Wednesday, July 29, 2009

ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്

.
ജൂലൈ 25 പകല്‍


ടിംണീം...ടിംണീം...ടിംണീം...ടിംണീം...
എന്റെ മൊബൈലിലൊരു മിസ് ഡ് കാള്‍. എനിക്ക് മിസ്ഡ് കോള്‍ അടിക്കുന്ന ഊപ്പ ദരിദ്രവാസിയാരെഡേ എന്നാലോചിച്ച് ഞാന്‍ മൊബൈലെടത്തു നോക്കി.

സംശയമില്ല. പോങ്ങുമ്മൂടന്‍ തന്നെ..

ബംഗലൂരില്‍ നിന്നും കൊടുങ്ങല്ലൂരിലെത്തി റോമിങ്ങിലുള്ള ഞാന്‍ മൊബൈലെടുത്തു വിളിച്ചു. : “എന്തെഡേ? എവിടേ? വൈകീട്ടെത്തില്ലേ?”

“നന്ദേഴാ....ഞാനെഴ്ത്തി.. ഞാനിവിഴെ..എഴണാകുഴത്തുണ്ട്”

തീര്‍ച്ചയായും സത്യം തന്നെ..അഴകൊഴമ്പന്‍ ശബ്ദത്തില്‍ നിന്നും പോങ്ങു എറണാകുളത്തെത്തി, കുളത്തിലിറങ്ങി നനഞ്ഞുവെന്നു മനസ്സിലായി.

“സംഗതികള്‍ കുളമാക്കാ‍തെ നിന്നെയിനി എപ്പോള്‍ കെട്ടിയെടുക്കും?”

നന്ദേഴ്ട്ടാ...ഞാനവിടെ എത്തിക്കോഴാം.. നന്ദേട്ടന്‍ പുറപ്പെട്ടില്ലേ? നമുക്ക് റൂം കിട്ടില്ലേ?”

“നീ ഗോശ്രീ പാലം കയറി ഞാറക്കല്‍ വഴി ചെറായിലേക്ക് വാ, ഞാന്‍ പറവൂരെത്തി ചെറായിലേക്കെത്തിക്കോളാം. നിരക്ഷരന്‍ അമരാവതി റിസോര്‍ട്ടില്‍ നിനക്കൊരു ഡബിള്‍ റൂമും എനിക്കൊരു സിംഗിളും എടുത്തിട്ടുണ്ട്.”

“ഓക്കെ... എങ്കില്‍ ഞാന്‍ ഈ ഫുള്ളു തീര്‍ന്നാലുടന്‍ എഴ്ത്തിക്കോഴാം”

മൊബൈല്‍ കട്ടുചെയ്തു പായ്ക്കു ചെയ്ത ബാഗ് തോളിലിട്ട് പുറത്തിറങ്ങാന്‍ നേരം വീണ്ടും ടിംണീം...ടിംണീം...ടിംണീം...ടിംണീം...

‘ശ്ശോ ഈ ഫോണെടുത്തത് എടാകൂടാമായല്ലോ, ഇതാരാണാവോ!‘

“നന്ദേട്ട... ഇത് ഞാനാ..ജിഹേഷ് എടാകുടം”

ലതു കറക്റ്റ്, അവനൊരുമിച്ച് ചെറായിലേക്ക് വിടാം എന്നായിരുന്നു തീരുമാനം. “നീയിതെവിടെ?”

“ഞാനിന്നു കാലത്തു ബാംഗ്ലൂരില്‍ നിന്ന് ലാന്‍ഡ് ചെയ്തേ ഉള്ളൂ....ചെറിയൊരു പ്രശ്നം എനിക്കിന്നു വരാന്‍ പറ്റില്ല... ഞാന്‍ നാളെ മീറ്റിനെത്തിക്കോളാം..”

“എടാ........കൂടമേ....ഈ അവസാന നേരത്താണോടാ പ്ലാന്‍ മാറ്റുന്നത്. നീയിതു ഏതു എടാകൂടത്തിലാ പെട്ടത്”

“ഒക്കെ വന്നിട്ടൂ പറയാം..അപ്പ നാളെ കാണാട്ടാ”

മൊബൈല്‍ കട്ട് ചെയ്ത് ഞാന്‍ കൊടുങ്ങല്ലൂരിലേക്ക് വിട്ടു. കൊടുങ്ങല്ലുരില്‍ നിന്ന് ഒരു എറണാകുളം ഫാസ്റ്റില്‍ കയറി പറവൂരിറങ്ങി.അവിടെകണ്ട ഒരു ലോക്കലിനോടു വിവരം തിരക്കി ഒരു ലോക്കല്‍ ബസ്സില്‍ കയറി ചെറായി ലോക്കല്‍ ജംഗ്ഷനിലിറങ്ങി.

ഞാന്‍ വീണ്ടും മൊബൈലെടുത്തു പോങ്ങനെ വിളിച്ചു. ടിംണീം...ടിംണീം...ടിംണീം...ടിംണീം... റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ പോങ്ങന്‍ എടുക്കുന്നില്ല. വീണ്ടും വിളിച്ചു ടിംണീം...ടിംണീം...ടിംണീം...ടിംണീം...

“ഹായ് നന്ദേഴ്ട്ടാ‍.. പുഴപ്പെട്ടോ? “ പോങ്ങന്റെ കുഴഞ്ഞ ശബ്ദം.

‘പുറപ്പെട്ടു പുറപ്പെട്ടു, നീയിനിയും പുറപ്പെട്ടില്ലേ? നീയെതെന്തിനുള്ള പുറപ്പാടാ??”

“ നന്ദേട്ടാ‍ ഷിനുവുമായി ഒരു ഫുള്ള് തീഴ്ത്ത് ഞാന്‍ നീന്തിയും ഇഴഞ്ഞും ഹൈക്കോര്‍ട്ടിനു മുന്നിലെത്തി, നന്ദേട്ടനെപ്പോഴാ വരുന്നേ? ഇനി വഴാതിരിക്കുമോ”

“എടാ പോങ്ങാ... ഞാനിതിവിടെ എത്തി നിന്നെ വെയ്റ്റ് ചെയ്യാ..നിന്നെ ഇന്നെങ്കിലും കെട്ടിയെടുക്കൊ? എടാ വൈപ്പിന്‍ വഴിയുള്ള മുനമ്പം ബസ്സിലോ പറവൂര്‍ ബസ്സിലോ കേറി പോരാന്‍ നോക്കഡേ”

ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് നിരക്ഷരനെ വിളിച്ചു. ടിംണീം...ടിംണീം...ടിംണീം...ടിംണീം...

“ മനോജ് ഭായി, ഞാന്‍ ചെറായിലെത്തി, ഇവിടെനിന്നെങ്ങിനെ? എങ്ങോട്ട്? ഏതു വഴി?”

“ ആഹാ!! നന്ദാ ഒരു പതിനഞ്ചു മിനിട്ട് വെയ്റ്റ് ചെയ്താല്‍ ഞാന്‍ വണ്ടിം കൊണ്ടുവരാം, ഞാനിപ്പോള്‍ എറണാകുളത്തു നിന്ന് പുറപ്പെട്ടു”

“മനോജ് ഭായ് പുറപ്പെടാന്‍ വരട്ടെ..... ആ ഹൈക്കൊര്‍ട്ട് ജംഗ്ഷനില്‍ ഒരു സാധനം കിടപ്പുണ്ട്. ഒരു ബ്ലോഗര്‍....നമ്മുടെ പോങ്ങു, കോടതിക്കു മുന്നില്‍ കിടന്നു ഇക്ഷ, ഇഞ്ഞ, ഇത്ത വരക്കുന്നുണ്ട്. ഒന്നു പൊക്കിയെടുത്തു വരാമോ?”

“അയ്യോ ഞാന്‍ പുറപ്പെട്ടല്ല്ലോ നന്ദാ... ഗോശ്രീ പാലത്തില്‍ കയറി, ഞാനൊന്നു വിളിച്ചു നോക്കാം ഇല്ലേല്‍ ചെറായി ജംഗഷനില്‍ നിന്ന് ഓട്ടോക്കു വരാന്‍ പറ. നന്ദനവിടെ നിക്ക് ഞാനിപ്പോ വരാം”

നിര്‍ദ്ദേശിച്ച പ്രകാരം ഞാന്‍ ചെറായി ബീച്ചിലേക്കുള്ള റോഡിലേക്ക് നടന്നു. മൂന്നു ഗോള്‍ഡ് ഫ്ലേക്ക് വലിച്ചു തീര്‍ത്തപ്പോഴേക്കും നിരക്ഷരന്റെ കാറെത്തി, ഞാന്‍ ഡോര്‍ തുറന്നു.

“പുറകില്‍ കയറിക്കോ” ഞാന്‍ നോക്കിയപ്പോള്‍ മുന്‍ സീറ്റില്‍ നിരക്ഷരന്റെയൊപ്പം എന്തോ ഒരു വലിയ ചാക്ക് ഇരിക്കുന്നു. ‘ നാളത്തെ ബ്ലോഗ് മീറ്റിനുള്ള എന്തെങ്കിലും കനപ്പെട്ടത് വാങ്ങിക്കൊണ്ടു വരുന്നതാകും’ ഞാന്‍ ആലോചിച്ചു.

“ഇതെന്താ മനോജ് ഭായി ഈ ചാക്കില്‍? നാളത്തെ പരിപാടിക്കുള്ള സ്പെഷ്യല്‍??”

“ചാക്കോ? ഇതോ?” മനോജ് വാ പൊളിച്ചു എന്നിട്ട് ചാക്കിന്റെ തലഭാ‍ഗം പിടിച്ച് ഉയര്‍ത്തി പിന്നിലേക്ക് കുറച്ച് വലിച്ചിട്ടു, പുറകിലിരുന്ന ഞാന്‍ മുന്നിലേക്ക് എത്തിനോക്കി

“ഈശ്വരാ...........പോങ്ങുമ്മൂടന്‍..”

ചാക്കുകെട്ടാണെന്നു കരുതിയ ഞാന്‍ കണ്ടത് കെട്ടിറങ്ങാത്ത പോങ്ങുവിനെ...

കായലുകളുടെ തുള്ളാട്ടം കണ്ട്, ചുവപ്പു പടര്‍ന്ന ചക്രവാളത്തിനു നേരെ നിരു ഞങ്ങളെ വഹിച്ച് കാര്‍ പായിച്ചു. പരദൂഷണങ്ങളും കളിയാക്കലുകളും പറഞ്ഞ് ഞങ്ങള്‍ കടല്‍തീരത്തേക്ക് പോകവേ വീണ്ടും എന്റെ പോക്കറ്റില്‍ ടിംണീം...ടിംണീം...ടിംണീം...

ഹോ യേതവനാഡേ ഈ നേരത്ത്. സുന്ദരമായ സായംകാലം ഇവന്മാരായിട്ടു നശിപ്പിക്കും. ഈ ബ്ലോഗര്‍മാരുടെ ഓരോ തോന്ന്യാസം‘ രണ്ടും കല്‍പ്പിച്ച് ഞാന്‍ അറ്റന്‍ഡ് ചെയ്തു.

“നന്ദേട്ടാ...ഇത് ഞാനാ തോന്ന്യാസി..ഞാനിവിടെ ചെറായി ദേവസ്വം നടയില്‍ നിക്കാ. ഇനി എന്താ ചെയ്യണ്ടേ?”

“നീയവിടെ നാലു മണിക്കുറ് നിക്കഡാ പോത്തേ... നിനക്കൊരു 5 മിനിട്ടു മുന്‍പ് വിളിക്കാരുന്നില്ലേഡാ ശ്ശവീ..ഞങ്ങളിപ്പോ അവ്ടന്ന് പോന്നേ ള്ളു.”

ഞങ്ങള്‍ വീണ്ടും വണ്ടി തിരിച്ചു ജംഗഷിനിലെത്തി. ഇലക്ട്രിക്ക് പോസ്റ്റില്‍ തെങ്ങിന്റെ കവണം പട്ട ചാരി നിര്‍ത്തിയ മാതിരി പോസ്റ്റില്‍ ചാരി നില്‍ക്കുന്നു രണ്ടടി ഉയരവും ഒന്നരയിഞ്ചു വീതിയുമുള്ള ബൂലോക തോന്ന്യാസി..അതിനെ കോരിയെടുത്ത് കാറിലിട്ട് ഞങ്ങള്‍ കടപ്പുറത്തേക്ക് തെറിച്ചു

കാറ് കടല്‍തീരത്തെത്തി, വെള്ളിയരഞ്ഞാണങ്ങള്‍ തീരത്തേക്ക് വലിച്ചെറിഞ്ഞ്, നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ചെറായി കടപ്പുറം ഋതുമതിയായ പെണ്‍കിടാവിനെപോലെ സുന്ദരിയായിരിക്കുന്നു.

മുന്‍വശം അലറുന്ന കടലും പിന്നില്‍ നിശ്ശബ്ദമായ കായലിനുമിടയിലായി അമരാവതി റിസോര്‍ട്ട്. ഞങ്ങളെ സ്വീകരിക്കാന്‍ പ്രിയപ്പെട്ട ലതിച്ചേച്ചുയും സുഭാഷേട്ടനും മുറ്റത്ത്. കുറച്ചു നേരത്തെ വിശ്രമത്തിനു വേണ്ടി ഞങ്ങള്‍ മുകളിലെ മുറിയിലേക്ക് കയറി.

“ചെന്നോളു അവിടെ മറ്റൊരു ബ്ലൊഗറും കാണും” നിരക്ഷരന്‍ പറഞ്ഞു.

പോങ്ങു കട്ടിലിലേക്ക് മറിഞ്ഞു ഞാന്‍ തോന്ന്യനും ഒരോ കസേരയിലേക്കും.

“ഡേയ് ഇന്ന് രാത്രി കീച്ചാന്‍ സാധനമൊന്നും കൊണ്ടുവന്നില്ലേഡേ?’ ഒരു ഗോള്‍ഡനെ ചുണ്ടത്തു തിരുകി തീ കൊളുത്തുന്നതിനിടയില്‍ ഞാന്‍ തോന്ന്യനോട് ചോദിച്ചു.

മറുപടി പറയാന്‍ തോന്ന്യന്‍ വാ പോളിച്ചതും റൂമിലെ ബാത്ത് റൂമീല്‍ നിന്ന് ധാരധാരയായി എന്തോ ഒഴുകുന്നശബ്ദം.

ഞങ്ങള്‍ അലെര്‍ട്ടായി. ‘ഇനി വല്ല ചാവേര്‍? ഭീകരന്‍? മനുഷ്യ ബോംബ്? പറയാന്‍ പറ്റില്ല നാളെ ബ്ലോഗ് മീറ്റല്ലേ.. ബ്ലോഗ് മീറ്റുള്ളിടത്ത് ഭീകരാക്രമണമുണ്ടാക്കുമെന്നും ചാവേറുകള്‍ വരുമെന്നും പത്ര പ്രവാചകര്‍ ഈയ്യിടെ പ്രവചിച്ചിരുന്നതേയുള്ളു. അവരുടെ പ്രവചനം ഒരിക്കലും വെറുതെയാവില്ലല്ലോ‘

‘ആരോ മുള്ളിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.“ ശബ്ദത്തെ അനലൈസ് ചെയ്ത് തോന്ന്യന്‍ പറഞ്ഞു.

ധാരധാരയുടെ ശബ്ദം നിലച്ചതും കുറച്ചു നിമിഷത്തിനു ശേഷം ബാത്ത് റൂമില്‍ നിന്നും നീണ്ടു നിവര്‍ന്ന് താടി ജഡാദികള്‍ വളര്‍ത്തിയ കൃശഗാത്രന്‍ കൈയ്യും മുഖവും തുടച്ചു കൊണ്ട് വന്ന് ഞങ്ങള്‍ക്ക് നേരെ കൈ നീട്ടി.

“ഹായ്, ഞാന്‍ മുള്ളൂക്കാരന്‍”

“അത് മുള്ളിക്കൊണ്ടിരിക്കുന്നത് കണ്ടപ്പൊഴേ തോന്നി” ഞാന്‍ തിരിച്ചും കൈനീട്ടി.

“ഇത്...ഇതെന്താ സാധനം?” കിടക്കയിലെ ഭീമാകാരത്തെ നോക്കി മുള്ളൂക്കാരന്‍ ചോദിച്ചു,

“സംശയിക്കേണ്ട ബ്ലോഗര്‍ തന്നെ... ബ്ലോഗ്ഗര്‍ പോങ്ങുമ്മൂടന്‍“

“ചേട്ടാ‍... പോങ്ങേട്ടാ.....” ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മുള്ളൂക്കാരന്‍ പോങ്ങന്റെ ഭീമാകാര ശരീരത്തിലേക്ക് ചാടി വീണു,

വിഷ് ചെയ്യാനാണ്......


..........................................................................................................


ജൂലൈ 25, രാത്രി,
ചെറായി കടപ്പുറം. ഇരുട്ടില്‍ തിരമാലകളുടെ നിലക്കാത്ത ആരവം. അകലെ അമരാവതിയില്‍ വെളിച്ചക്കീറുകള്‍.

“.......അങ്ങിനെ ആണ്ടിപ്പെട്ടിയില്‍ നിന്ന് അരക്ഷണനായി ഞാന്‍ നാട്ടിലെത്തി,. ഇപ്പോ പെരിന്തല്‍ മണ്ണയില്‍ മാതൃഭൂമിയില്‍ ഒരു ജോലി തരപ്പെട്ടു.”

തന്റെ കഥ പറഞ്ഞ് തോന്ന്യാസി ഗോള്‍ഡ് ഫ്ലേക്കിന്റെ കുറ്റി മണല്‍ തീരത്തേക്ക് വലിച്ചെറിഞ്ഞു.

“നിങ്ങളെയൊകെ കാണാം, ഒരുമിച്ചു കൂടാം എന്നു കരുതിമാത്രമാ ഞാന്‍ തിരുവനന്തപുരത്തുനിന്ന് ഇന്നു തന്നെ കാലത്തേ പുറപ്പെട്ടത്” തന്റെ അടുത്ത ഗ്ലാസ്സ് നിറച്ച് പോങ്ങു പറഞ്ഞു

“എന്തായാലും ഇന്ന് വന്നത് നന്നായി. ഇതാണ് ശരിക്കും മീറ്റ്. ഇന്നത്തെ രാത്രി, കടലിന്റെ തീരം, സൌഹൃദത്തിന്റെ ആള്‍ രൂപങ്ങള്‍..” ഞാന്‍ ഗ്ലാസ്സിലെ അവസാന സിപ്പെടുത്ത് ഗ്ലാസ്സ് മണലില്‍ വെച്ചു, ഒരു പുകകൂടിയെടുത്തു.

അമരാവതിയിലേക്ക് വീണ്ടും കാറുകള്‍ വന്നുകൊണ്ടിരുന്നു, മുകളിലെ മുറിയുടെ മുന്നില്‍ ആള്‍പെരുമാറ്റങ്ങള്‍.

“മനുജിയും മാലോത്തുമായിരിക്കുമൊ, ഒന്നെഴുന്നേറ്റ് നോക്ക്യേഡാ തോന്ന്യാ” മണലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പരാജയപ്പെട്ട് പോങ്ങന്‍ പറഞ്ഞു, ഒറ്റവലിക്ക് ഗ്ലാസ്സ് കാലിയാക്കി.

ടിംണീം...ടിംണീം...ടിംണീം... പോങ്ങന്റെ മൊബൈലില്‍ നിരക്ഷരന്‍

“ഡേയ് രണ്ടുമണിക്കുറായല്ലോ കടപ്പുറത്തേക്ക് കുപ്പീം ഗ്ലാസ്സുമായി പോയിട്ട്. വെള്ളത്തിലാണൊ? “ നിരക്ഷരന്‍

“അതേ മനോജേട്ടാ ഇപ്പോ അകത്തും പുറത്തും വെള്ളം” പോങ്ങു

“ ഇങ്ങോ‍ട്ട് വാ സകലരും എത്തിയിട്ടുണ്ട്.“ നിരു.

കുപ്പിയും ഗ്ലാസ്സുമെടുത്ത് മണലിലൂടെ വേച്ച് വേച്ച് ഞങ്ങള്‍ അമരാവതിയുടെ പടി കയറി. അവിടെ ഒരു സിഗ്നേച്ചറിന്റെ കഴുത്തൊടിച്ച് വട്ടം വളഞ്ഞിരിക്കുന്നു ബ്ലോഗ് സുഹൃത്തുക്കള്‍.

“ഹായ് നന്ദേട്ടാ..” മുരളി മാലോത്ത് എന്റെ തോളില്‍ ചാഞ്ഞു. വീഴാതിരിക്കാന്‍ ഞാന്‍ റിസോര്‍ട്ടിന്റെ തൂണില്‍ ചാരി.

“മാഷേ........ “ മനു ജി എന്നെ വട്ടം പുണര്‍ന്നു “ എന്താ മാഷെ ഒരു മണം, മൂന്നു മുഴം മുല്ലപ്പൂവിന്റേതാണോ?”

“അല്ല മനു മാഷെ മൂന്നു ലാര്‍ജ്ജ് ബ്രാണ്ടിപ്പൂവിന്റെതാ” ഞാന്‍

കസേരയില്‍ ഒരു വെളുത്ത രൂപം. അറ്റ്ലസ് രാമചന്ദ്രനെ പോലെ, ജോയ് ആലുക്കാസിനെ പോലെ, അംബാനിയെപ്പോലെ ഒരു ബിസിനസ്സ് മാനെന്നു തോന്നിക്കുന്ന കയ്യിലും കഴുത്തിലും സ്വര്‍ണ്ണച്ചങ്ങലുയുള്ള വെളുത്തു തുടുത്ത പണക്കാരനായ ഒരു ബിസിനസ്സ് കാരനെപോലെ തോന്നിക്കുന്ന ഒരു രൂപം

ഞാനയാള്‍ക്ക് കൈ കൊടുത്തു പറഞ്ഞു “ ഞാന്‍ നന്ദന്‍, നന്ദപര്‍വ്വം..താങ്കള്‍?”

“ഞാന്‍ പാവപ്പെട്ടവന്‍..” അയാള്‍ മൊഴിഞ്ഞു

“പാവ.....??”

“പ്പെട്ടവന്‍”

ഞാനയാളെ സൂക്ഷിച്ചു നോക്കി. പണ്ടു മുതലേ ഞാന്‍ പഠിച്ച ‘പാവപ്പെട്ടവന്‍‘ എന്ന വാക്കിന്റെ അര്‍ത്ഥം ഈയിടെ മാറ്റിയോ ദൈവമേ?

പെട്ടെന്ന് കാമറയുമായി ഒരു രൂപം എന്റെ അടുത്ത് വന്നു. രാത്രിയിലും തിളങ്ങുന്ന കണ്ണൂകള്‍. ഉഷാറായ മുഖഭാവം. മുഖത്ത് മൂര്‍ച്ചയില്ലാത്ത ബ്ലെയ്ഡ് കൊണ്ട് ഷേവു ചെയ്ത പോലെ താടിയുടെ സ്ഥാനത്ത് ചില വരകള്‍ മാത്രം!!

‘ഇയാളാരാ.. ഉറക്കത്തിന്റെ ഒരു ലക്ഷണവുമില്ലാതെ രാത്രിയിലും ഉണര്‍ന്നിരിക്കുന്ന ഈ രൂപം??”

“ഞാന്‍ പകല്‍ കിനാവന്‍” അയാള്‍ പരിചയപ്പെടുത്തി.

നിരക്ഷരനും, പകല്‍കിനാവനും, പാവപ്പെട്ടവനും, മനു ജിയും, മുരളീ കൃഷ്ണയും, തോന്ന്യാസിയും, പോങ്ങുമ്മൂടനും, മുള്ളൂര്‍ക്കാരനും കൂടിച്ചേര്‍ന്ന് രാത്രിയെ പകലാക്കി, കവിതകളും, പാട്ടുമായി, സൌഹൃദവും സന്തോഷവും ആഹ്ലാദവുമായി ആരവുമായി പുലരുവോളം ഇരുന്നു. പിന്നെ, പതിയെ പലരും അവരവരുടെ മുറിയിലേക്കു പോയി.

ഡബിള്‍ ബെഡ്ഡിന്റെ മൂന്നില്‍ രണ്ടര ഭാഗം പോങ്ങുമ്മൂടന്‍ കയ്യടക്കി,. ബാക്കിയുള്ള ഭാഗത്ത് ഞാനുംകൂടിയായപ്പോള്‍.....

“ഞാന്‍ പിന്നെ ആരടെ അടുപ്പിലാ കിടക്കാ? ഇതേ എനിക്കും കൂടി കിടക്കാനുള്ളതാ. അങ്ങ്ട് ഒതുങ്ങികിടക്ക് പണ്ടാറങ്ങളേ...” തോന്ന്യന്‍ ഗര്‍ജ്ജിച്ചു.

“ഉള്ള സ്ഥലത്ത് കിടന്ന് ഒറങ്ങാന്‍ നോക്കടാ കുരിപ്പേ” എന്നും പറഞ്ഞ് ഞാന്‍ കൂറക്കം വലിയുടെ ടോപ്പ് ഗിയറിട്ടു.


..............................................................................................................


ടിംണീം...ടിംണീം...ടിംണീം..

എന്റെ മൊബൈല്‍ അതിരാവിലെ തന്നെ എന്ന് വിളിച്ചുണര്‍ത്തി.

“ഹെന്റെ കൊടുങ്ങല്ലൂരമ്മേ..... സകല അലവലാതികള്‍ക്കും വിളിക്കാന്‍ എന്റെയീ നമ്പറെ കിട്ടിയൂള്ളൂ ഒറ്റദിവസം കൊണ്ട് എന്റെ മൊബൈലിലെ കാശു തീരോലോ ഈശ്വരാ...” റോമിങ്ങിലുള്ള എന്റെ കണക്ഷനെ കുറിച്ചോര്‍ത്ത് ഞാന്‍ മൊബൈല്‍ ഞെക്കി.

“നന്ദേട്ടാ... ഇത് ഞാനാ സീര്‍കാല്‍... കണ്ണൂര്‍ന്ന് ദിപ്പ ആലുവയിലെത്തി, പറഞ്ഞപോലെ ബസ്സിന് പറവൂര്‍ക്കും, ഇനിയെന്താ ചെയ്യണ്ട്? ഇങ്ങളെവിട്യാണ്?”

“ഡേയ് ചെറായിലേക്കുള്ള ബസ്സില്‍ കയറി, ജംഗഷനിലിറങ്ങി ഒരു ഓട്ടോ പിടിച്ച് അമരാവതി റിസോര്‍ട്ടിലേക്ക് വാഡേ... നിന്റെ കുളീം തെളീം ഇവിടാവാം’“

ഞാനൊരു സിഗററ്റ് കൊളുത്തി പത്രമെടുത്ത് നിവര്‍ത്തിയപ്പോഴേക്കും മുറ്റത്ത് ഓട്ടോയെത്തി അതില്‍ നിന്നും ഫോട്ടോബ്ലോഗര്‍ ശ്രീലാല്‍ എന്ന സീര്‍കാല്‍ പുറത്തിറങ്ങി, മുകളിലേക്ക് കയറി, ഒറ്റനിമിഷംകൊണ്ട് എല്ലവരേയും പരിചയപ്പെട്ട്, മുള്ളൂക്കാ‍രന്റെ മുറിയിലെ ബാത്ത് റുമീല്‍ കയറി വാതിലടച്ചു,

........................................................................................................................


ജൂലായ് 26 , ചെറായി ബ്ലോഗ് മീറ്റ്

മീറ്റിനെ കുറിച്ച് പറയാന്‍ വാക്കുകളില്ല. അതുകൊണ്ട് അത് ചിത്രങ്ങളിലൂടെ പകര്‍ത്തുന്നു.’അനുഭവിച്ചാലും’


നിരുവിന്റെ കാറില്‍ ചെറായിയിലെ അമരാവതി റിസോര്‍ട്ടിലേക്ക്





എഴുത്തുകാരി : “കേട്ടോ കുട്ടികളെ, ബൂലോകത്തെ ഏതു പുലിയായാളും കൊള്ളാം, പുപ്പുലിയായാലും കൊള്ളാം. ഇവിടെ 250 രൂപ തന്ന് രജിസ്റ്റര്‍ ചെയ്തിട്ട് ഹാളില്‍ കയറ്റിയാല്‍ മതി”




വാഴക്കോടന്‍ : “ജുനൈദേ, വെറും ഒരു ചാണ്‍ നീളമല്ലേയുള്ളൂ ഈ കാമറക്ക്! ഇതിനകത്തു ഈ പോങ്ങുവിനെ കിട്ടുമൊ?”

അപ്പുറത്ത് മനു.ജി മണികണ്ഠനോട് : “ കേട്ടോ മണികണ്ഠാ....നാളെ പോസ്റ്റുമ്പോള്‍ എന്റെ....കേട്ടോ എന്റെ മാത്രം ഫോട്ടോ ചേര്‍ത്താല്‍ മതി”




കാര്‍ട്ടൂണിസ്റ്റ് “ ഒരു കസേര സഹായം കിട്ടുമോ?”
രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കാന്‍ വേണ്ടി ‘വൈദ്യസഹായ’ത്തിന്റെ ബഞ്ചില്‍ കയറിയപ്പോള്‍...... (ബഞ്ചിനുമില്ലേ താങ്ങാനുള്ള ഒരു പരിധി...!!)





സുനില്‍ കൃഷ്ണന്‍ : “വിട് പോങ്ങുമ്മൂടാ..പ്ലീസ്..എന്നെ ഒന്നും ചെയ്യരുത്”
പോങ്ങുമ്മൂടന്‍ : “ഇനി എന്റെ ബ്ലോഗ് പോസ്റ്റില്‍ വന്ന് എന്നെ ചീത്ത പറഞ്ഞ് കമന്റിട്ടാല്‍.........ഉം.”
പോങ്ങുമ്മൂടന്‍ സുനിലിനെ ഒരു ധൃതരാഷ്ട്രാലിംഗനത്തിലൂടെ ഒതുക്കാന്‍ നോക്കിയപ്പോള്‍...





തിങ്ങിനിറഞ്ഞ സദസ്സിന്റെ ഫോട്ടോയെടുത്തതാണ്. പക്ഷെ സദസ്സിന്റെ ഏതോ ഒരു മൂലയില്‍, ഒരുപാടകലെ പോങ്ങുമ്മൂടന്‍ നിന്നിരുന്നു.!!!!!





“കുറച്ചു കസേര കൂടി കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍........ഒന്നിരിക്കാമായിരുന്നുന്നുന്നുന്നു....”

അഞ്ചാറുകസേരകള്‍ കൂട്ടിയിട്ടിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ്. ഞാന്‍ ഒരു പത്തടി അകലത്തിലായിരുന്നത് കൊണ്ട് കാര്‍ട്ടൂണിസ്റ്റിനെ ഫ്രെയിമിലൊതുക്കാന്‍ പറ്റിയില്ല. ഒരു ഇരുപത്തഞ്ചടികൂടി കിട്ടിയിരുന്നെങ്കില്‍ ഒന്നു നോക്കാമായിരുന്നു.





പകല്‍ കിനാവന്‍ : “ ഷംസിക്കാ, അവിടെ നോക്കിക്കോ ഞാനിവിടെ നോക്കിക്കോളാം... ഫോട്ടോയെടുക്കാന്‍ വല്ലതും കിട്ടാതിരിക്കില്ല”
ഫോട്ടോയെടുത്ത് ഇരുവഴിക്കു പിരിഞ്ഞ രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍






‘മോനേ കാര്‍ട്ടൂണിസ്റ്റേട്ടാ...അങ്ങിനെ അധികം ചിരിക്കണ്ട. ചേട്ടന്റെ കഴിവുകള്‍ മറികടക്കാന്‍ എനിക്കു കഴിയില്ലെങ്കിലും തടിയില്‍ ഞാന്‍ വെട്ടിച്ചു” പോങ്ങുവിന്റെ ആത്മഗതം.





സജ്ജീവേട്ടന്‍ : “ ഹോ തന്റെ പടം വരച്ച് എന്റെ മാര്‍ക്കറിലെ മഷി മുഴുവന്‍ തീര്‍ന്നല്ലോഡോ”
(ഭാരക്കൂടുതല്‍ കാരണം കുറച്ച് നേരം നില്‍ക്കാന്‍ പോലും ശരീര ഭാരം അനുവദിക്കാത്ത സജ്ജീവേട്ടന്‍ ബ്ലോഗ്ഗര്‍മാരുടെ കാര്‍ക്കേച്ചര്‍ വരക്കാന്‍ വേണ്ടി മണിക്കൂറുകള്‍ നിന്നപ്പോള്‍)





തോന്ന്യാസിയും പോങ്ങുമ്മൂടനും.
തോന്ന്യാസിയെ ഒരു കസേരയില്‍ കയറ്റി നിര്‍ത്തി കമ്പോസു ചെയ്തിട്ടും ചിലപ്പോള്‍ പോങ്ങുവിന്റെ മുഖം നഷ്ടപ്പെടും, അല്ലെങ്കില്‍ പോങ്ങുവിനെ ഫ്രെയിമിലൊതുക്കിയാല്‍ തോന്ന്യനെ കിട്ടില്ല. രണ്ടിനേയും ഒരുമിച്ച് കമ്പോസ് ചെയ്ത് ഒരു കീച്ചു കീച്ചിയപ്പോള്‍.....





“വീട്ടില്‍ പോകാന്‍ ബസ്സ് കാശില്ല സുഹൃത്തുക്കളെ. ആരെങ്കിലും ഒരു അഞ്ചുരൂപ തന്നാല്‍ ഞാനത് മാജിക്കിലൂടെ അമ്പത് രൂപയാക്കി ബസ്സിനു പൊക്കോളാം.”
ബിലാത്തിപട്ടണത്തിന്റെ മാജിക്. അതിന്റെ കണ്‍കെട്ട് കാമറയിലൂടെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോഗ്രാഫര്‍!!!





ബിന്ദു കെ.പി യുടെ ആത്മഗതം : ‘ഇങ്ങേരിതാരുടെ പടമാണ് എടുക്കുന്നത്? കാലത്തുതന്നെ മെയ്ക്കപ്പൊക്കെ ചെയ്ത് ഇവിടെയെത്തിയിട്ട് ഈ പെണ്ണുങ്ങളുടെ പടമെടുക്കാന്‍ ഒരു ഫോട്ടോഗ്രാഫറുമില്ലേ ഇവിടെ....?”




അമരാവതി റിസോര്‍ട്ടീലെ റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം റെഡിയായിട്ടുണ്ട് എന്ന നിരക്ഷരന്റെ അറിയിപ്പു കേട്ട് റെസ്റ്റോറന്റിലേക്ക് ഓടുന്ന ബ്ലോഗ്ഗേസ്.





കൊഞ്ച് വടയും അച്ചാറും ബ്ലോഗേസ്ഴിനു സപ്ലൈ ചെയ്യാന്‍ ബ്ലോഗര്‍ കിച്ചുവിനെ ഏല്‍പ്പിച്ചപ്പോള്‍ (വെറും അഞ്ച് മിനുട്ട് കൊണ്ട് കിച്ചു കൊഞ്ചുവടയുടെ പാത്രം കാലിയാക്കി!!!!)





കരിമീന്‍ വാരിത്തിന്ന് അണ്ണാക്കില്‍ തടഞ്ഞ് കണ്ണുതള്ളിപ്പോയ ബ്ലോഗര്‍ ശ്രീലാല്‍!!!





കരിമീനും പപ്പടവും വെച്ച ഈ ഭക്ഷണക്കൂമ്പാരത്തിനു പുറകില്‍ ഇരിക്കുന്നത് ബ്ലോഗര്‍ പോങ്ങുമ്മൂടനാണ്. ഭക്ഷണത്തിന്റെ കൂമ്പാരം കാരണം പോങ്ങുവിനെ ഫ്രെയിമില്‍ കിട്ടിയില്ല!!!





വാഴക്കോടന്റെ മിമിക്രി കേട്ട് ബ്ലോഗേഴ്സ് പുറത്തേക്കോടിയപ്പോള്‍!!!





ഗ്രൂപ്പ് ഫോട്ടോ എടുക്കാറായപ്പോള്‍ ഫ്രെയിമില്‍പ്പെടാന്‍ തള്ളിക്കയറുന്ന ബ്ലോഗേഴ്സിന്റെ തിക്കും തിരക്കും!!





തോന്ന്യാസിയുടെ ആത്മഗതം : ‘ഇങ്ങേരിത് കൊറേനേരായില്ലോ ഞെക്കാന്‍ തുടങ്ങിയിട്ട്...’
ജിഹേഷ് എടാകൂടത്തിന്റെ ആത്മഗതം.: ‘പണ്ടാറടങ്ങാന്‍... ഈ നട്ടാപ്പറവെയിലത്ത് പത്തു പതിനഞ്ച് ഫോട്ടോയെടുത്തിട്ടും ഒരെണ്ണം പോലും ഇതിനകത്ത് കേറിയില്ലല്ലോ‘





അപ്പു : “അങ്ങ്ട് കേറി നിക്ക്... ഇങ്ങിനെ നിന്നാല്‍ ഫ്രെയിമില്‍ കിട്ടില്ല..നീങ്ങി നില്‍ക്കൂ....”
ഹരീഷ് ടച്ച് റിവര്‍ : “ ദൈവമേ! ആ സജ്ജീവേട്ടനേയും പോങ്ങുമ്മൂടനേയുമൊക്കെ എങ്ങനെയാ ഈ ഫ്രെയിമിലൊതുക്കാ..??!!”

...................................................................................................


ജൂലൈ 26 സായാഹ്നം


“ഹയ്യോ ഇതാര്? ഭീകരനോ? ചാവേറോ?” ചുവന്ന ഓവര്‍ക്കോട്ടും ഹെല്‍മെറ്റും താടിയും ജഡയുമായി ബൈക്കില്‍ കയറാന്‍ പോയ മുള്ളൂക്കാരനെ നോക്കി ഞാന്‍ ചോദിച്ചു.

“ എടേയ് മുള്ളൂക്കാര്‍... ഈ വേഷമൊക്കെ ഇട്ട് നീ ബൈക്കില്‍ പാലക്കാട്ടേക്ക് തനിച്ചു പോകണ്ടാ കെട്ടോ...നിനക്കറിയാഞ്ഞിട്ടാ ഈ സ്ഥലം“

“എന്താ ചേട്ടാ ഈ സ്ഥലത്തിനു കുഴപ്പം?” ബൈക്കിനെ കവച്ച് കാല്‍ക്കീഴില്‍ വെച്ച് മുള്ളൂക്കാരന്‍ ചോദിച്ചു,

“മോനെ, ഇത് സ്ഥലം ചെറായിയാ.. കണിച്ചുകുളങ്ങര എന്നൊക്കെ കേട്ടിട്ടില്ലേ? ഹിമാലയ? പറവൂര്‍ വഴിയാണോ പോകുന്നത്? അവിടെ വെടിമറ എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ? പറവൂരിനപ്പുറം കൊടുങ്ങല്ലൂര്‍. രാഷ്ടീയ സംഘട്ടങ്ങള്‍ മുറക്ക് നടക്കുന്ന കൊടുങ്ങല്ലൂര്‍? നീ ഈ വേഷത്തിലൊക്കെ പോയാല്‍ വല്ല ഭീകരനാണെന്നു കരുതി വല്ല പോലീസുകാരും...??!” ഞാന്‍ മുള്ളൂക്കാരന്റെ ബൈക്കിനെ തടവി നിന്നു.

“ചേട്ടന്‍ പറഞ്ഞു വരുന്നത്....?”

“ അല്ല..നീ ഒറ്റക്കു പോകണ്ടാ‍ന്നു പറയായിരുന്നു. നിന്നെകണ്ടാല്‍ നിന്റെ വേഷം കണ്ടാല്‍.....നിയമപാലകര്‍ക്ക് വല്ല സംശയവും തോന്നിയാല്‍..അതുകൊണ്ട് ഞാന്‍ വേണേല്‍ നിന്റെ കൂടെ വരാം. ഞാനാണെങ്കില്‍ അടുത്ത നാടായ കൊടുങ്ങല്ലൂര്‍ക്കാരനല്ലെ. അത്യാവശ്യം പ്രാദേശിക സ്വാധീനമൊക്കെയുണ്ട്....അതുകൊണ്ട്......“

“അതുശരി...അപ്പോ അതാണ് കാര്യം....” മുള്ളൂക്കാരന്‍ ഹെല്‍മറ്റ് ഊരി കയ്യില്‍ വെച്ചും :“ ചേട്ടനപ്പൊ എന്റെ ബൈക്കില്‍ പറവൂര്‍ക്കോ കൊടുങ്ങല്ലൂര്‍ക്കോ വരണം അല്ലേ?”

“അതെ നിന്റെ ഒരു രക്ഷക്ക്”

“എന്റെ രക്ഷ അവിടെ നിക്കട്ടെ..... ചേട്ടന് തിരിച്ച് വീട്ടില്‍പോകാന്‍ കയ്യില്‍ കാശില്ല എങ്കില്‍ അതു പറഞ്ഞാപോരെ ചേട്ടാ....” മുള്ളു എന്റെ കള്ളി പൊളിച്ചു,

“അപ്പോ....നിനക്ക് സംഗതി മനസ്സിലായി..ലേ...? “

“എന്റെ പൊന്നു ചേട്ടാ...ചേട്ടനെ ഞാന്‍ ഇന്നലെ മുതലേ നിരീക്ഷിക്കുന്നതാ.. പോങ്ങുവിന്റെ ചിലവില്‍ ഒരു ഫുള്ള് ബോട്ടില്‍, തോന്ന്യാസിയുടെ വകയില്‍ സിഗററ്റ്, പാവപ്പെട്ടവന്‍ പകുതി ബാക്കിവെച്ച സിഗ്നേച്ചര്‍, രജിസ്ട്രേഷന് ജി.മനുച്ചേട്ടന്റെ പോക്കറ്റീന്ന് 250 രൂപാ, ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകാന്‍ കാശില്ലാതായപ്പോള്‍ ശ്രീലാലിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 200 രൂപ...ഹെന്റെ പൊന്നു ചേട്ടാ.... ഓസിലായിരുന്നല്ലേ ഈ ബ്ലോഗ് മീറ്റ് മൊത്തം.....??”

“എടേയ്...പതുക്കെ.....പതുക്കെ പറയഡെ.. പറഞ്ഞെന്നെ നാറ്റിക്കല്ലെഡേ....ആരുമറിയണ്ടടാ... നീയെന്നെ ആ പറവൂര്‍ ജംഗ്ഷനിലറക്കിയാ മതി ഏതെങ്കിലും ലിമിറ്റഡ് സ്റ്റോപ്പില്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ക്ക് പൊക്കോളാം.”

“ഉം...ശരി ശരി.... ഒരു പാവം ബ്ലോഗറായിപ്പോയില്ലേ.....കയറിക്കൊ.” മുള്ളൂക്കാരന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. ആരും കേട്ടില്ലെന്ന് ഉറപ്പുവരുത്തി ഞാനവന്റെ പുറകില്‍ വലിഞ്ഞു കയറി. അവന്‍ അതിവേഗം ബൈക്ക് വിട്ടു.

..................................................................................................................


മൈലുകള്‍ക്കപ്പുറത്തിരുന്ന് ഭാഷാച്ചരടില്‍ കോര്‍ത്തെടുത്ത സൌഹൃദത്തിന്റെ സ്നേഹമാല പോലെ ബ്ലോഗിലെ സുഹൃത്തുക്കള്‍ ചിരിച്ചും, കളിച്ചും, രസിച്ചും പരിചയപ്പെട്ടും, പരിചയം പുതുക്കിയും സായാഹ്നസൂര്യന്‍ ചക്രവാളത്തിലേക്ക് പോകുന്നതിനു മുന്‍പ് വഴിപിരിയാന്‍ തുടങ്ങി.

ജോലിയുടേയും, ജീവിതത്തിന്റേയുമൊക്കെ അലോസരങ്ങള്‍ ഒരു ദിവസത്തേക്ക് വേണ്ടി മാറ്റിവെച്ച്, കേരളത്തിന്റെ വടക്കു-തെക്കേയറ്റത്തുനിന്നും ജീവിതത്തിലിന്നേവരെ കാണാത്ത സുഹൃത്തുക്കളെ തേടി ചെറായിയുടെ മണല്‍പ്പരപ്പില്‍ വന്നത് എന്തിനാവാം? എന്താവാം അവരെ കൂട്ടിയിണക്കിയ കണ്ണികള്‍?? ഗള്‍ഫില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മറ്റു ദൂരങ്ങളില്‍ നിന്നും മണിക്കൂറുകളുടെ സംഗമത്തിന് ഇവിടെയെത്തിയതും, ഇനിയുമൊരുമിച്ച് വീണ്ടും കാണാമെന്നുപറഞ്ഞ് പിരിഞ്ഞതും ഭാഷയുടെ കാണാച്ചരടില്‍ കോര്‍ത്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ തിളങ്ങുന്ന വജ്രങ്ങള്‍ കൊണ്ടുതന്നെയാകാം.
.

101 comments:

nandakumar July 29, 2009 at 2:40 PM  

ജോലിയുടേയും, ജീവിതത്തിന്റേയുമൊക്കെ അലോസരങ്ങള്‍ ഒരു ദിവസത്തേക്ക് വേണ്ടി മാറ്റിവെച്ച്, കേരളത്തിന്റെ വടക്കു-തെക്കേയറ്റത്തുനിന്നും ജീവിതത്തിലിന്നേവരെ കാണാത്ത സുഹൃത്തുക്കളെ തേടി ചെറായിയുടെ മണല്‍പ്പരപ്പില്‍ വന്നത് എന്തിനാവാം? എന്താവാം അവരെ കൂട്ടിയിണക്കിയ കണ്ണികള്‍??


ചെറായിമീറ്റിലെ അനുഭവങ്ങള്‍...ചിത്രങ്ങള്‍ സഹിതം..

(വിവരണങ്ങള്‍ ഒരു തമാശയായി ബ്ലോഗ് സുഹൃത്തുക്കള്‍ എടുക്കുമെന്ന് കരുതുന്നു)

ശ്രീലാല്‍ July 29, 2009 at 2:57 PM  

ഠേ.. ഠേ.. ഠേ.... ഇത് ചെറായിലെ തെങ്ങിൽ നിന്നും ഇട്ട തേങ്ങ.. :)

Sands | കരിങ്കല്ല് July 29, 2009 at 3:01 PM  

:)

അരുണ്‍ കരിമുട്ടം July 29, 2009 at 3:08 PM  

എവിടെ ഞാന്‍??
നിങ്ങള്‍ പുലികളുടെ മാത്രം ഫോട്ടോയെ എടുക്കുകയുള്ളോ??
കഷ്ടം!!


ഹ..ഹ..ഹാ..
നന്ദേട്ടാ, കലക്കി!

ചന്ദ്രമൗലി July 29, 2009 at 3:08 PM  

((((((((((((((ഠോ))))))))))))))))

ചെറായീലെ വിശേഷം സ് ഒക്കെ ഞാനറിഞ്ഞു....അ'ഴി'ച്ച് പൊ'ഴി'ച്ചു ....ല്ലേ?

ബാക്കി തേങ്ങ വായിച്ചിട്ട് :)

G. Nisikanth (നിശി) July 29, 2009 at 3:17 PM  

കിടിലനായിരിക്കുന്നു നന്ദോ... ഒരൊന്നര കൈ തരുന്നു... :) ചിയേഴ്സ്...;)

സത്യത്തിൽ അവിടെ വരാൻ കഴിയാത്തതിന്റെ വിഷമം ഈ പോസ്റ്റുവായിച്ചപ്പോഴാണ് തീർന്നത്, വന്നുകണ്ടതുപോലെ....

ഇത് അടുത്തമാസം വല്ലതുമായിരുന്നെങ്കിൽ...!!! നഷ്ടം! നഷ്ടം! മഹാ കഷ്ടം..!!!

കുഞ്ഞന്‍ July 29, 2009 at 3:18 PM  

നന്ദന്‍ ഭായി..

വീണ്ടും അസൂയ ഉണ്ടാക്കാനായി..ഇനി ഇത്തരം പോസ്റ്റുകള്‍ ഞാന്‍ വായിക്കുകയില്ല..


ഈ കാണാപ്പുറ കഥകള്‍ രസകരമായി മാഷെ എന്നാലും ആ പടങ്ങളുടെ താഴെ കൊടുത്തിരിക്കുന്ന കുറിപ്പുകള്‍ ഞെരിപ്പനെന്നു പറഞ്ഞാല്‍പ്പോരാ ഞെഞ്ഞിരിപ്പന്‍..!

ആ സജ്ജീവ് ഭായി ഇരിക്കുന്ന ബഞ്ച് മണലില്‍ താഴ്നതും, അഞ്ചാറ് കസേരയിട്ട് ഇരിക്കുന്നതും കണ്ടപ്പോള്‍ ചിരിയടക്കാന്‍ പറ്റുന്നില്ല.

പൈങ്ങോടന്‍ July 29, 2009 at 3:21 PM  

ഇതു കലക്കി തകര്‍ത്തു തരിപ്പണമായിട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് ഡമാറു പോസ്റ്റായിട്ടുണ്ടെന്നാ

പിന്നെ ആ പോട്ടസും അടിക്കുറിപ്പുകളും എല്ലാം ഒന്നിനൊന്ന് കലക്കന്‍ ഏറ്റവും ഇഷ്ടപ്പെട്ടത് തൊണ്ടയില്‍ കരിമീന്‍ മുള്ളു കുരുങ്ങി ദൈവമേ, രണ്ടു ദിവസം വിശപ്പു കൂടുവാനുള്ള മരുന്ന് കഴിച്ചിട്ട് ഈ മുള്ളു കാരണം ഒന്നും കഴിക്കാതെ പോകേണ്ടിവരുമോ എന്ന് ആത്മഗതത്തോടെ ഇരിക്കുന്ന ലാലപ്പന്റെ പടവും,പണ്ടാരടങ്ങാന്‍ 25 പടമെടുത്തിട്ടും ഒന്നുപോലും കിട്ടാത്ത ഏടാകൂടത്തിന്റെ പടവും തകര്‍ത്തു

പിന്നെ ബിന്ദുവിന്റെ ആത്മഗതും കുറേ ചിരിപ്പിച്ചു. ഹ ഹ
ഏടാകൂടത്തിന്റെ ഒരിക്കലും വിശ്വസിക്കരുത്. എന്നോട് ഒരു പത്തുതവണ അവന്‍ വെള്ളാങ്കല്ലൂര്‍ വരാന്‍ പറഞ്ഞ് പറ്റിച്ചതാ. എന്റെ ബസ്സു കാശ് പോയതല്ലാതെ അവന്‍ ആ ഏരിയായി വന്നില്ല

aneeshans July 29, 2009 at 3:24 PM  

nadalooo. kalakki.

ശ്രീ July 29, 2009 at 3:24 PM  

അടിപൊളി, നന്ദേട്ടാ... അടിപൊളി...

ചിരിച്ചു ചിരിച്ച് വശം കെട്ടു. പോങ്ങു മാഷിനെ തിരഞ്ഞാക്രമിയ്ക്കുകയാണല്ലോ. ;)

Jayasree Lakshmy Kumar July 29, 2009 at 3:32 PM  

കൊള്ളാം നന്ദൻ. ഇതു കലക്കി

രാമചന്ദ്രൻ വെട്ടിക്കാട്ട് July 29, 2009 at 3:55 PM  

നല്ല വിവരണം നന്ദേട്ടാ, ശ്രീലാലിന്റെ ഫോട്ടോക്ക് കൊടുത്ത അടിക്കുറിപ്പ് വായിച്ച് ചിരിച്ച് പണ്ടാറടങ്ങി..

മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമം കൂടുന്നു..

asdfasdf asfdasdf July 29, 2009 at 3:57 PM  

ഈറ്റ് അടിപൊളി.. വരണമെന്നുണ്ടായിരുന്നു. അല്ലെങ്കിലും ദാസാ എല്ലാ കാര്യങ്ങള്‍ക്കും ഓരോ സമയമുണ്ടെന്ന് പറയുന്നത് എത്ര ശരി.. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) July 29, 2009 at 4:09 PM  

നന്ദാ...........!!!

ഹോ...ഒറ്റയിരുപ്പിനു വായിച്ചു തീർത്തു.എന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് അടുത്തിരുന്ന ആൾ ചോദിച്ചു:എന്തു പറ്റി ? സ്വപ്നം കാണുവാണോ?

നന്ദനു മാത്രം കഴിയുന്ന ശൈലി.
ഒന്നു മാത്രം മിസായി..നന്ദന്റെ ചിത്രങ്ങൾ...

ആ ചാക്കുകെട്ടിന്റേയും മുള്ളുന്നവന്റേയും ചിത്രങ്ങൾ കൂടി വരച്ചിരുന്നെങ്കിൽ ..........!!!

നന്ദി ..ആശംസകൾ!

kichu / കിച്ചു July 29, 2009 at 4:18 PM  

ഹ ഹ ഹ.

നാലു തവണയായി തിന്നു തിന്നു തീറ്റ ഒരു ഗോംബെറ്റീഷന്‍ ആക്കി, വിയര്‍ത്ത് കുളിച്ച്.. പിന്നേം ചെമ്മീന്‍ വടയ്ക്കും കരീമീന്‍ പൊരിച്ചതിനും വന്ന നിന്നെ ഓടിച്ചു വിട്ടതിനു ഇങ്ങനെ തന്നെ പകരം വീട്ടണം...

ഫ്രൂട്ട് സലാഡു തിന്നാന്‍ അപ്പോള്‍ വയറ്റില്‍ ഇടമില്ലാതെ,
“ഒരെട്ടുപത്തെണ്ണമെടുത്ത്ആരും കാണാതെ ഫ്രിഡ്ജില്‍ വെച്ചോ ഞാന്‍ കുറച്ചു കഴിഞ്ഞു വന്നു കഴിച്ചോളാം” എന്നു സ്വകാര്യം പറഞ്ഞു പോണത് ഞാന്‍ കേട്ടില്ലാന്നു കരുതിയോ.... :)

പോസ്റ്റ് നന്നായി രസിച്ചു.. ഫൊട്ടോയും അടിക്കുറിപ്പുകളും മനോഹരം. ആശംസകള്‍.

നിരക്ഷരൻ July 29, 2009 at 4:18 PM  

അവസാനത്തെ വാചകത്തിനടിയില്‍ നീട്ടിയൊരു ഒപ്പ്.

പോസ്റ്റ് കിടുക്കന്‍.

31 പോസ്റ്റുകള്‍ ഇനിയും വായിക്കാന്‍ ബാക്കിയുണ്ട്. എന്നിട്ട് ഒരെണ്ണം എഴുതിയുണ്ടാക്കുകയും വേണം. അതിനുള്ള അക്ഷരങ്ങള്‍ തപ്പി ഞാനിനി ഏത് കടാപ്പുറത്താണാവോ പോകേണ്ടത് ? :)

വശംവദൻ July 29, 2009 at 4:31 PM  

അടിക്കുറിപ്പുകൾ അടിപൊളി.

Pongummoodan July 29, 2009 at 4:39 PM  

എന്നെക്കുറിച്ച് ഒരുവരിയെങ്കിലും എഴുതുന്നുവെങ്കില്‍ അത് വാഴ്ത്തി മാത്രമാവണമെന്ന് പറഞ്ഞിരുന്നു.

താങ്കളത് പാലിച്ചില്ല.

45 ഡിഗ്രി ചെരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയിലാണ് എന്റെ ഗ്ലാമര്‍ അതിന്റെ പാരമ്യതയില്‍ എത്തുകയുള്ളു, അതിനാല്‍ ആ ആംഗിളില്‍ നിന്നുമാത്രമേ താങ്കളടക്കമുള്ള ആരാധകര്‍ എന്റെ ഫോട്ടോ എടുക്കാവുള്ളൂ എന്ന നിര്‍ദ്ദേശം ഞാന്‍ നല്‍കിയിരുന്നു.

താങ്കളത് പാലിച്ചില്ല.

ആരും ചാക്കുകെട്ടിനോട് എന്നെ ഉപമിക്കരുതെന്ന് പറഞ്ഞിരുന്നു.

താങ്കളത് പാലിച്ചില്ല.

മദ്യപിച്ചത് പുറത്തുപറയരുതെന്ന് പറഞ്ഞു.

താങ്കളത് പാലിച്ചില്ല.

അതിനാല്‍, താങ്കളെഴുതുന്ന പോസ്റ്റുകള്‍ ‘അതിഗംഭീരമാണെന്നും‘ ഒപ്പം ഇത് ‘നന്ദേട്ടന് മാത്രം പറ്റുന്ന ശൈലി‘യാണെന്നും കൂടാതെ താങ്കളെഴുതുന്നത് ‘ഒറ്റ ഇരുപ്പില്‍ ഞാന്‍ വായിച്ചു‘ തീര്‍ത്തു എന്നുമൊക്കെയുള്ള നുണകള്‍ പറഞ്ഞ് കമന്റുകളിടണമെന്നുമുള്ള താങ്കളുടെ അപേക്ഷ
ഞാന്‍ പാലിക്കുന്നില്ല.

:)


----------

നന്ദേട്ടാ, രസിച്ചു. :)

ദീപക് രാജ്|Deepak Raj July 29, 2009 at 4:45 PM  

കിടിലന്‍ പോസ്റ്റ്‌ നന്ദേട്ടാ.. പൊങ്ങുംമൂടനെ തകര്‍ത്ത് കളഞ്ഞല്ലോ.. ഒരു കാര്യം പറയാന്‍ വിട്ടുപോയി.. പോങ്ങുമൂടന്റെ ചിരി കിടിലന്‍ ആണ്.. കുട്ടികളുടെ മാതിരി. ഈ മീറ്റ്‌ ഒരു തീരാനഷ്ടം ആണ്. ഇതെല്ലാം വായിക്കുമ്പോള്‍ വിഷമം കൂടുന്നത്തെ ഉള്ളൂ.

ചാര്‍ളി (ഓ..ചുമ്മാ ) July 29, 2009 at 5:00 PM  

കിടുകിടുക്കന്‍ വിവരണം..
ചിരിച്ച് ചിരിച്ചൊരു വഴിക്കായി..
ബിന്ദുവിന്റെ ആത്മഗതം തകര്‍പ്പന്‍ !!!

Appu Adyakshari July 29, 2009 at 5:03 PM  

നന്ദാ. അടിപൊളി റിപ്പോര്‍ട്ട് തന്നെ.
രസിച്ചു വായിച്ചു.

ചിത്രങ്ങളും അപൂര്‍വ്വം വ്യത്യസ്തം!!!
നന്ദി

അനില്‍@ബ്ലോഗ് // anil July 29, 2009 at 5:21 PM  

മനോഹരമായ മറ്റൊരു ചെറായ് പോസ്റ്റുകൂടി.

ജോ l JOE July 29, 2009 at 5:37 PM  

:) തലേന്ന് ഞാനും വന്നിരുന്നു, കേട്ടോ.... അതെങ്ങനെ അറിയാനാ ,നിറയെ ഒപ്പിട്ടുകൊണ്ടിരിക്കുവല്ലായിരുന്നോ അവിടെ .........

shams July 29, 2009 at 5:37 PM  

നന്ദോ.. ഇതു കലക്കി. ന്നാലും പോങ്ങൂനെ വിടാതെ പിടിച്ചു ല്ലേ..

പിരിക്കുട്ടി July 29, 2009 at 5:40 PM  

nannayittundu nandans....
binduchechi anganem aathmagatham cheytho?
hmmmm

കുട്ടിച്ചാത്തന്‍ July 29, 2009 at 6:06 PM  

ചാത്തനേറ്: പറയുന്നത് കേട്ടാ ഇത്രെം മാന്യന്‍.. ചെറായീ കടലിലല്ലാതെ ‘വെള്ളം‘ കണ്ടിട്ടേയില്ലാന്ന് തോന്നൂല്ലോ?

Typist | എഴുത്തുകാരി July 29, 2009 at 6:15 PM  

മാഷേ, അടിപൊളി.

അരവിന്ദ് :: aravind July 29, 2009 at 6:25 PM  

തകര്‍ത്തു!
ചെറായി മീറ്റിനെക്കുറിച്ച് എഴുതിയതില്‍ ഏറ്റവും രസകരമായ കുറിപ്പ്!
ചിരിച്ചു മറിഞ്ഞു നന്ദന്‍‌സ്!

എല്ലാവരേയും കണ്ടതില്‍ സന്തോഷം! :-)

അനീഷ് രവീന്ദ്രൻ July 29, 2009 at 6:30 PM  

നന്നായി!

smitha adharsh July 29, 2009 at 7:01 PM  

oh God ! Great...really great..
assalaayi tto

മീരാ അനിരുദ്ധൻ July 29, 2009 at 7:01 PM  

ഓരോ പടവും അതിനു പറ്റിയ അടിക്കുറിപ്പും വായിച്ച് ഒത്തിരി ചിരിച്ചു. പാവം സജീവേട്ടൻ.അദ്ദേഹം ഇരുന്നപ്പോൾ ബെഞ്ച് മണലിൽ താഴ്ന്ന കാഴ്ച കണ്ട് പൊട്ടിച്ചിരിച്ചു പോയി.തകർപ്പൻ നന്ദാ

രസികന്‍ July 29, 2009 at 7:02 PM  

നന്ദേട്ടാ : ഗിടിത്സ് അല്ല ഗിടിലോര്‍ ഗിടിത്സ് .. ഫോട്ടോസ് വിവരണം എല്ലാം .... ചുരുക്കിമടക്കിപ്പറഞ്ഞാല്‍ ‘അഴിച്ചു പൊഴിച്ചു ’ അല്ലേ :) .......... ആശംസകള്‍

കുക്കു.. July 29, 2009 at 7:19 PM  

ഫോട്ടോ വിത്ത്‌ അടികുറിപ്പ് നന്നായിട്ടുണ്ട്...
.എന്റെ യും ആശംസകള്‍..
:))

Kiranz..!! July 29, 2009 at 7:35 PM  

കിണ്ണങ്കാച്ചിയ ചെറായിക്കുറിപ്പടി..നമ്മുടെ ചെങ്കോലിലെ ആന്റപ്പന്റെ മറുകമന്റും കിടിലംസ് :)

“ഉള്ളസ്ഥലത്ത് കിടന്നുറങ്ങാൻ നോക്കഡാ കുരിപ്പേ“..ഈശ്വര..:)

pandavas... July 29, 2009 at 8:05 PM  

ഞാനൊരു പുതിയ ബ്ലൊഗ്ഗറാ...
എനിക്കും ഈ ചങാതിക്കൂട്ടത്തില്‍ കൂടണം... എന്താ ചെയ്യാ..?

ഉത്തരം വേണേ.....

അടുത്ത മീറ്റിനു ഞാനും ഉണ്ടാവും...അര്‍മ്മാദിക്കാന്‍..

ഉത്തരം തന്നില്ലേ..കൊന്നിടുവെന്‍....

ramanika July 29, 2009 at 8:23 PM  

മീറ്റിനെ കുറിച്ച് എഴുതിയ എല്ലാവരും മനോഹരമായി തന്നെ എഴുതി മിക്കവാറും എല്ലാം ഒന്നിനെ ഒന്ന് വെല്ലുന്ന വിധത്തില്‍ ഇതില്‍ നന്ദപര്‍വ്വം ഒരു അപൂര്‍വ അനുഭൂതിയായി നില്‍ക്കുന്നു.!

ഇനി ഒരു ബ്ലോഗ്‌ മീറ്റു ഇതുപോലെ ഉണ്ടാകുമോ എന്ന തരത്തില്‍ ചെറായി മീറ്റു വന്‍ വിജയമായി മാറി
ബ്ലോഗ്‌ ചരിത്രത്തില്‍ സ്ഥാനവും പിടിച്ചു.
ഈ ബ്ലോഗ്‌ ലോകത്തിലുള്ള എല്ലാ നല്ല മനസ്സുകളുടെയും പ്രാര്‍ത്ഥന ഇതിനു കരുത്തേകി
എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി

Rakesh R (വേദവ്യാസൻ) July 29, 2009 at 8:54 PM  

നന്ദേട്ടാ
എന്നെ പറ്റിച്ച വിഷമമെല്ലാം ഈ പോസ്റ്റിലൂടെ തീര്‍ന്നു. അടിപൊളി, വായിച്ച് ചിരിച്ച് ചിരിച്ച് വട്ടാണോന്ന് അടുത്തിരിയ്ക്കുന്നയാള്‍ ചോദിക്കുന്ന സ്ഥിതിയായി ;)

Vellayani Vijayan/വെള്ളായണിവിജയന്‍ July 29, 2009 at 9:42 PM  

അടിപൊളി.

മുള്ളൂക്കാരന്‍ July 29, 2009 at 10:10 PM  

നന്ദേട്ടാ... എനിക്ക് വയ്യ... ഞാനിവിടെ റൂമില്‍ ഒറ്റയ്ക്കായത് നന്നായി... വായിച്ചു ചിരിച്ചു പണ്ടാരടങ്ങി....ആരെങ്കിലും കണ്ടിരുന്നേല്‍ വട്ടാണെന്ന് പറയും...
"കരിമീന്‍ വാരിത്തിന്ന്........" ശ്രീലാലിനെ കണ്ടു ചിരി നിര്‍ത്താന്‍ കഴിയുന്നില്ല.

ഡി .പ്രദീപ് കുമാർ July 29, 2009 at 10:45 PM  

ഈ നന്ദകുമാര ചരിതം രസകരം.

സജി July 29, 2009 at 11:53 PM  

ആകെപ്പാടെ ഒരു നൊസ്റ്റാള്‍ജിക്കോള്‍ജ്ജിയ!
ചെറായി വിശേഷങ്ങള്‍ വയിച്ചും സ്വപ്നം കണ്ടും, പണി പോകുന്ന ലക്ഷണമാ.........

ഹരീഷ് തൊടുപുഴ July 30, 2009 at 8:14 AM  

“ഇത്...ഇതെന്താ സാധനം?” കിടക്കയിലെ ഭീമാകാരത്തെ നോക്കി മുള്ളൂക്കാരന്‍ ചോദിച്ചു,

“സംശയിക്കേണ്ട ബ്ലോഗര്‍ തന്നെ... ബ്ലോഗ്ഗര്‍ പോങ്ങുമ്മൂടന്‍“



പാവം പോങ്ങൂ!!!

നന്ദൂ... നല്ലൊരു പോസ്റ്റ്
ആശംസകളും അതിലുപരി ഒരായിരം നന്ദികളും..

Cartoonist July 30, 2009 at 8:26 AM  

പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?

ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693

ബിന്ദു കെ പി July 30, 2009 at 8:54 AM  

ശ്ശോ, എനിയ്ക്കു വയ്യ...മനുഷ്യന് മനസ്സമാധാനമായി ആത്മഗതം ചെയ്യാൻ പോലും പറ്റില്ലെന്നു വന്നാൽ...?

ഫോട്ടോയോടൊപ്പം മനസ്സിലിരിപ്പു കൂടി പറഞ്ഞുതരുന്ന ആ ക്യാമറ ഏതാണ് നന്ദൻ? (പരസ്യമായി പറയണമെന്നില്ല. ഈമെയിലിലൂടെ പറാഞ്ഞാലും മതി). അതുപോലൊരെണ്ണം സംഘടിപ്പിച്ചിട്ടുവേണം അടുത്ത ബ്ലോഗ് മീറ്റിനു വരാൻ. :) :)

nandakumar July 30, 2009 at 10:53 AM  

ശ്രീലാലേ : ചെറായി തേങ്ങക്കു നന്ദി.

കരിങ്കല്ല് : തിരിച്ചും :)

അരുണ്‍ കായംകുളം : യെസ് അരുണ്‍, പുലികളുടെ മാത്രമേ എടുത്തുള്ളു. അതുകൊണ്ടാണ് നിന്നേപ്പോലുള്ള പുപ്പുലികളുടെ ചിത്രം വിട്ടുപോയത് :)

ചന്ദ്രമൌലി : പിന്നെ പഴയാനുണ്ടോ? അഴിച്ചു പൊഴിച്ചു തകഴ്ത്തു :)

ചെറിയനാടന്‍ : വിഷമിക്കണ്ടാന്നേ, ലീവിനു വരുമ്പോള്‍ നമുക്ക് കുറച്ചു പേര്‍ക്ക് ഒന്നു കൂടാന്നേ...:)

കുഞ്ഞന്‍ : സന്തോഷം കുഞ്ഞാ.. മീറ്റിനു വരാത്ത നിങ്ങളെയൊക്കെ ഈറ്റ് കാണിച്ചു കൊതിപ്പിക്കുക എന്നതാണ് ഞങ്ങളുടെ രഹസ്യ അജണ്ട :)

പൈങ്ങോടന്‍ : ഇതോടെ എടാകൂടമായുള്ള കൂട്ട് ഞാന്‍ വെട്ടീടാ.. :)

നൊമാദ് : നന്ദീടാ :)

ശ്രീ : നീ വരാത്തതും മറ്റുള്ളവര്‍ക്കും ഒരു നഷ്ടമായീടാ.. പോങ്ങു പിന്നെ നമ്മളുടെ ആളല്ലേ.. ഈ ആക്രമണംമൊന്നും അവന് ഏല്‍ക്കില്ല :)

ലക്ഷ്മി : സന്തോഷം ലക്ഷ്മി :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട് : നന്ദി രാമചന്ദ്രന്‍ :)

കുട്ടന്‍ മേനോന്‍ : അതേ വിജയാ :) ആ സമയത്തിനു കാത്തിരിക്കാം

nandakumar July 30, 2009 at 10:53 AM  

സുനില്‍ കൃഷ്ണന്‍ : സുനില്‍ ഭായി സജ്ജീവേട്ടന്‍ വരച്ചതിലപ്പുറം ഞാനെന്ത് വരക്കാന്‍. അന്ന് പരിചയപ്പെടാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. :)

കിച്ചു : കൊന്നളയും ഞാന്‍!!!! :) വെറും നാഴി ഉപ്പിന്റെ ചോറും മീനും തിന്ന എന്നെത്തന്നെ അങ്ങിനെ പറയണം

നിരക്ഷരന്‍ : നന്ദി മനോജ് ഭായ് :)

വശംവദന്‍ : ഇതല്ല അടിപൊളി അന്ന് തലേദിവസമായിരുന്നു ശരിക്കും അടിപൊളി

പോങ്ങുമ്മൂടന്‍ : നീ ക്ഷമീ മറ്റുള്ളവര്‍ക്കു വേണ്ടി എനിക്ക് നമ്മുടെ കോണ്ട്രാറ്റ് പാലിക്കാന്‍ പറ്റിയില്ല ക്ഷമീ, ഒരു ഫുള്ളില്‍ തീര്‍ക്കാം :)

ദീപക് രാജ് : സന്തോഷം ടാ.. ഇനീം കൂടാലോ നമുക്കൊക്കെ

ചാര്‍ളി : പാവം ബിന്ദു. സ്വപ്നത്തില്‍ പോലും കരുതീട്ടുണ്ടാവില്ല :)

അപ്പു. : സന്തോഷം അപ്പു ഭായ്. നിങ്ങള്‍ ഫോട്ടൊ പുലികല്‍ അവിടുള്ളപ്പോള്‍ ഞാന്‍ കാമറ പുറത്തെടുത്തില്ല എന്നതാണ് ശരി

അനില്‍#ബ്ലോഗ് : സന്തോഷം അനില്‍

ജോ : ക്ഷമീ, അറിയാതെ വിട്ടുപോയതാണ്. സ്മരിക്കുന്നു. :) സന്തോഷം

ഷംസ് : പോങ്ങൂനെയല്ലെ ഓടിച്ചിട്ടു പിടിക്കാന്‍ പറ്റൂ ഷാംസേ :)

പിരിക്കുട്ടി : അന്ന് പിരിച്ചെടുത്ത തുകയൊക്കെ അടിച്ചു മാറ്റിയെന്ന്നു കേട്ടു. :)

nandakumar July 30, 2009 at 10:54 AM  

കുട്ടിച്ചാത്തന്‍ : തിരിച്ചൊരേറ് : മാഷ് ഉദ്ദേശിച്ചത് അത്രക്ക് പിടീകിട്ടിയില്ല. തമാശയാണോ അതോ സീരിയസ്സായി പറഞ്ഞതോ? ഞാനൊരു മാന്യനാണെന്ന് എനിക്കു തന്നെ തോന്നീട്ടില്ല :)

എഴുത്തുകാരി : സന്തോഷം ചേച്ചി :)

അരവിന്ദ് : സന്തോഷം അരവിന്ദേ.... അങ്ങിനെ ഒരു അഭിപ്രായത്തിന്. എല്ല്ലാവരും ഒരേ പോലെയെഴുതുമ്പോള്‍ ഒന്നു മാറ്റിപിടിക്കാമെന്നു കരുതി. :)

മുണ്ഡിത ശിരസ്കന്‍ : നന്നായി കമന്റും :)

സ്മിത ആദര്‍ശ് : നന്ദി സ്മിതാ :)

മീരാ അനിരുദ്ധന്‍ : (അനോണിയായി കമന്റിയാലും ഞാനറിയും ട്ടാ) :) അതൊരു ഒന്നൊന്നര കാഴ്ചയായിരുന്നു ജിജാ..സോറി മീരാ.. :)

രസികന്‍ : ശരിക്കും അഴിച്ചു പൊഴിച്ചു ;)

കുക്കു. : നന്ദി കുക്കു....സന്തോഷം :)

കിരണ്‍സ് : കിരണേ,ശരിക്കും തലേ ദിവസമായിരുന്നു വരേണ്ടിയിരുന്നത്. തകര്‍ത്തു ;)

പാണ്ടവാസ് : പുതിയ ബ്ലോഗറെ, ഒന്നും ചെയ്യണ്ട്. എല്ലാ ബ്ലോഗിലും പോയി പോസ്റ്റ് വായിച്ച് ആത്മാര്‍ത്ഥമായ കമന്റിട്ടാല്‍ മാത്രം മതി. :)

രമണിക ; വളരെ സന്തോഷം രമണിക :)

nandakumar July 30, 2009 at 10:54 AM  

വേദ വ്യാസാ : മഹാമുനേ, അതിനു ശേഷം തുറന്നു പറയാന്‍ ഇരുന്നതാണ്‍. തിരക്കിനിടയില്‍ വിട്ടുപോയി.

വെള്ളായണി വിജയന്‍ : സന്തോഷം ചേട്ടാ :)

മുള്ളൂക്കാരന്‍ : :) മൂള്ളൂ.. അന്നത്തെ പോലെ ഇനി ഒരു രാത്രി കൂടി കിട്ടണം. തകര്‍ക്കണം :)

സുധീ : തിരിച്ചും :)

ഡി. പ്രദീപ് കുമാര്‍ :) സന്തോഷം. അന്ന് ഞാനാണ് താങ്കളെ സ്വാഗതം ചെയ്തത്. ഓര്‍മ്മയുണ്ടോ?

സജി : സന്തോഷം സജി, അഭിപ്രായം പറഞ്ഞതില്‍

ഹരീഷ് തൊടുപുഴ : നന്ദി, ഹരീഷ്, ഇനിയും നമുക്കൊന്നു കൂടണം.

കാര്‍ട്ടൂണിസ്റ്റ്. : സജ്ജീവേട്ടാ തീര്‍ച്ചയായും. :)

ബിന്ദു കെ.പി. : വിഷമമായില്ലല്ലോ അല്ലേ, എല്ലാം ഒരു തമാശക്കു വേണ്ടിയാണ്‍. ഒന്നും അറിഞ്ഞോണ്ടല്ല മനപൂര്‍വ്വമല്ലേ ;)

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. സന്തോഷം

രാജീവ്‌ .എ . കുറുപ്പ് July 30, 2009 at 11:02 AM  

നന്ദേട്ടാ, പൊങ്ങു എഴുതിയ ചെറായി കുറിപ്പ് എന്ന സദ്യ ഉണ്ട് കഴിഞ്ഞപ്പോള്‍ ദേ വരുന്നു താങ്കളുടെ വക പാല്‍പായസം. അതും സേവിച്ചു, സന്തോഷമായി,

അല്ല നന്ദേട്ടാ എനിക്കറിയാന്‍ മേലാഞ്ഞിട്ട്‌ ചോദിക്കുവാ "ഈ പോങ്ങുവിന്റെ നാട്ടില്‍ ചെരപ്പുകാര്‍ ആരും ഇല്ലേ, ഇങ്ങേര്‍ക്ക് മുടി ഒക്കെ വെട്ടി ഒന്ന് ചുള്ളന്‍ ആയി മീറ്റിനു വന്നാല്‍ എന്താ"
(ഇത് ഞാന്‍ പോങ്ങുവേട്ടനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു, അനുവാദവും തന്നു )
എന്തായാലും ചിത്രങ്ങള്‍ അടികുറിപ്പ് സഹിതം മനോഹരം, മനസ് കൊണ്ട് എല്ലാവരെയും കാണാന്‍ പറ്റി. അറിയാന്‍ പറ്റി, വളരെട്ടെ സൌഹൃദം, ജയ്‌ ചെറായി മീറ്റ്‌

Junaiths July 30, 2009 at 11:30 AM  

വാഴക്കോടന്‍ : “ജുനൈദേ, വെറും ഒരു ചാണ്‍ നീളമല്ലേയുള്ളൂ ഈ കാമറക്ക്! ഇതിനകത്തു ഈ പോങ്ങുവിനെ കിട്ടുമൊ?”

വാസ്തവമായ സംശയം...
നന്ദേട്ടാ തകര്‍പ്പന്‍ എഴുത്ത്‌...പൊങ്ങു ദാ പറക്കുന്നു...

ബിനോയ്//HariNav July 30, 2009 at 11:31 AM  

Thanks Nandakumar :)

രഞ്ജിത് വിശ്വം I ranji July 30, 2009 at 2:31 PM  

എന്നെ അറിയില്ല എന്നറിയാം ... ചെറായി ബ്ലോഗേഴ്സ്‌ മീറ്റ്‌ ബൂലോകത്തിലൂടെ കണ്ട്‌ കൊതിച്ച ഒരു പ്രവാസി ബ്ലോഗറാണ്. ഈ സൗഹ്രുദം എന്നും നിലനിൽക്കട്ടെ എന്നാശംസിക്കുന്നു. നന്നായി..... വിവരണം.

Faizal Kondotty July 30, 2009 at 2:34 PM  

നല്ല അവതരണം നന്ദേട്ടാ ..അടിക്കുറുപ്പും രസകരം ! രണ്ടു പ്രാവശ്യം വായിച്ചിട്ടും വീണ്ടും വായിക്കാന്‍ തോന്നുന്നു . ഇതാണ് അപ്പൊ നന്ദന്‍ ടച്ച്‌ അല്ലെ .., കൊള്ളാം ,

എന്ന് മീറ്റിനു വരാന്‍ പറ്റാത്ത ഒരു (ഹത)ഭാഗ്യന്‍ ;)

Muralee Mukundan , ബിലാത്തിപട്ടണം July 30, 2009 at 4:21 PM  

ആഗോള ബുലോഗ സംഗമത്തിന്‍റെ രണ്ടുദിവസത്തെ ദ്രിക്സാക്ഷിവിവരണം കലയ്ക്കെന്‍റെ ഗെഡീ .....!

(പിന്നെ മസാല മന്ത്രവാദം ചെയ്തു അഞ്ചുരൂപ അമ്പതാക്കി നന്ദന്‍ഭായിയ്ക്ക് തന്നകാര്യം ;ഞാന്‍ ആരോടും പറയുന്നില്ല കേട്ടോ ...)

ഉഗ്രന്‍ അവതരണത്തിന് ഒരിയ്ക്കല്‍ക്കൂടി അഭിനന്ദനങ്ങളും ഒപ്പം നന്ദിയും .

സൂത്രന്‍..!! July 30, 2009 at 5:45 PM  

മനോഹരമായിരിക്കുന്നു സ്നേഹിതാ പാവം എല്ലാരും ആ പോങ്ങുസിനെ കളിയാകല്ലേ !!

ബോണ്‍സ് July 30, 2009 at 5:57 PM  

വീണ്ടും കൊതിച്ചു!!

Rare Rose July 30, 2009 at 6:00 PM  

മീറ്റ് കണ്മുന്നില്‍ കണ്ട പോലെ..പോട്ടംസും അടിക്കുറിപ്പും കിടിലന്‍ ‍..:)

കൃഷ്‌ണ.തൃഷ്‌ണ July 30, 2009 at 7:18 PM  

രസകരമായ നന്ദന്‍ ടച്ച്.
ചിത്രങ്ങള്‍ കണ്ടും അടിക്കുറിപ്പുകള്‍ വായിച്ചും നന്നേ രസിച്ചു.

nandakumar July 30, 2009 at 7:34 PM  

കുറുപ്പിന്റെ കണക്കുപുസ്തകം : ഞാനും ചോദിച്ചിരുന്നു ഹെന്തു ചെയ്യാന്‍ :)

ജുനൈദ് : വാസ്തവമല്ലേന്നോ, അതില്‍ പോങ്ങുവിന്റെ പടം പതിഞ്ഞോ? :)

ബിനോയ് : നന്ദി ബിനോയ് :)

എഴുത്തിന്റെ ബാലപാഠം : കൊതിച്ചിരിക്കണ്ട സുഹൃത്തേ...നമുക്കൊക്കെ വീണ്ടും കൂടാവുന്നതേയുള്ളു :)

ഫൈസല്‍ കൊണ്ടോട്ടി : നന്ദി സുഹൃത്തേ..ഇനിയും മീറ്റ് വരും, പങ്കെടുക്കാം :)

ബിലാത്തിപട്ടണം : :) തലേദിവസം എത്തേണ്ടതായിരുന്നു ബിലാത്തി. അതായിരുന്നു മീറ്റ് :)

സൂത്രന്‍ : പോങ്ങു, ശരീരം പോലെ വിശാലമായ മനസ്സുള്ള വ്യക്തിയാണ്. അതുകൊണ്ടല്ലേ :)

ബോണ്‍സ് : വീണ്ടും കാണാലോ ;)

റെയര്‍ റോസ് : നന്ദി റോസ്

കൃഷ്ണ തൃഷ്ണ : സന്തോഷം ഈ വഴിയൊക്കെ ഇടക്കിടക്കു വരണേ..:)

Areekkodan | അരീക്കോടന്‍ July 30, 2009 at 10:20 PM  

എവിടെ ഞാന്‍??
നിങ്ങള്‍ പുലികളുടെ മാത്രം ഫോട്ടോയെ എടുക്കുകയുള്ളോ??
കഷ്ടം!!


ഹ..ഹ..ഹാ..
നന്ദേട്ടാ, കലക്കി!

നരിക്കുന്നൻ July 31, 2009 at 6:19 AM  

ചിരിയോട് ചിരി.. കമന്റാൻ കഴിയുന്നില്ല.

ഇവിടെ ഇങ്ങനെ എഴുതി ചിരിപ്പിച്ചിട്ടുണ്ടെങ്കിൽ അവിടെ ചേറായി ലൈവായി കുലുങ്ങീട്ടുണ്ടാവുമല്ലോ.

..:: അച്ചായന്‍ ::.. July 31, 2009 at 3:20 PM  

ചാടി വീണു എന്ന് വായിച്ചപ്പോ ഞാന്‍ തെറ്റുധരിച്ചു നന്ദേട്ടോ ഹിഹിഹി ... തകര്‍പ്പന്‍ വിവരണം സൂപ്പര്‍ പടങ്ങള്‍ ... നമ്മുക്ക് ഇത് എല്ലാം മിസ്സ്‌ ആയി എന്നാലും സാരം ഇല്ല എല്ലാം കണ്ടല്ലോ അപ്പൊ അവിടെ എല്ലാം കൂടെ കുടിച്ചു കുന്തം മറിഞ്ഞു അല്ലേ ദ്രോഹികള്‍ ... നമ്മുടെ കഥാകാരന്‍ എപ്പടി ഹിഹിഹി

വിനുവേട്ടന്‍ July 31, 2009 at 8:19 PM  

നന്നായി നന്ദന്‍... പേരുകളിലൂടെ മാത്രം അറിയുന്ന പല പുലികളെയും ക്യാമറക്കണ്ണിലൂടെ കാണുവാന്‍ കഴിഞ്ഞതില്‍ സന്തോഷം. സജീവിന്റെ തടി ... പാവം ബെഞ്ച്‌... ഹ ഹ ഹ ... ചിരിച്ചുപോയി....

പകല്‍കിനാവന്‍ | daYdreaMer July 31, 2009 at 9:25 PM  

നന്ദാ... മച്ചൂ .. ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയും ഒരു പകലും ചെറായി കടപ്പുറത്ത്.. വന്നില്ലായിരുന്നെങ്കില്‍ അതൊരു തീരാ നഷ്ടമായേനെ..
ഒരൊപ്പ്.. നന്ദി .. ആശംസകള്‍..

nandakumar August 1, 2009 at 5:59 PM  

അരീക്കോടന്‍ : ഈ കമന്റ് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ടല്ലോ??!!! ഈശ്വരാ.. കമന്റും കോപ്പിയടിച്ചോ??!! ആ കായംകുളം കാണണ്ട :)

നരിക്കുന്നന്‍ : വരേണ്ടതായിരുന്നു. പ്രത്യേകിച്ച് തലേദിവസം :)

അച്ചായോ: അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇനി അടുത്ത മീറ്റിനു നോക്കാം :)

വിനുവേട്ടന്‍ :) വായിച്ചതിനും കമന്റിയതിനും നന്ദി

nandakumar August 1, 2009 at 6:01 PM  

പകല്‍ കിനാവന്‍ : എത്തിച്ചേരാന്‍ ലേറ്റായല്ലോ മച്ചൂ. :) ശരിയാണ് ഇനി തിരിച്ചു കിട്ടാത്ത രാത്രിയായിരുന്നു അത്. ഇനിയും അതുപോലൊന്ന് പ്രതീക്ഷിക്കാം, എപ്പോഴെങ്കിലും...

poor-me/പാവം-ഞാന്‍ August 2, 2009 at 3:34 PM  

വായിച്ചു രസിച്ചു എന്നെ പറവാനുള്ളൂ-

__ചെറായി മീറ്റ് ആബ്‌സെന്റീസ് അസോസിയെഷന്‍ ഖജാന്‍ജി

ഉപാസന || Upasana August 2, 2009 at 9:51 PM  

Nandan Bhai

This is the finest post that i have read about Cherayi Blog Meet (I read only 3-4 posts).

Description style, Photos and their underlined comments were awesome as usual.

Cheers
:-)
Upasana

ഷിജു August 3, 2009 at 2:36 PM  

നന്ദേട്ടാ പോസ്റ്റ് നേരത്തേ വായിച്ചെങ്കിലും ഇപ്പോഴ കമന്റിടാന്‍ സമയം കിട്ടിയത്. എല്ലാവരേയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
ഈ പോസ്റ്റ് വളരെ ഹൃദ്യമാക്കിയ നന്ദേട്ടന് അഭിനന്ദനങ്ങള്‍.....

Lathika subhash August 4, 2009 at 11:47 PM  

നന്ദാ, ഈ വേറിട്ട സചിത്രക്കുറിപ്പ് ഇപ്പൊഴാ വായിച്ചത്. നന്ദി.

.. August 5, 2009 at 4:35 PM  

വിവരണം നര്‍മപ്രധാനം. സചിത്രമായതു കൊണ്ട് കൂടൂതല്‍ ഹ്ര്യദ്യം....എങ്കിലും ജൂലായ് 26 ലെ സമാഗമത്തെപ്പറ്റി “വാക്കുകളില്ലെങ്കിലും” അറീയാവുന്ന കുറച്ചു വാക്കുകളീല്‍ എഴുതിയെങ്കില്‍ കുറച്ചു കൂടി സുന്ദരമായെനെ.ഇതെന്റെ ചെറിയ വായനക്കു തോന്നിയതാണ്.

nandakumar August 6, 2009 at 10:13 PM  

poor-me പാവം ഞാനെ..
വായിച്ചു രസിച്ചതിനു നന്ദി

nandakumar August 6, 2009 at 10:14 PM  

ഉപാസന

വളരെ നന്ദി, ഇതിനേക്കാള്‍ രസകരമായ പോസ്റ്റുകളും ഉണ്ട്. കാണാത്തതാകും.
വായിച്ചതിനും കമന്റിയതിനും നന്ദി

nandakumar August 6, 2009 at 10:17 PM  

ഷിജു
നേരം വൈകിയെങ്കിലും അഭിപ്രായം പറഞ്ഞുവല്ലോ നന്ദി. നന്ദി :)

nandakumar August 6, 2009 at 10:20 PM  

ലതിചേച്ചി.
കണ്ടില്ലല്ലോ എന്നു വിചാരിച്ചതായിരുന്നു. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

പ്രിയ ........
അഭിപ്രായത്തിനു നന്ദി
(എന്നാണ് തനിക്കൊരു പേരിടുന്നത്? ) :)

ചെലക്കാണ്ട് പോടാ August 8, 2009 at 10:31 PM  

“നന്ദേഴാ....ഞാനെഴ്ത്തി.. ഞാനിവിഴെ..എഴണാകുഴത്തുണ്ട്”

പോങ്ങേട്ടന് ഇതിലും കിടിലം ഇണ്ട്രോടക്ഷന്‍ കിട്ടില്ല..... :)

“ഇതെന്താ മനോജ് ഭായി ഈ ചാക്കില്‍? നാളത്തെ പരിപാടിക്കുള്ള സ്പെഷ്യല്‍??”

“ചാക്കോ? ഇതോ?” മനോജ് വാ പൊളിച്ചു എന്നിട്ട് ചാക്കിന്റെ തലഭാ‍ഗം പിടിച്ച് ഉയര്‍ത്തി പിന്നിലേക്ക് കുറച്ച് വലിച്ചിട്ടു, പുറകിലിരുന്ന ഞാന്‍ മുന്നിലേക്ക് എത്തിനോക്കി

“ഈശ്വരാ...........പോങ്ങുമ്മൂടന്‍..”

ചെലക്കാണ്ട് പോടാ August 8, 2009 at 10:38 PM  

നന്ദേട്ടാ...ഫോട്ടോസും അടിക്കുറിപ്പുകളും കസറി....

Anil cheleri kumaran August 15, 2009 at 10:18 PM  

ഇത്രയും വ്യത്യസ്ഥമായ പടങ്ങളും അടിക്കുറിപ്പുകളൂം വേറെയൊരു പോസ്റ്റിലും കണ്ടില്ല.. കലക്കി.

ദീപു August 18, 2009 at 10:42 AM  

വിവരണം മനോഹരമായിരിക്കുന്നൂ.... :)

Sureshkumar Punjhayil August 20, 2009 at 3:06 PM  

Athi manoharamaya vivaranam.. koodeyundayirunnapole...!

Ashamsakal..!!!

തൃശൂര്‍കാരന്‍ ..... August 21, 2009 at 6:31 PM  

കലക്കീട്ടുണ്ട്...ഒറ്റയിരുപ്പിന് വായിച്ചു തീര്ത്തു..ചിത്രങ്ങളും അടിക്കുറിപ്പുകളും ഗംഭീരം...
ഹൃദയപൂര്‍വ്വം

തൃശൂര്‍കാരന്‍ ..... August 24, 2009 at 3:16 PM  

മീറ്റില്‍ പങ്കെടുത്ത എല്ലാവര്ക്കും, പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇനിയും ഇതുപോലെ , ഇതിലും വിപുലമായി അടുത്ത വര്‍ഷങ്ങളിലും മീറ്റുകള്‍ സംഘടിപ്പിക്കാനും , സംഘടിക്കാനും അവസരങ്ങള്‍ ഉണ്ടാകട്ടെ ....

naakila August 30, 2009 at 7:34 PM  

മനോഹരം
അഭിനന്ദനങ്ങള്‍

VEERU September 1, 2009 at 9:05 AM  

ഹോ നന്ദേട്ടാ...
സൂതരും മാഗധരും പാടിപ്പുകഴ്ത്തിയ ചെറായി മീറ്റിനു വരണമെന്നു ഒരു പാടു മോഹിച്ചതാണു..പല കാരണങ്ങളാലും ഒത്തില്ല...എന്നാലും ഈ പോസ്റ്റ് വായിച്ചപ്പോൾ ആ വെഷമം തീർന്നു...നിങ്ങളുടെയൊക്കെ കൂടെ അവിടെ ഉണ്ടായിരുന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു ട്ടാ..
കാണാത്ത കറ കളഞ്ഞ സ്നേഹം വരികളിലും ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്നുണ്ട്..
ഓണാശംസകളോടൊപ്പം
നന്ദുഭായിക്ക് നന്ദിയോടെ
ഒരയല്വക്കക്കാരൻ(കൊടുങ്ങല്ലൂരിനടുത്താണേയ് വീട്)

Gini September 21, 2009 at 3:46 AM  

nalla stylan vivaranam ..

ജൂലിയ October 2, 2009 at 4:31 PM  

അടിപൊളിയായിട്ടുണ്ട്.

മാണിക്യം October 3, 2009 at 7:05 AM  

ചെറായിലെ കടപ്പുറത്ത് എത്താനായില്ല
എന്നാലും മനസ്സുകൊണ്ട് അവിടെ ചുറ്റിക്കറങ്ങുക
ഇടയ്ക്കിടക്ക് ചിത്രങ്ങളും പോസ്റ്റുകളും നോക്കുക ..
അതു നല്ല ഒരു അനുഭവമായി മാറുന്നു..
ഈ പോസ്റ്റ് പലവട്ടം വായിച്ചു
ചിത്രത്തിന്റെ അടിക്കുറിപ്പുകള്‍
ചിത്രങ്ങളെ കൂടുതല്‍ മികവുള്ളതാക്കി.

ഒരു വലിയ ആഗ്രഹം ബാക്കി ആയി
ഒരു ബ്ലോഗ് മീറ്റില്‍ എങ്കിലും ഒന്നു പങ്കെടുക്കണം പ്രീയപ്പെട്ട ബ്ലോഗേഴ്സിനെ നേരില്‍ കാണണം ...
കാണണം!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ October 4, 2009 at 5:40 PM  

കൊതിച്ചു പോയി ഇതുപോലോന്നില്‍ പങ്കെടുക്കാന്‍

nandakumar October 31, 2009 at 4:36 PM  

ചെലക്കാണ്ട് പോടാ :
നന്ദി വായനക്ക്. നന്ദി പറയാന്‍ ഇപ്പഴേ സമയം കിട്ടിയുള്ളൂ

കുമാരേട്ടാ : നന്ദിയുണ്ട്. നമുക്കൊക്കെ ഒന്നു കൂടണമല്ലോ

ദീപു : നന്ദി

nandakumar October 31, 2009 at 4:37 PM  

Sureshkumar Punjhayil
സന്തോഷം. നന്ദി

Sujith Panikar
പണിക്കരേ... നന്ദി. ഒരായിരം

തൃശൂര്‍കാരന്‍.
ഈ വരവിനു നന്ദി,. സന്തോഷം

nandakumar October 31, 2009 at 4:39 PM  

പി എ അനിഷ്, എളനാട്
പെരുത്തിഷ്ടം അഭിപ്രായത്തിനു. നന്ദി

ഗിനി : :) നന്ദി, സന്തോഷം

ജൂലിയ : :) നന്ദി. ഒരു പാട് സന്തോഷം

nandakumar October 31, 2009 at 4:40 PM  

VEERU..വീരാ,..:0 നന്ദി. സന്തോഷം

മാണിക്യം
ഇനിയും പങ്കെടുക്കാലോ.. നമുക്കൊക്കെ കാണാലോ... ദിവസവും സമയവുമൊക്കെ ഇങ്ങിനെ കിടക്കല്ലേ..:)

ശാരദനിലാവ്‌ : ഇനിയും കൊതിക്കണ്ട.. അടുത്തതിനു പങ്കെടുക്കാലോ :) നന്ദി

... November 13, 2009 at 3:54 PM  

enthe ezhuthunnilla ..?

nandakumar November 18, 2009 at 8:35 PM  

... said...

enthe ezhuthunnilla ..?


ചക്കരേ.. എന്റെ ‘കുത്തുകളേ..’ എഴുതാന്‍ ചേട്ടനു സമയം കിട്ടട്ടെ... :)

Anonymous November 19, 2009 at 3:51 PM  

thalakkettu gambheeram.oru pusthakam thurakkunna pratheethi.blog name koode ulppeduthamayirunnu.
pakshe, ethoru kallatharamalle..?ezhuthanulla madikku blog il oru puthuma srishtikkunnathu....

സുമേഷ് | Sumesh Menon November 26, 2009 at 3:42 PM  

വളരെ വൈകി മാത്രം എത്തിയ ഒരു ആസ്വാദകന്‍.

താങ്കള്‍ പറഞ്ഞത് പോലെ ഭാഷയുടെ കാണാച്ചരടില്‍ കോര്‍ത്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ ഒരു കൂട്ടായ്മ്മ തന്നെ ആയിരുന്നു അത്..

ഓ.ടോ: എന്തെ ഇപ്പോള്‍ എഴുതാത്തത്??

സുമേഷ്...

Manoraj November 28, 2009 at 4:40 PM  

oru cherayikaran ayirunnittum engineyoru mahasambhavathil panketukkan kazhiyathathine sankatam rekhapetuthatte...

nandakumar December 17, 2009 at 8:53 PM  

അനോണിമസ് നന്ദി. സന്തോഷം

സുമേഷ്. വൈകിയിട്ടില്ല. ഇനിയും വരിക

മനോരാജ്. സാരമില്ല ഇനിയും കൂടാം

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Unknown December 17, 2009 at 10:26 PM  

നന്ദേട്ടാ,നല്ല വിവരണം.
വരണം എന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇത് വായിച്ചപ്പോള്‍ അവിടെ വന്ന അത്ര ആയിലെങ്കിലും helicopter ഇലൂടെ അതുവഴി ഒന്ന് കറങ്ങിയ പോലെ തോന്നി.

Muralee Mukundan , ബിലാത്തിപട്ടണം July 26, 2010 at 8:40 PM  

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !

റിയാസ് (മിഴിനീര്‍ത്തുള്ളി) October 16, 2010 at 7:07 PM  

കൊള്ളാം...നല്ല അവതരണം...