ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ് ( ഫ്രം ഇരിങ്ങാലക്കുട ടു ബാംഗ്ലൂര്‍ )
.
2008 ജൂലൈ 13 ഞായറാഴ്ച
ഇരിങ്ങാലക്കുട, കേരളം
ദേശാടനക്കിളികള്‍ കൂടുകൂട്ടിയ അനേകം വൃക്ഷങ്ങളുള്ള ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷന്‍. സമയം വൈകീട്ട് ആറര കഴിഞ്ഞപ്പോള്‍ ഞാനും ചേട്ടനും ചേട്ടന്റെ ഒരു ലൊടുക്കു ചേതക്ക് സ്ക്കൂട്ടറില്‍ സ്റ്റേഷനില്‍ വന്നിറങ്ങി. ചേക്കേറിയ ദേശാടനക്കിളികളുടെ കലപില ശബ്ദം. അയലന്റ് എക്സ്പ്രസ്സിന്റെ ഒരു ബാംഗ്ലൂര്‍ ടിക്കറ്റെടുത്ത് ഞാനും, ടിക്കറ്റെടുക്കാതെ ചേട്ടനും പ്ലാറ്റ്ഫോമിലെ ഒരു സിമന്റ് ബഞ്ചില്‍ വന്നിരുന്നു. പറഞ്ഞുതീരാത്ത ഒരു പാട് വീട്ടുകാര്യങ്ങളും പദ്ധതികളുമായി സംസാരിച്ചിരിക്കെ, അയലന്റ് എക്സ്പ്രസ് സ്റ്റേഷനില്‍ കിതച്ചെത്തി. കമ്പാര്‍ട്ടുമെന്റിനുള്ളില്‍ നാലു പൂരത്തിനുള്ള ആളുകള്‍.
"ഇതിനകത്ത് എങ്ങനെ കേറാനണ്ടാ?"
" ഇതിനുപോണ്ട, അടുത്തേനു പോകാം എന്നു പറയാന്‍ ഇത് ബസ്സല്ലല്ലോ, എനിക്കിന്ന് പോകാതെ പറ്റില്ല"
"നീയിതിനകത്തു എങ്ങനെ കേറാനാ? വാതിക്ക വരെ ആളല്ലേ?"
"അത് സാരല്യ, ഞാന്‍ കേറി പൊക്കോളാം, എന്നാ നീ വിട്ടോ"
ഒരു വള്ളിയില്‍ നിന്നെ അടുത്തതിലേക്ക് ടാര്‍സന്‍ പറന്നിറങ്ങും പോലെ, പ്ലാറ്റ്ഫോമില്‍ നിന്ന് ഞാന്‍ കമ്പാര്‍ട്ടുമേന്റിന്റെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങി ഒറ്റക്കാലില്‍ ലാന്റ് ചെയ്തു. ജീവിതത്തിലിന്നേവരെ കാണാത്തവരോട് ഭയങ്കര പരിചയം ഉള്ള പോലെ വിശാലമായൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
"എവ്ടെക്ക്യാ?"
"ബാംഗ്ലൂര്‍ക്കാ"
രക്ഷയില്ല. ഒരു സീറ്റ് തരപ്പെടുത്തിയേ പറ്റൂ. ഇനി അങ്ങോട്ട് ആളുകള്‍ കൂടിവരികയേ ഉള്ളൂ.കുറയില്ല. തൃശ്ശൂരും പാലക്കാടുമെത്തിയാല്‍ ഒരു രക്ഷയുമില്ല. മുജ്ജന്മ സുകൃതം എന്നേ പറയേണ്ടു. ബര്‍ത്തിലിരുന്ന ഒരു ചേട്ടന്‍ തൃശ്ശൂര്‍ ഇറങ്ങാനുള്ളതാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി.
"ചേട്ടാ, ദിപ്പഴേ എറങ്ങി ഡോറിന്റെവ്വിടെ നിന്നോ. തിരക്കു വന്നാപ്പിന്നെ എറങ്ങാമ്പറ്റില്ല്യ." ചേട്ടനോടു ഞാനൊരു ടിപ്പ് ആന്റ് ട്രിക്സ് പറഞ്ഞു കൊടുത്തു.
എന്റെ മാനസികാവസ്ഥ മനസ്സിലായിട്ടോ അതോ ഞാന്‍ പറഞ്ഞത് വിശ്വസിച്ചിട്ടോ അറിയില്ല, ചേട്ടന്‍ താഴെയിറങ്ങി ചെരുപ്പിട്ട് ഡോറിനെ ലക്ഷ്യമാക്കി തിക്കിത്തിരക്കി നടന്നു. സീറ്റു കിട്ടിയ ആഹ്ലാദത്തില്‍ ഞാന്‍ ബര്‍ത്തിലേക്ക് ചാടികയടി ഇരുപ്പുറപ്പിച്ചു.
തൃശ്ശൂര്‍ന്ന് ഒരു പൂരപ്പട. പാലക്കാട് നിന്നും രണ്ടു പൂരത്തിനുള്ള പട. കോയമ്പത്തൂരെത്തിയപ്പോഴേക്കും എളിയില്‍ കൈക്കുഞ്ഞുമായി സ്ത്രീകളടങ്ങിയ ഒരു വന്‍ സംഘം. മുകളില്‍ നിന്ന് പൂഴിയിട്ടാല്‍ താഴെ വീഴില്ല. അതു മാതിരി ജനം. താഴെ ഇരുന്നവരെ വന്നുകയറിയവര്‍ എഴുന്നേല്‍പ്പിക്കാന്‍ ബഹളം. ഉറങ്ങിത്തുടങ്ങിയവര്‍ക്ക നീരസം. ബാത്ത് റൂം അന്വേഷിച്ച് വന്നവര്‍ അവിടേക്കുള്ള മാര്‍ഗ്ഗം ഇല്ലാഞ്ഞിട്ട് തിരിച്ചു പോയി.( ഇന്നത്തേം നാളത്തേം കൂടി നാളെ ബാംഗ്ലൂര് ചെന്നിട്ട് പൂര്‍ത്തിയാക്കം എന്ന് സമാധാനിച്ചിട്ടുണ്ടാവും!) കോയമ്പത്തൂര്‍ നിന്ന കയറിയ കൊച്ചുങ്ങളെ എടുത്ത സ്തീകള്‍ നില്‍ക്കാന്‍ പോലും ഇടമില്ലാതെ ബഹളമായി. ഒക്കത്തിരുന്ന കുഞ്ഞുങ്ങള്‍ വലിയ വായിലേ അലമുറയിട്ടു. സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാത്തവരോട് തമിഴന്മാര്‍ അലമ്പുണ്ടാക്കാന്‍ തുടങ്ങി. കമ്പാര്‍ട്ട്മെന്റ് മൊത്തത്തില്‍ ഒരു ലോകമഹായുദ്ധത്തിന്റെ പ്രതീതി. ചുളുവില്‍ സീറ്റ് ഒപ്പിച്ചെടുത്ത് ബര്‍ത്തിലിരുന്ന ഞാന്‍ ബഹളമെല്ലം ഒരു ഹൈ ആംഗിള്‍ ഷോട്ടിലൂടെയെന്ന വണ്ണം വീക്ഷിച്ചിരുന്നു.
കോയമ്പത്തൂര്‍ കഴിഞ്ഞ് കുറേ കഴിഞ്ഞപ്പോള്‍ ബഹളങ്ങള്‍ അവസാനിച്ചു തുടങ്ങി. കുട്ടികള്‍ ഉറങ്ങി. സ്ത്രീകള്‍ കിട്ടിയ സ്ഥലത്ത് ഇരുന്നു. ചിലര്‍ ബാത്തുറൂമിന്റെ പുറത്തും അകത്തുമായി ഇരുന്നു കിടന്നു. സീറ്റു കിട്ടിയ ഭാഗ്യവന്മാര്‍ ഉറക്കം പിടിച്ചു. ബര്‍ത്തിലിരുന്നവര്‍ പൂര്‍ണ്ണമായും ഉറങ്ങിത്തുടങ്ങി.കുതിച്ചുപായുന്ന ട്രെയിനിന്റെ ശബ്ദവും, മുരളുന്ന ഫാനിന്റെ ശബ്ദവും മാത്രം.
എനിക്ക് ഉറക്കം വന്നില്ല. വേര്‍തിരിച്ചെടുക്കാനാവാത്ത എന്തൊക്കെയോ ദൃശ്യങ്ങള്‍ എന്റെ മനസ്സിലൂടെ ട്രെയിനേക്കാള്‍ വേഗത്തില്‍ പാഞ്ഞു. സന്തോഷവും ആഹ്ലാദവും പകരുന്ന എന്തൊക്കെയോ സങ്കല്‍പ്പങ്ങളുടെ വര്‍ണ്ണ ചിത്രങ്ങള്‍...
ഞാന്‍ ഓര്‍മ്മകളിലേക്കു പോയി.
******************************************
2008 ജൂണ്‍ 1 ഞായറാഴ്ച
മാധവപുരം ഗ്രാമം, കന്യാകുമാരി.
ഹോട്ടലിനു മുന്‍പില്‍ ഒരു ഒട്ടോ വന്നു നിന്നു. റിസപ്ഷനിലിരുന്ന ഞങ്ങളെ ഓട്ടോ ഡ്രൈവര്‍ ഭവ്യതയോടെ കൂട്ടിക്കൊണ്ടുപോയി. കന്യാകുമാരി ബീച്ചില്‍ നിന്നും ഞങ്ങളെ വഹിച്ച് ഓട്ടോ മാധവപുരം ഗ്രാമം ലക്ഷ്യമാക്കി പോയികൊണ്ടിരിരുന്നു.
നിരനിരയായ കൊച്ചുവീടുകള്‍ കടന്ന് ഓട്ടോ ചെറിയ ഒരു ഗ്രാമവീഥിയിലേക്കു കയറി. ഇരുവശവും പനകള്‍ നിരന്നു നിന്ന ആ വഴി എന്നെ ഒരു പാലക്കാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിച്ചു.
ഓട്ടോ ഒരു കൊച്ചു വീടിനു മുന്‍പില്‍ വന്നു നിന്നു. ആ വീടിനും മുറ്റത്തിനും ഒരു കേരളീയ പശ്ചാത്തലം തോന്നിച്ചു. മുറ്റത്ത് ഒരു വലിയ മുല്ല. അത് വീടിനു മുകളിലേക്കും വശങ്ങളിലേക്കും പടര്‍ത്തി വിശാലമായ ഒരു മുല്ലപ്പന്തല്‍ തന്നെ തീര്‍ത്തിരിക്കുന്നു. അതിനു സമീപംലൌ ബേര്‍ഡ്സിന്റെ കലപില ശബ്ദം. വീടിനോടു ചേര്‍ന്നു തന്നെ ഹാന്‍ഡിക്രാഫ്റ്റിന്റെ ഒരു വര്‍ക്ക് ഷോപ്പ്. അതില്‍ വിവിധ കലാ-കൌതുക വസ്തുക്കള്‍, ബാംബു മാറ്റില്‍ ചെയ്തിരിക്കുന്ന പെയ്ന്റിങ്ങുകള്‍.
ഞങ്ങള്‍ അകത്തേക്കു കയറി. കുലീനതയോടെ ഗൃഹനാഥനും നായികയും ഞങ്ങളെ സ്വീകരിച്ചു. ഉപചാരങ്ങള്‍ക്കു ശേഷം ഞങ്ങള്‍ ഗൌരവമായി കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.
".................... എന്നാല്‍ പിന്നെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ജൂലൈ 12 നു തന്നെ നിശ്ചയിക്കാം"
"അത് മതി. മറ്റു കാര്യങ്ങളും തിയതിയും അന്ന് നിശ്ചയിക്കാം"
കുറച്ചു നേരത്തെ ഗൃഹസന്ദര്‍ശനത്തിനും, ചര്‍ച്ചകള്‍ക്കും ശേഷം ഞങ്ങള്‍ മാധവപുരം ഗ്രാമത്തില്‍ നിന്നു തിരിച്ചു പോയി. ഏറെ വൈകാതെ കന്യാകുമാരിയില്‍ നിന്നും.
***************************************************
2008 ജൂലൈ 12 ശനി.
ചാലക്കുടി, കേരളം
അന്നെന്റെ വിവാഹ നിശ്ചയമായിരുന്നു.
ചാലക്കുടിയിലെ തറവാട്ടില്‍ വെച്ച് രാവിലെ 10.45 ന്റെ മുഹൂര്‍ത്തത്തില്‍ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ 'സരിഗ'യുടെ വിരലില്‍ ഞാന്‍ വിവാഹമോതിരം അണിയിച്ചു. തിരിച്ചും.
********************************************
2008 സെപ്തംബര്‍ 6 ശനി
എന്റെ വിവാഹം
കന്യാകുമാരി സ്വദേശി 'സരിഗ'യാണ് വധു. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം സ്ക്കൂള്‍ അദ്ധ്യാപിക.
രാവിലെ 10.45 നും 11 മണിക്കും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ചാലക്കുടി കൂടപ്പുഴ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച്.
അനുഗ്രഹാശ്ശിസ്സുകള്‍ പ്രതീക്ഷിക്കുന്നു, സാന്നിദ്ധ്യം കൊണ്ടും മനസ്സു കൊണ്ടും...
*************************
66 comments:
ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സ് രണ്ടാം ഭാഗം.
വൈകിപ്പോയതിനു ഒരുപാട് ക്ഷമാപണം, മാപ്പ്. വൈകിയതിന്റെ കാരണങ്ങള്‍ ഊഹിക്കാമല്ലോ!
അപ്പോ, എല്ലാം പറഞ്ഞപോലെ, വരണം.. അനുഗ്രഹിക്കണം...
തിരക്കുകളെല്ലാം കഴിഞ്ഞ് വീണ്ടും കാണാം, ബ്ലോഗില്‍.. :)
അപ്പൊ ഇനി കുരുങ്ങാന്‍ (കുരങ്ങനാവാന്‍ എന്ന് ചില കെട്ടിയ അസൂയക്കാര്‍ പറയും..പോകാന്‍ പറ))
എല്ലാ വിധ സൂപ്പര്‍ ആശംസകളും
അടികൂടാതെ ജീവിക്കൂ സഹോദരാ..
:)
അങ്ങനെ പവനായി ശവമായി ;) വിവാഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. ആള്‍ ദ ബെസ്റ്റ് :) വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് :)
Marri'age' is the age at which you make a wrong decision എന്നു പറഞ്ഞ മഹാനെ തല്‍ക്കാലം മറക്കാം. എന്നിട്ടു് നമ്മടെ കുഞ്ഞുണ്ണിമാഷിനെ പിടിക്കാം..
കാന്തയ്ക്ക് കണ്ണു പാടില്ല..
കാതു പാടില്ല കാന്തനും..
ഇങ്ങനെയെന്നാല്‍ ദാമ്പത്യം കാന്തം..
ഇല്ലെങ്കില്‍ കുന്തമായിടും.....
വധുവിന്റെ പേരു പോലെ സംഗീതമയമാകട്ടെ ജീവിതം!!
ആശംസകള്‍!!!
[ അയ്യോ.... കൈവിട്ടുപോയേ!!! ഇനി ഞാന്‍ വെള്ളിയാഴ്ച വൈകുന്നേരം കള്ളുകുടിക്കാന്‍ ആരെ കൂട്ടുവിളിക്കുവോ!!!]
മറ്റൊരു സീതയെ .....
(അതെന്തിനാ ഇവിടെ എന്നല്ലേ..ചുമ്മാ കിടക്കട്ടെ ;))
അപ്പൊ all the best :)
nanda..vivaha mangalasamsakal..
പുതുജീവിതത്തിന് എല്ലാ വിധ മംഗളാശംസകളും.
Best wishes...:)
appo galyanathinu kanam :)
ഹ ഹ അവസാനം പറഞ്ഞു അല്ലെ? പക്ഷെ ഞാന്‍ ചിലരോടൊക്കെ സസ്പെന്‍സ് പൊട്ടിച്ചിരുന്നു ;-)
ആശംസകള്‍. നാളെ എന്തായാലും എത്താന്‍ നോക്കാം
നന്ദേട്ടാ...
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. വിവാഹവും കഴിഞ്ഞ് ഓണവും ഭംഗിയായി ആഘോഷിച്ച് വീണ്ടും തിരിച്ചു വരൂ...
വിവാഹ മംഗളാശംസകളും ഓണാശംസകളും.
:)
വിവാഹ മംഗളാശംസകള്‍!
(ഇപ്പഴല്ലേ ഈ ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്)
അങ്ങനെ ഒരാള്‍ കൂടി....ന്നാലും.
(ബാച്ചിക്ലബ്ബില്‍ ശ്മശാനമൂകത.....)
ആശംസകള്‍ ... കണ്‍ഗ്രാജുലേഷന്‍സ് :)
പിന്നെ ആ പാവം പെങ്ങളോടു് എന്റെ അനുതാപം അറിയിക്കണേ ;)
പുതു ജീവിതത്തിലേക്ക് പാദമൂന്നാനൊരുങ്ങുന്ന നന്ദകുമാറിനും സരിഗക്കും വിവാഹ മംഗളാശംസകള്‍..
ഭാവിയില്‍ 2 പേരുടെയും ബ്ലോഗ്ഗിങ്ങ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
വഴി തരൂ.. വഴി തരൂ..ഒന്നനുഗ്രഹിച്ചിട്ടു വേഗം തന്നെ സ്ഥലം കാലിയാക്കിക്കൊള്ളാമേ..
എങ്ങിനെ നോക്കിയാലും ആറിനു ചാലക്കുടിയില്‍ എത്താന്‍ സാധിക്കില്ലാ. കുഴപ്പമില്ല...നേരിട്ട് കാണുന്ന അന്ന് ചിലവ് നാം വാങ്ങിക്കൊള്ളാം .
വിവാഹത്തിന് എത്തുവാന്‍ സാധിക്കില്ലെങ്കിലും നമ്മുടെ മനസ്സ് സദ്യപ്പുരയെ ചുറ്റിപ്പറ്റിയുണ്ടാകും . ഓരോ പായസം വിളമ്പുന്ന നേരത്തും നമ്മേ ഓര്‍ത്തോണം . ജാഗ്രതയ്.
പിന്നെ വിവാഹത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പോസ്റ്റില്‍ എല്ലാത്തിനും കൂടി ചേര്‍ത്ത് പോരെ ആശംസകള്‍ ?
അല്ലേല്‍ വേണ്ട , നാമന്ന് തിരക്കിലാണെങ്കിലോ?
നന്ദകുമാര്‍ രാജാവും സരിഗ രാജ്ഞിയും ആയുരാരോഗ്യ സൌഖ്യത്തോടെ നെടുനാള്‍ വാഴ്ക.
മംഗളാശംസകളോടെ , സദ്യ മിസ്സായ വിഷമത്തോടെ
:-)
വിക്രമാദിത്യന്‍
മംഗളാശംസകള്‍
നന്ദാ,
വരാൻ സാധിക്കില്ലെങ്കിലും എല്ലാവിധ അനുഗ്രഹാശംസകൾ.
ഇത് അവതരിപ്പിച്ച രീതി കലക്കീ :)
സസ്നേഹം
ആഷ&സതീശൻ
ഇതു ആദ്യത്തെതാണോ? (നേരത്തെ ഒരു ഫോട്ടോ കണ്ടപോലെ തോന്നി) എന്തരായാലും ആശംസകളുടെ ഒരു പക്കാവട, സോറി, പൂക്കൂട ഞാന്‍ അയക്കുന്നു.
എല്ലാ ആശംസകളും നേരുന്നു.
പ്രാര്‍ത്ഥിക്കുന്നു.
Best wishes for a prosperous marriage life. Please don't forget to write blogs. Love and prayers,
Manu
അതായിരുന്നു അപ്പോ ഇത്രയും കാലത്തെ സസ്പെന്‍സ് അല്ലേ?
സുഖവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.
ഞാന്‍ ഇപ്പഴാ കണ്ടതു്. അല്ലെങ്കില്‍ ചാലക്കുടിയല്ലേ, ഞാനെത്തിയേനെ.
നന്ദ നന്ദനം.. ... ... നന്ദ നന്ദനം
ഇന്ന് സെപ്തംബർ 6.
നന്ദേട്ടന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്. എന്നാലും ഒരു പ്രായ്‌ശ്ചിത്തം പോലെ ഒരിയ്ക്കൽ കൂടി ഈ കമന്റിലൂടെ ആശംസകൾ നേരുന്നു.
[വന്നിട്ട് നേരിൽ കാണാം നന്ദേട്ടാ...]
ജിഹേഷ് ഭായ്‌യും മറ്റും എത്തിക്കാണുമല്ലോ അല്ലേ?
നന്ദാ,
നന്ദനും സരിഗയ്ക്കും സന്തോഷപ്രദവും
സുദീര്‍ഘവുമായ ദാമ്പത്യജീവിതം
നിറഞ്ഞ മനസ്സോടെ നേരുന്നു.
നവവധൂവരന്മാര്‍ക്ക് വിവാഹമംഗളാശാംസകള്‍...
എല്ലാ വിധ ആശംസകളും!
ഭാവുകങ്ങള്‍ നന്ദു ഭായ്
നന്ദന്‍ ഭായിക്കും സരിഗക്കും എല്ലാവിധ വിവാഹ മംഗളാശംസകള്‍ നേരുന്നു.
ദീര്‍ഘ സുമംഗലന്‍ ഭവ:
ദീര്‍ഘ സുമംഗലി ഭവ:
വധൂ വരന്മാര്‍ക്ക് എന്റെയും കുടംബത്തിന്റെയും പേരില്‍ ഞാന്‍ പൂച്ചെണ്ടുകള്‍ തരുന്നു.
ചുളുവില്‍ സീറ്റ് ഒപ്പിച്ചെടുത്ത് ബര്‍ത്തിലിരുന്ന ഞാന്‍ ബഹളമെല്ലം ഒരു ഹൈ ആംഗിള്‍ ഷോട്ടിലൂടെയെന്ന വണ്ണം വീക്ഷിച്ചിരുന്നു.
മിടുക്കന്‍!! അങ്ങനെ തന്നെ വേണം എപ്പോഴും..എന്നിട്ട് കാണുന്നതൊക്കെ പോസ്റ്റ് ആക്വ..!! അല്ലെ?
ഇനി ഇതിനൊക്കെ സമയം കിട്ട്വോ?
നല്ല പാതി,ബ്ലോഗെഴുതാന്‍ സമയം ഉണ്ടാക്കി തരട്ടെ..
വരാന്‍ വൈകിപ്പോയി...
still,all the best 4 ur married life!
വിവാഹമംഗളാശംസകള്‍!!!
ആശംസകള്‍....ഞാനും ഈ വിവാഹക്കാര്യം നേരത്തെ അറിഞ്ഞിരുന്നു...പിന്നെ കന്യാകുമാരി, ഐലന്റ് എക്സ്പ്രസ് ഇതൊക്കെ എനിക്കും ഒരു നാളും ഉപേക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്....
ആശംസകള്‍
Mangalasamsakal
എടാ നിനകെന്തു പറ്റി....
നന്നായിട്ടുനല്ലൊ....
ശ്രദ്ധ്ഇക്കനെയ്....
എതായാലും ഇത് ഒട്ടും ശരിയായില്ല. ദൈവമേ ആ കല്യാണം കഴിക്കാന്‍ പോണ പെണ്ണ്‍ കൊച്ച് ഈ ബ്ലോഗ് നേരത്തെ വായിച്ചിട്ടില്ലേ....
എതായാലും ഇത് ഒട്ടും ശരിയായില്ല. ദൈവമേ ആ കല്യാണം കഴിക്കാന്‍ പോണ പെണ്ണ്‍ കൊച്ച് ഈ ബ്ലോഗ് നേരത്തെ വായിച്ചിട്ടില്ലേ....
"ഒരു വള്ളിയില്‍ നിന്നെ അടുത്തതിലേക്ക് ടാര്‍സന്‍ പറന്നിറങ്ങും പോലെ, പ്ലാറ്റ്ഫോമില്‍ നിന്ന് ഞാന്‍ കമ്പാര്‍ട്ടുമേന്റിന്റെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങി ഒറ്റക്കാലില്‍ ലാന്റ് ചെയ്തു. ജീവിതത്തിലിന്നേവരെ കാണാത്തവരോട് ഭയങ്കര പരിചയം ഉള്ള പോലെ വിശാലമായൊന്നു പുഞ്ചിരിച്ചു."
ഒരു നുഴഞ്ഞു കയറ്റക്കാരന്‍.....ആരെയും ചിരിച്ച് കാണിച്ച് വശത്താക്കുന്നവന്‍....ദേ ഒടുക്കം സരിഗ.....
പാവം കുട്ടി....
എനിക്ക് കൂടുതല്‍ എഴുതാന്‍ വാക്കുകള്‍ കിട്ടുന്നില്ല.
എല്ലാവിധ മംഗളം, മനോരമ ആശംസകളോടെ.....
WISH U A HAPPY MARRIED LIFE....
സസ്നേഹം.....
പഴമ്പുരാണംസ്.
നന്ദോ,
സരിഗേ,
ഓണാശംസകള്‍!!!!
വീഴല്ലേ......വീഴല്ലേ.......വീണു...:)
ഇനി പറയാനുള്ളത് ഇതു മാത്രം.....
***WISH U A HAPPY MARRIED LIFE***
ഇതിപ്പഴാ കണ്ടത്. ആശംസകള്‍!!!
വിവാഹ മംഗളാശംസകള്‍ നന്ദകുമാര്‍
Wishes Bhai...
:-)
Upasana
കാണാന്‍ അല്‍പ്പം വൈകിപ്പോയി.. ഇനിയിപ്പൊ വിഷ് യു എ ഹാപ്പി വിവാഹം എന്ന് പറയാന്‍ പറ്റൂലല്ലോ... അതു കൊണ്ട് വിഷ് യു എ ഹാപ്പി ഹണിമൂണ്‍ ....
“വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്”
-സ്നേഹപൂര്‍വം
ചിന്നു, കിച്ചു
ആശംസകള്‍!
ആശംസകള്‍!
ഇനിയും ഇവിടെയൊക്കെ കാണുമോ? സരിഗ (എന്തൊരു സംഗീതാത്മകം ആ പേര്!)യും ബ്ലൊഗ് കൂട്ടത്തില്‍ വരുമോ?
നന്ദേട്ടാ... സരിഗേച്ചി... ഒരു തകര്‍പ്പന്‍ ദാമ്പത്യജീവിതം ആശംസിക്കുന്നു... പിന്നെ കുറച്ച് ഓണാശംസകളും...
മണിക്കൂറിനു മുപ്പതു കമന്റും, ആഴ്ചയില്‍ ആറു പോസ്റ്റുമായി ബൂലോകത്തു നിറഞ്ഞു നിന്ന പാര്‍ട്ടിയാ!.... ഇപ്പോ എതിലേപോയി എന്നു പോലും കാണുന്നില്ല..!!
നന്ദാ... കം ബാക്ക്!!തമ്പാക്ക്!!!
എന്തൊക്കെയാ നന്ദേട്ടാ ഈ കേക്കണേ......
2008 സെപ്റ്റംബർ ഏഴിനു കല്യാണമോ.....
അപ്പോ 2001 ഏപ്രിൽ ഒന്നിനു നടന്നതെന്തായിരുന്നു?
എന്തായാലും കെടക്കട്ടെ ആശംസകൾ
കുടുംബം കലക്കാൻ ഇങ്ങനെയല്ലേ ചാൻസ് കിട്ടൂ.......
പ്രിയ സുഹൃത്തുക്കള്‍, വായനക്കാര്‍
എന്റെ ഹൃദയം നിറഞ്ഞ നന്ദി. പോസ്റ്റു വായനക്കും ആശംസകള്‍ക്കും...
ഒരുപാട് ഒരുപാട് നന്ദി.
(തിരക്കാണെന്ന് അറിയാലോ! ഞാന്‍ വരും, വീണ്ടും ബ്ലോഗില്‍ വരും, ഈ തിരക്കൊന്നു കഴിഞ്ഞോട്ടെ. ഒരു കുട്ട നന്ദിയുമായി ഈ നന്ദന്‍ വരും :))
എല്ലാവര്‍ക്കും ഓണാശംസകള്‍..
നന്ദേട്ടനും സരിഗയ്ക്കും ഓണാശംസകളുമായി അമ്പതാം കമന്റ് എന്റെ വക.
:)
നന്ദേട്ടാ,
ഞാന്‍ മനസ്സിലാക്കുന്നു. വിവാഹത്തിന് എത്താന്‍ കഴിയാതിരുന്നത് തെറ്റുതന്നെയാണ്. പൊറുക്കുക. ഓര്‍ത്തിരുന്നുവെന്നും പ്രാര്‍ത്ഥിച്ചിരുന്നുവെന്നും പറയുന്നത് ഭംഗിവാക്കായിട്ടല്ല. എല്ലാ മംഗളങ്ങളും.
നന്ദേട്ടാ,
സോറി, ഇനിയിപ്പം ഞാന്‍ വിവാഹാശംസകള്‍ നേരണോ ഓണാശംസകള്‍ നേരണോ. രണ്ടും ഇരിക്കട്ടെ.
ഒത്തിരി സന്തോഷം നിറഞ്ഞ ദീര്‍ഘമായ ദാമ്പത്യം ഉണ്ടാകട്ടെ.
ഒരു ഫോട്ടോ കൂടി ഇടണേ
പ്രിയമുള്ള നന്ദന്‍, പുതിയ ജീവിതം കൂടുതല്‍ പ്രകാശം പരത്തട്ടെ . എല്ലാ നന്മകളും ഭവിക്കട്ടെ...
ഇപ്പൊ തിരക്കൊക്കെ ഇത്തിരി ഒതുങ്ങിയല്ലോ....ഒരു അടിപൊളി പോസ്റ്റ് പ്രതീക്ഷിക്കുന്നു. ആശംസകളോടെ...!!!!!!!!!!!
കണ്ടതില്‍ സന്തോഷം,വീണ്ടും വരാം മറ്റൊരു എക്സ്പ്രസ്സ് തേടി....
പ്രിയ സ്നേഹിതര്‍, വായനക്കാര്‍ എല്ലാവര്‍ക്കും.. കമന്റുകളിലൂടേയും, നേരിട്ടും, ഫോണ്‍ ചെയ്തും, മെയില്‍ അയച്ചും എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും വീണ്ടും വീണ്ടും നന്ദി നന്ദി.
എല്ലാ തിരക്കുകളും കഴിഞ്ഞ് സരിഗയേയും കൂട്ടി ഞാന്‍ ബാംഗ്ലൂരില്‍ തിരിച്ചെത്തി. പതിവുപോലെ ബ്ലോഗിങ്ങിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്നു. ബോറന്‍ പോസ്റ്റുകളായി വീണ്ടും വരും, സഹിക്കുക :)
എല്ലാ സുമനസ്സുകള്‍ക്കും ഒരിക്കല്‍കൂടി നന്ദി..
നന്ദന്‍ & സരിഗ
Nandhakumar,sariga makkalku vivahamangalasamsakal nerunnu.njanivide puthiyalanu.veendum varam.
നന്ദേട്ടാ...
ഞാനാദ്യമായിട്ടാ സദ്യ ഉണ്ണാതെ വരനെ അനുമോദിക്കുന്നത്..പിന്നെ ചുറ്റും വീഡിയോക്കാര്‍ ഇല്ല.അതിന്റെയൊക്കെ ഒരു കുറവുണ്ടാകും..
എന്നാലും..
ഇതാ എന്റെ വക ഒരു വിവാഹ മംഗളാശംസകള്‍...
നന്ദകുമാര്‍ & സരിഗ, ‘തിരക്കായിരുന്നു
ഇവിടെ എത്തിയപ്പോള്‍ ഇത്തിരി വൈകി
ഈശ്വരന്‍ എല്ലാ അനുഗ്രങ്ങളും നില്‍കി
ആശീര്‍വദിയ്ക്കട്ടെ !
ഒരു ചെറിയ ഉപദേശം തരാം ..
രണ്ടു പേര്‍ക്കും,ഇഷ്ടമില്ലാത്തത് എന്തേലും ഉണ്ടങ്കില്‍ അന്നു തന്നെ പറയണം, എത്ര പിണക്കമായാലും രാത്രി ഒന്നിച്ചു ഭക്ഷണം കഴിക്കണം ഉറങ്ങും മുന്‍പേ പിണക്കം തീര്‍ക്കണം.സ്നേഹിക്കുന്നത് പരസ്പരം അറിയട്ടെ. ഞങ്ങള്‍ ജനുവരിയില്‍ മുപ്പതാം വിവാഹ വാര്‍ഷികം അഘോഷിക്കാന്‍ പോണു, വിജയത്തിന്റെ സൂത്രവാക്യം ആണീ പറഞ്ഞത് .. ഒരു ദിവസം നീളമില്ലാത്ത പിണക്കങ്ങളും ഇണക്കങ്ങളും വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല...
കല്യാണി, മച്ചുനന്‍ കണ്ണന്‍, മാണിക്യം ആശംസകള്‍ക്കൊക്കെ നന്ദി, ഹൃദയത്തിന്റെ ഭാഷയില്‍. മാണിക്കം സ്നേഹപൂര്‍വ്വം നല്‍കിയ ഉപദേശത്തിനു നന്ദി.ഉപദേശം സസ്നേഹം സ്വീകരിക്കുന്നു :)
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
നന്ദന്‍ & സരിഗാ
തിരക്കെല്ലാം തീര്‍ന്നിട്ട് വരാമെന്ന് കരുതി ഇരുന്നതാ. കല്യാണം കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ വന്ന് സൌകര്യമായി ചെക്കനേയും പെണ്ണിനേയും കാണുന്ന ആളുകളില്ലേ ? അക്കൂട്ടത്തില്‍ പെടുത്തിയാല്‍ മതി.
ഇനിയിപ്പോ എന്താ ഞാന്‍ പറയേണ്ടത് ? അനുഗ്രഹങ്ങളൊക്കെ എല്ലാരും വാരിക്കോരിച്ചൊരിഞ്ഞില്ലേ ? മാണിക്യേച്ചിയുടെ പറഞ്ഞത് കേട്ടില്ലേ ? അതാണ് ഏറ്റവും വലിയ സൂത്രവാക്യം.
4 ബില്യണ്‍ & 500 മില്യണ്‍ പ്രായമുള്ള ഈ ഭൂമിയില്‍ നമുക്ക് കൂടിയാല്‍ 70 അല്ലെങ്കില്‍ 80 കൊല്ലം. ആ ചെറിയ കാലയളവ് നല്ല സുഖമായി സന്തോഷത്തോടെ ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നേ. ഓരോ നിമിഷവും, ഓരോ ദിവസവും ആസ്വദിച്ച് ജീവിക്കുവാന്‍ രണ്ടുപേര്‍ക്കും ഇടയാവട്ടെ എന്നാശംസിച്ചുകൊണ്ട്...
-നിരക്ഷരന്‍
ഇപ്പോഴേ അറിഞ്ഞുള്ളൂ... പുതിയ പോസ്റ്റ് വായിച്ചപ്പോഴാണു മനസ്സിലായത്.. ഉടനെ ഇതും നോക്കി...
എല്ലാവിധ ആശംസകളും അനുഗ്രഹവും നേരുന്നു!
(സെപ്തംബര്‍ 6 നാ ന്റെ മോളുടേ പിറന്നാള്‍)
നവദമ്പതികൾക്ക് ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ.....
ചെറിയനാടൻ
aha kalyaanam kazhinjo?
phoo okke ittittundo?
illel idu tto....
wish u a happy married life
ഇതൊക്കെ ഞാൻ ബ്ലോഗ്സ്പോട്ടിൽ പിച്ചവയ്ക്കുന്നകാലത്തുള്ളതായതുകൊണ്ടാവും, കണ്ടില്ല!
അപ്പോ, ഡബിൾ ആശംസകൾ!
Post a Comment