Saturday, March 21, 2009

സ്നേഹമെന്ന വാക്കിന്റെ അര്‍ത്ഥം...

.
ഇന്നേക്ക് ഒരു വര്‍ഷം!!

ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും വിശ്രമമില്ലാതെയുള്ള നീണ്ട അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നതാണീ ബാംഗ്ലൂര്‍ നഗരത്തില്‍. കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെ, നഗരത്തിന്റെ പുറം മോടികളെ തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്‍, ഈ ഞാന്‍.

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ഉപജീവന യാത്രയില്‍ കൈവിട്ട് പോയ ഗ്രാമദൃശ്യങ്ങളും, നാടും നാട്ടാരും, നാട്ടുഭാഷയും ഇനിയും പല മനസ്സുകളില്‍ ജീവിക്കുന്ന ഗ്രാമാനുഭവങ്ങളും എല്ലാം കണ്ടുമുട്ടുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ബൂലോകത്തില്‍ വെച്ചാണ്. മറന്നുപോയ നാട്ടുഭാഷ, സംസാരങ്ങളിലൂടെ മാത്രം പടരുന്ന ശൈലി അഥവാ സംസ്ക്കാരത്തിന്റെ ആത്മഭാഷ.

2008 മാര്‍ച്ച് 21 നു ‘ഞാനാരാണ് ‘ എന്ന എന്റെ തന്നെ ചോദ്യത്തില്‍ നിന്നു തുടങ്ങി, എന്റെ ഗ്രാമവും, വഴികളും, സ്ക്കൂളും, കോളേജും കൂട്ടുകാരും, പ്രണയവും ദുരിതവുമായി നന്ദനെന്ന നാട്ടുമ്പുറത്തുകാരന്റെ ഈ നന്ദപര്‍വ്വത്തില്‍ ഇരുപത്തിനാലു ജീവിതപര്‍വ്വങ്ങള്‍ കടന്നു പോയി, ഇന്നേക്ക് ഒരു വയസ്സ് തികയുന്നു.

നന്ദപര്‍വ്വത്തിന്റെ ഒന്നാം പിറന്നാളിന്, ബ്ലോഗില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരനും ബ്ലോഗിലൂടെ എനിക്ക് കിട്ടിയ സുഹൃത്തുമായ ‘ബ്രിജ് വിഹാര’ത്തിന്റെ ഉടയവനുമായ ശ്രീ. ജി. മനു നന്ദപര്‍വ്വത്തിനു വേണ്ടി സ്നേഹപൂര്‍വ്വം എഴുതിയ വാര്‍ഷിക കുറിപ്പ് നിങ്ങള്‍ക്കായി പങ്കുവെക്കുന്നു

*************************************

ജീവിതത്തിന്റെ അര്‍ഥം എന്താണ്? എന്തിനുവേണ്ടി തീനും വെള്ളവും തന്ന് പ്രകൃതി നമ്മളെ പോറ്റുന്നു, എന്താണിതിന്റെ ഒരു പ്രയോജനം എന്നൊക്കെ ആലോചിച്ച് നടവഴികളില്‍ കൂടി നടക്കുമ്പോള്‍ ആവും ഒരു കാറ്റു വീശുക..അല്ലെങ്കില്‍ മതിലോടൂചേര്‍ന്നു നില്‍ക്കുന്ന മഷിത്തണ്ട് ഞെരടി ഒന്നു മണപ്പിക്കാന്‍ തോന്നുക..ആ ഗന്ധങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ കലര്‍ന്നു ചേര്‍ന്നിരിക്കും.. പിന്നെ ചോദ്യം ഉപേക്ഷിക്കും..

നന്ദന്റെ ബ്ലോഗ് വായിക്കുമ്പോഴും മിക്കപ്പോഴും കിട്ടുക ഇതുപോലെയുള്ള ചില ഉത്തരങ്ങള്‍ ആണ്. തൃശ്ശൂര്‍ ഭാഷയും ഇടവഴികളും കുഞ്ഞു കുഞ്ഞു തമാശകളും, ബാല്യസ്‌മൃതികളും ജീവിതത്തിന്റെ പെടാപ്പാടുകളും പ്രണയവും കാമവും വിശപ്പും .....

‘ദരിദ്യം എന്ന വാക്കിന്റെ അര്‍ത്ഥം’ അനര്‍ഥമായി കരളിലെ കടിച്ചു തൂങ്ങി ഇപ്പൊഴും നില്‍ക്കുന്നു. ഒരുമുഴം മുല്ലപ്പൂവിന്റെ മണവും, രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ നാടകവും, ആദ്യപ്രേമലേഖനവും പലവുരു വായിച്ചതും ഇതുപോലെയുള്ള മണങ്ങളെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടാവാം. വരകളുടെ ഇന്ദ്രജാലങ്ങള്‍ കണ്ട് മനസു കുളിര്‍ക്കുകയും കണ്ണ് അസൂയകൊണ്ട് തള്ളിപ്പോവുകയും ചെയ്തത് പലതവണ..

‘ഗൃഹതുരത്വം’ മാനസിക രോഗമാണ്, അമ്മയെ ഓര്‍ത്തുകൊണ്ടിരിക്കുന്നവന്‍ ഔട്ട്ഡേറ്റഡ് ആണ് തുടങ്ങിയ ആധുനിക ഐ.ടി ഇന്‍-വെന്‍ഷനുകളുടെ ഛര്‍ദ്ദില്‍ പരന്നു കിടക്കുന്ന ഈ ലോകത്ത്, ഓര്‍മ്മകളെ, മനുഷ്യത്തെ, സ്നേഹത്തെ ഒക്കെ സ്നേഹിക്കുന്നവര്‍ ഒട്ടും കുറവല്ല എന്നു തന്നെ തെളിയിക്കുന്നു ഈ ബ്ലോഗിന്റെ വിജയവും...

ഒന്നാം പിറന്നാളിനു ഒരുപാട് ആശംസകള്‍...

മനസിന്റെ മണ്‍കൂജയില്‍ നിന്ന് ഇനിയും തെളിനീര്‍ത്തുള്ളികള്‍ പൊഴിഞ്ഞുകൊണ്ടേയിരിക്കട്ടെ ഈ ബ്ലോഗില്‍..

സ്നേഹപൂര്‍വ്വം നന്ദന്......

ജി. മനു - ബ്രിജ് വിഹാരം

*************************************

നിങ്ങള്‍ ഇത്രനാളും പകര്‍ന്നു തന്ന സ്നേഹത്തിനു ഒരു വാക്കിലപ്പുറമുള്ള നന്ദിയും, അളവറ്റ സ്നേഹവും, ഇനിയും സ്നേഹവും വിമര്‍ശനവും എന്നോടും എന്റെ ബ്ലോഗിനോടും കൂടെയുണ്ടാവുമെന്ന വിശ്വാസത്തില്‍,

നിങ്ങളുടെ
നന്ദന്‍/നന്ദപര്‍വ്വം
.

54 comments:

nandakumar March 21, 2009 at 4:40 PM  

ഇന്നേക്ക് ഒരു വര്‍ഷം!!

നിങ്ങള്‍ ഇത്രനാളും പകര്‍ന്നു തന്ന സ്നേഹത്തിനു ഒരു വാക്കിലപ്പുറമുള്ള നന്ദിയും, അളവറ്റ സ്നേഹവും, ഇനിയും സ്നേഹവും വിമര്‍ശനവും എന്നോടും എന്റെ ബ്ലോഗിനോടും കൂടെയുണ്ടാവുമെന്ന വിശ്വാസത്തില്‍,

നിങ്ങളുടെ
നന്ദന്‍/നന്ദപര്‍വ്വം

usha March 21, 2009 at 4:51 PM  

പ്രതീക്ഷ അല്ലെ പലപ്പോഴും നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...

ആ പ്രതീക്ഷ മനുഷ്യമനസ്സിൽ ഉള്ളിടത്തോ‍ളം നമ്മൾ ജീവിതത്തെ സ്നേഹിക്കും.......
നാളയെ സ്നേഹിക്കും...

എന്നൂം ആ പ്രതീക്ഷ മനസ്സിൽ ഉണ്ടായിരിക്കട്ടെ....

ആശംസകളോട്

ഉണ്ണി.......... March 21, 2009 at 4:52 PM  

ഈ നാട്ടുഭാഷയുടെ ഭംഗിയും അതിൽ നിറഞ്ഞിരിക്കുന്ന നിഷ്കളങ്കമായ സ്നേഹവും തന്നെ ആവണം എന്നെയും ഈ ബ്ലോഗ്ഗിലെ ഒരു സ്ഥിരം സന്ദർശകനാക്കിയത്.........
“ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അപൂർവ്വം ചിലരിൽ ഒരാൾ“,ഒരു ചാറ്റിംഗിനിടയിൽ ബ്ലോഗ്ഗും നന്ദപർവ്വവും കടന്നുവന്നപ്പോൽ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞതാണ്.
അതുതന്നെ ഞാനും പറയുന്നു.........

മച്ചുനന്‍/കണ്ണന്‍ March 21, 2009 at 4:52 PM  

നന്ദേട്ടാ.. എല്ലാവിധ ആശംസകളും നേരുന്നു..ഇതുപോലെ തുടരുക,അതിലേയ്ക്കായി കണ്ണും,മനസും,ക്യാമറയും തുറന്നിടണം.

saju john March 21, 2009 at 5:23 PM  

ഒരു കൂതറ പച്ചമുളക് റേഡിയോക്കാരനാണ് ബൂലോഗത്തില്‍ ഗമയെന്ന് കരുതിയല്ലെ ഈ ബ്ലോഗിന്റെ നിരൂപണം പുള്ളിക്കാരനെ കൊണ്ട് നടത്തിച്ചത്.

ഞാനൊരു ബ്രോഡ്കാറ്റിംഗ് കോര്‍പ്പറേഷന്‍ നടത്തുന്നത് പിന്നെന്താ ഈച്ച ആട്ടനോ?

മര്യാദയ്ക്ക്, ആ നിരൂപണം ആ എടുത്ത് മാറ്റൂ.......സമ്മതമാണെങ്കില്‍ ഞാന്‍ ഖമറുന്നീസയെ വിടാം ഒരു എക്സുക്ലൂസീവ് ഇന്റര്‍വ്യൂ നന്ദനുമായി നടത്താന്‍.....

എന്താ ശ്രമിക്കുന്നോ...........എന്തായാലും ഖമറുന്നീസ ഒരു ഗിഫ്റ്റുമായി വരുന്നുണ്ട് ഈ ഒന്നാം വാര്‍ഷികത്തിന്...........

nandakumar March 21, 2009 at 5:35 PM  

മൊട്ടേട്ടാ ചുമ്മാ കൊതിപ്പിക്കരുത്... ;)

തോന്ന്യാസി March 21, 2009 at 5:36 PM  

ഒന്നാം വാര്‍ഷികാശംസകള്‍....

ലോകപ്രശസ്ത ബ്ലോഗറായ എന്നെ തഴഞ്ഞ് വെറുമൊരു പച്ചമുളക് റേഡിയൊക്കാരനെക്കൊണ്ട് (കട:ന.പി.)ഈ പോസ്റ്റ് എഴുതിച്ച താങ്കളോടുള്ള എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

ഓ.ടോ. നന്ദേട്ടാ നമ്മുടെ സൌഹൃദത്തിനും ഒരു വയസ്സായി അല്ലേ?

കാപ്പിലാന്‍ March 21, 2009 at 5:36 PM  

നന്ദു ,
ആശംസകള്‍ . ഇനിയും അനേകം മൈല്‍ കുറ്റികള്‍ താണ്ടാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .

കുഞ്ഞന്‍ March 21, 2009 at 6:05 PM  

എന്തൂറ്റ് ചങ്ങാതി നിങ്ങളീപ്പറയുന്നത്...? ഒരു വയസ്സായൊള്ളൂന്നൊ..?? എന്റെ മാഷെ എനിക്കൊരു അഞ്ചെട്ടുകൊല്ലത്തെ പരിചയം തോന്നുന്നു. ഒരു വര്‍ഷത്തെ അഞ്ചെട്ടുവര്‍ഷമായി ഉയര്‍ത്തണമെങ്കില്‍ ഇമ്മിണി എന്തെങ്കിലും ഉണ്ടാവുമല്ലൊ..എന്നാ വക എന്റെ പിറന്നാള്‍ ആശംസകള്‍ ..!

അദേയ് ഒരു കാര്യം ചോദിക്കട്ടെ നാഴികയ്ക്ക് നാല്പതുവട്ടം കാണുന്ന എന്നോട് പറഞ്ഞില്ലല്ലൊ വയസ്സറിയിച്ചുവെന്ന്. ആ മനുജീ കൈവിഷം തന്നുവല്ലെ...

ജ്വാല March 21, 2009 at 6:52 PM  

സുഹൃത്തെ,
നന്ദപര്‍വ്വത്തിലെ ആവിഷ്കാരങള്‍ തുടരുക..
ആശംസകള്‍

Jayasree Lakshmy Kumar March 21, 2009 at 7:01 PM  

നന്ദപർവ്വത്തിന് ഒന്നാം പിറന്നാളാശംസകൾ :)

ചന്ദ്രമൗലി March 21, 2009 at 7:22 PM  

പുതുമണ്ണിന്റെ ഗന്ധവും മഴത്തുള്ളിയുടെ പരിശുദ്ധിയും മയില്‍ പീലിയുടെ ചാരുതയുമുള്ള ഒരുപാടു നല്ല പോസ്റ്റുകള്‍ ഇനിയും ഏട്ടനു എഴുതാന്‍ കഴിയട്ടെ........... ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ.

ഒന്നാം പിറന്നാള്‍ ആശംസകള്‍ ..........!!!!

The Common Man | പ്രാരബ്ധം March 21, 2009 at 9:30 PM  

ഹോ! അങ്ങനെ നന്ദനും വയസ്സറിയിച്ചു അല്ലെ? കൊള്ളാം. വലിയ കുട്ടിയായ് എന്ന വിചാരം വേണം. അടക്കത്തോടും ഒതുക്കത്തോടും കൂടെ നടക്കണട്ടോ...

സെബസ്ത്യാനോസ് പുണ്ണ്യാളന്‍ അനുഗ്രഹിക്കട്ടെ.... ![ ആ പിന്നെയല്ല!!]

Bindhu Unny March 21, 2009 at 11:11 PM  

ഒന്നാം പിറന്നാളാശംസകള്‍! ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കട്ടെ നന്ദപര്‍വ്വം! :-)

Typist | എഴുത്തുകാരി March 22, 2009 at 12:46 AM  

ഞങ്ങളുണ്ടാവും കൂടെ. ആശംസകള്‍.

മാണിക്യം March 22, 2009 at 7:14 AM  

ഒരു വര്‍ഷമേ ആയുള്ളോ?
നന്ദന്റെ പൊസ്റ്റുകള്‍ വായിക്കുമ്പോള്‍ ശരിക്കും അവയിലെ വാക്കുകള്‍ അനുഭവിക്കാം...

“മഴയില്‍ തുള്ളിക്കളിച്ചത്...ഉമ്മറപ്പടിയിലിരുന്ന് മഴയെ നോക്കിയിരുന്നത്..തണുത്ത മഴ വെള്ളത്തില്‍ കാല്‍ നനച്ചത്....കടലാസ്സു വഞ്ചി ഒഴുക്കിയത്....”


“അന്നു മകരത്തിലെ പൂയ്യമായിരുന്നു. കാരുമാത്ര അമ്പലത്തിലെ തൈപ്പൂയ്യം. കാവടീയും, നാദസ്വരവും ബാന്റ് സെറ്റും എല്ലാം ചേര്‍ന്ന് ഒരു ബഹളമായിരിക്കും. ”
ഇതു വായിച്ചാല്‍ ശരിക്കും മനസ്സില്‍ നാദസ്വരമേളം കേള്‍ക്കാം..

തീപ്പെട്ടികൂടുകള്‍ ..ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ട് പോസ്റ്റ്
എല്ലാവരുടെ ബാല്യത്തിലും ഇത്തരം കുറേ ഒര്‍‌മകള്‍
കാണും പക്ഷെ നന്ദന്‍ പറയുമ്പോള്‍ ഒട്ടും കൃതൃമത്വം ഇല്ല.
“കയ്യിലെ ഉപ്പ് കൊട്ടിയിട്ട് കീശയില്‍ നിന്ന്ഇരുമ്പന്‍ പുളി ഓരോന്നായി പുറത്തെടുത്ത് ഉപ്പില്‍ മുക്കി കടിച്ചു തിന്നാന്‍ തുടങ്ങി. കൊതികാരണം വായീന്ന് തുപ്പലം തെറിച്ചു....”
യ്യോ! ഇതു ഞാനും ചെയ്തതാണല്ലോ എന്ന തോന്നല്‍ ഉടന്‍ വരും അതാണ് ഈ എഴുത്തിന്റെ വിജയവും...

അമ്മയുടെ കൈ മുറുകെ പിടിച്ച് പാലം കടന്ന് ശീമക്കൊന്നകള്‍ വളര്‍ന്ന് ഇരുവശവും ഇരുളാക്കിയിരുന്ന ഇടവഴിയിലേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി.........

നടത്തം തുടരൂ ..

എല്ലാ നല്ല ആശംസകളും പ്രാര്‍‌ത്ഥനകളും അനുഗ്രഹങ്ങളും എന്നും കൂട്ടുണ്ടാവും..

പ്രിയ ഉണ്ണികൃഷ്ണന്‍ March 22, 2009 at 9:38 AM  

ഒന്നാം പിറന്നാളാശംസകള്‍

നിരക്ഷരൻ March 22, 2009 at 10:23 AM  

അമ്പട കള്ളാ...അപ്പോ നീയും ബ്ലോഗുപിറന്നാള്‍ ആഘോഷിച്ചല്ലേ ?(സുകുമാരന്‍ സ്റ്റെല്‍)

ഒരു കൊല്ലം. 43 ഫോളേവേഴ്‌സ്, സെഞ്ച്വറി കമന്റുകള്‍. ഇതൊക്കെ ഇരട്ടിക്കട്ടെ അടുത്തകൊല്ലമാകുമ്പോഴേക്കും എന്ന് ആശംസിക്കുന്നു.

ആ പച്ചമുളക് റേഡിയോക്കാരന്റെ വാര്‍ഷികക്കുറിപ്പിന് ഒരു ജയ് ഹോ. എന്നാലും മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന മഷിത്തണ്ട് ഞെരടുന്ന അങ്ങോരുടെ ആ ശീലമുണ്ടല്ലോ, അതത്ര നല്ലതിനൊന്നുമല്ല:) സുഗതകുമാരീട്ടീച്ചറൊന്നും അറിയണ്ട. പച്ചമുളക് തന്നെ അരച്ച് കണ്ണില് തേച്ചെന്ന് വരും :) :)

ജിജ സുബ്രഹ്മണ്യൻ March 22, 2009 at 11:30 AM  

ഒന്നാം പിറന്നാളുണ്ണുന്ന നന്ദപർവത്തിനു ആശംസകൾ.എന്നാലും ഒരു വർഷമായതേ ഉള്ളൂ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.ആദ്യ വർഷമൊക്കെ ആക്രാന്തത്തോടെ പോസ്റ്റുകൾ ഇട്ട് രണ്ടാം വർഷമാകുമ്പോഴേക്കും മടിയന്മാരാവുന്നവരുടെ കൂട്ടത്തിൽ നന്ദനും പെടരുത്.ഇനിയും ഒത്തിരി ഒത്തിരി നല്ല പോസ്റ്റുകൾ ആ തൂലികയിൽ നിന്നും ഉതിരട്ടെ എന്ന് ആശംസിക്കുന്നു.ഈ ബൂലോകത്തെ വർണ്ണശബളമാക്കാൻ നന്ദന്റെ വിരൽത്തുമ്പിനാവട്ടെ എന്ന് പ്രാർഥിക്കുന്നു.


കാര്യമൊക്കെ കൊള്ളാം.ആ പായസം ഇങ്ങെടുത്തേ !

Pongummoodan March 22, 2009 at 12:01 PM  

‘ഭീകരമായി’ അഭിനന്ദിക്കുന്നു.

തുടർന്നും കാലങ്ങളോളം ഈ ‘സാഹിത്യഹിംസ‘ തുടരാൻ അങ്ങേയ്ക്ക് സാധിക്കട്ടെയെന്നും ഒപ്പം അവയൊക്കെ താങ്ങാനുള്ള കരുത്ത് ഞാനടക്കമുള്ള വായനക്കാർക്ക് സർവ്വേശ്വരൻ നൽകണമേ എന്നും ഈ സുന്ദരനിമിഷത്തിൽ നെഞ്ചത്തടിച്ച് ഞാൻ പ്രാർത്ഥിക്കുന്നു. :)

മനുജിയുടെ ലൌ ലെറ്ററും ‘കുറിക്ക് കൊള്ളുന്നതായി’. തീനും വെള്ളവും നൽകി നമ്മെ പോറ്റുന്നത് പ്രകൃതിയാണെന്നിരിക്കെ എന്തിനാണ് തിന്നാനും കുടിക്കാനുമുള്ള വക തേടി നമ്മളൊക്കെ ജോലി ചെയ്യുന്നത്? ഞാൻ ജോലി മതിയാക്കുന്നു. അലോചനകളെല്ലാം വെടിഞ്ഞ് നടവഴികളിലൂടെ ഞാൻ അമ്പലക്കാളയുടെ കൂട്ട് മേയും. അപ്പോൾ കാറ്റ് വന്നാൽ മതിലിൽ നിൽക്കുന്ന മഷിത്തണ്ട് ഞെരടി മണപ്പിക്കും. ശിഷ്ടകാലം ഞെരടലും മണപ്പിക്കലുമായി കഴിയും. അവശേഷിക്കുന്ന സമയത്ത് ബ്ലോഗും വായിക്കും. ഗ്‌ർ..ർ...ർ ( പേടിക്കേണ്ട നന്ദേട്ടാ. പുലിയുടെ ഗർജ്ജനമല്ല. ഞാനൊന്ന് ഏമ്പക്കം വിട്ടതാ.. )

ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും. ധാരാളമായി എഴുതുക. നന്ദേട്ടൻ ബൂലോഗത്ത് വന്നിട്ട് ഒരു വർഷമേ ആയുള്ളു എന്നത് വിശ്വസിക്കാനാവുന്നില്ല. അതിലേറെ പരിചയവം പഴക്കങ്ങളും താങ്കൾ‌ക്കുള്ളതായി തോന്നുന്നു. എന്തായാലും എന്റെ നല്ല കൂട്ടുകാരാ.. കൂടുതൽ വളരുക. എഴുത്തും വരയുമായി ബൂലോഗത്ത് പായുക. നന്മ വരട്ടെ.

സ്നേഹപൂർവ്വം
പോങ്ങു.

മൊട്ടേട്ടാ,

ഖമറുവിനെ പോങ്ങുമ്മൂടേയ്ക്ക് ഒന്ന് വിടണേ. വാവടുക്കുന്നു. എന്റെ അമറൽ ഒന്ന് മാറ്റണം. :)

smitha March 22, 2009 at 1:10 PM  

ഒരു കിടിലന്‍ , തകര്‍പ്പന്‍ ,പിറന്നാള്‍ ആശംസ ഇരികട്ടെ ഗഡി .
ഒരു വര്‍ഷമേ ആയുള്ളൂ? സംശയം തോന്നി വീണ്ടും പഴയ ഡേറ്റ് നോക്കായിരുന്നു .

അപോഴേ എവിടാ ചെലവ്? ദേ കാര്‍ഡ് ഒക്കെ (റേഷന്‍ കാര്‍ഡ് അല്ലാട്ടാ ) എടുത്തോണ്ട് വന്ന മതീട്ടാ .

പകല്‍കിനാവന്‍ | daYdreaMer March 22, 2009 at 1:15 PM  

അഭിവാദ്യങ്ങൾ...ഇനിയും നല്ല പോസ്റ്റുകൾ കൊണ്ട്‌ ഈ ബൂലോകത്ത്‌ നിറഞ്ഞു നിൽക്കട്ടെ എന്ന് ആശംസിക്കുന്നു...

കാവാലം ജയകൃഷ്ണന്‍ March 22, 2009 at 1:55 PM  

നന്ദപര്‍വ്വം കാണാറുണ്ട്‌.

അനുഭവങ്ങളുടെ ഈ സ്നേഹപര്‍വ്വത്തിന് ഒന്നാം വാര്‍ഷികത്തില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍

Rare Rose March 22, 2009 at 3:47 PM  

നന്ദന്‍ ജീ..,അങ്ങനെ ബൂലോകത്ത് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയല്ലേ..ആശംസകള്‍..
അഭിനന്ദനങ്ങള്‍..‍:)
നാട്ടുഭാഷയുടെ വിശുദ്ധി തുളുമ്പുന്ന ഒരുപാട് പോസ്റ്റുകള്‍ ഇനിയുമീ നന്ദപര്‍വ്വത്തില്‍ വിരിയട്ടെ..:)

എം.എസ്. രാജ്‌ | M S Raj March 22, 2009 at 10:16 PM  

നന്ദേട്ടാ...

സ്നേഹനിര്‍ഭരമായ വാര്‍ഷികാശംസകള്‍...

അപ്പോ പൈന്റൊക്കെയെടുത്ത് തന്നത്താന്‍ ആഘോഷിച്ചുകാണും, അല്ലേ? ഞാന്‍ കൂട്ടില്ല!


പോങ്ങുമാഷിന്റെ കമന്റ് ക്ഷ പിടിച്ചു!!

കെ.പി March 22, 2009 at 11:18 PM  

തകര്‍ത്തു. ഒരു വര്‍ഷം പിടിച്ചു നിന്നു അല്ലെ?

ഇനിയും എഴുതണം എന്നൊക്കെ പറയാന്‍ ഞാന്‍ ആരാ? ആ ഇല്ലസ്ട്രേഷന്‍സ് ആണ് നന്ദന്റെ കുറിപ്പുകളുടെ ഹൈലൈറ്റ്.

-കെ.പി.

സെറീന March 23, 2009 at 8:12 AM  

നിറയെ ഇലകളും പൂക്കളുമുള്ള ഒരു കൊമ്പ് 'പച്ച' യില്‍ നിന്ന്...
മഴ വീണ നാട്ടു വഴിയുടെ മണ്‍ മണം 'ഒറ്റ മഴ' യില്‍ നിന്നും..
പിറന്നാള്‍ സമ്മാനം...പ്രാര്‍ഥനകള്‍.

കാര്‍വര്‍ണം March 23, 2009 at 8:47 AM  

Asamsakal..

Unknown March 23, 2009 at 9:13 AM  

പിറന്നാള്‍ ആശംസകള്‍.............

aneeshans March 23, 2009 at 11:37 AM  

ഇനിയുമിനിയും ഒരുപാടെഴുതുക. ആശംസകള്‍

Anonymous March 23, 2009 at 11:41 AM  

*H*A*P*P*Y* *B*L*O*G*Y*D*A*Y* :)

ശ്രീ March 23, 2009 at 12:36 PM  

ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു, നന്ദേട്ടാ... മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ഷിക പോസ്റ്റു തന്നെ.

Anonymous March 23, 2009 at 1:19 PM  

ഇടക്കിടെ തലെക്കെട്ടു മാ‍റ്റുന്നതല്ലേ..ഒന്നാം പിറന്നാളായിട്ടു ഒരു പുതിയ ഉടുപ്പു വാങ്ങി കൊടുക്കായിരുന്നില്ലേ...

nandakumar March 23, 2009 at 1:23 PM  

ഞങ്ങളു പാവങ്ങളല്ലേ :-) മാത്രമല്ല ഈ ഉടുപ്പു വാങ്ങിച്ചിട്ട് അധികം നാളായിട്ടീല്ല. പിറന്നാളിനു ഇതു തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു. ;)
ഡാങ്ക്സ് ഗഡീ..

Sherlock March 23, 2009 at 1:45 PM  

എഴുതി തകര്ക്ക്.....

കമെന്റുകളുടെ എണ്ണവും തലക്കനവും തമ്മില് യാതൊരു ബന്ധവുമില്ലെന്നു തെളിയില്ല മമൊരു ബ്ലോഗര് കൂടി..... :)

Sherlock March 23, 2009 at 1:46 PM  

തെളിയില്ല = തെളിയിച്ച

Unknown March 23, 2009 at 2:51 PM  

നന്ദേട്ടാ ഈയുള്ളവന്റെ ഏല്ലാം വിധ ആശംസകളൂം ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടേ

ശ്രീലാല്‍ March 23, 2009 at 3:52 PM  

നന്ദേട്ടാ, അപ്പൊ ഒന്നും പറയണ്ടല്ലോ.. നൂറു നൂറു പർവ്വങ്ങൾ പിറക്കട്ടെ ഈ ബ്ലോഗിൽ !!
സസ്നേഹ്,
ശ്രീലാൽ

അഗ്രജന്‍ March 23, 2009 at 5:29 PM  

നന്ദാ, ഇവിടെ എന്റെ ആദ്യത്തെ കമന്റാണെന്ന് തോന്നുന്നു... പക്ഷെ ഒന്നല്ല ഒരുപാട് വറ്ഷത്തെ അടുപ്പം തോന്നിപ്പിക്കുന്നുണ്ട്... ഇനിയും ഒത്തിരി കാലം ഇവിടെ ഒരുപാട് കുറിച്ച് വെക്കാനാവട്ടെ എന്നാശംസിക്കുന്നു... ഒന്നാം വാർഷീകത്തിന് സ്നേഹത്തോടെ ആശംസ്കൾ നേരുന്നു...!

വല്യമ്മായി March 23, 2009 at 6:02 PM  

ഒന്നാം വാര്‍ഷിക ആശംസകള്‍

ദീപക് രാജ്|Deepak Raj March 23, 2009 at 10:20 PM  

പ്രിയ നന്ദേട്ടാ,

ചെറിയ ഒരു തീര്‍ത്ഥാടനം മൂലം അല്പം തിരക്കിലായി പോയി. അതുകൊണ്ട് തന്നെ സന്തോഷങ്ങളില്‍ പങ്കെടുക്കാന്‍ അല്പം വൈകി.അതില്‍ ക്ഷമാപണം. പിന്നെ നന്ദപര്‍വ്വം എന്റെ സ്വന്തം വീടെന്നതുപോലെ ആയതുകൊണ്ട് അല്പം താമസിച്ചാലും ആ വീട്ടിലെ നന്ദേട്ടന്‍ എന്ന പ്രീയപ്പെട്ട , സ്നേഹശീലനായ വീട്ടുടമ പിണങ്ങില്ലെന്നറിയാം.

സത്യത്തില്‍ ഈ ബ്ലോഗ് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ എന്ന് വിശ്വസിക്കാന്‍ വിഷമം.കാരണം അത്രയധികം ജനപ്രിയമായ ഒരു മേല്‍വിലാസമാണ് "നന്ദ പര്‍വ്വം" പോസ്റ്റുകള്‍ വായിച്ചാലും ഒരു വര്‍ഷം ആയവന്റെ എന്നല്ല വര്‍ഷങ്ങള്‍ പഴക്കമുള്ള എഴുത്തുകാരന്റെ ബ്ലോഗ് ആയിട്ടെ തോന്നൂ. ആ പ്രതിഭയുടെ മുമ്പില്‍ അസൂയയോടെ നില്‍ക്കാനെ കഴിയൂ.

എന്നും വഴികാട്ടിയാണ് നന്ദേട്ടന്‍. ഞാന്‍ മിക്കപ്പോഴും ശ്രദ്ധയില്ലാതെ എഴുതുന്നതിനെ ഒരു ജ്യേഷ്ഠന്റെ കടമയോടെ ശാസിച്ചു തിരുത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.എന്നും ആ നല്ല മനസ്സിന് മുമ്പില്‍ ഒന്നും മിണ്ടാനാവാതെ നില്‍കാനെ കഴിയൂ.ആ നന്മ എഴുത്തിലൂടെ വരുന്നത് തന്നെയാണ് ഈ പോസ്റ്റുകളുടെ വമ്പന്‍ വിജയത്തിന് പിന്നില്‍.

നന്ദേട്ടാ ആശംസകള്‍. ഇനിയും ഓരോ വര്‍ഷവും ഇതുപോലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുക അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ ഉണ്ടാവും.

ഞാന്‍ എന്നും ഓര്‍ത്തിരിക്കുന്ന കുറെ പോസ്റ്റുകളില്‍ ഒന്നാണ് നന്ദേട്ടന്റെ മൂന്നു മുഴം മുല്ലപ്പൂ, ആ ലിസ്റ്റില്‍ ഒരു ജെയിംസ് ബോണ്ട് പോസ്റ്റ് (സാന്‍ഡോസ് - ഇത് പരിചയപ്പെടുത്തിയതും നന്ദേട്ടന്‍ തന്നെ) പിന്നെ എന്റെ നാട്ടുകാരന്‍ എന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്ന മനു ചേട്ടന്റെ ഗുഡ് ബൈ. ഗുഡ് ബോയ് ഡല്‍ഹി.. അങ്ങനെ നീളുന്നു. ഖമറുന്നിസ എഴുതിയ മോട്ടെട്ടന്‍... .

എന്റെ നാടന്‍ ഫുഡ് എന്നാ ബ്ലോഗിന്റെ തലകെട്ടിന് മിഴിവേകിയതും നന്ദേട്ടന്‍ തന്നെ.

സ്നേഹത്തോടെ
(ദീപക് രാജ് )

പിരിക്കുട്ടി March 25, 2009 at 12:41 PM  

നന്ദനു നല്ല നല്ല പോസ്റ്റുകള്‍ ഇനിയും ഇടാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

..:: അച്ചായന്‍ ::.. March 27, 2009 at 10:03 AM  

മാഷെ അപ്പൊ എന്റെ വകയും ആശംസകള്‍ .. മനുജി തകര്‍ത്തു കളഞ്ഞു .. പോങ്ങുമൂടന്റെ കമന്റും .. അപ്പോള്‍ ഒരിക്കല്‍ കൂടെ എല്ലാ വിധ ഭാവുകങ്ങളും

ഉഷശ്രീ (കിലുക്കാംപെട്ടി) March 27, 2009 at 11:11 AM  

വായിക്കാതിരുന്ന എല്ലാ പോസ്റ്റ്സും ഞാന്‍ വായിച്ച്ട്ടു ഓടി വരാം.മനു പറഞ്ഞതൊക്കെ തന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാലും എന്റേതയി എനിക്കും പറയണം.എന്നിട്ടേ പറയുന്നുള്ളു പിറന്നാള്‍ ആശംസകള്‍

അനീഷ് രവീന്ദ്രൻ March 29, 2009 at 1:39 PM  

നിലനിൽ‌പ്പിനുള്ള ഒരു യുദ്ധത്തിലാണ് ഇപ്പോൾ ഞാൻ. ചിന്തകൾ മരിച്ച് മരവിച്ചിരിക്കുന്നു. ബൂലോകത്തിലേക്ക് എന്നെങ്കിലും ഞാൻ തിരിച്ചെത്തും.

നന്ദപർവ്വത്തിന് ഒന്നാം പിറന്നാളാശംസകൾ!

ഉപാസന || Upasana March 30, 2009 at 9:14 PM  

birthday wished Bhai
:-)
Sunil || Upasana

shams March 31, 2009 at 8:54 PM  

ബ്രിജ്‌വിഹാരം വഴിയാണ് ഞാന്‍ നന്ദപര്‍‌വ്വത്തിലെത്തിയത്. ഇതുവരെ നല്ല വായനാനുഭവം സമ്മാനിച്ച നന്ദന് ഇനിയുമിനിയും അതിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മാഹിഷ്മതി April 1, 2009 at 1:41 PM  

ഇത്തിരി വൈകി എങ്കിലും ഒത്തിരി ഇഷ്ടമായി

സനീഷ് സി എസ് April 1, 2009 at 10:31 PM  

പിറന്നാള്‍ ആശംസകള്‍...
ഇനിയുമിനിയും ഒരു പാട് ദൂരം മുന്നോട്ടു പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

ശിശു April 2, 2009 at 12:57 PM  

ഒരു വര്‍ഷമൊ? പലവര്‍ഷമാകട്ടെ
തനിയേ മറക്കുക വര്‍ഷക്കണക്കുകള്‍
പറയുവാനിനിയേറെയുന്ടെന്ന ചിന്തയില്‍
ഒരുവേള കണ്ണടച്ച് ‘ഒന്നില്‍‘ തുടങ്ങുക!

അന്ന് വായിച്ചപ്പോള്‍ കമന്റ് ഇടാഞ്ഞത് എത്ര നന്നായി. അമ്പതാം കമന്റ് എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.

എത്രയെഴുതിയെന്ന് ചിന്തയുണ്ടാകാതിരിക്കട്ടെ.. പൂജ്യത്തില്‍നിന്നും തുടങ്ങൂ..ഓരൊ പ്രാവശ്യവും.ഒരുവര്‍ഷമേ ആയുള്ളൂ എങ്കിലും പലരും തേടിയെത്തുന്നില്ലെ ഇവിടെ.അതുതന്നെ വലിയ കാര്യം.
ആശംസകള്‍.

nandakumar April 2, 2009 at 1:41 PM  

പ്രിയപ്പെട്ടവരെ,
ഒരു വര്‍ഷമായി നിങ്ങള്‍ തന്ന സ്നേഹത്തിനു നന്ദിയില്‍ ഞാന്‍ കുറിച്ചിട്ട വാക്കുകള്‍ക്കു വീണ്ടും സ്നേഹം കൊണ്ടെന്ന് വീര്‍പ്പുമുട്ടിച്ച
ഉഷ /ഉണ്ണി / മച്ചുനന്‍ കണ്ണന്‍ / നട്ടപ്പിരാന്തന്‍ / തോന്ന്യാസി / കാപ്പിലാന്‍ / കുഞ്ഞന്‍ / ജ്വാല / ലക്ഷ്മി / ചന്ദ്രമൌലി / പ്രാരാബ്ദം / ബിന്ദു ഉണ്ണി / എഴുത്തുകാരി / മാണിക്യം / പ്രിയ ഉണ്ണികൃഷ്ണന്‍ / നിരക്ഷരന്‍ / കാന്താരിക്കുട്ടി / പോങ്ങുമ്മൂടന്‍ / സ്മിത / പകല്‍ക്കിനാവന്‍ / ജയകൃഷ്ണന്‍ കാവാലം / റെയര്‍ റോസ് / എം.എസ് രാജ് / കെ.പി. / സെറീന / കാര്‍വര്‍ണ്ണം / ശങ്കര്‍ / നൊമാദ് / ഉണ്ണികൃഷണന്‍ / ശ്രീ / :-) / ഷെര്‍ലോക്ക് / അനൂപ് കോതനെല്ലൂര്‍ / ശ്രീലാല്‍ / അഗ്രജന്‍ / വല്യമ്മായി / ദീപക് രാജ് / പിരിക്കുട്ടി / അച്ചായന്‍ / കിലുക്കാം പെട്ടി / മുണ്ഡിത ശിരസ്കന്‍ / ഉപാസന്‍ / ഷാംസ് / മാഹിഷ്മതി / സനീഷ് സി.എസ് / ശിശു

എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി വീണ്ടും..

Kunjipenne - കുഞ്ഞിപെണ്ണ് April 5, 2009 at 8:29 AM  

ജീവിതത്തിന്റെ കഷ്ടപ്പാടുകളും വൈഷമ്യങ്ങളും നാം മായിച്ചുകളയുക ചിലപ്പോള്‍ ഒരാളിന്റെ പുഞ്ചിരി കൊണ്ടാകാം. പുഞ്ചിരിക്കൊപ്പം എന്നെ വായനയും സഹായിച്ചിട്ടിണ്ട്‌..അതിലൊരുപോസ്‌റ്റാണ്‌ താങ്കളുടേത്‌. ആശംസകള്‍

Unknown April 5, 2009 at 5:07 PM  

ഇത് ഞാന്‍ മുന്നേ വായിച്ചതാണ് പിന്നെ തിരക്കായതിനാല്‍ കമന്റാന്‍ മറന്നു പോയി. ഇത്രേം നല്ല എന്റെ നാട്ടിലെ നാടന്‍ ഭാഷ മുഴുവനും വായിച്ചിട്ട് ഒരു അഭിപ്രായം ഇട്ടില്ലെങ്കില് അത് ഞാന്‍ എന്നോട് ചെയ്യുന്ന ചതി ആകും പുതിയ എഴുത്തുകള്‍ ഇനിയും പ്രതീക്ഷിച്ച് കൊണ്ടും ഇത് വരെ എഴുതിയതെല്ലാം തന്നെ ഗംഭീരായി എന്നാ കുഞ്ഞു വാക്ക് കൊണ്ട് അഭിനന്ദിക്കാന്‍ താല്പര്യമില്ലാതതിനാല്‍ വീണ്ടും വീണ്ടും നമുക്ക് കാണാം എന്നാ പ്രതീക്ഷയോടെ....

റിയാസ് (മിഴിനീര്‍ത്തുള്ളി) October 17, 2010 at 10:59 PM  

ആശംസകള്‍..........