Sunday, March 23, 2008

ഞാനാരാണ്?

അഥവാ ഞാനാരെങ്കിലുമാണോ? വര്‍ഷങ്ങളായി ഞാനും സ്വയം ചോദിക്കുന്ന ചോദ്യമാണ്. ഞാനാരാണ്, ഞാനെന്താണ്. വ്യക്തമായൊരുത്തരം ഇല്ലതന്നെ. ആരൊക്കയൊ ആണ്. അഥവാ ആരൊക്കയൊ ആകാന്‍ ശ്രമിക്കുന്ന ആരോ ആണ്.അതുമ്മല്ലെങ്കില്‍ ആരൊക്കയൊ ആകാന്‍ ശ്രമിച്ച് ആരുമാകാത്ത ആരോ ആണ്.

ഓരോ പ്രായത്തില്‍ ഓരോന്നും ആകാന്‍ കൊതിച്ചു. ഇന്നതാവണം, ഇന്നയാള്‍ ആവണം എന്ന് മോഹിച്ചിരുന്നു. സ്വപ്നങ്ങളിലെ നായകനാകാന്‍ കഴിഞ്ഞോ? ഇല്ല തന്നെ.
പക്ഷെ ഓര്‍മ്മവെച്ച കാലം മുതല്‍ ഒരു ചിത്രകാരനാകണം എന്നു മോഹിച്ചിരുന്നു. പടം വരക്കുന്നവന്‍.!..പടംവരക്കാരന്‍..!!

മുറ്റത്തെ മണലില്‍ വിരല്‍ത്തുന്‍പാല്‍ കോറിയിട്ട ചിത്രങ്ങളായിരുന്നു തുടക്കം. അന്നുമുതല്‍ ഞാന്‍ ചിത്രകാരനാവുകയായിരുന്നു. പൂഴിമണലിലെ വിശാല്‍മായ ക്യാന്‍വാസില്‍ നിന്ന് വീടിന്റെ ചാണകം മെഴുകിയ തറ, വാതിലിന്റെ പുറകില്‍, പിന്നെ സ്ലേറ്റ്, പുസ്തകം, ഡ്രോയിംങ്ങ് ഷീറ്റ്, ക്യാന്‍വാസ്, തുണി, മതില്‍ അങ്ങിനെയ്ങ്ങിനെ ഇപ്പോളിതാ..നാലതിര്‍ത്തികളുള്ള എന്നാല്‍ അതിരുകളില്ലാത്ത കന്പ്യൂട്ടറിന്റെ ക്യാന്‍വാസില്‍ വരെ എത്തിനില്‍ക്കുന്നു.
വര തലേവരയായതു കൊണ്ട് തലയും വരയും വിരലുമായി ജീവിക്കുന്നു. എന്നാല്‍ ഞാനൊരു ചിത്രകാരനെന്നു പറയാനാകുമോ? അംഗീകരിക്കപ്പെട്ടതൊ അല്ലാത്തതൊ ആയ ചിത്രകാരനാണോ?. പിന്നെ ഞാനാരാണ്? ആരോ ആണ്. അത്രയേ പറയാനാകൂ.

8-ആം ക്ലാസ്സില്‍ പഠിക്കുന്‍പൊളാണ് ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പു പരിചയപ്പെടുന്നത്. ബാലപംക്തിയും സിനിമാനിരൂപണവുമാണ് സ്ഥിരമായി വായിച്ചിരുന്ന രണ്ടു കാര്യങ്ങള്‍. സിനിമയും കുഞ്ഞുനാളിലേ എന്നെ ആവേശിച്ചിരുന്ന ഒന്നായിരുന്നു. വായന പകര്‍ന്നു തന്നത് മറ്റൊരു ലോകമായിരുന്നു. മഹാസാഹിത്യ കൃതികളെ പരിചയപ്പെടുന്നത് അന്നുമുതലാണ്. അന്നുമുതല്‍ ജീവിതത്തിലിന്നോളം വായന, പുസ്തകങ്ങള്‍ ജീവിതത്തിന്‍റ്റെ ഭാഗമായി.

വരയും വായനയും ജീവിതവും പകര്‍ന്നു നല്‍കിയ അനുഭവങ്ങളാവണം ജീവിതത്തെ ഇത്ര കണ്ട് എത്തിച്ചതെന്നു തോന്നുന്നു.

ഞാനെങ്ങിനെ മലയാളം ബ്ലോഗറായി?
ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും വിശ്രമമില്ലാതെയുള്ള നീണ്ട അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നതാണീ ബാംഗ്ലൂര്‍ നഗരത്തില്‍. കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെ നഗരത്തിന്റെ പുറം മോടികളെ തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്‍, ഈ ഞാന്‍.

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ഉപജീവന യാത്രയില്‍ കൈവിട്ട് പോയ ഗ്രാമദൃശ്യങ്ങളും, നാട്ടുഭാഷയും, നാടും നാട്ടാരും ഇനിയും പല മനസ്സുകളില്‍ ജീവിക്കുന്ന ഗ്രാമാനുഭവങ്ങളും എല്ലാം കണ്ടുമുട്ടുന്നത് ഈ ബൂലോകത്തില്‍ വെച്ചാണ്. മലയാളം ബ്ലോഗുകള്‍ പകര്‍ന്നു തന്നത് ഇവയൊക്കെയാണ്. മറന്നുപോയ നാട്ടുഭാഷ, സംസാരങ്ങളിലൂടെ മാത്രം പടരുന്ന ശൈലി അഥവാ സംസ്ക്കാരത്തിന്റെ ആത്മഭാഷ.

ആദ്യം പരിചയപ്പെടുന്നത് കുഴൂര്‍ വിത്സന്റെ ബ്ലോഗായിരുന്നു. അഭിപ്രായം എഴുതിയതും അവിടെത്തന്നെ. ഒരു സുഹൃത്തിന്റെ മെയിലില്‍ നിന്നാണ് ‘കൊടകരപുരാണം’ എന്ന് ബ്ലോഗില്‍ എത്തുന്നത്. ശരിക്കും വിശാലന്‍ പറയുന്നതുപോലെ നാട്ടുകലുങ്കിലേക്കൊരു ഇന്റര്‍നെറ്റ് ലിങ്കു തന്നെയാണത്. കുഴൂര്‍ വിത്സന്‍ പറഞ്ഞ പോലെ ‘ഓര്‍മ്മ തന്നെ വിശാലന്റെ എഴുത്ത്.’ ഇതുവരെ നേരില്‍ കാണാത്ത, ചാറ്റ് റൂമില്‍ വന്നാല്‍ സംസാരിക്കാന്‍ പിശുക്കു കാട്ടുന്ന വിശാലന്‍ തന്നെയായിരിക്കണം എന്റെ ബോധവും അബോധവുമായ മനസ്സിലേക്ക് ബ്ലോഗ് തുടങ്ങണം എന്ന ആശയം പാകിയത്. കൊടകരപുരാണം വായിചില്ലായിരുന്നുവെങ്കില്‍, വിശാല്‍നുമായി സംസാരിചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഈ പോസ്റ്റ് ചെയ്യാന്‍ വരില്ലായിരുന്നു എന്നു തോന്നുന്നു.
മറ്റു മലയാളം ബ്ലോഗുകള്‍ പകര്‍ന്നു തന്നത് എന്ത്, എത്ര എന്നൊന്നും പറയുക വയ്യ.! ചിരിയുടെ എട്ടുനില തീര്‍ത്തു പൊട്ടിവിരിയുന്ന അരവിന്ദന്റെ ‘മൊത്തം ചില്ലറ’ ചിരിക്കൊടുവില്‍ കണ്ണീരിന്റെ നനവു പടര്‍ത്തുന്ന മനുവിന്റെ ‘ബ്രജ് വിഹാര്‍’. ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി ‘കുറുമാന്‍’ വ്യത്യസ്ഥ കാഴ്ചപ്പാടുകളുമായി ചിരിയുടെ അന്‍പു പെരുന്നാള്‍ തീര്‍ക്കുന്ന ‘കൊച്ചുത്രേസ്യയുടെ ലോകം’ ഭാവനകളുടെ അതിരില്ലാലോകത്തേക്ക് രചനയുടെ കൈവിരുതാല്‍ കൊണ്ടുപോകുന്ന ‘ ഭരണങ്ങാനവും, ബെര്‍ലിത്തരങ്ങളും’ പൊട്ടിച്ചിരിയുടെ ഇടിമിന്നലുതിര്‍ക്കുന്ന ‘ഇടിവാളും’ മന്ദഹാസത്തിലൊളിപ്പിച്ച നേര്‍ക്കാഴ്ചക്കളുമായി പോങ്ങുമൂടനും, ദില്‍ബാസുരനും, പച്ചാളവും, എതിരവന്‍, കതിരവന്‍, തമനുവും, പിന്നെ എല്ലാ ബ്ലോഗിലും മറക്കാതെ, മടിക്കാതെ കയറിയിറങ്ങി, അതിലളിതമായ അഭിനന്ദനങ്ങള്‍ ചൊരിയുന്ന ‘ശ്രീ’യും, ഇതിനൊക്കെയപ്പുറം വേദനകളുടെ ജീവിതാനുഭവങ്ങള്‍ ചിരിയുടേയും, വരയുടേയും മധുരത്തില്‍ പൊതിഞ്ഞ് വരയുടെ ആനന്ദവും, ശൈലിയുടെ വ്യത്യസ്ഥതയും പകര്‍ന്നുതന്ന കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്....

ബ്ലോഗുകളിലൂടെ ഇവര്‍ പകര്‍ന്നു നല്‍കിയ് ഊര്‍ജ്ജത്തിലുടെ എന്റെ ഓര്‍മ്മകളും, അനുഭവങ്ങളും, കാഴ്ചപ്പാടുകളും ഞാനിവിടെ പങ്കു വെയ്ക്കുകയാണ്. ആര്‍ഭാടങ്ങളും ആഭരണങ്ങളുമില്ലാതെ..കൂട്ടായി നില്‍ക്കാന്‍ നിങ്ങളെല്ലാവരും എന്റെയൊപ്പമുണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ട്.....

ഇനിയും പറയാന്‍ നിരവധി... എല്ലാം ഓരോ പര്‍വ്വങ്ങളായി പറയാം...
കാരണം.. ഇതെന്റെ പര്‍വ്വം......നന്ദന്റെ പര്‍വ്വം.......നന്ദപര്‍വ്വം.
ബൂലോകത്തില്‍ ഞാന്‍ വാങ്ങിയ ഒരിടം.

..................................................................................
നന്ദി : ‘അലക്കങ്ങ്ട്’ എന്ന് തുടരെതുടരെ എന്നോട് പറഞ്ഞ വിശാല മനസ്ക്കന്, ബാംഗ്ലൂര്‍ കവലയിലേക്ക് വഴികാട്ടിയ ‘ശ്രീ’ക്ക്, വല്ലപ്പോഴും വര്‍ത്തമാനമുറിയില്‍ നുറുങ്ങു വര്‍ത്തമാനവുമായെത്തുന്ന് ‘കുറുമാന്’. ഓര്‍ക്കുട്ടിലൂടെ എന്നെ പ്രോത്സാഹിപ്പിച്ച ‘ബ്രിജ് വിഹാര്‍ മനു‘വിന്. ഓണ്‍ലൈനിലൂടെ എനിക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, ബ്ലോഗിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ത്തു തന്ന ‘ശ്രീജിത്തിന്’. ബ്ലോഗ് തുടങ്ങാന്‍ എനിക്കു സഹായപ്പെട്ട ബ്ലോഗുകളുടെ ഉടമകള്‍ ശ്രീ ‘ സഹയാത്രികനും, വക്കാരിമഷ്ടനും’

പിന്നെ പ്രചോദനങ്ങള്‍ കൊണ്ടും, അക്ഷരാത്ഭുതങ്ങള്‍ കൊണ്ടും എന്നെ കീഴ്പ്പെടുത്തിയ മറ്റനേകം ബ്ലോഗുകള്‍ക്കും.

31 comments:

nandakumar March 23, 2008 at 9:13 PM  

ഞാനാരാണ്??

എന്റെ ബ്ലോഗിനൊരാമുഖം, കൂടാതെ സഹായിച്ചവരോട് നന്ദിയും.

Unknown March 24, 2008 at 9:39 AM  

thudakkam thanne gambeeram....
thudakkam nannayal paathi nannayi ennallee...

manojmaani.com March 24, 2008 at 11:49 AM  

Kalakki Nandu...Parvvam oru Parvatham aakattay yennu aasamsikkunnu.

ManojMaani

ശ്രീ March 24, 2008 at 11:52 AM  

നന്ദപര്‍വ്വം ഗംഭീരമായി മുന്നേറട്ടേ മാഷേ...
എല്ലാ വിധ ആശംസകളും നേരുന്നു. ആദ്യ കമന്റ് കൈവിട്ടെങ്കിലും ഒരു നാളികേരം ഉടയ്ക്കാതെ പോകുന്ന്നതെങ്ങനെ. ദാ പിടിച്ചോ...
“ഠേ!”
ഇനി ഓരോന്നായി പോരട്ടേ...

G.MANU March 24, 2008 at 12:15 PM  

മാഷേ സ്വാഗതം.

വായിച്ചപ്പോള്‍ തിരുമുറ്റത്തുനിന്നു മണല്‍ വാരി ആരൊ ദേഹത്തേക്കിടുന്ന ഫീലിംഗ്....
അതിന്റെ കോരിത്തരിപ്പ്...

പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.....

Hari Raj | ഹരി രാജ് March 24, 2008 at 1:57 PM  

വാക്കിലും വരയിലും
കനാലായെരിയുക..

ആശംസകളോടെ,

ഹരി

Anonymous March 24, 2008 at 2:42 PM  

"when you want something, all the bloggers conspires in helping you to achieve it"

"Every search begins with beginner's luck"

All the Best
Rajaneesh

SIJI March 24, 2008 at 5:05 PM  
This comment has been removed by the author.
SIJI March 24, 2008 at 5:10 PM  

gosh.. i could'nt read it... errr.. i'm afraid of getting old. Could you please mind increasing the font size a li'l? Anyway all the best for the verbal expedition

Visala Manaskan March 24, 2008 at 6:22 PM  

:) നന്ദന്‍ ബ്ലോഗില്‍ ഒരു കലക്ക് കലക്കുന്ന ലക്ഷണമുണ്ട്.

എഴുത്തായാലും വരയായാലും എല്ലാം മുത്തായി മാറി ബൂലോഗത്ത്, സ്‌നേഹം കൊടുത്തും വാങ്ങിയും നീണാല്‍ വാഴ്ക. നന്നായി വരട്ടേ!

ഹഹഹ.. ഇങ്ങിനെയൊക്കെയല്ലേ കാര്‍ന്നന്മാര്‍ പറയേണ്ടേ??

വി. കെ ആദര്‍ശ് March 25, 2008 at 6:55 AM  

An innovative start. u hv a good language, so i foresee a vibrant blogger in u. all d best in ur future activities

Sherlock March 25, 2008 at 8:51 AM  

പരിചയപ്പെടുത്തല് നന്നായിരിക്കുന്നു.... ഇനി തുടങ്ങാം...ല്ലേ?

അനാഗതശ്മശ്രു March 25, 2008 at 10:22 AM  

സ്വാഗതം സുസ്വാഗതം

kirans March 25, 2008 at 11:10 AM  

oru kannadiyil nokiyathu pole thonunnu vayichu theernapol....

പൈങ്ങോടന്‍ March 25, 2008 at 1:55 PM  

ഞാനാരാണ്...
ഞാനും അതു തന്നെ ചോദിക്കുന്നു..ഞാനാരാണ് ?ഞാനാരെങ്കിലുമാണോ?
അപ്പോ തൊടങ്ങിക്കോട്ടാ

ബിന്ദു കെ പി March 25, 2008 at 2:07 PM  

ബ്ലോഗിന്റെ പേരു തന്നെ ആകര്‍ഷണീയം. പിന്നെ മനോഹരമായ ഭാഷാശൈലിയും. എല്ലാവിധ ആശംസകളും നേരുന്നു.

കുഞ്ഞന്‍ March 25, 2008 at 2:39 PM  

വളരെക്കാലം ബ്ലോഗുമായി സജീവ ബന്ധമുള്ള ഒരു ബ്ലോഗറെ നന്ദകുമാര്‍ ഭായിയില്‍ കാണാം, പോസ്റ്റുകള്‍ എഴുതുന്നത് ഇപ്പോഴാണെങ്കിലും! ആയതിനാല്‍ ഒരു പുതു ബ്ലോഗറുടെ യാതൊരുവിധ ചാഞ്ചല്യമില്ലാതെ തലയുയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന താങ്കള്‍ക്ക് ആശംസകള്‍ നേരുന്നു..!

സ്നേഹത്തോടെ

knownsense March 25, 2008 at 5:38 PM  

kollam kunjey nin blog

nandakumar March 25, 2008 at 7:24 PM  

ബ്ലോഗില്‍ ഒരു തുടക്കക്കാരനായ എനിക്കു ഇത്രയും കമന്റുകള്‍ ലഭിച്ചപ്പോള്‍....
ബ്ലോഗു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും എല്ലാ സുമനുസ്സുകള്‍ക്കും വാക്കുകള്‍ക്കതീതമായ നന്ദിയുണ്ട്. സ്വന്തമായൊരു കന്‍പ്യൂട്ടര്‍ (പി സി) ഇല്ലാത്തതു കൊണ്ടും, ഓഫീസില്‍ മലയാളം ബ്ലോഗിങ്ങ്, ടൈപ്പിങ്ങ് സാധിക്കാത്തതു കൊണ്ടും മലയാളം ടൈപ്പിങ്ങ് വലിയ പിടിയില്ലാത്തതുകൊണ്ടും ബാംഗ്ലൂരിലെ ഒരു ഇന്‍ര്‍നെറ്റ് കഫേയിലിരുന്നാണ് ഞാന്‍ ആദ്യ പോസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ കഫേയില്‍ എവിടെയാ മലയാളം ഫോണ്ടും, കീ മാന്‍ സോഫ്റ്റ് വെയറും?! ഒരു മലയാളം ബ്ലോഗില്‍ പോയി ‘അഞ്ജലി’യും ‘തൂലിക’യും ഡൌണ്‍ലോഡ് ചെയ്തു. കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. വൈകീട്ട് ഏഴു മണിക്കു ടൈപ്പു തുടങ്ങി പോസ്റ്റ് ചെയ്തപ്പൊ രാത്രി 9.30. എന്തായാലും കഷ്ടപ്പെട്ടതു വെറുതെയായില്ല എന്നു ഇപ്പോള്‍ തിരിച്ചറിയുന്നു.. ഒരു പാട് നന്ദിയുണ്ട്..എന്റെ ആത്മാവില്‍ നിന്നും, സ് നേഹത്തില്‍ പൊതിഞ്ഞ നന്ദി...

nandakumar March 25, 2008 at 7:52 PM  

ജ്യോതി : വളരെ നന്ദി. :-) അതെയതെ..പിന്നീടും നന്നാക്കാന്‍ പരിശ്രമിക്കാം.

മനോജ് മാണി :- താങ്ക്സ് ട്ടാ..നിങ്ങളുടെയൊക്കെ അനുഗ്രഹമുണ്ടായാല്‍...:-)

ശ്രീ : നന്ദി മാഷെ, ഉടഞ്ഞ നാളികേരം ഞാനെടുക്കാണെ! ചമ്മന്തി അരക്കാ‍നാ..!

ജി. മനു. :- സന്തോഷം മാഷെ! എല്ലാത്തിനും. നിങ്ങളുടെയൊക്കെ അനുഗ്രഹം. പോസ്റ്റുകള്‍ ഉടന്‍ വരുന്നു. :-)

ഹരി :- ആശംസകള്‍ക്ക് നന്ദി മാഷെ.

രജനീഷ് :- ഒരു പാട് സന്തോഷംണ്ട്ടാ.. ഇവിടെ കമന്റിട്ടതില്‍.

സിജി :- അങ്ങനൊരു പ്രശ്നം ഇവിടെ ആരും പറഞ്ഞില്ലല്ലോ സിജി..കമന്റിന് താങ്ക്സ്.

വിശാലമനസ്ക്കന്‍ :- കാര്‍ന്നോന്മാരുടെ അനുഗ്രഹം ഉണ്ടായാല്‍ കലക്കാം മാഷെ :-) തീര്‍ച്ചയായും, കൊടുക്കാന്‍ സ്നേഹം മാത്രേ ഉള്ളൂ..

ആദര്‍ശ് :- കമന്റിനു സ്നേഹത്തോടെ നന്ദി.:-)

ജിഹേഷ് :- യെസ്. ജിഹേഷ്. ലെറ്റ്സ് സ്റ്റാര്‍ട്ട്..... നന്ദീട്ടോ:-)

അനാഗതശ്മശ്രു :- സുമനസ്സിനു നന്ദി..സന്തോഷം.

കിരണ്‍ :- കിരണ്‍ കുട്ടാ..അങ്ങിനെ തോന്നിയതിനാല്‍ എനിക്കു സന്തോഷമായി. മറയില്ലാത്ത ജീവിതം അങ്ങിനെയാണ്.

പൈങ്ങോടന്‍ :- പൈങ്ങോടാ അടുത്ത പോസ്റ്റ് ഒരു കുഗ്രാമത്തില്‍ നിന്നും ആഫ്രിക്കന്‍ വനാന്തരങ്ങളിലെത്തിപ്പെട്ട ഒരു ഗ്രാമീണന്റെ കഥയാണ്. പക്ഷെ ആഫ്രിക്കന്‍ വനാന്തരങ്ങളിലും അവനൊരു അപരിചിതത്വം തോന്നുന്നില്ല. :-) എങ്ങനൊണ്ട്??

ബിന്ദു :- സന്തോഷം, പേരിഷ്ട്പ്പെട്ടതിനും. പഴയ വായനയുടെ ഗുണമാകാം ഒരു പക്ഷെ. ബോധപൂര്‍വ്വമായ എഴുത്തല്ല, വന്നു പോകുന്നതാണ്..:-)

കുഞ്ഞന്‍ :- കുറെ നാളുകളായി ബ്ലോഗുകള്‍ വായിക്കുന്നു. പുലികളുള്ളിടത്തു പൂച്ചയെന്തിനു വരണം എന്നു കരുതി മാറി നിന്നു.:-) പഴയ വായനയുടെ, എഴുത്തിന്റെ ലോകം വീണ്ടും കിട്ടിയപ്പോള്‍ അടക്കി വെയ്ക്കാന്‍ സാധിക്കുന്നില്ല. :-) കമന്റിനു നന്ദി ട്ടോ!

നോണ്‍ സെന്‍സ് :- ടാങ്ക്സ് ടാ കുഞ്ഞേ :-)

ആഷ | Asha March 25, 2008 at 8:06 PM  

തുടക്കം കണ്ടിട്ട് വിശാലമനസ്കന്‍ പറഞ്ഞതു പോലെ ഒരു കലക്ക് കലക്കുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്.

എല്ലാവിധ ആശംസകളും!

Cartoonist March 25, 2008 at 10:55 PM  

ഒരു 25-30 കൊല്ലം മുമ്പ് , ചാലക്കുടിയിലെ (അവശരായികാണുന്ന വയസ്സന്മാരുടെ മാത്രം) പെട്ടിക്കടകള്‍ക്കു പുറത്ത് തൂങ്ങിയാടുന്ന ചില ചിരിമാസികകള്‍, എന്റെ കാര്‍ട്ടൂണുണ്ടോ എന്നുറപ്പു വരുത്താന്‍ മാത്രം‍ തഞ്ചത്തില്‍ മറിച്ചുനോക്കി വേവലാതിപ്പെട്ടുകൊണ്ടേയിരുന്ന ആ ഞാന്‍ മരിച്ചിട്ടില്ല എന്ന കാര്യം , ദേ ഇപ്പൊ തെളിഞ്ഞൂന്ന് പറഞ്ഞാലോ ! എനിക്ക് അടുപ്പമുള്ള വ്യക്തികള്‍ നടത്തുന്ന ആഗ്ഗ്രിഗേറ്ററുകളുടെ നാലയല്പക്കത്ത് എന്നെ അടുപ്പിക്കാണ്ടിരിയ്ക്കുമ്പൊ, (എന്താ കാരണം ? ഒരു പിടീല്യ)) ദേ, ഇവിടൊരു ചങ്ങാതി..... പ്രശംസ ഒരു സംഭവം തന്ന്യാല്ലേ.. അല്ല, ഒന്നു കൂടി കൊഴുപ്പിയ്ക്കായിരുന്നു... ഏതായാലും, എന്റെ വക, നാലു കലക്കന്‍ ആശംസകള്‍ തല്‍ക്കാലം പിടിക്കിന്‍!

എന്റെ ഡാഷ്ബോഡ് അന്തപ്പുരത്തിന്റെ പലപല മുറികളീല്‍ നിദ്രാവിഹീനകളായി കാത്തിരിക്കുന്ന ഡ്രാഫ്റ്റ് മങ്കമാരുടെ ഓര്‍മ്മകള്‍ ‍ നിറയ്ക്കുന്ന മാദകചിന്തകളോടെ, ബ്ലോഗാലസ്യം വില്‍ക്കുന്ന ‘വോള്‍മാര്‍ട്ടു‘കളില്‍ നെഞ്ചൂക്കോടെ കയറിച്ചെന്ന്, ‘മൂഡ്സ് പ്ലീസ്’ എന്ന് പറയാന്‍ എനിക്ക് ഇന്നും ധൈര്യമില്ല. എന്നാല്‍, നന്ദപര്‍വത്തില്‍ തന്ത്രരഹിതമായി നടത്തിയ ഈ ഒളിഞ്ഞുനോട്ടം ഫലവത്തായി എന്ന് പറയാതെ വയ്യ ......ഹഹഹ...എന്റെ പ്രാസം കണ്ടൊ, സമ്മതിയ്ക്കണം !

Ranjith chemmad / ചെമ്മാടൻ March 26, 2008 at 2:52 AM  

തുടക്കമേ കിടിലന്‍‌!
പിന്നെന്തൂട്ടാ മാഷേ...
ധൈര്യായിട്ട് ഗിയറ് മാറ്റിക്കോ..

വെറുതേ
എന്റെ ഈ മണല്‍ക്കിനാവിലേക്കൊന്ന്
ഞെക്കി നോക്കണേ
വിലപ്പെട്ട അഭിപ്രായങ്ങളും അറിയിക്കുമല്ലോ...

പൊറാടത്ത് March 26, 2008 at 6:27 AM  

നല്ല ഇണ്ട്രൊഡക്ഷന്‍.. അടുത്തത് വന്നോട്ടെ...

തോന്ന്യാസി March 26, 2008 at 12:46 PM  

മാഷേ ങ്ങള് പോസ്റ്റിക്കോളീന്ന്.....

കമന്റാന്‍ ഞമ്മള്ണ്ട്.......


പോരട്ടങ്ങനെ പോരട്ടെ.....

SUDHEESH KRISHNAN March 26, 2008 at 3:53 PM  

al the best nandu
happy to know that u r getng such a gud response frm acros the globe!
keep it up!

waitng for the next post
thnx
urs
sudhee

nandakumar March 26, 2008 at 4:58 PM  

ആഷ:- കമന്റിനു നന്ദി. ആശംസയും സ്വീകരിച്ചു. ഈ അമിത പ്രതീക്ഷകള്‍ക്കൊത്തു എഴുതാനാവുമോ എന്നാണെന്റെ ഇപ്പോഴത്തെ പേടി!

കാര്‍ട്ടൂണിസ്റ്റ് :- അപ്പൊ, പറഞ്ഞു വരുന്‍പോള്‍ നമ്മളൊരേ പോലെ. പണ്ടു എനിക്കും ഉണ്ടായിരുന്നു ആ സ്വഭാവം. :-) ഇവിടെ വന്നതിനും, കമന്റിയതിനും, കിടിലന്‍ ആശംസകള്‍ നല്‍കിയതിനും കറയില്ലാത്ത നന്ദി!!

രഞ്ജിത് :- ഗിയറ് എപ്പൊ മാറ്റീന്നു ചോദിച്ചാ മതി.:-) നന്ദീ ട്ടാ, കമന്റിനും, പ്രോത്സാഹനത്തിനും.

പോറാടത്ത് :- നന്ദി മാഷെ. സന്തോഷം..:-)

തോന്നാസി :- ധൈര്യായി!! ദാ പോസ്റ്റി!! നന്ദി :-)

സുധീഷ് :- നന്ദീ ടാ.. പോസ്റ്റ് വായിച്ചതിനും, കമന്റിയതിനും. എല്ലാം ദൈവാനുഗ്രഹം.

Anonymous March 27, 2008 at 4:45 AM  

Dont feel bad, I dont have malayalam font installed in my machine.
Anyway Really Nice....

Expective more ....

Akalennu Oru koottukaran

നിരക്ഷരൻ May 6, 2008 at 11:04 PM  

ബ്ലോഗ് തുടങ്ങിയ കാലത്ത്, എനിക്കും കിട്ടിയിട്ടുണ്ട് വിശാല്‍ജിയുടെ കയ്യില്‍ നിന്ന് ഒരുപാട് സഹായങ്ങള്‍. അപ്പോള്‍ കക്ഷിക്കിത് ഒരു സ്ഥിരം പരിപാടിയാണല്ലേ ?
:) :)

Vipin vasudev December 29, 2008 at 9:26 AM  

നല്ല തുടകം. ഈ യാത്രയില്‍ ഞാന്‍ ഒരു സഹയാത്രികന്‍.

സുധി അറയ്ക്കൽ October 5, 2016 at 4:24 PM  

വായന തുടങ്ങട്ടെ.