Saturday, September 17, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം രണ്ട്

തൊടുപുഴ മീറ്റും കഴിഞ്ഞു മീറ്റിലെ പുളിയും പോയി എന്നിട്ടിപ്പോ എന്തിനാ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വരുന്നേ എന്നു ചോദിച്ചാല്‍ ‘ഇപ്പോ മീറ്റല്ലേ എവിടേയും എപ്പോഴും ..കണ്ണുര്‍ മീറ്റ്, തൃശ്ശൂര്‍ മീറ്റ്, എര്‍ണാളം മീറ്റ്... ഇനിയും മീറ്റുകള്‍ നടത്താന്‍ ബ്ലോഗര്‍മാരുടേയ്യും ബസ്സര്‍മാരുടേയും ജീവിതം ബാക്കി’ എന്ന മട്ടാണല്ലോ
അല്ലാതെ എന്റെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് സമയ-പ്രതിഭാ ദാരിദ്രം ഉള്ളതുകൊണ്ടും ഇങ്ങനെ വല്ല പോസ്റ്റുമിട്ട് വായനക്കാരെ പറ്റിക്കാം, ബ്ലോഗില്‍ സജ്ജീവമെന്ന് അടുത്ത ബ്ലോഗ്ഗ് കൂട്ടുകാര്‍ക്ക് തോന്നിക്കോളും എന്നുള്ള തെറ്റിദ്ധാരണജനകമായ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല...:)

അപ്പോള്‍ മീറ്റ് ദിവസം വാഴ, മനോരാജ്, പാക്കരന്‍, ഞാന്‍ എന്നിവരെക്കൊണ്ട് ജോയുടെ കാര്‍ എറണാകുളം സൌത്തില്‍ നിന്നും പാലം കടന്ന് തൊടുപുഴയിലേക്ക്ക് കുതിക്കുമ്പോള്‍ കാറിനുള്ളില്‍ അലക്കിത്തേച്ച പാന്റും ഷര്‍ട്ടും ധരിച്ച് ഒരു സുസ്മേരവദനന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ഇയാളേ അറിയില്ലേ? ‘ എന്ന ജോയുടെ ചോദ്യത്തിനും ആസനസ്ഥന്റെ നിറപുഞ്ചിരിക്കും എനിക്കയാളെ ഓര്‍ത്തെടുക്കാനായില്ല.

‘ബ്ലോഗറാണ്.... കൊച്ചി മീറ്റിനുണ്ടായിരുന്നു....പാട്ടൊക്കെ പാടിയത്...”
“ആഹാ..യെസ്..” എനിക്കോര്‍മ്മ വന്നു. പക്ഷേ പേരോര്‍മ്മകിട്ടിയില..”ബ്ലോഗറാല്ലേ? എന്താ പേര്‍?”
ദിമിത്രോവ് ...
“ഓഹോ..അതു ശരി. എന്താ ശരിക്കുള്ള പേര്‍?”
“അതന്നേ...ദിമിത്രോവ്?”
“ഏ? അത് പ്രൊഫൈല്‍ പേരല്ലേ?”
“ അല്ല ഇതാണെന്റെ ശരിക്കും പേര്‍”
എന്തായാലും സൌമ്യന്‍..സുന്ദരന്‍..ഗായകന്‍..

മീറ്റിനെത്തിയപ്പോഴാണ് ഒരു ചെറിയ കൈ തോളില്‍ പതിച്ചത്.
"നന്ദേട്ടനല്ലേ?"
ഞാന്‍ തിരിഞ്ഞ് നോക്കി. മുഖത്ത് ഒരു വക്രദൃഷ്ടി.. ഒരു ദൃഷ്ടി ദോഷം..
‘ധ..ധ......അങ്ങിനെയെന്താണ്ടല്ലോ പേര്‍?”
“അതേ..ധനേഷ്...വക്രദൃഷ്ടി ധനേഷ്”
"ഓര്‍മ്മണ്ട്, പണ്ട് ധനേഷും കൂട്ടുകാരനും കൂടി ശബരിമലയില്‍ പോയ അനുഭവം പോസ്റ്റായി എഴുതിയത് വായിച്ചിട്ടുണ്ട്. രസികന്‍ പോസ്റ്റ്. കണ്ടതില്‍ സന്തോഷം."
“എനിക്കും. “ 
പിന്നെ ബിരിയാണി കഴിക്കുന്ന തിരക്കില്‍ കണ്ടേങ്കിലും വായിലേക്ക് ചിക്കന്‍ പീസ് കയറ്റുന്നതിനിടയില്‍ മിണ്ടാന്‍ പറ്റിയില്ല.

കറുത്ത ഷര്‍ട്ട് ഇന്‍ ചെയ്തു നില്‍ക്കുന്ന മാന്യനെ കണ്ടപ്പോള്‍ അതൊരു ‘കൂതറ‘യായിരിക്കുമെന്ന് തോന്നിയില്ല.
‘ഹാഷിമേ..“ ഞാന്‍ പരിചയം പുതുക്കി
ഹാ.. ഹാഷിമെന്റെ തോളില്‍ കയ്യിട്ടു.  (ഇനി തോളില്‍ കയറി ചെവി തിന്നാനായിരിക്കുമോ?)
ചിലര്‍ കണ്ടാല്‍ മാന്യന്‍ ഉള്ളില്‍ കൂതറയായിരിക്കും., പക്ഷെ, ഇങ്ങേര്‍ പേരില്‍ കൂതറ, കണ്ടാലും പെരുമാറ്റത്തിലും ഒരു കൂതറത്തരവുമില്ല. അതുകൊണ്ട് ഇങ്ങേരെ ഞാന്‍ ഹാഷിമെന്നേ വിളിക്കൂ...കൂതറയെ ഞാന്‍ ഷിഫ്റ്റ് ഡെലിറ്റ് ചെയ്തു.

“നന്ദേട്ടാ‍ാ.. സുഖല്ലേ.. ഓര്‍മ്മണ്ടാ?”
ഷേക്ക് ഹാന്‍ഡിനു കൈ നീട്ടിക്കൊണ്ട് ഒരു പയ്യന്‍
ലിവന്‍ ജിക്കൂസല്ലേ.... ഒരു മറവിയുമില്ല. നല്ല പരിചയമല്ലേ. തിരൂരും, കൊച്ചിയിലും കണ്ട് നല്ല പരിചയം. ബ്ലോഗിലൂടെ ഏറെ പരിചയം.
ഹാ ജിക്കൂ...
ബ്ലോഗ് പോസ്റ്റും കമന്റുകളും വായിക്കുന്നപോലല്ല... ആളു പക്ഷെ ജിക്കു ശുദ്ധനാ കാണുമ്പോള്‍. ഒരു കുഴപ്പവും തോന്നില്ല. നിഷ്കളങ്കത ഒട്ടിച്ചു വെച്ച മുഖം. ഈപയ്യനില്‍ നിന്നോ ബോംബു സ്ഫോടനം പോലെയുള്ള കമന്റുകള്‍ വീഴുന്നത് ?


ഹാളിലെ ഇരുട്ടില്‍ ഒരു വെളുത്ത ടീഷര്‍ട്ട് നീങ്ങുന്നത് കണ്ട് ഞാന്‍ പിന്നാലെ വിട്ടു. ഷര്‍ട്ടിനുള്ളില്‍ പക്ഷെ ജിമ്മന്‍ ഉണ്ടായിരുന്നത് അടുത്തെത്തിയപ്പോഴാ കണ്ടത്. മറ്റാരുമല്ല
മത്തായി
മരട് സ്വദേശിയാണ്. സ്വന്തമായി ഒരു ചാനലുമുണ്ട്. മത്തായി വിഷന്‍ (രാത്രി ഒരുമണി മുതലേ സംപ്രേഷണം ഉണ്ടാവൂ ത്രേ!) കഴിഞ്ഞ വര്‍ഷം മത്തായിയെ എറണാകുളം പുസ്തകോത്സവത്തില്‍ കണ്ടതോര്‍ക്കുന്നു. എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ സജ്ജീവേട്ടന്റെ സ്പോട്ട് കാരിക്കേച്ചര്‍ ഉണ്ടായിരുന്നു. വന്നെത്തിയ മത്തായിക്കും വരക്കണം ഒരെണ്ണം. മത്തായിയെ ആകെയൊന്ന് നോക്കി നിരാശപ്പെട്ട് സജ്ജീവേട്ടന്‍ തല കുമ്പിട്ടു

"വരക്കുന്നില്ലേ സജ്ജീവേട്ടാ.". ഞാന്‍ തിരക്കി
"ബ്ലാക്ക് മാര്‍ക്കര്‍ പെന്‍ ഞാന്‍ കുറച്ചേ കൊണ്ടുവന്നിട്ടുള്ളൂ."
"അതിനെന്താ ഒരെണ്ണം വരച്ച് കൊട്, ഗൂഗിള്‍ ബസ്സ് സൂപ്പര്‍ താരമാണ്‍."
“ശരിക്കും?” സജ്ജീവേട്ടന്‍ കണ്ണൂ മിഴിച്ചു.
“പിന്നേ.. മത്തായി ഒരു ദിവസം ബസ്സിട്ടില്ലെങ്കില്‍ ബസ്സിണികള്‍ ഊണു പോലും കഴിക്കില്ലത്രേ!”
“ഹോ!, ഇവനാണ് ബസ്സേശ്വരന്‍” സജ്ജീവേട്ടന്‍ ഉവാച.
തുടര്‍ന്ന് സജ്ജീവേട്ടന്‍ യജ്ഞം ആരംഭിച്ചു
ഒന്ന്.....രണ്ട്......മൂന്ന്....
മത്തായിയെ വരച്ചു കഴിഞ്ഞപ്പോള്‍ മൊത്തം മൂന്ന് ബ്ലാക്ക് മാര്‍ക്കര്‍ പേനകള്‍ മഷി തീര്‍ന്ന് താഴെ നിലം പതിച്ചു കഴിഞ്ഞിരുന്നു.


മീറ്റിന്റെ തിരക്കില്‍ പലരേയും ചിരിച്ചും പുഞ്ചിരിച്ചും തൊളില്‍ തട്ടിയുമൊക്കെ പരിചയപ്പെട്ടൂം പുതുക്കി..
“അപ്പോ പോവല്ലേ?”
ശബ്ദം കേട്ട് നോക്കുമ്പോള്‍ പാക്കരന്‍. രാവിലെ എന്റെയൊപ്പം വന്ന പാക്കരന്‍.
പോവാലോ പാക്കരാ. തിരക്ക് കൂട്ടാതെ.
പാക്കരന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി. കണ്ടാല്‍ പയ്യന്‍ ലുക്ക്, പക്ഷെ പറഞ്ഞാല്‍ വിശ്വസിക്കില്ല, കല്യാണം കഴിച്ചിട്ടൂണ്ട്ന്ന്.!!! പാക്കരന്റെ കല്യാണത്തിന്റന്ന് ചേര്‍ത്തല പ്രദേശം ഹര്‍ത്താലാചരിച്ചുവെന്ന് ന്യൂസ് ഉണ്ട്. ചോദിച്ചപ്പോള്‍ കണ്ണിറുക്കി പാക്കരന്‍ സമ്മതിച്ചു. ഹോ, ഒരു പ്രദേശം മുഴുവന്‍ ഹര്‍ത്താലാചരിച്ച് കല്യാണാം ആഘോഷിക്കുന്നത് ലോകചരിത്രത്തിലാദ്യമാകണം.

തല്‍ക്കാലം തലകള്‍ ഇത്രമാത്രം...ഇനിയും സമയവും സൌകര്യവും ഒക്കെ അനുവദിച്ചാല്‍ ഉടനെത്തന്നെ.....

(ചിത്രങ്ങള്‍ക്ക് റെഫറന്‍സ് ഹബ്ബിയുടെ ഈ ബ്ലോഗ് പോസ്റ്റ് )

39 comments:

നന്ദകുമാര്‍ September 17, 2011 at 12:27 PM  

തൊടുപുഴ മീറ്റും കഴിഞ്ഞു മീറ്റിലെ പുളിയും പോയി എന്നിട്ടിപ്പോ എന്തിനാ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വരുന്നേ എന്നു ചോദിച്ചാല്‍ ‘ഇപ്പോ മീറ്റല്ലേ എവിടേയും എപ്പോഴും ..കണ്ണുര്‍ മീറ്റ്, തൃശ്ശൂര്‍ മീറ്റ്, എര്‍ണാളം മീറ്റ്... ഇനിയും മീറ്റുകള്‍ നടത്താന്‍ ബ്ലോഗര്‍മാരുടേയ്യും ബസ്സര്‍മാരുടേയും ജീവിതം ബാക്കി’ എന്ന മട്ടാണല്ലോ

kARNOr(കാര്‍ന്നോര്) September 17, 2011 at 12:29 PM  

എര്‍ണാളം മീറ്റ്.. എര്‍ണാളം മീറ്റ്...

ചിതല്‍/chithal September 17, 2011 at 12:38 PM  

ശ്ശെ, നാളികേരോം കൊണ്ട് വന്നതാ.. അത് പോയി..
ഇനി ബാക്കി വരട്ടെ. അത് കഴിഞ്ഞ് പോങ്ങുചരിത്രം ബാക്കിയും...

Kalavallabhan September 17, 2011 at 12:53 PM  

തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റ്.
അപ്പോ ഇനിയും തലകൾ ഇവിടെ ഉരുളും അല്ലേ?
ആശംസകൾ

വേദ വ്യാസന്‍ (Rakesh R) September 17, 2011 at 1:02 PM  

വര തുടരുകയാണല്ലേ വിശാല... ഛെ വേണ്ട നന്ദേട്ടാ :)

Manoraj September 17, 2011 at 1:36 PM  

ധനേഷ് & ജിക്കു സൂപ്പറായിട്ടുണ്ട്.. കൂതറ അത്ര ശരിയായില്ലെന്ന് തോന്നി. ഇതിപ്പോള്‍ നന്ദേട്ടനല്ലേ എന്ന് വിളിച്ച് ചോദിച്ചവരെ മാത്രം വരച്ചു അല്ലേ.. ഹാ ചോദിച്ചേക്കാം

നന്ദേട്ടാ ഓര്‍മയുണ്ടോ എന്നെ :) ഹാവൂ ഇനി വരച്ച് കിട്ടുമല്ലോ:-)

പാക്കരന്‍ September 17, 2011 at 1:47 PM  

സത്യായിട്ടും വീട്ടില്‍ പോകാനുള്ള കൊതികൊണ്ട് വിളിച്ചതാ.... ഇങ്ങനെ ഒരു പൊല്ലാപ്പ്‌ ഓര്‍ത്തില്ല :)

പടം വരച്ചാലും കൊഴപ്പമില്ല.... #രഹസ്യം പറഞ്ഞ കാര്യങ്ങളാണോ ഇങ്ങനെ ബ്ലോഗ്ഗില്‍ എഴുതി വക്കുന്നത്...ഹും

Manoraj September 17, 2011 at 1:48 PM  

പിന്നെ പറയാന്‍ വിട്ടു. പാക്കരന്റെ കല്യാണ കമന്റ് അടിപൊളി.. ദിമിത്രേവ് എന്ന് എത്ര വട്ടം പറഞ്ഞിട്ടാ അന്ന് പറയാന്‍ പറ്റിയതെന്നൊക്കെ ഓര്‍ത്തുപോയി ആളെ കണ്ടപ്പോള്‍.. വരയിലെ മത്തായിയുടെ ഫിഗര്‍ നന്നായിട്ടുണ്ട്. എങ്കിലും ഏറ്റവും സൂപ്പര്‍ ധനേഷും ജിക്കുവും തന്നെ.

yousufpa September 17, 2011 at 1:55 PM  

തന്നോട് ഞാൻ പിണങ്ങി.മിണ്ടില്യ ..കശ്മലൻ.

ഹ.ഹ.ഹ..തന്റെ ഒരു വിവരവുമില്ലല്ലോടൊ..?

സന്ദീപ് കളപ്പുരയ്ക്കല്‍ September 17, 2011 at 3:42 PM  

മീറ്റിന് ഇത് വരെ വരാന്‍ പറ്റിയിട്ടില്ല ,വന്നാല്‍ പടം ഫ്രീ അല്ലേ .. :) എന്തായാലും പോസ്റ്റ്‌ കലക്കി...

കൂതറHashimܓ September 17, 2011 at 3:51 PM  

ഹഹഹഹാ കലിപ്പ് കൂതറ കൊള്ളാം ട്ടാ.. :)
വരപ്പീർ എല്ലാം അടിപൊളി
(എല്ലേലും വരപ്പീരിനാ ബ്ലോഗിൽ ഡിമാന്റ്)

കൂതറHashimܓ September 17, 2011 at 3:54 PM  

മീറ്റ് വിവരണങ്ങളിൽ വിത്യസ്ഥമായ പോസ്റ്റ്...
നന്ദേട്ടനു ഒന്നൊന്നര ഷൈക്കാന്റ്

SHANAVAS September 17, 2011 at 4:14 PM  

ആ കൂതറ ആണ് എന്നെ ഇവിടെ എത്തിച്ചത്...തികച്ചും വ്യത്യസ്തമായ പോസ്റ്റ്‌...പാക്കരന്റെ കല്യാണവിശേഷം കലക്കി..അതിനടുത്തു തന്നെയാണ് ഞാനും..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ September 17, 2011 at 4:19 PM  

കൊള്ളാം :)
ജീവന്‍ തുടിക്കുന്ന വരകള്‍

രമേശ്‌ അരൂര്‍ September 17, 2011 at 4:21 PM  

കൊള്ളാം നന്ദു ..:)

ആളവന്‍താന്‍ September 17, 2011 at 4:27 PM  

ഇങ്ങേര് അന്ന് നമ്മളെയൊക്കെ മറൈന്‍ഡ്രൈവില്‍ വച്ച് കണ്ടിട്ട് ഒന്ന് വരയ്ക്കാന്‍ മെനക്കെട്ടില്ലല്ലോ. അതെന്താ നമ്മളെയൊന്നും വരയ്ക്കാന്‍ കൊള്ളൂലെ?! ഹും... മര്യാദയ്ക്ക് വരച്ചു തന്നാല്‍ കൂടുതല്‍ നാറ്റിക്കൂല!

sherlock September 17, 2011 at 4:49 PM  

namukkiniyoru vellangalloor meet veykkanam tta :)

നേന സിദ്ധീഖ് September 17, 2011 at 5:07 PM  

എനിക്കൊരുപാട് ഇഷ്ടമായി. ഹാഷിമ്ക്കാ ലിങ്ക് അയച്ചുതന്നതോണ്ട് കാണാന്‍ പറ്റി, എന്റെ ഒരു ഫോട്ടോ വരച്ചുതാ നന്ദേട്ടാ, പ്രൊഫൈലില്‍ ഇടാന്‍ പറ്റിയത്

junaith September 17, 2011 at 5:52 PM  

വായിക്കുന്നില്ല,കമ്മന്റുന്നില്ല,ഈ പടമായവരെ എനിക്കറിയില്ല ,ഈ വരച്ചതെന്ന് പറയുന്ന ഫോട്ടോ ഷോപ്പന്‍ നന്ദനെ ഞാനറിയുക പോലുമില്ല..

(പടമാകാത്തതിന്റെ രോക്ഷത്തോടെ ഞാന്‍.)

മാണിക്യം September 17, 2011 at 6:27 PM  

ദേ,ഇങ്ങനെ വേണം.
മീറ്റ് കഴിഞ്ഞാലും അതിന്റെ ഒരു 'ലഹരി'
മെല്ലെ മെല്ലെ മുല്ലപ്പൂമണം പോലെ എന്നുമെന്നും
ഓരോ കാറ്റായി വരയായി പടമായി ഒഴുകി ഒഴുകി വരണം

നന്ദരെ പടങ്ങള്‍ കേമങ്ങള്‍ തന്നെ!!
തൊടുപുഴമീറ്റ് ഹിപ്പ് ഹിപ്പ് ഹുറെ!!

അലി September 17, 2011 at 8:00 PM  

വരയെനിക്കിഷ്ടായി...

ജിക്കു|Jikku September 17, 2011 at 8:27 PM  

എന്തായാലും ഞാന്‍ കഴിഞ്ഞ തവണ വായിട്ടലച്ചതിന്റെ പ്രയോജനം കിട്ടി...ഹെഹെ..
കൂടുതലൊന്നും ഇവിടെ പറയുന്നില്ല..ഇവിടെയുണ്ട്,,കാണുക..
http://alturl.com/5rtn2

നന്ദി മാഷേ..ഉമ്മ..

ദേവന്‍ September 17, 2011 at 9:15 PM  

ഹാ മീറ്റും ഈറ്റും കഴിഞ്ഞു ചൂടാറിയെങ്കിലും കൊള്ളാം... എന്നെ ഗ്ലാമറാക്കിയിട്ടുണ്ട് പടത്തില്‍ താങ്ക്യു...

ദേവന്‍ September 17, 2011 at 9:20 PM  

ഞാന്‍ രാവിലെ കമന്റാന്‍ ശ്രമിച്ചാര്‍ന്നു... ബട്ട്‌ ഐ കാന്റ് ഡു ദാറ്റ്‌ ഹിഹി........:))

Odiyan/ഒടിയന്‍ September 17, 2011 at 9:39 PM  

മത്തായി വിഷന്‍ വൈക്കത്തുകൂടി സംപ്രേഷണം ആരംഭിക്കാന്‍ എന്ത് ചെയ്യണം നന്ദേട്ടാ..?????
ഇനിയും തലകള്‍ ഉരുളുമെന്നും അതില്‍ ഒടിയന്റെ തലയും പെടുമെന്നുമുള്ള പ്രതീക്ഷയോടെ ......

subanvengara-സുബാന്‍വേങ്ങര September 17, 2011 at 9:44 PM  

മീറ്റ് വിശേഷം സരസമായി അവതരിപ്പിച്ചത് ഇഷ്ട്ടമായി....

Jefu Jailaf September 17, 2011 at 10:33 PM  

നന്നായിരിക്കുന്നു. വര അതിമനോഹരം..

ഇ.എ.സജിം തട്ടത്തുമല September 17, 2011 at 11:38 PM  

ഈ പോസ്റ്റ് ഇപ്പോഴാ കണ്ടത്. നമ്മുടെമുഖോന്നും വരയ്ക്കു വഴങ്ങില്ലാന്നുണ്ടോ? സാരമില്ല! രസായി.നല്ല വരകൾ!

കണ്ണൂർ സൈബർമീറ്റ്പോസ്റ്റിലേയ്ക്കൊരു ലിങ്ക്

ente lokam September 18, 2011 at 12:26 AM  

ഞാന്‍ വന്നു പരിചയപ്പെട്ടു ..
ഗ്രൂപ്പ്‌ ഫോടോക്കും നിന്നു..
എന്നിട്ടും എങ്ങും പടം വന്നില്ല..!!

പ്രവാസിയല്ലെ..ഓടിയെത്താന്‍ സ്ഥലങ്ങള് എത്രയോ ബാകി അവധിക്കിടയില്‍..nandettaa
nalla vara..nalla ezhuthu...

പട്ടേപ്പാടം റാംജി September 18, 2011 at 9:25 AM  

കണ്ണൂര് മീറ്റും കഴിഞ്ഞാണല്ലോ തൊടുപുഴ മീറ്റ്‌ വിശേഷം വരുന്നത്. ആകെക്കൂടി ഈ പോസ്റ്റിനു ഒരു പ്രത്യേകതയുണ്ട്. നന്നായി നന്ദേട്ടാ.

☮ Kaippally കൈപ്പള്ളി ☢ September 18, 2011 at 7:02 PM  

Nice work.

പഥികന്‍ September 19, 2011 at 9:14 AM  

വ്യത്യസ്തമായ ഒരു മീറ്റ് പോസ്റ്റ്.

അഭിനന്ദനങ്ങള്‍

ധനേഷ് September 19, 2011 at 10:30 AM  

ങേ? എന്നെക്കാള്‍ സുന്ദരനായ ഞാന്‍!!!
നന്ദിയുണ്ട് നന്ദേട്ടാ നന്ദി(മാത്രം).. :)

എല്ലാരുടേം സൂപ്പറായിട്ടുണ്ട് കേട്ടോ..

Echmukutty September 19, 2011 at 3:11 PM  

ഞാൻ വന്നില്ല.....എന്റെ പടവുമില്ല...
വരച്ചതെല്ലാം നന്നായിട്ടുണ്ടെങ്കിലും ഞാൻ അതു സമ്മതിയ്ക്കില്ല.

പോസ്റ്റ് നന്നായി കേട്ടോ, അഭിനന്ദനങ്ങൾ.

വീ കെ September 22, 2011 at 2:49 AM  

നല്ല വര നന്ദൻ‌ജീ...
ആശംസകൾ...

ആട്ടക്കഥ September 23, 2011 at 8:44 AM  

നന്ദേട്ടാ,

ഇനി ഇത് പോലുള്ള ബ്ലോഗ്‌ മീറ്റ്‌ പോസ്റ്റ്‌ ഇടരുത് ദയവായി.
വല്ലതും എഴുതു പ്ലീസ്..

--
Ranjith

തൂവലാൻ September 26, 2011 at 12:41 AM  

രസികന്‍ പോസ്റ്റ്...നാട്ടില്‍ കാണാം നന്ദേട്ടാ..

SREEJITH MOOTHEDATH October 20, 2011 at 3:21 PM  

കൊള്ളാം ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.
എന്റെ ബ്ലോഗ് കൂടി സന്ദര്ശിച്ച് അഭിപ്രായം രേഖപ്പെടുത്താന് അഭ്യര്ത്ഥിക്കുന്നു.
http://shithyasadhas.blogspot.com

സുധി അറയ്ക്കൽ October 10, 2016 at 11:30 AM  

ഈ പറഞ്ഞവരുടെയൊക്കെ ലിങ്കൂടി ഇടാമായിരുന്നു.