ദൃശ്യപര്‍വ്വം.1- നാട്ടിലെ കാഴ്ചകള്‍
.
ഒരു മാസം നാട്ടിലായിരുന്നു. (വിശേഷങ്ങളൊക്കെ കഴിഞ്ഞ പോസ്റ്റിലുണ്ടായിരുന്നല്ലോ.) വിവാഹവും, വിരുന്നും കഴിഞ്ഞിപ്പോള്‍ വിരഹത്തിലാണ്. ഒരുമാസമായി അടച്ചിട്ടിരുന്ന ബ്ലോഗ് പൊടിതട്ടിയെടുത്തേക്കാം എന്നൊരു അഹങ്കാരം. അതുകൊണ്ട് നാട്ടിലായിരുന്നപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങളായേക്കം എന്നു തോന്നി. (ഫോട്ടോഗ്രാഫറല്ലാത്തതുകൊണ്ടും, ക്യാമറയുടെ ‘നിലവാരം’ കൊണ്ടും എന്നെക്കൊണ്ട് ഇത്രയേ പറ്റൂ)
തൃശ്ശൂര്‍ ജില്ലയിലെ മതിലകം കനാല്‍. കനോലികനാലിന്റെ ഒരു കൈവഴി. മതിലകം പാലത്തില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍.
ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ കാണുന്ന പ്രകൃതി ദൃശ്യം.

‘ട്രെയിന്‍ വരുന്നതിനു മുന്‍പ് ഒന്നു മുറുക്കിയേക്കാം’


നാട്ടിലെ ദൃശ്യങ്ങള്‍ തീരുന്നു. ഇനി കന്യാകുമാരിയില്‍ ചെന്നിട്ട് കാണാം. അവിടത്തെ ദൃശ്യങ്ങള്‍ മറ്റൊരിക്കല്‍..
.




