ദൃശ്യപര്‍വ്വം-2 (കന്യാകുമാരി കാഴ്ചകള്‍)
..
എന്തായാലും പുലര്‍ച്ചെ തന്നെ നമുക്ക് കന്യാകുമാരിയില്‍ എത്താന്‍ പറ്റി. അതുകൊണ്ട് സൂര്യോദയവും കാണാന്‍ പറ്റി.
ആര്‍ത്തലച്ചുവരുന്ന തിരമാലകളെ ഫ്രെയിമിലൊതുക്കാന്‍ ശ്രമിക്കുന്ന ഒരു സഞ്ചാരി
എന്തായാലും ഇത്രടം വന്നതല്ലേ. വിവേകാനന്ദ പാറയും സ്മാരകവും കൂടി കണ്ടിട്ടു പോകാം. വിവേകാനന്ദ സ്മാരകവും വള്ളുവര്‍ പ്രതിമയും, ഒരു വിദൂര ദൃശ്യം.
വിവേകാനന്ദ സ്മാരകത്തിന്റെ വിവിധ ദൃശ്യങ്ങള്‍
എന്തായാലും തൊട്ടടുത്ത വിവേകാനന്ദ കേന്ദ്രത്തിലും കൂടിയൊന്നു കയറിയിട്ടു പോകാം. മനോഹരമായ ഉദ്യാനവും, മയില്‍ വളര്‍ത്തല്‍ സങ്കേതവും, വിവേകാനന്ദ സ്മൃതിയും കണ്ടിട്ട് പോകാം.
വിവേകാനന്ദ കേന്ദ്രത്തില്‍ നിന്നൊരു വിദൂര ദൃശ്യം
അസ്തമയവും കൂടി കാണാതെ പോകുന്നതെങ്ങിനെ??
.
.
38 comments:
ദൃശ്യപര്‍വ്വം-2 (കന്യാകുമാരി കാഴ്ചകള്‍)
ദൃശ്യപര്‍വ്വത്തില്‍ ഇപ്രാവശ്യം കന്യാകുമാരിയിലെ കാഴ്ചകള്‍.
ഈയിടെയായിട്ട് തേങ്ങയുടക്കാനുള്ള ത്രില്ല് ഒക്കെ പോയി. എന്നാലും നന്ദേട്ടന്‍റെ പോസ്റ്റല്ലെ. ഈ ചിത്രങ്ങള് മനോഹരം. പക്ഷെ അത് കന്യാകുമാരിയുടെ ആയതോണ്ടാ ;-) അല്ലെ?
നന്ദേട്ടാ,
ഈ തേങ്ങ ഞാൻ സരിജയുടെ തലമണ്ടക്കടിക്കുന്നു. ആഹാ..
“എന്റമ്മേ... “
( സരിജയുടെ കരച്ചിൽ ) :)
അതേ. അപ്പോൾ ഇതേ കാര്യം തന്നെ നിങ്ങൾ സരിയോറ്റും പറഞ്ഞിരുന്നല്ലേ? ദുഷ്ടാ...
അടുത്ത തേങ്ങ നിങ്ങടെ മൊട്ടത്തലക്ക്. സൂക്ഷിച്ചൊ...
കസറി
ഭാര്യവീട്ടില്‍ പോകാതെ പാറയും കണ്ടിരിക്കുവാണോ മാഷേ.. :)
കാഴ്ചകള്‍ മനോഹരമായിരിക്കുന്നു.
ദൃശ്യ വിസ്മയങ്ങളുടെ അപൂറ്വ്വ ശേഖരം...
കന്യാകുമാരിക്കാരാ..
ചിത്രങ്ങളിലൂടെ ഒരു കന്യാകുമാരി കാഴ്ച തരപ്പെടുത്തിയതിന് നന്ദി..കന്യാകുമാരീന്ന് കെട്ടിയത് ബൂലോഗത്തിനു ഗുണായല്ലൊ..!
ഒരു കന്യാകുമാരി യാത്ര തരപ്പെടുത്തിത്തന്നതിന്
നന്ദി, നന്ദാ..............
പോരാ..പോരാ...നല്ല പടങ്ങള്‍ മാത്രം കാണിച്ച് തന്നാല്‍ പോരാ. കനത്തില് വിവരണം കൂടെ വേണം :) :)
സരിജ : അത് പിന്നെ പ്രത്യേകം പറയാനുണ്ടൊ? അല്ലെങ്കില്‍ ഞാനൊക്കെ എന്നേ ഫോട്ടോഗ്രാഫറായേനെ?!! :)
പോങ്ങൂ : പരാക്രമം ബ്ലോഗിണിമാരോടല്ല വേണ്ടു എന്നു കേട്ടിട്ടില്ലേ? :)
ജി.മനു : ‘ഭാര്യ വീട്ടില്‍ പോകാതെ’ ?? ഏയ് ഭാര്യ വീട്ടില്‍ പോയല്ലോ!! വീട്ടീ തന്നെയുണ്ട്. ഇന്നുംകൂടി എന്നെ വിളിച്ചതാ :)
കൃഷ് : താങ്ക്സ് മച്ചാന്‍
രഞ്ജിത് : അത്രക്കിണ്ടാ :) എന്തൂട്ടായാലും നന്ദി പിടിച്ചോ :)
കുഞ്ഞാ : മം മം ആയിക്കോ, പറഞ്ഞോ കേക്കാന്‍ ഞാനിണ്ടല്ലാ ഇവിടെ.. :)
ലതി : തിരിച്ചും നന്ദി:)
നിരക്ഷരാ : എഴുതി ടൈപ്പാന്‍ നേരമില്ലാത്തോണ്ടാണ്. എഴുതി വന്നാല്‍ ഒരു പോസ്റ്റിലൊന്നും നിക്കൂല. അതോണ്ടാ. വിവരണങ്ങള്‍ വേണമെന്നു എനിക്കും തോന്നിയിരുന്നു. പക്ഷെ സാധിക്കണില്ല. നന്ദി.
കന്യാകുമാരി സുന്ദരമായത്കൊണ്ടും, താങ്കള്‍ ക്യാമറയ്ക്കു പിന്നിലായിരുന്നതുകൊണ്ടും പടങ്ങള്‍ മനോഹരം [;-)]
ആദ്യ-ദീപാവലിയുടെ പടങ്ങള്‍ക്കായി ആര്‍ത്തിയോടെ കാത്തിരിക്കുന്നു!! [ മനൂജീ, എനി കമന്റ്സ്?]
ഓഹ്.. അങ്ങനെ കന്യാകുമാരി ഒന്നൂടെ കണ്ടു. മയിലിനെ ഇഷ്ടമായി.
"അസ്തമയം കൂടി കാണാതെ പോകുന്നതെങ്ങനെ? "
എങ്ങോട്ടു പോവ്വാ? എന്താന്നേ ഇത്ര ധൃതി? നിക്ക്, പാതിരാ കൂടി കണ്ടേച്ചു പോകാം!
നിരക്ഷരനോടു പറഞ്ഞതും ശരിയാ. കല്യാണം കഴിഞ്ഞതല്ലേയുള്ളൂ. എഴുതിവന്നാല്‍ ഒരു പോസ്റ്റിലൊന്നും നിക്കൂലാ.. :)
പടങ്ങള്‍ കസറി. ഇനി ഇടയ്ക്കിടെ ഉണ്ടാവുമോ ഈ കന്യാകുമാരി യാത്ര?
കുറച്ച് വിവരണം കൂടെ വേണമെന്ന് ആരോ പറഞ്ഞല്ലോ.
അതിന് താഴെ ഒരൊപ്പ്.
:-)
ഉപാസന
ഉം, അപ്പോ കന്യാകുമാരിയില്‍ തന്നെ കറങ്ങി നടപ്പാണല്ലേ. അതുകൊണ്ട് ഞങ്ങള്‍ക്കു നല്ല പടങ്ങള്‍ കിട്ടുന്നുണ്ടല്ലോ, അതുകൊണ്ട് കുഴപ്പമില്ല.
കെട്ട്യോളെ കന്യാകുമാരീലോട്ട് പായ്ക്കു ചെയ്തപ്പോഴേ വിചാരിച്ചതാ, ഇനി കന്യാകുമാരിക്ക് സ്വൈര്യമുണ്ടാവൂല്ലാന്ന്.......
ഒന്നുകില്‍ ആണ്‍കിളി കന്യാകുമാരിയ്ക്ക്
അല്ലെങ്കില്‍ പെണ്‍കിളി ബാംഗ്ലൂര്‍ക്ക്.......
നന്നായി പടം വരക്കുവാന്‍ അറിയാവുന്നവര്‍, പിന്നെ ക്യാമറയില്‍ ഇതു പോലെ 'ഫോട്ടം' പിടിക്കുന്നവര്‍ ...ഈ രണ്ടു കൂട്ടരോടും നമുക്കു കടുത്ത അസൂയയാണ് .അതിനാല്‍ നാം ദൃശ്യ പര്‍വ്വം കണ്ടിട്ടില്ല . അല്ല പിന്നെ
നാലാമത്തെ ചിത്രം ഏറെ ഇഷ്ടപ്പെട്ടു... വ്യത്യസ്തമായ ആംഗിള്‍....
അഭിനന്ദനങ്ങള്‍...
മനോഹരമായി,
ഈ കാഴ്‌ചകള്‍..
ദൃശ്യപര്‍വ്വം രണ്ടും കണ്ടു. ചിത്രങ്ങള്‍ ഏറെ മനോഹരം. ഫോട്ടൊഗ്രാഫറല്ല എന്നു പറഞ്ഞത് വിശ്വസിച്ചിട്ടില്ല :) അഭിനന്ദംസ് നന്ദന്‍സ് :)
ചിത്രങ്ങള് മനോഹരം.നാലാമത്തെ ചിത്രം ഒത്തിരി ഇഷ്ടപ്പെട്ടു.വലിയ വിവരം ഇല്ലന്കിലും പടം വരയ്ക്കാന്‍ തോന്നി .
കളിയിക്കാവിളയില്‍ നിന്ന് ഓരോ നമ്പര്‍ 303 ബസ് കാണുമ്പോഴും എനിക്ക് ഓര്‍മ്മ വരുന്നത് ഈ സുന്ദരിയായ കന്യാകുമാരിയെയാണ്....താങ്കള്‍ അവയെ എത്ര സുന്ദര ചിത്രങ്ങളാക്കിയിരിക്കുന്നു....ഒരു രാത്രി ആ കടല്‍ തീരത്തുകൂടിയൊക്കെ നടക്കണമെന്ന് വല്ലാതെ ആഗ്രഹം തോന്നുന്നു ഇപ്പോള്‍...
ആ മൂന്നാമത്തെ പടമില്ലെ “ആര്‍ത്തലച്ചുവരുന്ന തിരമാലകളെ ഫ്രെയിമിലൊതുക്കുന്ന സഞ്ചാരി” , അത് കലക്കീണ്ട്..
ബാക്കിയുള്ളതൊക്കെ ഓക്കെ :)
ഓ ടോ: ആരാണ്ടൊക്കെ നാലാമത്തെ പടം കലക്കീന്നു പറയണ്ടാര്‍ന്നു. അത് കണ്ടട്ട് പ്രത്യേകത ഒന്നും തോന്നീലല്ലോ.
നന്നായിരിക്കുന്നു, ചിത്രങ്ങൾ
നന്ദു ജീ, അപ്പോ കന്യാകുമാരീല്‍ ഹണിമൂണ്‍ ആഘോഷിക്കാല്ലെ
അസ്തമയം ഇഷ്ടായി
അങ്ങനെ കന്യാകുമാരി ചിത്രങ്ങളും കണ്ടു...
:)
ഇതുവരെ പോകാൻ പറ്റിയിട്ടില്ല കന്യാകുമാരിയിൽ . :(
ചിത്രങ്ങൾ പങ്കുവെച്ചതിനു നന്ദി നന്ദ പർവ്വതമേ ;)
നന്ദാ, ചിത്രങ്ങള്‍ മനോഹരം. അടിക്കുറിപ്പിന്റെ വിവരണം അല്പം നീട്ടിയാലും തരക്കേടില്ലായിരുന്നു. (പോകണമെന്ന് പലപ്പോഴും കരുതിയിട്ടും, എന്തെങ്കിലും കാരണത്താല്‍ പിന്നീടാവാം , പിന്നീടാവാം എന്ന് കരുതി യാത്ര നീട്ടിവച്ചതിനാല്‍ ഇത് വരെ കാണാന്‍ കഴിയാത്ത രണ്ട് സ്ഥലങ്ങളിലൊന്ന് കന്യാകുമാരി, രണ്ട് മലമ്പുഴ).
പ്രാരാബ്ദം & എം.എസ് രാജ് : കൊല്ലെടാ കൊല്ല്. നിനക്കും വരുമെട ഒരു സമയം. ഞാന്‍ കണ്ടോളാം :)
വാല്‍മീകി:അടുത്തെങ്ങാനും ഒരു കന്യാകുമാരി യാത്ര ഉണ്ടാവുമോ എന്നറിയില്ല. കമന്റിനു നന്ദി
ഉപാസന : ഇതൊരു പോട്ടോപോസ്റ്റ് ആണ്. യാത്രാവിവരണമല്ല. അതുകൊണ്ടു തന്നെയാണ് കൂടുതല്‍ വിവരണങ്ങള്‍ ഒഴിവാക്കീയതും. ചിത്രങ്ങളെ കാണിക്കുക സ്ഥലം പരാമര്‍ശിക്കുക എന്നതില്‍ കവിഞ്ഞ് ഞാനൊന്നും ഉദ്ദേശിച്ചില്ല. യാത്രാവിവരണം മറ്റൊരിക്കലാവാമല്ലോ :)
ടൈപ്പിസ്റ്റ് : ഇല്ല, തിരിച്ചെത്തി. അതുകൊണ്ടല്ലേ ഈ പോസ്റ്റുന്നത്.
തോന്ന്യാസി : നിക്കടാ...എടാ നിക്കടാ.... ശ്ശോ അവനിട്ട് രണ്ട് പൊട്ടിക്കാന്നു വെച്ചാല്‍ പിടിച്ചാലും കിട്ടില്ലല്ലൊ ഈ പണ്ടാറത്തിനെ....
വിക്രസ് : താങ്ക്യൂ....ഇനീം വരണം
നിരഞ്ജന്‍ കുട്ടു: ആദ്യമായാണെന്നു തോന്നുന്നു ഇവിടെ അല്ലെ. നന്ദി. ഇനീം വരിക
വി.ആര്‍.ഹരിപ്രസാദ്, ജയ, അശ്വതി, ശിവ, ജിഹേഷ്, ലക്ഷ്മി : നന്ദി.
പ്രിയാ ഉണ്ണി : ഹണിമൂണും കഴിഞ്ഞു നേരോം വെളുത്തു. ഇപ്പ ബാംഗ്ലൂരില്.
ശ്രീ & ശ്രീലാല്‍ : നന്ദി. വരിക വീണ്ടും.
കുറുമാന്‍ : ചിത്രങ്ങളെ കാണിക്കുക സ്ഥലം പരാമര്‍ശിക്കുക എന്നതില്‍ കവിഞ്ഞ് ഞാനൊന്നും ഉദ്ദേശിച്ചില്ല. യാത്രാവിവരണം മറ്റൊരിക്കലാവാമല്ലോ :) കന്യാകുമാരി കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും വരിക. എന്നാലാവും വിധം സഹായങ്ങള്‍ ചെയ്യാം.
നന്നായിരിക്കുന്നു...
നല്ല ചിത്രങ്ങള്‍..
പക്ഷെ,വിവരണം കുറഞ്ഞു പോയെന്ന് പരാതിയുണ്ട്..
അതിനുള്ള മറുപടി ഞാന്‍ വായിച്ചു കേട്ടോ.
“കഥപറയും കാറ്റില്‍ പവിഴത്തിരമാലകള്‍ കണ്ടാ..“
ഇത് രണ്ടാമത്തെ ഫോട്ടോയ്ക്ക്!
മൂന്നാമത്തെ പടമാ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്
പൊക്കുവെയിലില്‍ സ്വര്‍ണ്ണം പോലെ തിളങ്ങുന്ന മണല്‍ത്തരികളുള്ള ആദ്യ പടം വളരെ ഇഷ്ടമായി.
നല്ല ഫോട്ടോകള്‍ ....കന്യാകുമാരി ഒന്നു കാണണമല്ലോ.
സ്മിതാ ആദര്‍ശ്, സുമേഷ് ചന്ദ്രന്‍, പൈങ്ങോടന്‍, മുസാഫിര്‍, രഘുനാഥന്‍ വന്നതിനും കണ്ടതിനും അഭിപ്രായം പറഞ്ഞതിനും വളരെയേറെ നന്ദി. :) ഇനിയും വരിക.
നന്ദന്‍
ഇതിപ്പോഴാണല്ലോ കണ്ടത്!
അതേ, ഫോട്ടോസ് അപ്‌ലോഡ് ചെയ്യുമ്പോള്‍ “ലാര്‍ജ്” എന്ന സൈസ് സെലക്ട് ചെയ്തുകൂടെ? അവ ബ്ലോഗില്‍ ഡിസ്‌പ്ലേചെയ്യുമ്പോള്‍ അല്പം കൂടെ വലുതായി കാണാമല്ലോ.
ഞാന്‍ നേരിട്ടു വന്നിരുന്നു കഴിഞ്ഞ ഒക്റ്റോബര്‍ 7 ന് കന്യാകുമാരിയില്‍ പക്ഷെ വിവേകാനന്ദ പാറ കാണാന്‍ കഴിഞ്ഞില്ല .കാരണം ബോട്ട് സര്‍വീസിന്റെ സമയം കഴിഞ്ഞിരുന്നു.
Post a Comment