വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും
.
എങ്കിലും നിരക്ഷരൻ എന്നോട് അങ്ങിനെ പറയുമെന്ന് ഞാൻ വിചാരിച്ചതല്ല.  നിരക്ഷരനെ അറിയില്ലേ? ഹാ നമ്മുടെ ബ്ലോഗർ നിരക്ഷരനേ.
കുറേ ദിവസം  മുൻപ് ഓൺലൈനിൽ വന്ന് എന്നോടാവശ്യപ്പെട്ടത് കേട്ടിട്ട്... അയ്യേ, പണ്ട്  പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ പടിയിറങ്ങിപ്പോയ എന്റെ ആ നാണം അപ്പോളാ  തിരിച്ച് വന്നേ.
എന്നാലുമിങ്ങനെയുമുണ്ടോ മനുഷ്യന്മാർ? കണ്ടാലെത്ര  മാന്യന്മാർ. സംഗതി വേറൊന്നുമില്ല, ഓർക്കുട്ടിൽ ഞാൻ അപ്ലോഡ് ചെയ്ത ചില  ഇല്ലസ്ട്രേഷൻസ് കണ്ടപ്പോൾ നിരക്ഷരനും പൂതി, അങ്ങേർക്കൊരു ചിത്രം വരച്ചു  കൊടുക്കണമെന്ന്; അതും ഫെബ്രുവരി 14 നു മുൻപ് വേണമെന്ന്. എന്താ സംഗതി എന്നു  ചോദിച്ചപ്പോ പറയാ തന്റെ കാമുകിക്ക് പ്രണയദിനത്തിൽ കൊടുക്കാനാണെന്ന്...!!
ഹോ,  ആളുകൾ പറയുന്നതിൽ വല്ല കുഴപ്പമുണ്ടോ? ഈ ആണുങ്ങളുടെ കാര്യം. കല്യാണം  കഴിഞ്ഞെങ്കിലും കൊച്ചുങ്ങളുടെ അച്ഛനായെങ്കിലും ഈ വായ്നോട്ടത്തിനും  പ്രേമത്തിനുമൊന്നും ഒരു കുറവുമില്ല. വെറുതെയാണോ ബൂലോഗത്തെ പെൺപുലികളൊക്കെ  പോങ്ങൂമ്മൂടന്റെ പോസ്റ്റിൽ ചെന്ന് കള്ളിയങ്കാട്ടു നീലിയെപ്പോലെ രക്തദാഹം മൂത്ത് അലറിവിളിച്ചത്. എന്തിനവരെ പറയുന്നു, ഈ എനിക്കുപോലും ഇത് കേട്ടിട്ട്  ചൊറിച്ചിലും അലർച്ചയും വന്നു.
ഒന്നരാടമോ രണ്ടു മാസം കൂടുമ്പോഴോ  ഒക്കെ പല നാട്ടിലും പല ദേശത്തുമല്ലേ നിരക്ഷരന്റെ കറക്കം, സ്വദേശിയും  വിദേശിയുമായും തുണിയോടെയും അതില്ലാതെയുമൊക്കെ ഒരുപാടെണ്ണത്തിനെ ദിവസവും  കാണൂന്നതല്ലേ, പഴയ എറണാംകുളം കാരന്റെ നമ്പർ വല്ലതും മൂർച്ചകൂട്ടി  പ്രയോഗിച്ച് വല്ല നിഷ്കളങ്കയായ വിദേശപെൺകൊടിയെ വളച്ചെടുത്തിട്ടുണ്ടാകും.  അവൾക്ക് സമ്മാനിക്കാനായിരിക്കും ഫെബ്രുവരി 14 നു മുൻപായി ഒരു സമ്മാനം  എന്നിൽ നിന്നും വരച്ചെടൂത്ത് വസൂലാക്കുന്നത്.
“അല്ലാ ഭായി,  എനിക്കിപ്പോ ജോലിത്തിരക്കു കാരണം സമയം കിട്ടോന്നറിയില്ല” ഞാനൊഴിയാൻ നോക്കി
“ഒന്നും  പറയണ്ട, കണ്ട പെൺപിള്ളാർക്ക് പടം വരച്ചുകൊടുക്കാനും, ഓർക്കുട്ടിലിട്ട്  കമന്റ് വാങ്ങി ഗമയിലിരിക്കാനുമൊന്നും ഒരു കുഴപ്പവുമില്ലല്ലോ, മാത്രമല്ല  വരച്ചു തരുന്നതിനു ഞാൻ കാശു തന്നേക്കാം”
നിരക്ഷരൻ എന്റെ  വീക്ക്നെസ്സിൽ തന്നെ കയറിപ്പിടിച്ചതു കാരണം അനങ്ങാൻ വയ്യാതെ നിന്നുപോയി.
“അതിപ്പോ,  എത്രായാന്നു വെച്ചാ.. എങ്ങിനെയാന്നു വെച്ചാ.. എന്തൂറ്റ് പടാ  വരക്കാന്നുവെച്ചാ”
“എന്റെ തന്നെ പടം. കാശിന്റെ കാര്യം ഭായി  പേടിക്കേണ്ട, എത്ര വേണേലും തരും, ഇതെന്റെ പ്രസ്റ്റീജ് ഇഷ്യൂവാണ്, അവൾക്ക്  14നു തന്നെ കൊടുക്കണം”
“അതിനിപ്പോ നിരുഭായി എവിടെയാ, ഇന്ത്യ, മിഡിൽ  ഈസ്റ്റ്, യുസ്, യു കെ, ഏതുകോപ്പിലാ?”
“അതൊന്നും ഭായിയറിയണ്ട,  ഭായിയുടെ അക്കൌണ്ടിലോ നേരിട്ടോ ഞാൻ തരും, എന്തു വേണം, ദിർഹം, യൂറോ, ഡോളർ,?”
“ഒരു  ............ ഉറുപ്പിക കിട്ട്വോ?”
“...............ഉറുപ്പിക??“    കുറച്ചു നേരം അപ്പുറം നിശ്ശബ്ദത..  “ഉം.. കാറ്റുള്ളപ്പോൾ തന്നെ തൂറ്റണം  ഭായി, എന്റെ ശമ്പളത്തിന്റെ പകുതിയാ ചോദിച്ചിരിക്കുന്നത്. അതു സാരമില്ല,  എന്റെ അത്യാവശ്യ കാര്യത്തിനല്ലേ, എന്തായാലും ഈ വാലന്റയിൻസ് ഡേ ഞാനൊരു കലക്കു  കലക്കും നന്ദാ”
“ഉവ്വാ... കുടുമ്മം കലങ്ങാതെ നോക്യാ മതീ നിരൂ”
“അതൊക്കെ  ഞാൻ നോക്കിക്കോളാം, കുടുംബം കലങ്ങാതെ ഞാനിതൊക്കെ എത്ര കൊല്ലായി  അഡ്ജസ്റ്റ് ചെയ്തു പോണുവെന്റെ നന്ദാ...ആഗോള ഗ്രാമത്തിലായി എവിടെയൊക്കെയായി  ഞങ്ങൾ വാലന്റയിൻ ദിനം ആഘോഷിച്ചിരിക്കുന്നു”
ഭയങ്കരൻ!! ഞാൻ മനസ്സിൽ  പറഞ്ഞു, ‘ആഹ്! പറഞ്ഞിട്ടെന്ത് അവന്റെ സമയം, അവന്റെ തലേൽ വരക്കാനെടുത്ത കോൽ  എന്റെ പറമ്പിന്റെ ഏതെങ്കിലും മൂലേയിലെങ്ങാനും വന്നു  വീണിരുന്നെങ്കിൽ.....പറഞ്ഞിട്ട് കാര്യമില്ല, നമ്മടെ വരയും പടവുംകൊണ്ട് വേറെ  വല്ലവർക്കാണ് പ്രയോജനം.‘
“ അപ്പോ നന്ദൻ ഭായി, ഞാൻ അടുത്ത മെയിലിൽ  ഒരു ഫോട്ടോ അയച്ചു തരാം, അതു ഒന്നു ഭംഗിയായി, വരച്ചു എനിക്ക്  തിരിച്ചയക്കണം. മറക്കല്ലേ, അല്ലേങ്കിൽ 14നു അവൾ പിണങ്ങും”
“ഉം  അയക്ക്,“ ഞാൻ ഈർഷ്യയോടെ പറഞ്ഞു. അഞ്ച് മിനിട്ടെടുത്തില്ല മെയിലിൽ ഫോട്ടൊ  എത്തി. അത് കണ്ടതും ഞാൻ നിരുവിനെ ചാറ്റ് റുമിൽ ചാടിപ്പിടിച്ചു,
“ഡേയ്,  ഇതേത് ഫോട്ടോ? അന്ന് എറണാകുളത്ത് ഞാൻ കണ്ടപ്പോൾ ഇങ്ങിനെ  ആയിരുന്നില്ലല്ലോ,  ഇതേതാ ഈ ചെറുപ്പക്കാരൻ?”
“ഹഹ്ഹ! അത് ഒരു  പത്തുപതിനഞ്ചു കൊല്ലം മുൻപുള്ളതാ... ഇപ്പോഴുള്ള കോലം വരച്ചു വെക്കാൻ  ഞാനെന്തടാ അത്രക്കും പൊട്ടനാണോ?”
“അല്ല അതു ശരിയാ...ശരി, ഞാൻ  കോണ്ടാക്റ്റ് ചെയ്യാം”
എന്റെ ഇൻബോക്സിലേക്കു വന്ന പടം ഡൌൺ ലോഡ്  ചെയ്ത് ഞാൻ വരക്കാനൊരുങ്ങി. നിരുവിന്റെ ഒരു പോർട്രെയിറ്റ്. പടം  വരച്ചതെങ്ങിനെയെന്നു പറഞ്ഞാൽ...
വരക്കാൻ ആദ്യം വേണ്ടത്  വരക്കേണ്ടയാളുടെ തിരുമോന്തയുടെ വൃത്തിയുള്ള തെളിഞ്ഞ ഒരു ഫോട്ടോ :
എന്നിട്ടത്  കടലാസ്സിലേക്ക് വരച്ചെടുത്ത് പണ്ടാറമടങ്ങണം...ദാ ഇതുപോലെ... :
അവനെ  കളർ ചെയ്തു കുട്ടപ്പനാക്കാൻ ദാ താഴെക്കാണൂന്നപോലെ സ്കാൻ ചെയ്തെടുക്കണം :
ഫോട്ടോഷോപ്പിൽ  ചെന്ന് ഒരു കുടം കള്ള്...സോറി സ്കാൻ ഫയൽ ഓപ്പൻ ചെയ്യുന്നു.:
അവനെ  ആവശ്യമുള്ള സൈസിലേക്കും റെസലൂഷ്യനിലേക്കും മാറ്റി ആ തിരുമോന്ത ഒരു മൂലക്ക്  വെച്ച് പതിയെ കളർ ചെയ്തെടുക്കുന്നു :
ആ!! ഏതാണ്ടൊക്കെ ഒരു  രൂപമായി വരുന്നുണ്ട് :
ഓഹ്! വരച്ചു വന്നപ്പോൾ ഗ്ലാമറ്  കൂടി, ചെറൂപ്പക്കാരനായി്! എന്താന്നറിയില്ല ഞാനീയിടെ ആരെ വരച്ചാലും ഭയങ്കര  ഗ്ലാമറായിപോകും. ഇനി വരക്കണ എന്റെ ഗ്ലാമറെങ്ങാനും പടത്തിലേക്ക് പകരുന്നതാണോ? ആ യാരിദും കിരൺസുമൊക്കെ ഈ ജന്മത്ത് ഒരിക്കലും കിട്ടാത്ത  മോന്തയുമായി പടം ഫ്രെയിം ചെയ്തു വെച്ചത് പിന്നെ വെറുതെയാണോ? എന്തിനേറെ  പറയുന്നു, ഞാൻ വരച്ചു കൊടുത്ത പടം ബ്രോക്കർക്ക് പ്രിന്റ് എടുത്ത് കൊടുത്ത്  യാരിദ് കല്യാണം വരെ കഴിച്ചു.
ഉം.. കുറച്ച് നരപ്പിച്ചെടുത്ത്  ശരിക്കുമുള്ള മോന്തയാക്കി മാറ്റി ഒറിജിനൽ പടവുമായി ഒത്തുനോക്കി..കുഴപ്പമില്ലാല്ലേ? :
തള്ളേ!!!    ദാ....ലവനല്ലേ ലിവൻ, മനോജ് എന്ന നിരക്ഷരൻ, ഭൂലോക സഞ്ചാരി, ബ്ലോഗിന്റെ എസ്.  കെ പൊന്തക്കാട്, ബ്ലോഗിണികളുടെ നിരു...!!!!
വരച്ചതു  അയച്ചു കൊടുത്തതും ചാറ്റ് റൂമിലൂടെയും മെയിലിലൂടെയും നിരക്ഷരൻ ഉമ്മകളുടെ  ഒരു പ്രവാഹം തന്നെ അയച്ചു. അയ്യേ..വൃത്തികെട്ടവൻ! കല്യാണം കഴിഞ്ഞിട്ട് എന്റെ  ഭാര്യയിൽ നിന്നുപോലും എനിക്ക് കിട്ടിയിട്ടില്ല ഇത്രക്കും.
“മതി മതി  നിരൂ, തന്നത് മതി, ബാക്കി എടൂത്ത് വെച്ചേക്ക് 14 നു തന്റെ പുതിയ കാമുകിക്കു  കൊടുക്കേണ്ടതല്ലേ” (ദുഷ്ടാ തന്റെ ഭാര്യയുടെ ഫോൺ നമ്പർ കിട്ടിയിട്ടു വേണം  തന്റെ ഈ വൃത്തികെട്ട കളികൾ പറഞ്ഞുകൊടുക്കാൻ)
“നന്ദൻ ഭായി,  സമ്മാനദാനമായി ഭായി സമ്മാനദാനമായി. കണ്ണീർ നിറഞ്ഞിട്ട് എനിക്ക് മോണിറ്റർ  നോക്കാൻ പറ്റുന്നില്ല..(ഗദ് ഗദ്) ഞാനിന്നു തന്നെ ഇതു ഫ്രെയിം ചെയ്തെടുക്കാൻ  പോവുകാ. അവൾക്ക് 14നു പ്രണയ സമ്മാനമായി കൊടുക്കാൻ”
“അല്ല നിരു  ഭായി ഒന്നു ചോദിച്ചോട്ടേ....ഇതൊക്കെ മോശമല്ലേ?”
“ എന്തു മോശം  നന്ദാ.. വരച്ചതോ?”
“അതല്ല...”
“പിന്നെന്താ സമ്മാനം  കൊടുക്കുന്നതോ?”
“ അതേ... അതായത്..നമ്മൾ കല്യാണമൊക്കെ  കഴിഞ്ഞ്....ഒരു ഭാര്യയൊക്കെയായി...”
“ഭാര്യയൊക്കെയായി?”
“അല്ല  പിള്ളാരുടെ അച്ഛനൊക്കെയായിക്കഴിഞ്ഞിട്ട്.....പിന്നേം പ്രേമിക്കാന്നു  പറഞ്ഞാൽ...?”
“ അതെന്താ നന്ദാ കല്യാണത്തോടെ ഈ പ്രണയമൊക്കെ  നിർത്തിവെക്കണോ, കല്യാണം കഴിഞ്ഞും നമുക്ക് പ്രേമിച്ചുകൂടേ?”
“അതല്ല...എന്നാലും  നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ..അല്ല ഇതിനൊക്കെ ഒരു...അല്ല അതു പോട്ടെ,  നിരു ഭായി പ്രേമിക്കേ സമ്മാനം കൊടുക്കേ എന്താന്നു വെച്ചാ ചെയ്യ് “
“പിന്നെന്താ  നന്ദനറിയണ്ടേ?”
“അല്ലാ ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്, കക്ഷിയാരാന്നു  ഒന്നു പറഞ്ഞൂടേ? ലവളേ...? സ്വദേശിയാ വിദേശിയാ?”
“കാമുകിയോ? ആഹ് അതോ  അതു സ്വദേശിയാ..”
“ആഹാ ആണോ നിരു, ഇന്ത്യനോ....നോർത്തിന്ത്യനോ  മലയാളിയോ?”
“മലയാളിയാ, എറണാകളം-മുഴങ്ങോടി”
“ആഹാ  അതുകൊള്ളാമല്ലോ നിരൂ ഭായി, അവരു കെട്ടിയതോ അതോ കിളുന്തോ?”
“ആഹ്   ഒന്നു കെട്ടിയതാ...കൂടെ ഒരു കൊച്ചുമുണ്ട്”
“ച്ഛേ...കളഞ്ഞില്ലേ  പൂശാര് കാവടി!! നശിപ്പിച്ചല്ലോ നിരക്ഷരാ കമ്പ്ലീറ്റും”
“ഡോ,  താനെന്താ ഈ പറയണേ? അവളാരെന്നു വെച്ചിട്ടാ തന്റെ ഈ ഡയലോഗ്?”
“നിരുവിന്റെ  പുതിയ കാമുകി ?”
“എഡോ....പുതിയതും പഴയതുമായിട്ട് എനിക്കൊരൊറ്റ  കാമുകിയേ ഉള്ളു. ഒരു പത്തുകൊല്ലം മുൻപൊരു വാലന്റയിൻ ദിനത്തിന്റെ തലേ ദിവസം  കണ്ടുമുട്ടിയതാ. ഇപ്പോ 10 കൊല്ലമായി അവളെന്റെ കൂടെയുണ്ട്. എല്ലാ കൊല്ലവും  വാലന്റയിൻ ദിനത്തിന് ഞങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായിരിക്കും എന്നാലും  ഞങ്ങളുടെ പ്രണയത്തിനു കാലവും ദേശവുമൊന്നും ഒരു തടസ്സമാവില്ല. ഈ  കാമുകിതന്നെയാണ് എന്റെ കൊച്ചിന്റെ അമ്മയും,. എന്റെ ഭാര്യ.... മനസ്സിലായോഡോ  മണുങ്ങൂസേ....”
ഡിം!!!!!!!
ഒരു മലയാളിസദാചാരിയുടെ കണ്ണോടെ,  ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ വിരുതോടെ വിവരങ്ങളറിയാൻ കൊതിച്ചിരുന്ന  ഞാനാരായി?? അല്ല ഞാനാരായി?!
.........................................................................................
(ചിത്രത്തിലെ നിരക്ഷരന്റെ തിരുമോന്തക്കു മൌസ് കൊണ്ടൊരു കുത്തു കൊടുത്താല്‍ തിരുമോന്ത വലിയ വലുപ്പത്തില്‍ കാണാം) :)
.


96 comments:
എങ്കിലും നിരക്ഷരൻ എന്നോട് അങ്ങിനെ പറയുമെന്ന് ഞാൻ വിചാരിച്ചതല്ല. നിരക്ഷരനെ അറിയില്ലേ? ഹാ നമ്മുടെ ബ്ലോഗർ നിരക്ഷരനേ.
എന്നാലുമിങ്ങനെയുമുണ്ടോ മനുഷ്യന്മാർ? കണ്ടാലെത്ര മാന്യന്മാർ. പക്ഷെ ഉള്ളിലിരുപ്പ്.. അയ്യേ... ച്ഛേ...
ഹ ഹ ഹ കലക്കൻ.. തകർപ്പൻ...
തങ്കപ്പൻ...പൊന്നപ്പൻ..!!!!
ഓഫ്: നിരക്ഷരന്റെ കാരിക്കേച്ചർ വരച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ട് ഇന്നു 3 വർഷം.. എന്റെ കൈയും കാലും തല്ലിയൊടിക്കാൻ ആളെ ഏർപ്പാടാക്കി ഈ നിരൂ.. എന്തായാലും നന്ദാ തൽക്കാലം നീ എന്നെ രക്ഷിച്ചു.. കുറച്ചു ദിവസം കൂടി എന്റെ ആയുസ്സ് നീട്ടിക്കിട്ടി.
ഉം.. കുറച്ച് നരപ്പിച്ചെടുത്ത് ശരിക്കുമുള്ള മോന്തയാക്കി മാറ്റി ഒറിജിനൽ പടവുമായി ഒത്തുനോക്കി..കുഴപ്പമില്ലാല്ലേ?
കുഴപ്പമില്ലാന്നോ ?? നന്ദേട്ടാ ഫോട്ടോയെടുത്തപോലുണ്ട്, സൂപ്പര്‍ , നമിച്ചു.
മനോജേട്ടന് കള്ളം പറഞ്ഞതാവാനേ വഴിയുള്ളു, നമുക്കൊരു ഡിറ്റക്റ്റീവിനെ ഏര്‍പ്പാടാക്കിയാലോ :P
എന്നെയൊന്നു വരയ്ക്കൂ, നിന്നിലുണ്ടോ ചങ്കൂറ്റം.. നിന്നിലുണ്ടോ ആത്മവിശ്വാസം..?
കാണട്ടെ നിന്റെ പെർ..പെർ..പെർ..
എന്നാ അത്.. ആ പെർഫോമൻസ്..
നല്ല വര സമ്മദിച്ചിരിക്കുന്നു.
നന്ദേട്ടാ.. ,
പോസ്റ്റ് കലക്കി.. ഇതാണു വര.. അതെയ് എനിക്കും വരക്കണം ഒരു പടം.. ഹ..ഹ.. കാമുകിക്ക് കൊടുക്കാനല്ല കേട്ടോ.. നമുക്കൊക്കെ എന്തോ കാമുകി.. ആവശ്യമുണ്ട്.. ഞാൻ പിന്നീട് കോണ്ടാക്റ്റ് ചെയ്യാം.. അതിനീ മനുഷ്യനെ ഒന്ന് കിട്ടിയിട്ട് വേണ്ടെ. പിന്നെ, മനോജ് ഭായിക്ക് എന്റെ വക ഒരു പ്രണയ ദിനാശംസകൾ.. അയ്യേ ഞാൻ ആ ടൈപല്ല.. ഇത് പത്ത് വർഷം ദാമ്പത്യം പുർത്തിയാക്കിയതിനാ..
"ഓഹ്! വരച്ചു വന്നപ്പോൾ ഗ്ലാമറ് കൂടി, ചെറൂപ്പക്കാരനായി്! എന്താന്നറിയില്ല ഞാനീയിടെ ആരെ വരച്ചാലും ഭയങ്കര ഗ്ലാമറായിപോകും..."
നന്ദാ... ആ ഇന്‍ ബോക്സൊന്ന് നോക്കിക്കേ... ഫെബ്രുവരി പതിന്നാല് 2010 ലുമാത്രമല്ലല്ലോ 2011 ലും വരുമല്ലോ...
അതേയ്... വര അസ്സലായിരിക്കുന്നു...
മനോജിന്റെ താടി ഇച്ചിരികൂടെ വെളുപ്പിക്കായിരുന്നു... (ഒരു വാക്കിലെങ്കിലും വിമര്‍ശനം കയറ്റിയില്ലെങ്കില്‍ ഇപ്പഴത്തെ കാലത്തെ ശരിയാവില്ല)
:)
നന്ദന് ജീ.,എന്തെല്ലാം സ്വപ്നങ്ങളായിരുന്നു വെറുതേ നെയ്തു കൂട്ടിയതു.:)
വര കിക്കിടിത്സ്..നീരൂജിയുടെ കണ്ണാടയ്ക്കു വരെ എന്താ ഗ്ലാമര്‍.:)
ഹ ഹ ഹ അതു കലക്കി.നീരൂന്റെ കാമുകി ആരാന്നറിയാൻ വേണ്ടി അവസാനം വരെ ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.എന്നാലും നന്ദന്റെ വര കിടിലൻസ്.ഒറിജിനൽ തോറ്റു പോകും.അല്ല വിദേശത്ത് കഴിയുന്നതു കൊണ്ട് നീരു മാഷിനു ഷേവ് ചെയ്യാനൊന്നും സമയമില്ലാരിക്കും ല്ലേ..ഒരു ആദിവാസി ലുക്കൊക്കെ തോന്നണുണ്ട്.അതോണ്ട് പറഞ്ഞതാ
പടം വരച്ചോളൂ, പക്ഷേ ഇങ്ങനെയൊക്കെ (ഒറിജിനല്‍ പോലെ) ചെയ്യരുത് (എന്റെ പടം തരാം അതൊഴികെ) ;)
കിടിലന്‍ പടം, ഇടിവാള്‍ ഇതൊക്കെ പഴയതല്ലേ “.................. പടം” പുതിയ വാക്ക് വരുമ്പോള്‍ പൂരിപ്പിക്കാം ട്ടോ
എനിക്ക് വരയാണ് കൂടുതല്‍ ഇഷ്ടമായത്
ആരായാലും വേണ്ടില്ല... പടം കിടു കിടിലന്‍!
എസ് കെ പൊന്തക്കാടാണെങ്കിൽ ഈ ക്ലൈമാക്സിസിൽ അത്രക്കങ്ങട് വിശ്വാസം പോരാ :)
നന്ദാ തകർത്തു..!
അങ്ങിനെ വേണം, അങ്ങിനെ തന്നെ വരണം.. അല്ല പിന്നെ, നമ്മുടെ സ്വന്തം നീരുവിനെ സംശയിച്ചതിനു അതു തന്നെ വരണം.. അസ്സലായി.. ഹഹഹ.
ഓഫ് ടോപ്പിക്ക് : കാരിക്കാച്ചി ഉഗ്രന്‍.. സമ്മതിച്ചിരിക്കുന്നു..
ഹ ഹ !!
കലക്കി.
നന്ദോ..
വര ഉഗ്രന്‍!!
കൊള്ളാട്ടോ...
തേജോവധം പേടിച്ചു വായിച്ചു. തേജസ്സുറ്റ വിധം വരച്ചത് നീരു എന്ന ബൂലോക കറക്ക വ്യക്തി സമ്മാനിക്കുന്നത് ഒരേയൊരു വാലിനാണ് കേട്ടപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്!
ഇപ്പക്കണ്ടയീ വാമൊഴികളുഗ്രനാ..നന്ദം!ഒപ്പമുള്ള
യീവരമൊഴികളോയത്, അത്യുഗ്രനൊയൊരു നീരുവായല്ലോ!
രണ്ടും കിണ്ണംകാച്ചിയായി കേട്ടൊ..നന്ദാജി!!
മഞ്ഞ കണ്ണടക്കാരാ....കൂയ്..കൂയ്..
എന്നതാണേലും പടം മുടിഞ്ഞ ഗ്ലാമറാ....
അല്ല കായ് കിട്ടിയോ?അതോ തെറി വിളിയില്‍ അത് കോമ്പ്രമൈസ് ആക്കിയോ..
എഴുത്തും വരയും നല്ല ജോറായി..
എന്റെ നന്ദേട്ടാ, നമിച്ചു, നമിച്ചു!!
അണ്ണാ, സത്യം പറയട്ടെ, ഇത് പ്രതിഭയുടെ വിളയാട്ടം തന്നെ.കഴിഞ്ഞ പോസ്റ്റിനെ ഒന്ന് വിമര്‍ശിച്ചിരുന്നു എന്നാ ഈ പോസ്റ്റ് എല്ലാ വിഷമവും മാറ്റി, സൂപ്പര്‍.മുളക് വല്ലോ ഉഴിഞ്ഞിട്ടോ, അല്ലേല്‍ എന്റെ അടക്കം കണ്ണ് കിട്ടും :)
അണ്ണേ..കടശി എപ്പിടി ഇരിക്കും എന്ര് മുതലിലേ പുരിഞ്ചാച്ച്.എന്രാല് ഉങ്കള് ഒറു കലൈ പുലീന്ര് ഇപ്പൊ താന്‍ പുരിഞ്ചത്... നന്ദന് വളരെ സന്തോഷം തോന്നി ഈ പോസ്റ്റ് വായിച്ചപ്പോള്‍.കാരണം സാധാരണ ആരും സ്വന്തം അറിവ് വെളിപ്പെടുത്താറില്ല.
എന്തു പറഞ്ഞാലും ഞാന്‍ നീരുഭായി പറഞ്ഞതു ഞാന്‍ വിശ്വസിക്കുകേല!
പോങ്ങുമ്മൂടു മുത്തപ്പനാണേ സത്യം!
നന്ദേട്ടോ കിടിലന്‍ വര!
ല്ലേ ഇനി ഞാനും വല്ലതും ചോദിച്ചാ എന്റെ കട്ടേം പടോം വരക്കുമോ അതോ മടക്കുമോ? :)
രാത്രി 12 മണിക്കു വന്ന് പടം വരയ്ക്കാന്‍ പറഞ്ഞുതരാമെന്ന് പറയാതെ പകല്‍ വന്നു പറഞ്ഞു താ എന്റെ മാഷെ...
നിരക്ഷരന് പുനര്‍ജ്ജനിച്ചു..
നന്ദൂ..
എനിക്കും ഒരെണ്ണം വരച്ചു തരുമോ??
ഓര്കുട്ടീന്നു നല്ല ചുള്ളന് ഫോട്ടോയൊരെണ്ണം എടുത്ത്..
ഒരാള്‍ക്കു കൊടുക്കാനാ..:)
നന്ദൂ,
ഒര്‍ജിനല്‍ നീരുനേക്കാള് ലുക്കും മട്ടും ഗ്ലാമറും നമ്മുടെ വരയന്‍ നീരുനാ.
പിന്നെ...നീരൂ ഈ പടം കാണിച്ച് പ്രേമിച്ചിട്ട് അവസാനം നേരില്‍ കാണുമ്പോള്‍...
ഞാന്‍ പറയുന്നില്ല. ഊഹിച്ചോ...?
തകര്‍പ്പന്‍ വര!
‘നിരുവധം ആട്ടക്കഥ‘ വളരെ പ്രതീക്ഷയോടേയാാ വായിക്കാനിരുന്നത്, അക്കാര്യത്തില്‍ നിരാശയയുണ്ടെങ്കിലും വരച്ചത് ഉഗ്രനായിരിക്കുന്നു. ഒറിജിനല്‍ ഫോട്ടോ പോലെ തന്നെ.
അല്ല, തല്ലുകിട്ടാതിരിക്കാന്‍ എല്ലാര്ക്കുമിങ്ങനെ ഗ്ലാമര്‍ കൂട്ടിയിട്ട് വരക്കുന്നതാണോ, ? ;)
- സന്ധ്യ
അതെ സഞ്ചാരിയല്ലേ അതും ഒരു നിരക്ഷരന്!
ഞാനും ഒന്നു ഓര്‍ത്തു പറയുന്നത് നന്ദന്
വിശ്വസിക്കതെ പറ്റുമോ?
നീരൂന്റെ ഈ പടം ശരിക്കും
"ഒരു ഉലകം ചുറ്റും വാലിബന്റെ" തന്നേ!
നന്ദാ കായ് കിട്ടിയോ?
ഇതിനു ഒരു മാസത്തെ നീരൂന്റെ സാലറി തന്നാലും പോരാ.. അത്രക്ക് ഉഗ്രന്‍
കലക്കൻ വര;പൊസ്റ്റ്!
(പക്ഷേ നിരക്ഷരൻ നന്ദൻ ഭായിയെ കൂളായി പറ്റിച്ചൂ!)
ഒടുവിൽ ചായക്കാശെങ്കിലും കിട്ടിയോ!?
hmmmm
nalla vara...
avasaanam nandan aaraayi???
ariyaan aagrahikkunnu
ugran
എന്തൊക്കെ കഥകള്‍ സങ്കല്പിച്ചിരുന്നതാ. എല്ലാം തകര്ത്തുകളഞ്ഞില്ലെ, നീരു.
ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പടം...
ദ്രവ്യം എത്രവേണ്ടിവരും..
കിഴിവുണ്ടോ ???(പടത്തിനല്ല)
ഡിസ്കൌണ്ട്....
ആഭിനന്ദനം .. നന്ദനഭിനന്ദനം..
Photo same...
:-)
കാത്തിരുന്ന 'കുളിര്' പോയതു പോകട്ടെ. കാശ് കിട്ടിയോ നന്ദ്സേ :))
രസികന്‍ പോസ്റ്റ്ട്ടാ :)
ബഹുത് അച്ചാ...
നീരുവിന്റെ കാമുകിയെ അറിയാന്‍ അവന്റെ ഒരു ശുഷ്കാന്തി കണ്ടില്ലേ..എന്നാലും ഇങ്ങനെ ഒരു പറ്റ് പറ്റാനില്ല നന്ദാ.. സാരല്യ നമുക്ക് തിരിച്ചു കൊടുക്കാന്നെ.. അവസരം വരും. കാത്തിരിപ്പിന്.:)
നന്ദാ, നല്ല അടിപൊളീപോസ്റ്റ് !! മാത്രവുമല്ല ഇതെങ്ങനെയാണ് നിരക്ഷരനെ സുന്ദരനാക്കിയതെന്ന വിവരണവും ഇഷ്ടപ്പെട്ടു.... ആ കൈപ്പുണ്യം നീണാൾ വാഴട്ടെ.
തകര്‍പ്പന്‍
പവിത്രവും പരിപാവനവുമായ വാലന്റ്റൈൻ ദിനത്തിൽ സ്വന്തം കെട്ട്യോൾക്ക് സമ്മാനം കൊടുത്ത് ഈ നിരക്ഷരൻ ആ ദിവസത്തിന്റെ പവിത്രത നശിപ്പിച്ചു. വെറുതെയല്ല ഇയാളെ നിരക്ഷരൻ എന്നു വിളിക്കുന്നത്
ഹോ എന്താ വര ....ഒറിജിനല്‍ പോലെ..!!!
നന്ദേട്ടാ എന്റെ ഒരു ഫോട്ടോ വരച്ചു തരാമോ? വരക്കൂലി "ലിക്കുഡ് കാഷ്" ആയി മാത്രമേ തരാന്‍ പറ്റൂ..
കിടു പടം :)
പുലി പടം... നമുക്കും കിട്ടുമോ ഇതുപോലെ ഒരെണ്ണം
ഞാൻ വരച്ചു കൊടുത്ത പടം ബ്രോക്കർക്ക് പ്രിന്റ് എടുത്ത് കൊടുത്ത് യാരിദ് കല്യാണം വരെ കഴിച്ചു.
hahaha....
super post dear nandettan.
എന്നെ ശിഷ്യന് ആയി അംഗീകരിക്കണം!!
നന്ദേട്ടാ...
നന്നായിരിക്കുന്നു വരയും വരിയും ....
നന്ദേട്ടാ.. ഇതാണ് വര.. നിരു ഉമ്മ തന്നതില്‍ അല്‍ഭുതമില്ല..
എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ.. :) സൂപ്പര്‍ഡാ.
ആക്ച്ച്യുവല്ലി നിരൂ ഇത്രെം സുന്ദരനല്ലായിരുന്നല്ലോ...:)
നന്ദന്‍ജീ... വരയെ വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ ഇല്ല... അത്രയ്ക്ക് ഒറിജിനാലിറ്റി... കഥയുടെ അവസാനമായപ്പോഴേക്കും ക്ലൈമാക്സിന്റെ മണം അടിച്ചുതുടങ്ങിയിരുന്നുട്ടോ...
ഞാന്‍ ഒരു കാര്യം നന്ദന്ജിയോട് ചോദിക്കണമെന്ന് കുറച്ചുനാളായി വിചാരിക്കുകയായിരുന്നു... പക്ഷേ ഇനിയത് ചോദിക്കുന്നില്ല എന്ന് വച്ചു... അടുത്ത പോസ്റ്റില്‍ എന്നെയായിരിക്കും കുരിശിലേറ്റുക... ഹ ഹ ഹ...
Super Machu..Postum Varayum!
adutha valentine enteyum onnu varachu tharoo... Kamukikku kodukkan :)
Aasamsakal
കൊള്ളാം. നര്‍മ്മത്തില്‍ ചാലിച്ച എഴുത്തും വിദ്യാഭ്യസവും നന്നെ ബോധിച്ചു.സ്കെച്ച് വിദ്യ ഒന്നു പരീക്ഷിക്കണമെന്നുണ്ട്. പക്ഷേ, കഴിയില്ലല്ലോ....പെന്‍സില്‍ സ്ക്കെച്ചുണ്ടാക്കണമെങ്കില് വരയ്ക്കാനുള്ള കഴിവ് വേണമല്ലോ.....അതു ദൈവം തമ്പുരാന് തന്നിട്ടില്ല. പിന്നെ വെറുതെ മോഹിച്ചിട്ടെന്തു കാര്യം?
പോങ്ങുമ്മൂടനുള്ള മധുരമറുപടിയും കൂടിയാണ്, അല്ലേ.
sangatheedde pokku kandappo entho oru jakapoga thonniiii....
ee fotoshop padichaaa ellarkkum ingane sundaranaavan pattooo...
haha enthaayaalum padam super............
no comments :)
സൂപ്പര്‍ വര!!!!
നന്ദേട്ടാ,.
വെറുതെ.. കുറെ പ്രതീക്ഷിച്ചു അല്ലെ..
വര അടിപൊളി .
നന്ദേട്ടന് പുലിയല്ല ശിങ്കം താന്‍ ശിങ്കം. .
ഉഗ്രന്‍, കിടിലന്‍ എന്നൊന്നും എഴുതിയാല്‍ മതിയാവില്ല... അത്തരം കമന്റുകള്‍ക്കും അതീതം...
അതാണ് നോ കമന്റ്സ് എന്നു പറഞ്ഞത്..
തെറ്റിദ്ധരിക്കല്ലേ...പ്ലീസ്
നന്ദാ, വര മനോഹരമായിരിക്കുന്നു. പ്രൊഫൈല്‍ വാചകങ്ങള്‍ എത്ര ശരിയെന്ന് ഇപ്പോഴാണ് മനസ്സിലായത്! അഭിനന്ദനങ്ങള്‍.
നിരക്ഷരനെക്കുറിച്ച് അസൂയ തോന്നുന്നു. ഞനെങനെ എന്റെ ചിത്രം വരച്ചു തരുമോന്നു ചോദിക്കും?! സ്ഥിരപരിചയമായിട്ടു ചോദിക്കാം അല്ലേ? ന്നാലും അതുവരെ ആഗ്രഹത്തെ എങ്ങനെ പിടിച്ചു നിര്‍ത്തും!
എന്താ ഇപ്പോൾ ഇതിനെ കുറിച്ചു പറയാ...ഒന്നൂല്യാ...അരുണേട്ടൻ പറഞ്ഞപോലെ കണ്ണു പറ്റാതെ സൂക്ഷിക്കുക..അത്ര തന്നെ...
എന്റെ ഗഡ്യേ..
യിതിപ്പൊഴാ കണ്ടത്...ഈ സുന്ദരൻ ഇന്നലെ ഇവിടെ ലാന്റ് ചെയ്തിട്ടുണ്ട്...ഇത്ര സുന്ദരനാണല്ലെ കക്ഷി..ഈ രൂപം കണ്ടുകൊണ്ട് ആളെ നേരിട്ടു കാണുമ്പോൾ ശരിക്കും ഇതുപോലെയായിരിക്കുമൊ..കാരണം നന്ദൻ ഇങ്ങേരെ എത്രത്തോളം സുന്ദരനാക്കിയിട്ടുണ്ടെന്ന് പോസ്റ്റിൽ നിന്നും കമന്റുകളിൽനിന്നും മനസ്സിലാക്കാൻ പറ്റുന്നുണ്ട്...
കസറൻ പടം, ആളെയല്ലാട്ടൊ പറഞ്ഞത് ഇങ്ങനൊയൊരു സൃഷ്ടിയെയാണ് അഭിനന്ദിക്കുന്നത്..!
മാഷെ, ഞാനും തരട്ടെ ഒരു പടം, ഒന്നു വരച്ചു തന്നിരുന്നെങ്കിൽ....
ബസ്സിൽക്കയറിയാണ് ഇവിടെയെത്തിയത്..
കിടുക്കൻ പോസ്റ്റ്!
അസ്സലായിരിക്കുന്നു...
Wonderful drawing & Writing !!
അരുണിന്റെ പോസ്റ്റ് വഴി വന്നതാ, അണ്ണാ ഞാന്‍ ഫോളൊവറായി :)
പടത്തില്‍ സുന്ദരനായ ആളോടും....പടം വരച്ച ആളോടും കടുത്ത അസൂയ......കൂടുതല്‍ പറയുന്നില്ല.
നന്ദേട്ടാ,
വളരെ മനോഹരമായി വരച്ചിരിക്കുന്നു :) പോസ്റ്റും സുപ്പര്‍ ..
തകർപ്പൻ !!!!!!!!!!!!!!!!
അപ്പോ വാക്കുതന്നതു ഓർമ്മയുണ്ടല്ലോ. ആദ്യം നമ്മൾ നാട്ടിലുള്ളവരുടെ പടംസ് വരക്കാം , പിന്നെമതി ഗൾഫ് :)
നീരുചേട്ടൻ അല്ലേലും ഗ്ലാമർ താരമല്ലേ, പക്ഷേ ഈ പോസ്റ്റുകൊണ്ട് പുള്ളിക്കാരന്റെ ഇമേജ് അല്ല്പം കൂടി കൂടിയിട്ടുണ്ട്, ഇനി ഒരു ഇലക്ഷനൊക്കെ നിൽക്കാം. പുഷപ്പം പോലെ ജയിക്കില്ലേ ;)
അതെ നമ്മുടെ കാര്യം മറക്കണ്ട കേട്ടോ :D .... സൂപ്പര്‍ പടം ഇങ്ങേരു നരി ആണ് എന്ന് പണ്ടേ തെളിയിച്ചതല്ലേ ... ഇനി നമ്മള് എന്നാ പറയാന്‍ എന്നാലും നന്ദേട്ടോ കിടുസൂപ്പര് ... ദൈവം തന്ന കഴിവ് ഇങ്ങേരു അങ്ങ് മൊത്തം ഊറ്റി അല്ലേ ഹിഹിഹി
nanda, good work and all the best
(Thanks Arun)
ഇതാണ് പറയുന്നത് 'കല്യാണം ഞരമ്പ് രോഗത്തിന് ഒരു പരിഹാരമല്ല'!
ബ്യൂട്ടിഫുൾ, അഭി‘നന്ദൻ’സ്
നിങ്ങള്‍ രണ്ടു പേരോടും അല്പം ബഹുമാനം ഉണ്ടാരുന്നു....ഇപ്പോള്‍ അത് കൂടി അസൂയ ആയി മാറി...നന്ദേട്ട പടം തകര്‍ത്തു.....എന്നാലും നീരുഭായുടെ ഓരോരോ പൂതികളെ!!
ഭയങ്കരൻ!! , ‘ആഹ്! പറഞ്ഞിട്ടെന്ത്, താങ്കളുടെ തലേൽ വരക്കാനെടുത്ത കോലെങ്കിലും എന്റെ പറമ്പിന്റെ ഏതെങ്കിലും മൂലേയിലെങ്ങാനും വന്നു വീണിരുന്നെങ്കിൽ.......
അടിപ്പൊളി കഥയും വരയും.
വരയും എഴുത്തും മനോഹരം.
കലക്കി, എന്നാലും നരപ്പിച്ചു കളഞ്ഞല്ലോ അവസാനം
ചോദിക്കാന്‍ വിട്ടു, പൈസ കിട്ടിയാ?
ഇവിടെ പണത്തിന് പടം വരച്ചു കൊടുക്കും എന്ന് അറിയ്ക്കാനല്ലേ ഈ പോസ്റ്റ് ;)
കൊള്ളാം !
നന്ദര്‍ ലിങ്കേശ്വരനെ അയച്ചുതന്നില്ലായിരുന്നെങ്കില്‍
ഞാനീ കിടിലോല്‍ക്കിടിലന്‍ പോസ്റ്റ് കാണില്ലായിരുന്നു.
ഒന്നാമത്, നല്ല വൃത്തിയുള്ള വിളമ്പല്‍ :)
പാഠം അസ്സലയി.
നിരക്ഷേഴ്സിന്റെ വാലെന്റീനൊക്കും അളകങ്ങള്‍ ഉണ്ടാക്കിയത് മൌസോണ്ടാ? ഉഗ്രന്‍!
കുറേ ദിവസങ്ങളായിട്ട് ഞാന്‍ വായിക്കുന്ന പോസ്റ്റാ:) കാലിന് നല്ല സുഖല്യ.
പ്രിയ സ്നേഹിതരെ,
നിരക്ഷരന്റെ കാമുകിയേയും പ്രണയ ദിന സമ്മാനത്തേയൂം പറ്റി വായിച്ചറിയുവാനും, കണ്ടറിയുവാനും വന്ന എന്റെ എല്ലാ സ്നേഹിതര്‍ക്കും സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി. ചിത്രങ്ങള്‍ക്ക് ആത്മാര്‍ത്ഥ അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും എന്റെ നന്ദിയും സ്നേഹവും അറിയിക്കട്ടെ..
സംഗതി കല-കലക്കി.. :)
എന്നാലും നിങ്ങളൊക്കെ ഇത്തരക്കാരാണെന്ന് ഇപ്പഴല്ലേ മനസ്സിലായാത്
അഭിനന്ദനങ്ങൾ
ഹൊ കിടിലൻ
ഇതിട്ട അന്ന് മുതൽ ഒന്ന് കമന്റാൻ നോക്കുന്നതാ. കമന്റാൻ നോക്കുമ്പൊഴേക്കും എന്തെങ്കിലും പണികിട്ടും അത് കാരണം കമന്റൽ നീണ്ട് നീണ്ട് 82 ആമത്തെ കമന്റ്കാരനായി എന്നാലും സാരമില്ല.
നല്ല സൂപ്പർ ആയി മാഷെ ശെരിക്കും നല്ല വിവരണം നിരക്ഷരന്റെ ഗംഭീര പടം
നന്ദേട്ടാ കലക്കി
ഫോട്ടോസ് എല്ലാം സൂപ്പര്‍
നന്ദാ,
ഞാൻ വൈകി.
എന്താ പറയുകയെന്നറിയില്ല.
വരകളും വാക്കുകളും ഒന്നിനൊന്നു മെച്ചം.
ബൂലോകത്ത് ഈയിടെയായി വരാനാവുന്നില്ല.
നഷ്ടം!! വൻ നഷ്ടം!!!
പ്രിയ നന്ദരേ, (എന്താരേ എന്നല്ലെ ..? ഹും.. ഏനുല്ലരേ…)
ഉഗ്രൻ വര.
വര സാധകം ചെയ്യാൻ ആളെ വേണെൽ ഞാൻ ഫ്രീയാണ്.
എന്റെ ബ്ലോറുപ്പ കാലം മുതൽ നിരക്ഷരൻ എന്ന റിയൽ അക്ഷരന്റെ രൂപത്തിൽ ഏറ്റവും എന്നെ ആകർഷിച്ചിരുന്നത് അദ്ദേഹത്തിന്റെ തലമുടിരീതി അഥവാ ഹെയർ സ്റ്റൈൽ ആയിരുന്നു. പലപ്പൊഴും ഞാൻ താടി വടിക്കാതെയും മുടി നീട്ടിയും അദ്ദേഹത്തെ അനുഗ്രഹിക്കാൻ സോറി അനുകരിക്കാൻ ശ്രമിച്ചെങ്കിലും അതിന്റെ ഏഴയലയലയയലയ.. ഹോ… അത് തന്നെ.. ത്ത് പോലും എത്തിയില്ല. (വളർന്നിട്ടു വേണ്ടേ... വളരാൻ ഉണ്ടായിട്ടുവേണ്ടേ )
നൂറാം കമന്റ് ഉത്ഘാടനത്തിന് വിശിഷ്ടാതിഥിയായി എത്തണമെന്നാണ് ഞാൻ ഞാൻ എന്നോടാവശ്യപ്പെട്ടിരുന്നത് എങ്കിലും അടുത്ത 4 ആഴ്ചകൾ ഒരുപാട് കമന്റിടീൽ ചടങ്ങുകളുമായി ബിസിയായതിനാൽ ഇപ്പോൾ തന്നെ ആ കർമ്മം നിർവ്വഹിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. :)
Good Job, Keep Going Nandaku. :)
അത്ഭുതം - എന്ന് പറഞ്ഞാല്‍ നീതി പുലര്‍ത്താന്‍ സാധിക്കാതെ വരും നന്ദേട്ടാ ..
- പ്രാര്‍ഥനകളോടെ
super !!!!
എന്റെ നന്ദേട്ട, തകര്‍പ്പന്‍, കിടിലന്‍, അസ്സാമാന്യം,
സീരിയസ്സായി ഒരു കാര്യം, എനിക്ക് ഈ ഫോട്ടോഷോപ്പ് പടംവരപ്പില്‍ ഇച്ചിരി ഇന്റെരെസ്റ്റ് ഉണ്ട്, ശിഷ്യപ്പെടാന്‍ എന്ത് ചെയ്യണം.. very serious..
Excellent work!!!
kidilan :) asooya thonnunnu
സൂപ്പര്‍ ഫിനിഷ്.
ഇന്നേ കണ്ടുള്ളു. തകർപ്പൻ
ഭായ് നമിച്ചു...അടിപൊളി, കിടിലന്‍,പൊളപ്പന്‍,ഫന്റാസ്റ്റിക്...
(ചുമ്മാ സുഖിപ്പിച്ചതാ.ചുളുവില്‍ ഒരു പടം വരച്ചു കിട്ട്യാലോ)
***************
ഭായ്...ഞാന്‍ അടുത്ത മാസം നാട്ടില്‍ വരുന്നുണ്ട്..നേരില്‍ കാണാന്‍ കഴിയുമോ...?
ഒന്നു പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്...
ഓര്‍ക്കൂട്ടില്‍ ഒരു റിക്വസ്റ്റ് കൊടുത്തിരുന്നു
നോ റിപ്ലെയ്
നന്നായിരിക്കുന്നു...
നന്മകള്.
സൂപ്പര്‍ ബ്ളോഗര്‍ അവാര്‍ഡ് ജേതാവുമായുള്ള അഭിമുഖത്തിലെ നിരക്ഷരനെ യുവാവും സുന്ദരനുമാക്കിയ കൈകള്‍ തേടി എത്തിയതാണിവിടെ... വരാന്‍ വൈകിപ്പോയത് എന്റെ മാത്രം നഷ്ടമായിരുന്നു എന്നറിയുന്നതും ഇപ്പോഴാണ്... എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ ...
nandetta., kalakkitto ee photo
Post a Comment