ്ക്കുന്നത് ഞാന്‍ ഈ ലോകത്ത് കാണിച്ച് കൊടുക്കും.

ബാംഗലൂര് എവിടെയാണ് താമസിക്കുന്നത്????? ജീവനില്‍ കൊതിയുണ്ടെങ്കില്‍ ഈ പോസ്റ്റിന്റെ പേര്

“ബംഗലൂരിലൊരു ചന്തി ദിനത്തില്‍” എന്ന് തിരുത്തി റീ പോസ്റ്റ് ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നു...

ജാഗ്രതെ..........

വെളിച്ചപ്പാട് February 10, 2009 at 6:49 PM  

ഇപ്പൊ മനസ്സിലായില്ലെ, ഒരു ക്രെഡിറ്റ് കാര്‍ഡൊക്കെ വാങ്ങീര്.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപകാരപ്പെടും.

Unknown February 10, 2009 at 6:56 PM  

RASAKARAM.

Anonymous February 10, 2009 at 8:20 PM  

Parayoo nin parvathil...
Nukaraatha theninte...
Madhurima engane vannooooo??????
--------------------------------
GAYATHRI ASHOK

Nachiketh February 10, 2009 at 9:32 PM  

" ആ.. പിന്നേ" ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ പറഞ്ഞു " ഡാര്‍ലിങ്ങിന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പറെത്രയാ?"

'ദൈവമേ!! ഇവളതുമ്മേന്ന് പിടി വിട്ടില്ലേ. ഇവള്‍ക്കാരെങ്കിലും ക്രെഡിറ്റ് കാര്‍ഡില്‍ കൈവിഷം കൊടുത്തിട്ടുണ്ടോ? ശ്ശോ!! എന്റേലാകെയുള്ളത് വിസിറ്റിങ്ങ് കാര്‍ഡ് ആണെന്നു പറയാന്‍ പറ്റുവൊ?

സ്വയമറിയാതെ നിശബ്ദ്ധനാക്കുന്ന വാക്കുകള്‍

നന്നായിരിയ്കുന്നു നന്ദന്‍

nandakumar February 11, 2009 at 8:32 AM  

ഒരു ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും എന്തിന് ഒരു റേഷന്‍ കാര്‍ഡു പോലുമില്ലാതെ എന്റെ തകര്‍ന്നടിഞ്ഞ പ്രേമം കാണാനും അഭിപ്രായമറിയിക്കാനുമെത്തിയ
പൈങ്ങോടന്‍, ശ്രീലാല്‍, എം.എസ്. രാ‍ജ്, ദീപക് രാജ്, ചന്ദ്രമൌലി, സ്മിത, കിരണ്‍സ്, പകല്‍കിനാവന്‍, റെയര്‍ റോസ്, മുണ്ഡിത ശിരസ്കന്‍, ഉണ്ണി, കരിങ്കല്ല്, ശ്രീ, വിക്രമാദിത്യന്‍, മേരിക്കുട്ടീ, നിരക്ഷരന്‍, മുകേഷ് പോങ്ങനാട്, മനോജ് മാണി, കുഞ്ഞന്‍, ശ്രീ ഇടമണ്‍, മാണിക്യം, പോങ്ങുമൂടന്‍, അരുണ്‍ കായംകുളം, രഞ്ജിത്ത് ചെമ്മാട്, കുമാരന്‍, പ്രാരബ്ദം, ബിനോയ്, ജി. മനു, കുഞ്ഞാപ്പി, കാന്താരികുട്ടി, നട്ടപ്പിരാന്തന്‍ മൊട്ടേട്ടന്‍, വെളിച്ചപ്പാട്, രാജലക്ഷ്മി, ഗായത്രി അശോകേട്ടന്‍, നചികേത്

എല്ലാവര്‍ക്കും ഒരു വാലന്റയിന്‍സ് ദിനാശംസ ഒരു റോസാപുഷ്പത്തോടൊപ്പം സമ്മാനിക്കുന്നു.

Unknown February 11, 2009 at 9:11 AM  

(സമര്‍പ്പണം : ഈ കഥക്ക് പ്രചോദനമായ, പഴയൊരു തമാശ സാന്ദര്‍ഭികമായി പറഞ്ഞ എന്റെ കൂട്ടുകാരന്) നന്തേട്ടാ ഇതു വെറുതെ പറ്റിക്കാന്‍ പറഞതല്ലേ........? സത്യം പറ ഇതു നന്തെട്ടന് തന്നെ കിട്ടിയ ഒരു കളി അല്ലേ....................

ബിന്ദു കെ പി February 11, 2009 at 10:01 AM  

കലക്കി നന്ദാ.കുറേ ചിരിപ്പിച്ചു.
അടുത്ത വാലന്റയിൻസ് ഡേയ്ക്കു മുമ്പെങ്കിലും ഒരു ക്രഡിറ്റ് കാർഡ് വാങ്ങി കരുതിയിരിക്കുക. ഇവളുമാരെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..

Shaf February 11, 2009 at 10:22 AM  

പ്രിയ നന്ദേട്ടാ,

വാലന്റൈൻ പോസ്റ്റ് നന്നായി. അതുപോലെ തന്നെ വരകളും.

Kavitha sheril February 11, 2009 at 11:24 AM  

anubavam guru..... very nice

Sherlock February 11, 2009 at 1:47 PM  

great Mr.Nandakumar ...good one.

/സങ്കലപ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ 'നല്ല സിനിമയും മലയാള സിനിമയും' പോലെയുള്ള അന്തരമുണ്ടെന്നു മനസ്സിലായത്./ :) :)

Anonymous February 11, 2009 at 3:38 PM  

നന്ദൻ മനോഹരമായിരിക്കുന്നു,,,,,നിങ്ങളുടെ ഈ കുറിപ്പുകൾ പ്രസാധനം ചെയ്തു കൂടേ.

വിജയ് കാര്യാടി

Anonymous February 11, 2009 at 3:39 PM  

sorry

തോന്ന്യാസി February 11, 2009 at 4:24 PM  

ഇനി ഇതിന്റെ ബാക്കി കൂടെ പറഞ്ഞാലല്ലേ ഒരിതു വരൂ...

അടുത്ത കാമുകിയെയെങ്കിലും നഷ്ടപ്പെടാതിരിയ്ക്കാന്‍ താങ്കള്‍ അഞ്ചാറ് ബാങ്കില്‍ അക്കൌണ്ട് തുറന്നതും, വിവാഹ ശേഷം വാമഭാഗം വന്ന് പാസ്സ്ബുക്കുകളുടെ എണ്ണം കണ്ട് കണ്ണു തള്ളിയതും, “നാഥാ താങ്കളുടെ എല്ലാ ബാങ്ക് അക്കൌണ്ടിലും കൂടി എത്ര രൂപാ ബാലന്‍സുണ്ട്” എന്ന ചോദ്യത്തിന് ഉത്തരം പറയുന്നതിനുമുന്‍പ് താങ്കള്‍ അല്പ നേരം ആലോചിച്ചപ്പോള്‍, ആര്യപുത്രന്‍ പറയാന്‍ പോകുന്ന ബാങ്ക് ബാലന്‍സിനെക്കുറിച്ചോര്‍ത്ത് പുളകം കൊണ്ടതും, ഒടുവില്‍ “എല്ലാം കൂടെ ചേര്‍ത്ത്.... ഒരു തൊണ്ണൂറ്റാറ് രൂപ എമ്പത്തിനാലു പൈസ” എന്ന മറുപടി കേട്ട് പുള്ളിക്കാരി പിറ്റേന്നത്തെ ഐലന്‍ഡ് എക്സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തൂങ്ങിപ്പിടീച്ച് കന്യാകുമാരിയ്ക്ക് യാത്രയായതും ....

എന്നാലും നന്ദേട്ടാ ആ റേഷന്‍ കാര്‍ഡ്...

പിരിക്കുട്ടി February 11, 2009 at 5:06 PM  

aha nannayittundu.....

ration cardinte number koduthathu..

ഉണ്ണി.......... February 11, 2009 at 7:03 PM  

ചുമ്മാ ഒരു അമ്പതു തികക്കാന്‍ വേണ്ടി മാത്രം ...........

അപ്പൊ ആദ്യ ദിവസം തന്നെ ഫിഫ്ടി ആയല്ലോ ..........

എല്ലാര്ക്കും എന്ത് പറ്റി ദൈവമേ ................

siva // ശിവ February 11, 2009 at 7:15 PM  

നല്ല പോസ്റ്റ്. ചിരിപ്പിച്ചതിനൊപ്പം മഹാനഗരങ്ങളിലെ സ്നേഹ ബന്ധങ്ങള്‍ക്ക് മൂല്യം നിര്‍ണ്ണയിക്കുന്നത് കനമുള്ള അക്കൌണ്ട്കളാണെന്നും ഓര്‍മ്മിപ്പിച്ചു.

മുസാഫിര്‍ February 11, 2009 at 7:24 PM  

തമാശകള്‍ പ്രതീക്ഷിച്ചാണ് തുറന്നത്.നല്ലൊരു വായന തന്നു.വായിക്കുമ്പോള്‍ മറ്റു ചില പുലികളുടെ ഓര്‍മ്മ വരുന്നത് യാദൃശ്ചികമാകാം.ചിലപ്പോള്‍ എന്റെ മാത്രം ഒരു തോന്നലാവനും മതി.നേരത്തെ പറഞ്ഞ പോലെ എഴുത്ത് എനിക്കു ഇഷ്ടമായി കേട്ടോ.(ബാംഗലൂരില്‍ ഡൂപ്ലിക്കേറ്റ് ക്രെഡിറ്റ് കാര്‍ഡും പാന്‍ കാര്‍ഡും ഡിന്‍ കാര്‍ഡും അടിച്ചു കൊടുക്കുന്ന ഒരു സ്ഥാപനം തുടങ്ങാന്‍ കാസര്‍കോട്ടുകാരന്‍ സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്)

Anonymous February 12, 2009 at 12:16 PM  

ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ ഭീമന്റെ കമ്പനിയില്‍ സോഫ്റ്റ്വെയറിന്റെ ചക്കപ്പുഴുക്ക് ഉണ്ടാക്കികൊടുക്കുന്നു.

ടാ... ഇത്രയും കാലത്തെ പരിചയത്തിനിടെ... നീ ഇത്രയും നല്ല പ്രയോഗം നടത്തിയതായി ഓര്‍ക്കുന്നില്ലാ...

നന്നായെടാ.....

Senu Eapen Thomas, Poovathoor February 12, 2009 at 2:24 PM  

കഥ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത്‌, ഇത്‌ ഭാവനയാകാന്‍ തീരെ വഴിയില്ല.

പിന്നെ ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി കിട്ടാഞ്ഞിട്ട്‌, കത്രിക വെച്ച്‌ ഞെക്കാന്‍ പോകാതെ ഒരു റോഡ്‌ റോളര്‍ വെച്ച്‌ കയറ്റി ഇറക്കി ട്രൈ ചെയ്യാവുന്നതാണു.

പിന്നെ ആ പെണ്ണ്‍ അവളുടെ ഡ്രസ്സിനുള്ളില്‍ കയറിയത്‌ എണ്ണയിട്ട്‌ കയറിയതായി കൂടെ...

ഇനി ക്രെഡിറ്റ്‌ കാര്‍ഡും, ഡെബിറ്റ്‌ കാര്‍ഡും, പിന്‍ നമ്പറും ഇല്ലാഞ്ഞ കാരണം ഈ ബന്ധം വിട്ടു എന്ന് പറഞ്ഞത്‌ ഒരു കുമ്പസാരം പോലെ സത്യമാണെന്ന് ഞാന്‍ തീര്‍ത്ത്‌ വിശ്വസിച്ചിട്ടേയില്ല. ഇനി കല്യാണം കഴിച്ചത്‌ കൊണ്ട്‌ ഭാവനയെന്ന് എഴുതിയതാണോയെന്നും സംശയമില്ലാതില്ല. ഏതായാലും കലക്കി..വരകളും ഗംഭീരം. ഫെബ്രുവരി 15നു ഒരു വെടിക്കെട്ട്‌ വാലെന്റയിനുമായി ഞാനും വരുന്നു.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

പ്രയാസി February 12, 2009 at 5:11 PM  

പീയേര്‍സും ആക്സും ഫെയര്‍ ആന്റ് ലൌലിയുമൊക്കെ ആ കൈവിരലുകള്‍ക്കു മുന്നില്‍ ഠമാ‍ാര്‍!!!

ആ‍ശാന്റെ പിറകില്‍ പിള്ളേര് ക്യൂ നിന്നു കാണണം..:)

ആ വരകള്‍ കണ്ടിട്ട് എനിക്കെ ഒരു ലബ്ബ് തോന്നുന്നു പിന്നെ കളേര്‍സിന്റെ കാര്യം പറയണൊ!?

സൂപ്പര്‍ തലൈവാ..:)

ഓടോ: ഞാനൊരു ചാറ്റിംഗ് റിക്വസ്റ്റ് അയച്ചിരുന്നു..
dahsna23@gmail.com

ശ്രീലാല്‍ February 12, 2009 at 10:19 PM  

നല്ലതേ പറയാനുള്ളൂ...! ഇപ്രാവശ്യം അമ്പലത്തില്‍ പുഷ്പാഞ്ജലിക്ക് പേരും നാളും പറഞ്ഞ് ആര്‍ക്കെങ്കിലും ശീട്ടു കൈമാറാന്‍ വല്ല പരിപാടിയുമുണ്ടെങ്കില്‍ സൂക്ഷിച്ചോ.. :)

Sunith Somasekharan February 13, 2009 at 2:47 AM  

nalla rasamulla anubhavam alle ... ee daykku vallathum othittundo ...

G. Nisikanth (നിശി) February 13, 2009 at 11:07 AM  

എന്തൊക്കെയഗ്രഹങ്ങൾ... അതിമോഹങ്ങൾ... ഈ മനുഷ്യന്മാരുടെ ഓരോ കാര്യങ്ങളേ... :) :)

നന്ദാ, ആയുഷ്മാൻ ഭവഃ!

നന്നായിരിക്കുന്നു കേട്ടോ..., എഴുത്തിലെ ചില പുതുമകൾ ഇഷ്ടമായി... പ്രണയങ്ങളിൽ തന്നെ ഒതുങ്ങി നിൽക്കേണ്ടാ...

പ്രണയദിനാശംസകളോടെ...

Appu Adyakshari February 13, 2009 at 1:37 PM  

നന്ദന്‍, ആദ്യ ദിവസം തന്നെ വായിച്ചെങ്കിലും ഇപ്പോഴാണ് കമന്റിടാന്‍ സാധിച്ചത്. ഒരു തമാശയിലധിഷ്ഠിതമായ രചനയാണെങ്കിലും സ്വാഭാവികതയോടെ അവതരിപ്പിച്ചു. ക്ലൈമാക്സ് പെട്ടന്നു വന്നുപോയതായി തോന്നി... :‌)

Kichu Vallivattom February 13, 2009 at 5:23 PM  

പ്രണയിക്കണമെങ്കില്‍ മൂന്നോ നാലോ ATM കാര്ടെന്കിലും വേണമെന്ന് ഒരിക്കല്‍ നന്ദു ചേട്ടന്‍ എന്നോട് പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നും ആണ് അല്ലെ??
കൊള്ളാം..............

ഉപാസന || Upasana February 14, 2009 at 7:03 PM  

" ഡാര്‍ലിങ്ങ് , അതായത്.........മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട സപ്ലൈ ഡിവിഷനില്‍ തെക്കും കര വില്ലേജിലെ 1732-മാം നമ്പ്ര്..........."

ഹഹഹഹ്.
രസിച്ചു ഭായ് വാലന്റീന്‍ ആഘോഷം.
ആ കൊച്ച് രക്ഷപ്പെട്ടു, ഭായിയും.
:-)
ഉപാസന


Off :

അതില്‍ പിന്നെ, അന്നു പിരിഞ്ഞതിനുശേഷം ഞാനവളെ കണ്ടിട്ടീല്ല. അവളെയിപ്പോള്‍ ഓണ്‍ലൈനില്‍ കാണാറില്ല!!. കുറേ മെയിലയച്ചു നോക്കി, പക്ഷെ ഇതുവരെ മറുപടി വന്നിട്ടില്ലാന്നേ.. മൊബൈലിലും കുറേ ട്രൈ ചെയ്തു. 'ഈ നമ്പര്‍ നിലവിലില്ലാ' എന്നാ മറുപടി..

എന്താണാവോ?!!


എന്തിനാ അണ്ണാ ഇതൊക്കെ ഇപ്പോള്‍ അന്വേഷിക്കുന്നത്..?

നന്ദ February 15, 2009 at 8:07 PM  

ആഹാ! എന്നു മാത്രം പറയുന്നു.

Bindhu Unny February 16, 2009 at 9:04 AM  

ഒരു കാര്‍ഡുമില്ലാത്തോണ്ട് രക്ഷപെട്ടു ല്ലേ.
കഥ കലക്കി. :-)

Sandeepkalapurakkal February 17, 2009 at 5:43 PM  

ഹ ഹ ഹ ..... ഒരു കാര്യം മനസ്സിലായി, പ്രേമിക്കാന്‍ പോകുന്നതിന് മുന്‍പ് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ എടുത്തിരിക്കണം. മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നല്ലേ ഇതെല്ലാം പഠിക്കാന്‍ പറ്റൂ...............

Unknown February 17, 2009 at 6:10 PM  

കൊള്ളാം നന്ദേട്ടാ, അതിഷ്ട്ടായി.

Typist | എഴുത്തുകാരി February 18, 2009 at 12:57 AM  

കലക്കീട്ട്ണ്ട്ട്ട്ടാ, മാഷേ കഥയും വരയും.
(ഞാന്‍ വൈകിയില്ലല്ലോ)

ഗൗരി നന്ദന February 20, 2009 at 3:44 PM  

ഇതു കൊള്ളാം ട്ടോ..ഞാനും ഒന്നു ചോദിച്ചു നോക്കട്ടെ വല്ല കാര്‍ഡ് ഉം കൈയില്‍ ഉണ്ടോ എന്ന്.. അറ്റ്‌ ലീസ്റ്റ് ഒരു റേഷന്‍ കാര്‍ഡ് എങ്കിലും....???

ഇല്ലാ...എങ്കില്‍ പിന്നെ???

Kichu $ Chinnu | കിച്ചു $ ചിന്നു February 27, 2009 at 11:09 PM  

കിക്കിടു... ചിരിപ്പിചു പണ്ടാ‍റാടക്കിക്കളഞ്ഞു...

Patchikutty March 6, 2009 at 2:19 AM  

vaiki vanna vaayanakkariude vaka aashamsakal. appo chettnaloru puppuli thanne :-) kalakki kappa ettu kalangallo.

nandakumar March 11, 2009 at 3:33 PM  

അഭിപ്രായം പറഞ്ഞ എല്ല സഹൃദയ മനസ്സുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം February 13, 2010 at 3:32 PM  

ഹാ ഹാ..ഇത് നമ്മടെ സാക്ഷാൽ പൂരം വെടിക്കെട്ട്...എന്റൊക്ക്യേ ആ കൂർക്കഞ്ചേരിപൂയ്യത്തിന്റെ പൊട്ടിക്കലാണ് കേട്ടൊ....
ഹൌ..കഴിഞ്ഞകൊല്ലം പ്രണയദിനത്തിന് പൊട്ടിച്ചതാണെങ്കിലും ,ഇപ്പോഴുമതിന്റെയൊരു പ്രകമ്പനേ....

രാമചന്ദ്രൻ വെട്ടിക്കാട്ട് February 13, 2010 at 8:17 PM  

രസികനായിട്ട്ണ്ട് ട്ടാ..
:)

ദിലീപ് വിശ്വനാഥ് February 13, 2010 at 9:59 PM  

പുലിവാലായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അതിരിക്കട്ടെ, ഇത്തവണ വലെന്റൈന്‍സ്‌ ഡേ പരിപാടി എന്താ...
ക്രെഡിറ്റ്‌ കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഒക്കെ ഉണ്ടല്ലോ.

പ്രവീണ്‍ വട്ടപ്പറമ്പത്ത് June 4, 2010 at 12:18 PM  

ഹഹഹ..

ഇതു വായിച്ചിരുന്നെങ്കിൽ ഞാനാ പോസ്റ്റ് എഴുതില്ലാർന്നു .. കിടുക്കൻ .. ചിരിച്ചു

ഹാപ്പി ബാച്ചിലേഴ്സ് November 14, 2010 at 12:40 AM  

നന്ദന്‍ ജി, ആദ്യമായാണ് ഇവിടെ. വന്നപ്പോ വായിച്ചത് ഈ പോസ്ടാണ്. ശരിക്കും ചിരിപ്പിച്ചു.

Unknown February 13, 2012 at 2:29 PM  

എഴുത്തും ചിത്രങ്ങളും കലക്കി.

vava February 18, 2014 at 9:41 PM  

ഹ ഹ ഹ ഹ ആആആ ..............പുഞ്ചിരി ആദ്യം വന്നത് മുതല്‍ വായന കഴിഞ്ഞപ്പോഴാണ് നിന്നത് .അറിഞ്ഞില്ല ഉണ്ണീ അറിഞ്ഞില്ല ,..നല്ല ഉപമകള്‍ ,...ചിരിച്ചൂ ,,,അറിഞ്ഞില്ല ഉണ്ണീ ...അറിഞ്ഞില്ല ....ഗംഭീരം ....സത്യം ...