Sunday, November 28, 2010

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളും

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ ബ്ലോഗ് പുസ്തകങ്ങളുടെ ആദ്യ വില്പന നടന്നു.


സ്റ്റാള്‍ ഒരുങ്ങുന്നു : ബ്ലോഗര്‍മാരായ, നൊമാദ്, ഡോ. ജയന്‍ ഏവൂര്‍ സഹായങ്ങളുമായി...


റണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ എന്‍.ബി. പബ്ലിക്കേഷന്‍ ഒരിക്കിയിരിക്കുന്ന 124ആം സ്റ്റാളിലേക്ക് ബ്ലോഗര്‍മാരായ  നൊമാദ്, ഡോക്ടര്‍ ജയന്‍ ഏവൂര്‍, നന്ദന്‍, ജോഹര്‍,മനോരാജ്, സിജേഷ്, വീണ   തുടങ്ങിയവര്‍ ആദ്യ ദിവസം തന്നെ വന്നു ചേര്‍ന്നു.ശ്രുതിലയം, കമ്യൂണിറ്റിയിലൂടെ കൂടുതലും അറിയപ്പെടുന്ന അനില്‍ കര്യാത്തിയായിരുന്നു ആദ്യം സ്റ്റാളില്‍ നിന്നും പുസ്തകം വാങ്ങിയത്. രണ്ടാമതായി ബ്ലോഗര്‍ കൂടെയായ റീമ അജോയ് പുസ്തകം വാങ്ങി.എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍, എന്നിവക്കൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. സിയെല്ലെസ് ബുക്ക്സിന്റെ ലൌലി ഡാഫോഡിത്സ്, നെയ്തിരികള്‍, പ്രയാണം, കണ്ണാടിവീടുകള്‍, സ്വപ്നങ്ങള്‍, മൃത്യുജ്ജയം, സാക്ഷ്യപത്രങ്ങള്‍, ദലമര്‍മ്മരങ്ങള്‍ എന്നിവയും ബുക്ക് റിപ്പബ്ലിക്കിന്റെ നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍, ഡില്‍ഡോ-6 മരണങ്ങളുടെ പള്‍പ്പ് പാഠപുസ്തകം എന്നിവയും എന്‍.ബി.പബ്ലിക്കേഷന്റെ 124 ആം നമ്പര്‍ സ്റ്റാളില്‍ ഡിസ്കൌണ്ട് വിലയില്‍ ലഭ്യമാണ്.


 സ്റ്റാളില്‍ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ എന്‍. ബി. പബ്ലിക്കേഷന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് വക  കാരിക്കേച്ചര്‍ സമ്മാനം!!

36 comments:

നന്ദകുമാര്‍ November 28, 2010 at 9:46 AM  

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ ബ്ലോഗ് പുസ്തകങ്ങളുടെ ആദ്യ വില്പന നടന്നു.


എറണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ എന്‍.ബി. പബ്ലിക്കേഷന്‍ ഒരിക്കിയിരിക്കുന്ന 124ആം സ്റ്റാളിലേക്ക് ബ്ലോഗര്‍മാരായ നൊമാദ്, ഡോക്ടര്‍ ജയന്‍ ഏവൂര്‍, നന്ദന്‍, ജോഹര്‍,മനോരാജ്, സിജേഷ്, വീണ തുടങ്ങിയവര്‍ ആദ്യ ദിവസം തന്നെ വന്നു ചേര്‍ന്നു.

ഹരീഷ് തൊടുപുഴ November 28, 2010 at 10:30 AM  

പാറിപ്പറക്കട്ടെ..!!!

Cartoonist November 28, 2010 at 10:34 AM  

ഒരു രണ്ടു സദ്യേം കൂടീണ്ട്.
പിന്നെ, ഞാനും വര്വായി..

ആളവന്‍താന്‍ November 28, 2010 at 11:21 AM  

എത്ര ദിവസമാണ് പുസ്തക മേള? കഴിയും മുന്നേ നാട്ടില്‍ എത്തുമോ എന്ന് അറിയാനാ നന്ദേട്ടാ...

jayanEvoor November 28, 2010 at 11:26 AM  

ആശംസകൾ!

Micky Mathew November 28, 2010 at 12:42 PM  

വില്പന പൊടി പൊടികട്ടെ.....

നന്ദകുമാര്‍ November 28, 2010 at 2:59 PM  

"ആളവന്‍താന്‍ : എത്ര ദിവസമാണ് പുസ്തക മേള? കഴിയും മുന്നേ നാട്ടില്‍ എത്തുമോ എന്ന് അറിയാനാ നന്ദേട്ടാ..."

@ആളവന്‍താന്‍

ഇതിനു തൊട്ടൂമുന്‍പത്തെ പോസ്റ്റില്‍ ആദ്യത്തെ കമന്റ് ആളവന്‍താന്റെ അല്ലെ??

Manoraj November 28, 2010 at 9:51 PM  

ആശംസകള്‍.

ഇന്നും സ്റ്റാളില്‍ ഉച്ച വരെ ഞാന്‍ ഉണ്ടായിരുന്നു. ഒട്ടേറെ പേര്‍ സ്റ്റാളില്‍ വന്ന് പോകുന്നുണ്ട്. ബ്ലോഗ് മീഡിയയെ പൊതുജനസമക്ഷം എത്തിക്കുക എന്ന മഹത്തായ ഈ ധൌത്യത്തില്‍ എനിക്കും ഭാഗഭാക്കാകാന്‍ കഴിയുന്നു എന്നതിലെ ചാരിതാര്‍ത്ഥ്യം ഏറെയുണ്ട്. നാളെയും സമയം അനുവദിക്കുമെങ്കില്‍ വൈകീട്ട് 6 മുതല്‍ ഞാന്‍ അവിടെ ഉണ്ടാവും.

Mayoora November 29, 2010 at 3:37 AM  

എല്ലാവിധ ആശംസകളും...

G.manu November 29, 2010 at 6:47 AM  

vilpana super avatte

നന്ദകുമാര്‍ November 29, 2010 at 8:32 AM  

പോസ്റ്റ് അപ്ഡേറ്റ്സ്..

സ്റ്റാളില്‍ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ എന്‍. ബി. പബ്ലിക്കേഷന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് വക ഫ്രീ കാരിക്കേച്ചര്‍ സമ്മാനം!!

ആഗ്നേയ November 29, 2010 at 8:44 AM  

എല്ലാ ഭാവുകങ്ങളും നന്ദാ..ഒരുപാട് സന്തോഷം :)
(വേഡ് വെരി കൊണ്ടോയി ഉപ്പിട്ട് പുഴുങ്ങിത്തിന്ന് x-(

മുരളിക... November 29, 2010 at 8:46 AM  

ആശംസകള്‍ ..........

ശ്രീ November 29, 2010 at 9:11 AM  

ആശംസകള്‍!

ജിക്കു|Jikku November 29, 2010 at 9:23 AM  

ആശംസകള്‍ ..........
സ്ടാള്‍ അടിപൊളി ആയിട്ടുണ്ട്‌ കേട്ടോ..

ഹരീഷ് തൊടുപുഴ November 29, 2010 at 10:03 AM  

ഹഹാ.. എനിക്ക് സമാധാനമായി..

അവസാനം നൊമാദും നമ്മുടെ കൂട്ടത്തിൽ എത്തിച്ചേർന്നു..
വയറേ വയറ് !!

പകല്‍കിനാവന്‍ | daYdreaMer November 29, 2010 at 11:20 AM  

തകര്‍ത്തു .! :)
അഭിവാദ്യങ്ങള്‍

ബിനോയ്//HariNav November 29, 2010 at 2:52 PM  

നന്ദ്‌സ്.. ആശംസകളുണ്ടേ.. :)

junaith November 29, 2010 at 5:27 PM  

അങ്ങനെ...അങ്ങനങ്ങോട്ടു തകര്‍ക്കട്ടെ...

ഒരു യാത്രികന്‍ November 29, 2010 at 11:32 PM  

നൂറു നൂറാശംസകള്‍ .....സസ്നേഹം

മാണിക്യം November 30, 2010 at 3:40 AM  

എത്തിച്ചേരാനാവാത്ത ദൂരത്തായി പോയല്ലൊ
എന്ന വല്ലാത്ത ഒരു സങ്കടം ....
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
സ്റ്റാളിന്റെ വന്‍വിജയത്തിനായ് പ്രാര്‍ത്ഥനകള്‍...

ചെലക്കാണ്ട് പോടാ November 30, 2010 at 9:47 AM  

സ്റ്റാളില്‍ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ എന്‍. ബി. പബ്ലിക്കേഷന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് വക കാരിക്കേച്ചര്‍ സമ്മാനം!!

അത് കലക്കി.....

Typist | എഴുത്തുകാരി November 30, 2010 at 1:55 PM  

തൃശ്ശൂരു പുസ്തകമേള വരട്ടെ, അപ്പോ ഞാനും വരാം.

...sijEEsh... December 3, 2010 at 10:58 PM  

അപ്പോള്‍ അവിടെ കാണാം അല്ലെ ? (നിങ്ങളില്ലാതെ എന്താഘോഷം )

http://madwithblack.blogspot.com/2010/12/blog-post.html

പ്രദീപ്‌ പേരശ്ശന്നൂര്‍ December 5, 2010 at 7:35 PM  

congradulations

ഹരിചന്ദനം December 7, 2010 at 3:01 PM  

അഭിനന്ദനങ്ങൾ പറയാതെ വയ്യ. ഇതിന്റെ സംഘാടകർക്കെന്റെ അഭിനന്ദനങ്ങൾ‌.. ഇതിനി പ്രസാധനരംഗത്തെ ഒരു നിറസാന്നിധ്യമായി മാറട്ടെ എന്നാശംസിക്കുന്നു

Echmukutty December 7, 2010 at 5:49 PM  

വരാനൊന്നും പറ്റിയില്ല.
എന്നാലും അഭിനന്ദനങ്ങളും എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.

Kalavallabhan December 9, 2010 at 1:59 PM  

ആശംസകള്‍

:-) December 12, 2010 at 6:00 PM  

guuuud.
not gone 4 film fest t tvm ? nxt blog wl b on dat..? (pls..) :-)

സിദ്ധീക്ക.. December 16, 2010 at 11:40 PM  

ആഹ ,ഇവിടെ ഇങ്ങിനെയും ചിലത് നടക്കുന്നുണ്ട് അല്ലെ ?.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. January 4, 2011 at 4:14 AM  

നന്ദൻഭായ് താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

.. January 15, 2011 at 8:37 PM  

eeyideyaayi enthe onnum ezhuthunnilla..??????

വീ കെ January 21, 2011 at 1:00 AM  

ഇതിനിടക്ക് അങ്ങനെ ഒരു സംഭവം നടന്നുവല്ലെ...!?

ഹാക്കര്‍ January 25, 2011 at 2:08 AM  

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

I Love Ski Jumping February 3, 2011 at 10:27 PM  

... बहुत अच्छा ब्लॉग!मैं भारत से प्यार!मुझे आशा है कि आप अपने ब्लॉग का दौरा करेंगे!. मैं सच में अपने ब्लॉग की तरह देख रहा;))एक दूर पोलिश से शुभकामनाएं .. चुंबन. ;))

Anonymous February 25, 2011 at 11:21 AM  

change the blog name to blog meet blog, there is nothing other than blog meet in this blog. the case was different couple of years back.