Wednesday, March 11, 2009

ജോബിയുടെ ഹോബി

.
"ഡേയ്, ഞാനിന്ന് നിന്റെ റൂമിലേക്ക് വരുന്നുണ്ട്. നീ നേരത്തെ ഇറങ്ങുമോ അതോ ഇന്നും പാതിരാപ്പണിയാണോ?" വൈകീട്ട് ജോലി കഴിഞ്ഞ് ഓഫീസില് ‍ നിന്നിറങ്ങിയതും ഞാന്‍ സുഹൃത്ത് ബിജോയെ വിളിച്ചു.

"പതിവുപോലെ ഞാനിത്തിരി വൈകും, ഇവന്മാര് പണിതന്നിരിക്കുവാ..ഇന്നത്തോടെ ഞാനീ കോപ്പിലെ ജോലി കളഞ്ഞിട്ട് പോകും" ബിജോ കലിപ്പില്‍.

"ഹ ഹ... ഉള്ള പണി കളഞ്ഞിട്ട് വീട്ടില്‍ പോയി റബ്ബര്‍ വെട്ടാം ന്നു വെച്ചാല്‍ മൂത്ത പെങ്ങളുടെ കല്യാണത്തിന് നിന്റെ അപ്പനത് മുറിച്ച് വിറ്റില്ലേഡാ? പിന്നെ എവിടിട്ട് ചെരണ്ടാ‍നാ?"

"ആ ഒറ്റ കാരണം കൊണ്ടാ നന്ദൂ ഗതികെട്ടും ഞാനീ കള്ള താ.......കളുടെ ഓഫീസില്‍ പിടിച്ച് നിക്കണത്. നീ എപ്പഴാ എറങ്ങുന്നത്?"

"ഞാനെറങ്ങി, ഞാന്‍ ദാ, ബി.ഡി.എ കോമ്പ്ലക്സിനടുത്തുള്ള പാര്‍ക്കില്‍; മറുനാടന്‍ കാമുകന്റെ മടിയെ മലര്‍മെത്തയാക്കി മയങ്ങുന്ന മല്ലുകൊച്ചുങ്ങളെ മണപ്പിച്ചോണ്ട് നിക്കുവാ."

"ആഹ്! ഭാഗ്യവാന്‍ അതിനെങ്കിലും യോഗമുണ്ടല്ലോ, കര്‍ത്താവേ നമ്മള്‍ക്കൊക്കെ എന്നാണാവോ ആ ഭാഗ്യം കിട്ടുന്നത്? "

"എടാ ബിജോ, കര്‍ത്താവിനെ വിളിക്കുന്ന നേരംകൊണ്ടോരു ഭര്‍ത്താവാകാനുള്ള ഏര്‍പ്പാട് ചെയ്യ്"

" ഒരു രക്ഷയുമില്ല, ഞാന്‍ ജട്ടി പോലും മാറ്റിയിട്ട് ഇന്നേക്ക് നാലു ദിവസമായി നന്ദൂ. ഊരാനും കഴുകാനും പോലും നേരമില്ല... പണിയോട് പണി"

"അപ്പഴേ, എന്തെങ്കിലും പറഞ്ഞ് വേഗം പോന്നേക്കണം. ഞാന്‍ നിന്റെ റൂമിലേക്ക് പോകാ...രതീഷെത്തിയിട്ടുണ്ടാവോ അവ്ടെ?"

"ഇല്ല, രതീഷിറങ്ങാറായിട്ടുണ്ടാകും. റൂമില്‍ ജോബിയുണ്ടാകും. അവനു പിന്നെ പണിയൊന്നുമില്ലല്ലോ. നിങ്ങള്‍ അവിടെ കാരംസും കളിച്ചിരിക്ക് ഞങ്ങളപ്പോഴേക്കും എത്തിയേക്കാം"


" ഓ! എന്നാപ്പിന്നെ ഞാനെന്റെ റുമില്‍ പോയി ഒന്നു കുളിച്ചു ഫ്രഷായി വേഷം മാറ്റി വരാം, നിന്റെ റൂമില്‍ ചെന്ന് ജോബിയുമായി സംസാരിച്ചിരിക്കുന്നതിലും ഭേദം ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കിടക്കുന്നതാ "

അവനോട് ബൈ പറഞ്ഞ് പാര്‍ക്കിലെ അരണ്ടവെളിച്ചത്തില്‍ ഇണപിരിയുന്ന മിഥുനങ്ങളെ നോക്കി ഒന്നു നെടുവീര്‍പ്പിട്ട് ഞാനെന്റെ പ്രിയപ്പെട്ട കൈനറ്റിക്ക് ഹോണ്ട സ്റ്റാര്‍ട്ടാക്കി ഓള്‍ഡ് മദ്രാസ് റോഡിലെ ജനസമുദ്രത്തിലേക്കൂളിയിട്ടു.

ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നു കുറച്ചകലെ ഗംഗാനഗറിലായിരുന്നു സുഹൃത്തുക്കളായ കോട്ടയംകാരന്‍ ബിജോയും കുന്നംകുളംകാരായ രതീഷും, ബിനുവും താമസിച്ചിരുന്നത്. ബിനു ഐ സി ഐ സി ഐ യില് . ബിജോയും രതീഷും എന്റെ ഫീല്‍ഡായിരുന്നതുകൊണ്ടു തന്നെ വാരാന്ത്യങ്ങളില്‍ ഞാന്‍ അവിടെപോയിരുന്നു പരസ്പരം പരാതിയും പരിഭവവും പ്രതീക്ഷയും പറയുക പതിവായിരുന്നു. ചിലപ്പോള്‍ പകലില്‍ സിറ്റിയിലേക്ക് ഒരു കറക്കവും രാത്രി ചിലപ്പോള്‍ അടുത്തുള്ള തിയ്യേറ്ററില്‍ ഏതെങ്കിലും മലയാളം പടവും. ഒരു പകലും ഒരു രാത്രിയും താമസിച്ച് എന്റെ സിനിമാ സ്വപ്നങ്ങളൂം അവരുടെ ഓഫീസിലെ പാര വിശേഷങ്ങളും പിന്നെ ഞങ്ങളുടെ ജീവിത പ്രാരബ്ദങ്ങളും ഉരല്‍ മദ്ദളത്തിനോടെന്നപോലെ പരസ്പരം പറഞ്ഞു ദിവസങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കവേ...

......ഒരു ജോലി നോക്കാന്‍ വേണ്ടി ബിജോയുടെ നാട്ടൂകാരന്‍ ജോബിയുടെ ബാംഗ്ലൂര്‍ രംഗപ്രവേശം. ബിജോയുടെ നാട്ടുകാരനായതോണ്ട് തല്‍ക്കാലം അവരുടെ റുമില്‍ തങ്ങി. പകല്‍ ചിലപ്പോള്‍ തൊഴിലന്വേഷണം. ഏതെങ്കിലുമൊരു ഇന്റര്‍വ്യ്യൂ കിട്ടിയാല്‍ പോകും ഇല്ലെങ്കില്‍ റുമില്‍. ഞായറാഴ്ച പുള്ളി ആകെ ബിസിയായിരിക്കും. തൊട്ടടുള്ള പള്ളിയില്‍ രാവിലെ തന്നെ പോകും, അവിടുത്തെ കണക്കപ്പിള്ളയോ കാര്യസ്ഥനോ ആണത്രേ. ഉച്ചക്ക് രണ്ടുമണിയോടടുത്തേ തിരിച്ചു വരൂ. ബാക്കിയുള്ള ദിവസം, ജോബിക്ക് മറ്റൊരു ഹോബിയുമില്ലാത്തതുകൊണ്ടു റൂമിലെ അഡ്മിനിസ്ട്രേറ്ററായി. അതിരാവിലെ എഴുന്നേറ്റ് താഴെ പോയി പത്രം എടുത്തുവരിക, പാല് വാങ്ങിച്ചുവന്ന് ചായ തിളപ്പിച്ച് ബാക്കിയുള്ള കുംഭകര്‍ണ്ണന്മാര്‍ക്ക് കൊടുക്കുക, പാതിരാത്രിയില്‍ പണി കഴിഞ്ഞ് പഴത്തൊലിപോലെ ചതഞ്ഞെത്തുന്ന ബാക്കിയുള്ളവര്‍ക്ക് ചോറും കറിയും വെച്ച് കൊടുക്കുക ഇത്യാദി ജോലികള്‍ ഒരു ഹോബിപോലെ ജോബി ഏറ്റെടുത്തു.വല്ലപ്പോഴും വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ ഞാനെത്തുന്ന ആ റൂമില്‍ എന്റെ കാരംസ് പാര്‍ട്ടണായി.

കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ഞാന്‍ ഗംഗാനഗറിലെ ബിജോയുടെ കൊട്ടാരത്തിലേക്ക് വിട്ടു. പതിവുപോലെയുള്ള ട്രാഫിക് കാരണം നേരം വൈകിയിരുന്നു, അപ്പോഴേക്കും ബിജോയും രതീഷും റൂമിലെത്തിയിരുന്നു.

“കാ‍രം ബോര്‍ഡെടുക്കെടാ, നമുക്കൊന്നു മുട്ടി നോക്കാം” ഞാന്‍ രതീഷിനെ വെല്ലുവിളിച്ചു.

“നീയൊന്ന് മിണ്ടാണ്ടിരുന്നേ, മനുഷ്യനിവിടെ പ്രാന്തായിട്ടിരിക്കാ. ഒരഞ്ചുമിനിട്ട് ശ്വാസം വിടാന്‍ പറ്റീയിട്ടില്ല ഓഫീസില്, അയിനെടക്കാ ഇനീ കളീ,” രതീഷ് കാലില്‍ നിന്ന് ഷൂ പറിച്ചെറിഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ ബിജോ ഷൂ പോലും മാറ്റാതെ കിടക്കിയില്‍ മലര്‍ന്നടീച്ച് കിടക്കുകയാണ്.

“എന്തണ്ടാ ഡ്രസ്സ് മാറ്റിക്കൂടെ?” ഞാന്‍

“ഓ എന്നാ പറയാനാ ഡാ, തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ, ഇപ്പോളാ ശരിക്കും അനുഭവികുന്നത്.” ബിജോ കിടന്നകിടപ്പില്‍ പറഞ്ഞു.

ജോബി എവിടെടാ?” ഞാന്‍ ചോദിച്ചു.

“ദേ അവന്‍ കക്കൂസിലുണ്ട്..പത്ത് മിനിട്ടിലിത് രണ്ടാമത്തെ പ്രാവശ്യമാ”

“അവന്‍ ചോറു വെച്ചിട്ടുണ്ടോടാ?” ബിജോ

“ഉം, ഒക്കെ വെച്ചിട്ടുണ്ട്, എടുത്ത് കഴിക്കണം ന്ന് ഇന്ന് അവന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.“ രതീഷ്.

“ഹോ സത്യം പറയാലോ നന്ദൂ, അവന്‍ വന്നേപ്പിന്നെ ഞങ്ങള്‍ക്ക് സമയാ സമയത്തിനു ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ട് കെട്ടോ...ഉള്ളത് പറയാലോ....” ബിജു തുടങ്ങി

“ഇപ്പോ കാലത്ത് ചായ....രാത്രീല്‍ ചോറ്, അതിനെന്തെങ്കിലും കറി.. നമ്മള്‍ റെഡിയായി വന്നാ മതി. ഒക്കെ അവന്‍ ശരിയാക്കിയിട്ടുണ്ടാകും” രതീഷ കൂട്ടിച്ചേര്‍ത്തു.

“അവന്‍ വന്നത് ഞങ്ങടെയൊക്കെ ഭാഗ്യവാ കേട്ടോ... അല്ലേല്‍ എന്നതായിരുന്നു” എന്നു പറഞ്ഞ് ബിജോ അകത്തേ മുറിയിലേക്ക് ഡ്രസ്സ് മാറാന്‍ പോയി.

‘നീ വാടാ നമുക്ക് ഒരു ഗെയിം നോക്കാഡാ ഗഡീ” ഞാന്‍ രതീക്ഷിനെ നിര്‍ബന്ധിച്ചു.

മനസ്സില്ലാ മനസ്സോടെ രതീഷ് ബോര്‍ഡ് നിവര്‍ത്തി, കോയിന്‍സ് നിരത്തി. ഞങ്ങള്‍ കളി തുടങ്ങി

അഞ്ച് മിനുട്ടായിട്ടില്ല.....

“എന്റെ കര്‍ത്താവേ, എന്നതാ ഞാനീ കാണുന്നേ...” എന്ന ബിജോയുടെ അലര്‍ച്ചയും പാത്രം താഴെ വീഴുന്ന ശബ്ദവും.

“എന്തൂറ്റണ്ടാ” എന്നും പറഞ്ഞ് ഞാനും രതീഷും അടുക്കളയിലേക്കോടി. അവിടെ ബിജോ കണ്ണും തള്ളി സ്റ്റൌലിരിക്കുന്ന ചീനച്ചട്ടിയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.

“എടാ രതീഷെ, ഇത് എന്നതാടാ? എന്നതാ ഇവന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത്?”

ഞങ്ങള്‍ ചീനച്ചട്ടിയിലേക്ക് നോക്കി. ആടിനെ അറുത്തപ്പോളുള്ള ചോര പോലെ ചട്ടിയിലാകെ ചുവന്ന വെള്ളം.

“ഇദ് എന്തൂറ്റണ്ടാ? ആട്ടിറച്ച്യോ പോത്തിറച്ച്യോ ? “ ഞാന്‍ ചോദിച്ചു.

“എന്നാ കോപ്പിലെ കറിയാണാവോ” അതും പറഞ്ഞ് അവന്‍ തവിയെടുത്തു ഇളക്കി നോക്കി. വെറും ചുവന്ന വെള്ളം, മുളകിന്റെ അസഹ്യമണം ഇളക്കുമ്പോള്‍.

“ഇത്പ്പോ എന്തൂട്ടണന്ന് എങ്ങിന്യാ അറിയാ” രതീഷ്

“ നീയാ അവനെ ഇങ്ങു വിളിച്ചേ” ബിജോയുടെ ശബ്ദം ഉയര്‍ന്നു

രതീഷ് കക്കൂസിന്റെ വാതിലിലേക്കോടി

“ഡാ ജോബി, ജോബി” അകത്തു നിന്നും മറുപടിയില്ല..

ഞാനും ബിജോയും കുടി അങ്ങോട്ട് ചെന്ന് “എഡാ ജോബിയേ, ഡാ”

‘’എന്നതാടാ” അകത്തുനിന്നും

“നീയൊന്നു പുറത്തോട്ടു വന്നേ”

“ഇത് കഴിയട്ടെ ആദ്യം” ജോബി

“അല്ല അത് ശരിയാണല്ലോ, ചെയ്തോണ്ടിരിക്കണ കാര്യം കഴിയാണ്ട് അവന് വരാന്‍ പറ്റോ” ഞാന്‍ ന്യായം പറഞ്ഞു.

ഞങ്ങള്‍ വീണ്ടും അടുക്കളയില്‍ ചെന്ന് എല്ലാം പരിശോധിച്ചു. ചോറ് കുക്കറിലിരുപ്പുണ്ട്. ആകെയുള്ള കറി ഈ ചീനച്ചട്ടിക്കകത്താണ്. അതെന്താണെന്ന് ഒരു പിടുത്തവുമില്ല

രണ്ടു മിനിട്ട് കഴിഞ്ഞിട്ടും ജോബിയുടെ പ്രതികരണമൊന്നുമില്ല.

“ഇവനെയിന്ന് ഞാന്‍..” എന്നു പറഞ്ഞ് ബിജോ കക്കൂസിന്റെ വാതിലിനടുത്തെത്തി

“കഴിഞ്ഞില്ലേടാ.. എടാ”

അകത്ത് നിന്ന് പ്രതികരണമില്ല

“എടാ കഴിഞ്ഞോന്ന്..” ബിജോ വാതിലില്‍ ശക്തിയായി ഒരു ഇടി വെച്ചുകൊടുത്തു. ‘ കഴിഞ്ഞോന്ന്”

“ഞാനിത് തിന്നല്ലാ!! ”

അകത്തുനിന്ന് ജോബിയുടെ കിടിലന്‍ മറുപടി

അതോടെ ബിജോ ഷട്ടിലടിക്കുന്ന ടിപ്പര്‍ ലോറി മാതിരി അടുക്കളയിലേക്ക് തിരികെ വന്നു. ഞങ്ങള്‍ മൂവരും ശാസ്ത്രഞ്ജ്ന്മാരെപ്പോലെ ചട്ടിക്ക് ചുറ്റും നിന്ന് അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കേ, വിജയകരമായ ഒരു ദൌത്യം പൂര്‍ത്തിയാക്കിയ കമാന്‍ഡോയെപോലെ ജോബി മുണ്ടും മടക്കികുത്തി അടുക്കളയിലേക്ക് വന്നു

“ എന്നതാ, എന്നാ കോപ്പുണ്ടായിട്ടാ എല്ലാം കൂടി അലറുന്നേ” ജോബി

“എടാ ജോബിയേ, ഇത് എന്നതാടാ ഒണ്ടാക്കിവെച്ചിരിക്കണത്? ബിജോ ചട്ടി ചൂണ്ടികാണിച്ചു.

ചട്ടിയിലേക്ക് നോക്കി ജോബി നിസ്സാരഭാവത്തില്‍ ,

“ ഓ ഇതിനാണോ മൂന്നും കൂടി ഒച്ചയിട്ടത് ഇത് കറിയാണെന്ന് കണ്ടാലറിഞ്ഞൂടെ?

“അത് മനസ്സിലായെഡാ ശ്ശവ്വീ, എന്തൂറ്റ് കറിയാണെന്നാ ചൊയിച്ചേ” രതീഷ്

“അത് എന്നതാ.. മോരുകറി” ജോബി നിസംഗതയോടെ

“ മോരു കറീയോ?” ഞങ്ങള്‍ മൂവരും കോറസ്സായി.

“ആ! അതെന്താ മോരുകറി പോരെ, വേറെ വെച്ചുണ്ടാക്കാനൊന്നും..........”

“എടാ മോരുകറിയെന്നാടാ ചുവന്നിരിക്കുന്നേ? മഞ്ഞ നിറമല്ലോഡാ?” ബിജോ

“അതേ, യെല്ലോ, ശരിക്കും പറഞ്ഞാല്‍ യെല്ലോ യോക്കര്‍ കളര്‍, 100 % യെല്ലോയും 20 % മജെന്റയും” ഒരു ഡിസൈനര്‍ ആണെന്നു വെളിപ്പെടുത്താന്‍ കിട്ടിയ ചാന്‍സ് ഞാന്‍ മിസ്സാക്കിയില്ല.

“ഇതെന്താണ്ടാ ചോന്നിരിക്കണേ?” രതീഷും

“ ഓ അതാണോ ഇത്ര വല്യകാര്യം?! ജോബി തിരുവായ തുറന്നു.

സംഗതി എന്താ സംഭവിച്ചെന്നറിയാന്‍ ഞങ്ങള്‍ അവനോട് ചേര്‍ന്ന് നിന്നു

“ചട്ടി ചൂടാക്കി, വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ചെടുത്ത്, ഉള്ളീം മൊളകൂം താളിച്ചെടുത്ത്, പിന്നെ പാക്കറ്റീന്ന് തൈര് പൊട്ടിച്ചൊഴിച്ച് നോക്കിയപ്പോഴാ.......”

“നോക്കിയപ്പോ......??”

“അല്ല, മഞ്ഞള്‍പ്പൊടിയിടാന്‍ നോക്കിയപ്പോഴാ കണ്ടത്, കുപ്പി കാലിയായിരിക്കണത്. വിരലേല്‍ തോണ്ടാന്‍ പോലും പൊടി അതിനകത്തില്ല”

“എന്നിട്ട്”

“ഓ എന്നാ പറയാനാ, അപ്പഴാ അതിന്റടുത്ത് മൊളകുപൊടി ഇരികുന്നത് കണ്ടത്, മഞ്ഞപ്പൊടിയില്ലേ പിന്നെ കുറച്ച് മുളകുപൊടിയിരിക്കട്ടെ ന്നു കരുതി...”

“ഈശ്വരാ മുളകുപൊടിയോ?”

“ ഓ അതിനെന്നാ... മഞ്ഞളാണേലും മൊളകാണേലും ഒക്കെ കണക്കല്ലേ, പൊടി പൊടിതന്ന്യല്ലോ“

ഞഞ്ഞള്‍ മറൂപടിയില്ലാതെ മുഖത്തോടു മുഖം നോക്കി

വയറും തിരുമ്മി ജോബി വീണ്ടും പറഞ്ഞു :
“എന്തായാലും മഞ്ഞള്‍ പൊടി ഇല്ലാത്തതല്ലേ, കറീ മോശമാകണ്ടാന്നു കരുതി ഞാന്‍ നാലഞ്ച് സ്പൂണ്‍ പൊടിയെടുത്തിട്ടു......അതേ.....ഒരു മിനുട്ട്..”

ഞങ്ങള്‍ അന്തിച്ചു നില്‍ക്കേ “ഇപ്പ വരാ” എന്നും പറഞ്ഞ് മുണ്ടു മാടികുത്തിം ജോബി തന്റെ മൂന്നാമത്തെ ഓപ്പറേഷനുവേണ്ടി, കക്കൂസ് ലക്ഷ്യമാക്കി ഓടി....




(എന്റെ പഴയ പോസ്റ്റുകള്‍ ഉണ്ടാക്കുമ്പോള്‍ ചേര്‍ത്തിരുന്ന ‘ഗുമ്മ്’ -ന്റെ പൊടി ഇട്ടുവെച്ചിരുന്ന കുപ്പി കാലിയായിരുന്നതു കാരണം ഈ പോസ്റ്റുകറിയില്‍ ‘ഗുമ്മ്’ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഗുമ്മിന്റെ പുതിയ പായ്ക്കറ്റ് വാങ്ങി അടുത്ത പോസ്റ്റ് മുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതാണ്.)

39 comments:

nandakumar March 11, 2009 at 10:48 PM  

“ഇവനെയിന്ന് ഞാന്‍..” എന്നു പറഞ്ഞ് ബിജോ കക്കൂസിന്റെ വാതിലിനടുത്തെത്തി

“കഴിഞ്ഞില്ലേടാ.. എടാ കഴിഞ്ഞോന്ന്..” ബിജോ വാതിലില്‍ ശക്തിയായി ഒരു ഇടി വെച്ചുകൊടുത്തു. ‘ കഴിഞ്ഞോന്ന്”

“ഞാനിത് തിന്നല്ല!! ”

അകത്തുനിന്ന് ജോബിയുടെ കിടിലന്‍ മറുപടി


(പുതിയ പോസ്റ്റ് ആയില്ലേ, പെട്ടെന്നാവട്ടെ എന്ന് സൌഹൃദപൂര്‍വ്വം എന്നോടാവശ്യപ്പെട്ട എന്റെ ബ്ലോഗര്‍/ഓര്‍ക്കുട്ട് സുഹൃത്തിന് ഈ പോസ്റ്റ്)

എം.എസ്. രാജ്‌ | M S Raj March 11, 2009 at 11:15 PM  

>>>>പ്ടഖ്<<<<

ഇതിനായിരുന്നു അല്ലേ ഒരു ദിവസം നാലു ഫയര്‍ എഞ്ചിനുകള്‍ ഒരുമിച്ചു മൂളിപ്പാഞ്ഞത്.....

smitha March 11, 2009 at 11:26 PM  

ചളം പോസ്റ്റ് ആണെന്കിലും കുറച്ചു ചിരിപിച്ചു ട്ടാ

Sands | കരിങ്കല്ല് March 12, 2009 at 3:48 AM  

smitha's ditto! :)

ചങ്കരന്‍ March 12, 2009 at 4:24 AM  

രസമായി :)

ഹരീഷ് തൊടുപുഴ March 12, 2009 at 6:55 AM  

മറുനാട്ടിലെ ജോലിക്കൊന്നും ഒരു സുഖവുമില്ലാലെ..
ശരിക്കും ബോറ് ആണോ അവിടത്തെ ഓഫീസും, ജോലികളും, ജീവിതവുമെല്ലാം.. കുറച്ചു മുന്‍പ് വേറെ ഒരു കഥയിലും വായിച്ചു ഇങ്ങനെ ഒരു സനാനാവസ്ഥ..
അതോ ഗൃഹാതുരത്വം കൂടുന്നതുകൊണ്ടാണോ ഇങ്ങനെയൊരു മടുപ്പ് ഉണ്ടാകുന്നത്...

മഞ്ഞപ്പൊടിക്കു പകരം മുളകുപൊടിയിട്ട സുഹൃത്തിനെ സമ്മതിക്കണം!!!

|santhosh|സന്തോഷ്| March 12, 2009 at 8:12 AM  

:) കൊള്ളാം. കോട്ടയം-തൃശ്ശൂര്‍ ഭാഷകള്‍ ഉപയോഗിക്കുന്നതിലെ വൈദഗ്ദ്യം ശ്രദ്ധേയമായി. എല്ലാ ബാച്ചി ലൈഫിലും സംഭവിക്കുന്ന തമാശകള്‍ ഭാഷയുടെ രീതിയിലും ശൈലിയുടെ അവതരണത്തിലും പ്രയോഗിച്ചത് വിത്യസ്തമായി തോന്നി. ;)

(മുകളിലാരോ ‘ചളം പോസ്റ്റ്’ എന്നു വിശേഷിപ്പിച്ചുകണ്ടു.ബ്ലോഗില്‍ ഉദാത്ത കഥകള്‍ എഴുതുന്ന ഏതെങ്കിലും ബ്ലോഗ് പുലി ആയിരിക്കും അവര്‍ ല്ലേ??)

ശ്രീ March 12, 2009 at 8:13 AM  

ഈശ്വരാ...!!!

നന്ദേട്ടാ, ഞങ്ങടെ പിള്ളേച്ചനും വെല്ലുവിളിയോ?

“എടാ കഴിഞ്ഞോന്ന്..” ബിജോ വാതിലില്‍ ശക്തിയായി ഒരു ഇടി വെച്ചുകൊടുത്തു. ‘ കഴിഞ്ഞോന്ന്”

“ഞാനിത് തിന്നല്ല!! ”

ഇത് കലക്കീട്ടാ... ;)

Unknown March 12, 2009 at 9:16 AM  

നന്ദേട്ടാ BDA complex ഇനു അടുത്തുള്ള ഇതു പാര്‍ക്കാ അത്?
പഴയ പോസ്റ്റ് കളുടെ അത്ര രസമില്ലെങ്കിലും ചിത്രങള്‍ കലക്കി.

G.MANU March 12, 2009 at 10:09 AM  

നന്ദന്‍സ്..

നിഷ്കളങ്കമായ ബാച്ചി ലൈഫിന്റെ പുനരാവിഷ്കാരം.
ഇതിലെ കുറച്ചു കഥാപാത്രങ്ങളെ നേരില്‍ കണ്ടിട്ടുള്ളതുകൊണ്ട് കൂടുതല്‍ ആസ്വദിച്ചു..


ആദ്യ ഡയലോഗുകള്‍ കെങ്കേമം..

Senu Eapen Thomas, Poovathoor March 12, 2009 at 10:14 AM  

പൊടി, പൊടി തന്നെയല്ലെ? എന്താ ഇനിയും സംശയമുണ്ടോ? ഉണ്ടെങ്കില്‍ ഇനിയും ഒരു മോരു കറി കൂടി വെച്ചു തരാം. പിന്നെ നമ്മുടെ അമൃതാ റ്റിവിയിലെ രാജ്‌ കലേഷ്‌ നിങ്ങളുടെ മേല്‍വിലാസം തിരക്കുന്നതു കണ്ടു.

കക്കൂസ്സില്‍ നിന്ന് ഇറങ്ങുമ്പോള്‍ കലേഷിനു ഒരു SMS കൊടുത്തേക്കണെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ജെസ്സ് March 12, 2009 at 10:25 AM  

ente daivame.. moru kariyil manjal podikku pakaram mulaku podiyo... aa viruthane onnu neril kaananulla bhaagyam kittiyirunnenkil ..

കുഞ്ഞന്‍ March 12, 2009 at 10:30 AM  

ബാച്ചിലൈഫിലെ ഒരേട് രസകരമായി..ആ പാവത്തിനെക്കൊണ്ട് എല്ലാ വേലയും ചെയ്യിപ്പിച്ചിട്ട്, ഉള്ളതുകൊണ്ട് കാര്യങ്ങള്‍ നടത്തുന്ന ജോബിയെ അഭിനന്ദിക്കുന്നു,എന്നാലും ഈ പൊടിപ്രയോഗം ശ്ശി കടന്നകൈയ്യായി ജോബീ‍..


പിന്നെ ഞാനത് തിന്നില്ലാ എന്നൊ ഞാനത് തിന്നാല്ല എന്നാണൊ..വ്യാകരണ മിസ്റ്റേക്ക്...

smitha March 12, 2009 at 10:55 AM  

പിന്നെ നന്ദാ, മോര് കറി, മുളകിട്ടും ഉണ്ടാക്കാം കൊട്ടോ, ജോബി ചെയ്തപോലെ 4 സ്പൂണ്‍ മുളകുപൊടി അല്ല, 1 സ്പൂണ്‍ മുളകുപൊടി ഇട്ടു, ഞങ്ങളുടെ നാട്ടില്‍ എല്ലാം മോര് കാച്ചിയത് ഉണ്ടാകാറുണ്ട് .

(സന്തോഷേ ,ചളം എന്ന് എന്തുകൊണ്ടാ വിശേഷിപിച്ചത് എന്ന് നന്ദന് അറിയാം, മെയില്‍ ചെയ്തപോ അങ്ങനെ വിശേഷിപിച്ചാണ് നന്ദന്‍ അയച്ചിരുനത് , അല്ലാതെ ആ കഥ ചളം ആയിട്ടല്ല.)

|santhosh|സന്തോഷ്| March 12, 2009 at 11:18 AM  

അയ്യോ സഹോദരീ, ബ്ലോഗറും വായനക്കാരും തമ്മിലുള്ള പേര്‍സ്ണല്‍ കമന്റ് ആണെന്നു അറിഞ്ഞില്ല :( ക്ഷമീര്..
എന്നാലും പേഴ്സണല്‍ കമന്റാണെങ്കില്‍ റിപ്ലൈ മെയില്‍ അയച്ചാ പോരെ എന്നൊരു സംശയം, പബ്ലിക്ക് കമന്റായിട്ട് വേണോ? പിന്നെ വരുന്ന ആളുകള്‍ അതില്‍ തൂങ്ങി നില്‍ക്കില്ലേ? മുന്‍പ് പറഞ്ഞ സാന്‍ഡോസും (കരിങ്കല്ല്) ഈ ഞാനും അതുകൊണ്ടല്ലേ ഇതു പറയേണ്ടി വന്നത്

ഇതോടെ നിര്‍ത്തുന്നു.

meera March 12, 2009 at 11:41 AM  

nte krishna.. moru kariyil manjal podikku pakaram mulaku podiyo... jobi alu kollattooo....

Joker March 12, 2009 at 12:17 PM  

ha ha ha
നിങ്ങള്‍ക്കൊക്കെ അങ്ങനെ തന്നെ വേണം.......

Mr. X March 12, 2009 at 12:40 PM  

“ഉം, ഒക്കെ വെച്ചിട്ടുണ്ട്, എടുത്ത് കഴിക്കണം ന്ന് ഇന്ന് അവന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.“ രതീഷ്.
...
hha ha..

ഉണ്ണി.......... March 12, 2009 at 12:57 PM  

"ചളം“ വച്ചൊരു മറുപടി ആണ് ഞാനും എഴുതാൻ വിചാരിച്ചത് ഇനി വേണ്ട വെറുതെ ഞാൻ ഒരു ഉദാത്ത ബ്ലൊഗ്ഗർ ആണെന്നൊക്കെ പറഞ്ഞാലോ. ശൊ എനിക്ക് വയ്യ അതൊക്കെ കേൾക്കാൻ

"ഞാനെറങ്ങി, ഞാന്‍ ദാ, ബി.ഡി.എ കോമ്പ്ലക്സിനടുത്തുള്ള പാര്‍ക്കില്‍; മറുനാടന്‍ കാമുകന്റെ മടിയെ മലര്‍മെത്തയാക്കി മയങ്ങുന്ന മല്ലുകൊച്ചുങ്ങളെ മണപ്പിച്ചോണ്ട് നിക്കുവാ."

സംഭവം സത്യം ആണെന്ന് ഇത് വായിച്ചപ്പൊഴെ തോന്നി........

പിന്നെ ആരാ ഇത് ചെയ്തത് എന്ന കാര്യത്തിൽ മാത്രെ സംശയം ഉള്ളു..........

സംഭവം എനിക്കിഷ്ടായിട്ടാ.....
വലന്റൈൻ പോസ്റ്റിനേക്കാലും ഒരു “നന്ദൻ ടച്ച്” (വെറുതെ)

Pongummoodan March 12, 2009 at 1:19 PM  

നന്ദേട്ടന്റെ ഏറ്റവും മികച്ച പോസ്റ്റുകളുടെ ഗണത്തിൽ ഇതുണ്ടാവില്ല. നന്ദേട്ടനും അത് തിരിച്ചറിയുന്നു എന്നതൊരു നല്ല ലക്ഷണമാണ്.

അടുത്ത പോസ്റ്റ് ഇതുവരെ എഴുതിയ ഏറ്റവും നല്ല പോസ്റ്റിനേക്കാൾ ഉയരെ നിൽക്കുന്നതാവട്ടെ.

(എന്റെ അനുഗ്രഹം ഒരു രീതിയിലുമുള്ള സമ്മർദ്ധം ചേട്ടനിൽ നൽകാതിരിക്കട്ടെ) :)

aneeshans March 12, 2009 at 1:43 PM  

നന്ദകുമാരോ ഈ ഗഡികളെല്ലാം കൂടെ തനിക്ക് ക്വട്ടേഷന്‍ തരും മോനേ. സുക്ഷിച്ചോ

ഉപാസന || Upasana March 12, 2009 at 3:04 PM  

You can write more well.
:-(
Upasana

Kaithamullu March 12, 2009 at 5:19 PM  

മോര് എങ്ങനെ കറി വയ്ച്ചാലും (വയ്ച്ചില്ലെങ്കിലും) കഴിക്കാല്ലോ, നന്ദാ.

‍- മുളകിന്റെ അളവ് കൂടിയതിന് നീതീകരണമില്ല.

(വസോം കറിയുണ്ടാക്കുന്നവന്‍ ജിജോ, അത് രുചിയോടെ നിത്യോം കഴിക്കുന്നവര്‍ മറ്റ് ചേകവര്‍...)

മഞ്ഞളാണെന്ന് കരുതി മുളക്....
(ഇതെന്താ, ശ്രീനിവാസന്റെ തലയിണമന്ത്രത്തിലെ ഡയലോഗോ?)

അല്ല, ആ കറി കഴിച്ചത് കൊണ്ടാണോ ജിജോ കക്കൂസില്‍ കുടെക്കൂടെ.....

എനിക്ക് വയ്യാ!

പാവപ്പെട്ടവൻ March 12, 2009 at 5:24 PM  

മനോഹരമായിരിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങള്‍

പിരിക്കുട്ടി March 12, 2009 at 5:35 PM  

ഈ പര്‍വ്വം കൊള്ളാം കേട്ടോ പക്ഷെ മറ്റുള്ളതിന്റെ അത്രേം പോര

ജിജ സുബ്രഹ്മണ്യൻ March 12, 2009 at 8:06 PM  

ചിരിപ്പിച്ചല്ലോ മാഷേ ! മഞ്ഞൾപ്പൊടിക്കു പകരം മുളകു പൊടി ആവശ്യത്തിനു കലക്കി.എന്നിട്ട് അത്ര സ്മൂത്തായി കക്കൂസിൽ ഇരിക്കാൻ പറ്റിയല്ലോ ന്നോർക്കുമ്പോഴാ !എരിവു കുറയാൻ വെളിച്ചെണ്ണ വല്ലതും കുടിച്ചിട്ടാണോ ജോബി അത്രയ്ക്കു ബിസിയായത്.എന്തായാലും സംഭവം രസമായി ട്ടോ

Rare Rose March 12, 2009 at 9:18 PM  

ഇപ്പോഴാ ഇങ്ങോട്ടെത്തി നോക്കാന്‍ പറ്റിയതു നന്ദന്‍ ജീ..മറ്റു പര്‍വ്വങ്ങളുടെയത്രേം തലയുയര്‍ത്തിപ്പിടിച്ചു നിന്നില്ലെങ്കിലും ബാച്ചി ലൈഫിലെ നുറുങ്ങു തമാശകളും കഷ്ടപ്പാടുകളും രസായി..:)...

പിന്നെ ഒരു കാര്യം കൂടെ...ഈ ഗുമ്മിന്റെ പാക്കറ്റ് ഏത് പീട്യ്യേന്നാ കിട്ടാ..:)

Rare Rose March 12, 2009 at 9:18 PM  

ഇപ്പോഴാ ഇങ്ങോട്ടെത്തി നോക്കാന്‍ പറ്റിയതു നന്ദന്‍ ജീ..മറ്റു പര്‍വ്വങ്ങളുടെയത്രേം തലയുയര്‍ത്തിപ്പിടിച്ചു നിന്നില്ലെങ്കിലും ബാച്ചി ലൈഫിലെ നുറുങ്ങു തമാശകളും കഷ്ടപ്പാടുകളും രസായി..:)...

പിന്നെ ഒരു കാര്യം കൂടെ...ഈ ഗുമ്മിന്റെ പാക്കറ്റ് ഏത് പീട്യ്യേന്നാ കിട്ടാ..:)

കെ.കെ.എസ് March 12, 2009 at 10:14 PM  

കഥകൊള്ളാം നന്ദകുമാർ.ആ ഇല്ലസ്ട്രേഷൻസ് വളരെ വളരെ ഇഷ്ടപെട്ടു..

ദീപക് രാജ്|Deepak Raj March 12, 2009 at 10:38 PM  

so so post..not good not bad

തോന്ന്യാസി March 14, 2009 at 10:55 AM  

വലിച്ചു വാരി കമന്റെഴുതുന്നില്ല... എന്നാലും പറയാതെ വയ്യ...

ബഹുമാന്യ നന്ദപര്‍വ്വം വായനക്കാരേ ഈ സംഭവം നടന്നത് കഴിഞ്ഞ ഡിസം.27-ആം തീയതി ഓഎംബിആര്‍ ലേ ഔട്ടിലെ നന്ദപര്‍വ്വക്കാരന്റെ ഫ്ലാറ്റിലാണ്. അതിലെ പാചകക്കാരനായ ജോബി സാക്ഷാല്‍ ശ്രീമാന്‍ നന്ദകുമാറും,അത് കഴിച്ച കഷ്ടകാലം പിടിച്ച ജോബി ഒര്രു പാവം ബ്ലോഗറുമാണ്. നാന്ദേട്ടാ മുളകുപൊടിയിട്ട് മോരുകറി വച്ച് അതിനു മുകളില്‍ രണ്ടു സ്മോളുമടിച്ചാല്‍ നല്ല സുഖമായിരിയ്ക്കും എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ പുള്ളി ഇത്രേം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല എന്ന് പറഞ്ഞു. എങ്കിലും നിങ്ങള്‍ രണ്ടു പേരെയും ചേര്‍ത്ത് ഒരു മൂന്നാമനെ സൃഷ്ടിച്ച താങ്കളെ ഞാന്‍ മനസ്സു തുറന്ന് അഭിനന്ദിയ്ക്കുന്നു.

സോറി ആ ബ്ലോഗറൂടെ പേര് ഞാന്‍ ഒരിയ്ക്കലും പറയൂല്ല.....

Anil cheleri kumaran March 14, 2009 at 1:58 PM  

ജോബി ആളു കൊള്ളാമല്ലോ!!

നിരക്ഷരൻ March 14, 2009 at 3:36 PM  

പലരും പറഞ്ഞതുപോലെ സംഭവം അത്ര അങ്ങ് ഏറ്റില്ല.

പക്ഷെ ഈ സംഭവം അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ ഇതേ പോലൊരു അനുഭവം അവതരിപ്പിക്കാന്‍ എനിക്കാകില്ല.അതിന് മാര്‍ക്കുണ്ട്. ഡിസ്‌ക്ലൈമര്‍ ഇട്ട് രക്ഷപ്പെടാനൊന്നും നില്‍ക്കാതെ നല്ല കിടിലന്‍ പോസ്റ്റ് ഇറക്കിക്കോളണം അടുത്തപ്രാവശ്യം. അല്ലെങ്കില്‍പ്പിന്നെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി ഏരിയായില്‍ കാലുകുത്തലുണ്ടാകില്ല,പറഞ്ഞേക്കാം :) :)

തെന്നാലിരാമന്‍‍ March 14, 2009 at 5:02 PM  

“ ഓ അതിനെന്നാ... മഞ്ഞളാണേലും മൊളകാണേലും ഒക്കെ കണക്കല്ലേ, പൊടി പൊടിതന്ന്യല്ലോ“

ന്യായം :-)

Lathika subhash March 14, 2009 at 11:27 PM  

നന്ദാ,
ജീവിതത്തിന്റെ ഗന്ധമുണ്ട് ഈ പോസ്റ്റിന്.

Typist | എഴുത്തുകാരി March 15, 2009 at 8:34 AM  

പോസ്റ്റിന്റെ നിലവാരത്തെക്കുറിച്ചു പറയാനൊന്നും എനിക്കറിയില്ല. എനിക്കിഷ്ടായി, ഞാന്‍ കുറേ ചിരിച്ചു.

nandakumar March 17, 2009 at 8:52 AM  

ഇതിനെനിക്കു ചീത്ത കിട്ടുമെന്ന് അറിയാഞ്ഞിട്ടല്ല. മുന്‍പത്തേതില്‍ നിന്നും വിത്യസ്തമായി എന്റെ പോസ്റ്റുകള്‍ക്കു വല്ലാത്തൊരു ഇടവേള വരുന്നുവെന്ന് പരാതി കിട്ടിത്തുടങ്ങിയിരിക്കുന്നു. ശരിയാണ് ഒരുമാസം ചിലപ്പോള്‍ അതില്‍ കൂടുതല്‍ ഇടവേളയാകുന്നു ഇപ്പോള്‍ പോസ്റ്റുകള്‍ക്ക്. ഒരു ഇടവേള വരണ്ട, പോസ്റ്റൂ, പോസ്റ്റൂ എന്ന നിരന്തര അഭ്യര്‍ത്ഥന അതുകൊണ്ടാണീ പോസ്റ്റ് പിറന്നത്. ;)

പ്രിയപ്പെട്ട എം.എസ്. രാജ്, സ്മിത, കരിങ്കല്ല്, ചങ്കരന്‍, ഹരീഷ് തൊടുപുഴ, സന്തോഷ്, ശ്രീ, ശങ്കര്‍, ജി.മനു, സെനു ഈപ്പന്‍, ജെസ്സ്, കുഞ്ഞന്‍, മീര, ജോക്കര്‍, ആര്യന്‍, ഉണ്ണി, പോങ്ങുമ്മൂടന്‍, നൊമാദ്, ഉപാസന, കൈതമുള്ള്, പാവപ്പെട്ടവന്‍, പിരിക്കുട്ടി, കാന്താരിക്കുട്ടി, റെയര്‍ റോസ്, കെ.കെ.എസ്,ദീപക് രാജ്, തോന്ന്യാസി, കുമാരന്‍, നിരക്ഷരന്‍, തെന്നാലിരാമന്‍, ലതി, എഴുത്തുകാരി എല്ലാവര്‍ക്കും എന്റെ നന്ദി.

പോസ്റ്റ് കണ്ടിട്ടും വായിച്ചിട്ടും ഇഷ്ടപ്പെടാതെ അഭിപ്രായം പറയാന്‍ മടിച്ചിരിക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്കും നന്ദി ;)

(പോസ്റ്റ് ഇഷ്ടമാവാത്തതിനു എന്റെ പടങ്ങളെകുറീച്ചും ഒന്നും മിണ്ടാതിരിക്കണോ? വേണോന്ന്?)

നിരക്ഷരൻ March 17, 2009 at 10:47 AM  

ആ പറഞ്ഞത് ന്യായം. നന്ദൂ...ഞാന്‍ അതിനെപ്പറ്റി ഒന്നും പറയാതിരുന്നത് അസൂയകാരണമാണെന്ന് കൂട്ടിക്കോ. അങ്ങനൊക്കെ വരക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ ഞാനൊരു കാര്‍ട്ടൂണ്‍ ബ്ലോഗ് തുടങ്ങിയേനേ. നമുക്ക് സംഘടിതമായി അങ്ങനൊന്ന് ചെയ്താലോ ? ഐഡിയ ഞാന്‍ തരും, നന്ദു വരച്ചോണം. എന്തു പറയുന്നു ?

ആഴ്ച്ചയില്‍ ഒരു കാര്‍ട്ടൂണെങ്കിലും വരച്ചിടണം.എന്റെ പന്ന ഐഡിയ നോക്കിയിരിക്കാതെ നന്ദൂ‍ന് ഒറ്റയ്ക് ചെയ്യാവുന്നതും ആണ് ഈ സംഭവം.

ഓ:ടോ :- പിന്നൊരു കാര്യം കൂടെ എനിക്കൊരു സാധനം ചെയ്ത് തരാമെന്ന് പറഞ്ഞിരുന്നല്ലോ ? മറന്നുപോയോ ?

..:: അച്ചായന്‍ ::.. March 19, 2009 at 9:54 AM  

മാഷെ തകര്‍ത്തു കേട്ടോ .. ഇത് വായിച്ചപ്പോള്‍ നമ്മുടെ ബാച്ചി ലൈഫില്‍ നടന്ന കുറെ സംഭവങ്ങള്‍ ഓര്‍ത്തു കേട്ടോ