Monday, August 4, 2008

ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ്

.


"ചേട്ടാ ഇവിടെ ആളില്ലല്ലോ ല്ലേ? ഒന്നഡ്ജസ്റ്റ് ചെയ്തിരിക്കാമോ"

"എന്തരണ്ണാ, ഇവിടെ ആളിരിക്കണത് കണ്ടില്ലേ, ലോ ദവിടെങ്ങാനും പോയി നോക്കണ്ണാ"

"ചേട്ടോ ഒന്നഡ്ജസ്റ്റ് ചെയ്യാമോ? ഒരാള്‍ക്ക് കൂടി ഇരിക്കലോ ല്ലേ?"

"പറ്റത്തില്ല ചേട്ടാ, ഇപ്പത്തന്നെ ഫുള്ളാ, ഇനിയെന്നാ അഡ്ജസ്റ്റ്മെന്റ് ചെയ്യാനാ?"

"അയ്യോ!! ഇതെന്താണ് ഏട്ടോ!!" പെട്ടെന്നൊരു അലര്‍ച്ച "എവ്ടെ നോക്ക്യാണ് ങ്ങ് ള് നടക്കണത്?"

എന്റെ ഷൂസ് ഒരുത്തന്റെ കാലില്‍ അമര്‍ന്നപ്പോള്‍ അവന്‍ അമറിയതാണ്.

"സോറി ചേട്ടാ, ഞാന്‍ കണ്ടില്ല"

" ഇദ്ന്താണ്ടോ കര്‍മ്മം!! ഇവിടെ സീറ്റൊന്നും ഇല്ല്യാന്ന്, നിങ്ങള് വേറോടത്ത് നോക്കിട്ടോളീന്‍"

"ചേട്ടാ ഈ ബര്‍ത്തില് ആളില്ലാല്ലേ, ഞാനിരിക്കിണുണ്ടേ..?

"എന്തുവാ ചേട്ടാ? ഇവിടെ തോനെ ആളിരിക്കണത് കണ്ടില്ല്യോ? അങ്ങത്തെങ്ങാനും പോയി നോക്ക് "

'ശ്ശെടാ, ഇതെന്താ, കേരള സംസ്ഥാനം മുഴുവന്‍ ഈ ട്രെയിനകത്താണല്ലോ!! ഇതിനകത്തു ഒരു സീറ്റ് ഒപ്പിക്കാനെന്താപ്പാ ചെയ്യാ??!!'

"ചേട്ടാ, അവിടെ ബര്‍ത്തില് ആളില്ലല്ലോ? ഞാനിരുന്നോട്ടെ?"

"ഇല്ല, ഇവിടെ ആളുണ്ട്. ബാഗ് വച്ചിട്ട് പോയിരിക്കുവാ."

"എന്നാലും ഒന്നു അഡ്ജസ്റ്റ് ചെയ്തൂടെ ചേട്ടാ??"

"പറ്റത്തില്ല ചേട്ടാ, ഇനി ഇവിടെ ഇരിക്കാനൊന്നും പറ്റത്തില്ല. ചേട്ടന്‍ വേറെ സീറ്റ് നോക്ക് "

"ചേട്ടാ ഇവിടെ ഒന്ന് അഡ്ജസ്റ്റ് ചെയ്തിരിക്കാവോ?"

"പറ്റില്ല്യാട്ടാ ഗഡ്യേ, ഇവ് ടെ ഒരാളുണ്ട് ട്ടാ . ബാഗിരിക്കണ് കണ്ടില്ല്യേ."

ശെടാ! എവിടയാ ഒന്നിരിക്കുന്നേ എന്നാലോചിച്ച് കമ്പാര്‍ട്ടുമെന്റ് മൊത്തം കറങ്ങി. ഒക്കെ ഫുള്ളാ. 'ദൈവമേ ബാംഗ്ലൂരിലെ മൊത്തം ആളുകളു ഇന്നു തന്നെയാണോ കേരളത്തിലേക്ക് പോകുന്നേ? സൂക്ഷിച്ചു നോക്കിയപ്പോ നാലുപേരിരിക്കുന്ന ബഞ്ചില്‍ ഒരിത്തിരി സ്ഥലം.

"ചേട്ടാ! ഒന്നഡ്ജ്സ്റ്റ് ചെയ്തേ, ഒന്നിരുന്നോട്ടേ."

എന്താവോ ഭാഗ്യം. ആ മസിലുചേട്ടന്‍ അഡജസ്റ്റ് ചെയ്തു. ഇത്തിരി കിട്ടിയ സ്ഥലത്ത് ഞാന്‍ അരച്ചന്തി വച്ചിരുന്നു. 'ദൈവമേ ബാംഗ്ലൂര്‍ന്ന് കന്യാകുമാരിക്കാ ടിക്കറ്റ് എടുത്തിരിക്കുന്നത്. കന്യാകുമാരിയില് ഇനി എപ്പോഴാണാവോ എത്തുക? അവിടെ വരെ അര ചന്തി പുറത്തിട്ടിരിക്കേണ്ടി വരുമോ ആവോ?'

'എക്സൂസ്മീ, ഇവിടെ ആളുണ്ടോ?"

ഒരു കുയില്‍ നാദം. ഒരു മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും ഇട്ട മല്ലു കൊച്ച്. പുറത്തു ബാഗൊക്കെ തൂക്കിയിട്ട്. ഒഴിഞ്ഞിരിക്കുന്ന ബര്‍ത്തിലെ ചേട്ടനോടാണ് ചോദ്യം.

"ഏയ്! അധികം ആളില്ല. വേണേല്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാം." ബര്‍ത്തിലേ ചേട്ടന്‍ പെട്ടെന്ന് വിനീത്കുമാറായി. കേട്ട പാതി, പെണ്‍കൊച്ച് ബര്‍ത്തില്‍ പിടിച്ചു കയറി.

'ശ്ശെടാ നീ ആളു കൊള്ളാമല്ലോ ചേട്ടാ! ഞാന്‍ ചോദിച്ചപ്പോ അവിടെ സീറ്റുണ്ടായിരുന്നില്ല. രണ്ടു മിനിറ്റിനികം സീറ്റു വന്നോ?? ഭയങ്കരാ..' ഞാന്‍ മനസ്സിലവനെ പ്രാകി.

പെങ്കൊച്ചു വന്നപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെയായി അവന്റെ മുഖം. കൊച്ചാണെങ്കില്‍ കീഴറ്റം ലൂസായ ഒരു പാന്റും അതാണെങ്കില്‍ മുട്ടു വരെ തെരുത്തു കയറ്റി വച്ചിരിക്കുന്നു. റെയില്‍ വേ ഗാര്‍ഡ് കൊടിവീശും പോലെ അതിങ്ങനെ ആടിക്കൊണ്ടിരുന്നു.

സമയം ഒമ്പതു മണിയേ ആയിട്ടുള്ളൂ. അതിനു മുന്‍പേ കമ്പാര്‍ട്ടുമെന്റ് ഫുള്ളായി. വണ്ടി ഏതാണ്ട് വാഗണ്‍ ട്രാജഡിയുടെ പരുവമായി.'ഇനിയുള്ള സ്റ്റേഷനില്‍ നിന്നുള്ള ആളുകളൊക്കെ എവിടെയാണാവോ കയറുക?! ഗാപ്പി ഗാപ്പ്യേ' 'ച്യായ് ച്യായ് 'വിളി അന്തരീക്ഷത്തില്‍.

എങ്ങിനെയെങ്കിലും നേരമൊന്നു വെളുപ്പിച്ചുകിട്ടണമല്ലോ എന്റെ തൃപ്രയാറപ്പാ!! കയ്യിലിരിക്കുന്ന ബാഗ് സൈഡില്‍ തൂക്കിയിട്ടേക്കാം എന്നു കരുതി കൈ പൊക്കി നോക്കിയതും....എന്റെ ദൈവമേ! ആ പെങ്കൊച്ച് അപ്പുറത്തെ ബര്‍ത്തിലിരുന്ന് എന്റെ തലക്കു മുകളിലെ ബര്‍ത്തിലേക്ക് കാലും നീട്ടിയിരിക്കുന്നു. നോക്കിയപ്പോള്‍ എന്താ കഥ!? കൊച്ചിന്റെ ബാംഗ്ലൂരു മുതല്‍ കന്യാകുമാരി വരെ കാണാം.

"പെങ്ങളേ ഈ കാലൊന്നു മടക്കി വച്ചിരുന്നെങ്കില്‍......"

കൊച്ചു നേരെ ചമ്രം പടിഞ്ഞിരുന്നു. ഇരുന്നപ്പോള്‍ തൊട്ടടുത്തിരുന്ന ചെറുക്കന്റെ ദേഹം പെണ്‍കുട്ടിയുടെ ദേഹത്തു മുട്ടിയുരുമ്മി.

"എക്സ്ക്യൂസ് മീ.......പ്ലീസ്." പെണ്‍കുട്ടി ഇത്തിരി നീരസത്തോടെ അവനോട്.

"സോറി" ചമ്മിയ ചിരി ചിരിച്ച് അവന്‍ അല്പം അനങ്ങിയിരുന്നു. അവര്‍ക്കിടയില്‍ ഒരു രണ്ടിഞ്ചു അകലത്തില്‍ ഒരു അലിഖിത നിയന്ത്രണ രേഖ കാണാറായി.

അരച്ചന്തിയില്‍ അഡ്ജസ്റ്റ് ചെയ്തു ഞാനിരുന്നു. രണ്ട് കാലിന്മേലാണ് എന്റെ ബാലന്‍സ് മുഴുവന്‍. തൊട്ടുമുന്നിലെ സീറ്റില്‍ പ്രായമായ ഒരു അമ്മച്ചിയും കൂടെ അവരുടെ മകളോ മരുമകളൊ ആയ ഒരു ചേച്ചിയും. ശരിക്കിരുന്ന് പോകാന്‍ പറ്റാത്തതില്‍ അമ്മച്ചിക്ക് തെല്ലു വിഷമമുള്ളതു പോലെ. അതിന്റെ ക്ഷീണം തീര്‍ക്കാനെന്നോണം മകളോട് എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്. മുറുമുറുക്കല്‍ ഇടക്കിടക്ക് ഉച്ചത്തിലാവുമ്പോള്‍ മകളായ സ്ത്രീ ചമ്മല്‍ കൊണ്ടോ എന്തോ ചുറ്റും നോക്കുന്നു. തൊട്ടടുത്തിരുന്നവര്‍ അമ്മച്ചിയുടെ വര്‍ത്താനം കേള്‍ക്കാന്‍ ഉത്സാഹപ്പെട്ടിരിക്കുകയാണ്,

"അമ്മച്ചിക്ക് കഴിക്കാനെന്തെലും വാങ്ങട്ടേ?" എടുത്തടിച്ചപോലെ, പെട്ടെന്ന് ആ സ്ത്രീ അമ്മച്ചിയോട് ഒരു ചോദ്യം.

മരുമകളു തന്നെ. ഉറപ്പിച്ചു. അമ്മച്ചിയുടെ വായടപ്പിച്ചു വെക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് ആ മരുമോളു കരുതിയിരിക്കം. അപ്പോള്‍ തന്നെ ഒരു പാക്കറ്റ് പൊറോട്ടയും മുട്ടക്കറിയും വാങ്ങി അമ്മച്ചിക്കു കൊടുത്തു. അമ്മച്ചി പാക്കറ്റ് അഴിക്കുയായിരുന്നില്ല, കീറിപ്പൊളിക്കുകയായിരുന്നു. പൊറോട്ട കീറി കഷണങ്ങളാക്കി അമ്മച്ചി അണ്ണാക്കിലേക്കെറിയാന്‍ തുടങ്ങി.

ഞാനൊരുവിധം ബാലന്‍സ് ചെയ്തിരുന്ന് കമ്പാര്‍ട്ടുമെന്റിനകം വീക്ഷിക്കാന്‍ തുടങ്ങി. ഉറങ്ങാന്‍ പറ്റിയില്ലെങ്കില്‍ കണ്ണിനു കുളിര്‍മ്മയേകുന്ന വല്ല കളറുകളുമുണ്ടോ എന്ന്? ഏയ്.! എവ്ടെ! അന്നത്തെ ദിവസം എന്റെയായിരുന്നില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ ഇമ്മാതിരി ചതി എന്നൊടു കാണിക്കുമായിരുന്നോ? കമ്പാര്‍ട്ടുമെന്റ് ഏതാണ്ട് കമ്പ്ലീട്ട് സി.സി അടഞ്ഞു തീരാറായ ഇനങ്ങളാണ്. പറ്റിയതു പറ്റി എന്നും ചിന്തിച്ചിരിക്കുമ്പോള്‍.....

"ങ് ഹ്...ങ്ഹ്... ഹ്യാ.."

ദൈവമേ, ഇതെന്തോന്നു ശബ്ദം?? നോക്കിയപ്പോള്‍ അമ്മച്ചി പോറോട്ട തോണ്ടയില്‍ തടഞ്ഞ് എക്കിളിടുന്നു. പണ്ടാറമടങ്ങാന്‍! അതെങ്ങാനും തട്ടിപ്പോകുമോ? തട്ടിപ്പോയാല്‍ ട്രെയിന്‍ കാന്‍സലാക്കുമോ? എങ്കില്‍ എനിക്ക് നാളെ കന്യാകുമാരിയിലെത്താന്‍ പറ്റുമോ? ഞാനങ്ങിനെ സെല്‍ഫിഷായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന ഒരു പയ്യന്‍ അമ്മച്ചിക്ക് മിനറല്‍ വാട്ടര്‍ ബോട്ടില്‍ കൊടുത്തു. അടപ്പ് തുറന്ന് ഒരു കവിള്‍ വെള്ളം കുടിച്ചതും അമ്മച്ചി കുപ്പിയിലോട്ടു നോക്കി, എന്നിട്ടു ചെറുക്കനോടൊരു ചോദ്യം .

"ഖൊ ഖൊ ഖോളയില്ലെ മ്വാനേ?"

'അയ്യോ, ഈ അമ്മച്ചിക്കിതെന്തിന്റെ കേടാ? അന്ത്യകൂദാശക്കു അച്ചനു അഡ്വാന്‍സും കൊടുത്തിരിക്കുന്ന അമ്മച്ചിക്ക് ഇനി ഗൊ ഗൊ ഗോളയില്ലാഞ്ഞിട്ടാ! ഉള്ള വെള്ളം തൊള്ളേലൊഴിച്ച് ശ്വാസം വിടാന്‍ നോക്ക് അമ്മച്ചീ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്റെ പ്രാക്ക് കൊണ്ടാണോ എന്തോ ട്രെയിന്‍ ബാംഗ്ലൂരു വിട്ടു. ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും ആളുകള്‍ കൂടികൂടി വന്നു. 'പണ്ടാറടങ്ങാന്‍' എന്നു ഇടക്കിടെ മനസ്സില്‍ പറഞ്ഞ് ഞാന്‍ സഹിച്ചിരുന്നു.

ഒരു പ്രധാനപ്പെട്ട ആവശ്യത്തിനും തീരുമാനത്തിനുമായാണ് ഞാനന്ന് രാത്രി ബാംഗ്ലൂരു നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ടിക്കറ്റു ബുക്കു ചെയ്യാനും സാധിച്ചിരുന്നില്ല, മാത്രമല്ല, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നിന്ന് എന്റെ ചേട്ടനും പിറ്റേ ദിവസം യാത്രയില്‍ പങ്കുചേരും. ചേട്ടനാണെന്റെ ഏറ്റവും അടുത്ത ഫ്രണ്ട്. എന്റെ നല്ല കമ്പനി. പക്ഷെ, ആള്‍ക്കാണെങ്കില്‍ ട്രെയിന്‍ യാത്ര വലിയ പരിചയമില്ല.ടിക്കറ്റു ബുക്കുചെയ്തു വരാനോ ലോക്കലില്‍ വരാനോ ചേട്ടനോടു പറഞ്ഞാല്‍ പുള്ളിക്ക് ഒറ്റ മറുപടിയേ ഉണ്ടാവുള്ളൂ....' എന്നാലേ, നീയങ്ക്ട് ഒറ്റക്ക് പോയാ മതി, എനിക്ക് വല്ല മേക്കുത്തിക്കഴപ്പല്ലേ!' എന്ന്.

അന്നാണെങ്കില്‍ കന്യാകുമാരി എക്സ്പ്രസില്‍ ഒടുക്കത്തെ തിരക്ക്. കൂടുന്നതല്ലാതെ തിരക്ക് ഒട്ടും കുറയുന്നില്ല. എനിക്കാണെങ്കില്‍ ഉറങ്ങാനും വയ്യ ഉറങ്ങാതിരിക്കാനും പറ്റില്ല എന്ന സ്ഥിതിയായി.

'ഹോ! എന്റെ കാര്യം പോക്കാ ' ഞാന്‍ നെടുവീര്‍പ്പിട്ടു. 'ട്രെയിന്‍ യാത്രക്കിടെ ഉറക്കം കിട്ടാതെ മരിച്ച യുവാവിന്റെ ജഡം കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍'... എന്ന് പിറ്റേ ദിവസത്തെ പത്രത്തിലുണ്ടാവുമോ ആവോ!? എന്തായാലും കാര്യങ്ങളൊക്കെ ദൈവത്തിനു വിട്ടുകൊടുത്ത് ഞാനവിടെത്തന്നെയിരുന്നു (ഇടക്കിടെയുള്ള തിരക്കില്‍ ചന്തിയുടെ ബാക്കി ഭാഗം സീറ്റിലേക്ക് തിരുകികയറ്റാനൊക്കെ നോക്കി. എവ്ടെ? അടുത്തിരിക്കുന്നത് സല്‍മാന്‍ ഖാന്റെ മരുമോനാണെന്നു തോന്നുന്നു!)

കിടക്കാന്‍ പറ്റിയില്ലെങ്കിലും മര്യാദക്കൊന്ന് ഇരിക്കാന്‍ പറ്റിയില്ലെങ്കിലും ഉറക്കം വന്നാല്‍ ഉറങ്ങിയതു തന്നെ.. ഞാനും എപ്പോഴോ ഉറങ്ങിയിട്ടുണ്ടാവണം. രാത്രി ഒരു പാടു കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തിരുപ്പൂരോ സേലം സ്റ്റേഷനോ, അറിയില്ല, പെട്ടെന്ന് കണ്ണുതുറന്നു. ചുമ്മാ മുകളിലേക്ക് നോക്കിയപ്പോള്‍....നിയന്ത്രണ രേഖ വച്ചു അകലം പാലിച്ചിരുന്ന ചെറുക്കന്റെ തോളില്‍ ആ പെങ്കൊച്ച് തല ചായ്ചു കിടക്കുന്നു. അവന്റെ കൈ അവളുടെ തുടയില്‍ വിശ്രമിക്കുന്നു. രണ്ടാളും നല്ല ഉറക്കം. കൊള്ളാം! വെറുതെയല്ല ഈ പാക്കിസ്ഥാനൊക്കെ നിയന്ത്രണ രേഖയൊക്കെ ഭേദിക്കുന്നത് !!.ചിലപ്പോ നുഴഞ്ഞുകയറ്റക്കാരെയും വിടും. എത്ര നാളെന്നു വെച്ചിട്ടാ ഈ പാക്കിസ്ഥാനൊക്കെ ക്ഷമിക്കുന്നത് !

കോയമ്പത്തൂരെത്തിയപ്പോഴാണ് മര്യാദക്കൊന്നിരിക്കാന്‍ പറ്റിയത്.അപ്പോഴേക്കും നേരം വെളുത്തിരുന്നു. പലപ്രാവശ്യം ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് ഈ വാഗണ്‍ ട്രാജഡിയില്‍ പോയിട്ടുള്ളതു കൊണ്ട് തിരക്കും ഉറക്കമൊഴിക്കലും അത്ര പ്രശ്നമായി തോന്നിയില്ല. തൃശ്ശൂരെത്താന്‍ ഇനീം സമയമുണ്ട്. ഒന്നുറങ്ങിക്കളയാം എന്നു കരുതി. വിശാലമായിട്ടൊന്നു(വിശാലമനസ്കനല്ല) ഉറങ്ങി. തൃശൂരെത്തിയപ്പോള്‍ കൃത്യം എഴുന്നേറ്റു. തിരക്ക് ചെറുതായി കുറഞ്ഞിരിക്കുന്നു. എന്നാലും പറയത്തക്ക മാറ്റമൊന്നുമില്ല. ബാഗ്, സീറ്റില്‍ വെച്ച് വാതിക്കല്‍ പോയി നിന്നു. ഒല്ലൂരും പുതുക്കാ‍ടും കഴിഞ്ഞാല്‍ ഇരിങ്ങാലക്കുടയായി. അവിടുന്ന് ചേട്ടന്‍ കയറും.എനിക്കാണെങ്കില്‍ ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റ് ഏതു നമ്പറാണെന്നറിയില്ല, മുന്നിലാണോ പിന്നിലാണോ എന്നും നോക്കിയില്ല. എന്തായാലും വാതില്‍ക്കല്‍ വന്ന് നിന്ന് കൈ കാണിക്കാം.

വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനില്‍ എത്തി.

'ദാ നിക്ക്ണ് ചേട്ടന്‍'

ദിങ്ങോട്ട് കേറീക്കോ ന്ന് പറഞ്ഞ് ചേട്ടനെ പിടിച്ചു കയറ്റി, ഒപ്പമിരുത്തി. വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനും വിട്ടു. രാവിലെ ഓഫീസ് സമയമായതോണ്ട് നല്ല തിരക്കായിത്തുടങ്ങി. ചാലക്കുടിയും ആലുവയും അങ്കമാലിയും കഴിഞ്ഞ് ട്രെയിന്‍ എറണാകുളത്തെത്തിയപ്പോഴേക്കും ഒരു പൂരത്തിനുള്ള തിരക്കായി. അവിടെ കുറച്ചു നേരം വിശ്രമമുണ്ട്.

'കാപ്പി കുടിക്കണോടാ?' ചേട്ടന്റെ ചോദ്യം.

"പിന്നെ വേണ്ടെ? കാപ്പി മാത്രാക്കണ്ടാ ഒരു വടേം വേടിച്ചോ" ഞാന്‍

ഞാനാണെങ്കില്‍ ഇന്നലെ രാത്രി 9 മണിക്ക് കയറിയതാ. നേരം വെളുത്ത് ഇത്ര നേരമായിട്ടും (വി.കെ.എന്‍. പറഞ്ഞപോലെ) ദന്തപ്രക്ഷാളനമോ, ചെറിയ ശങ്ക മുതല്‍ വലിയ ശങ്ക വരെയുള്ള കാളീകൂളികളൊന്നും നടത്തിയിട്ടില്ല.

'ഓ! ഇനിപ്പോ അതില്ലാത്തതിന്റെ കേടാ.. "ചേട്ടോ ഒരു വടകൂടിയെടുത്തോ? " ഞാന്‍ പെട്ടെന്ന്.

"അതെന്തിനാഡാ?" ചേട്ടന്‍

"ഒരെണ്ണം പല്ല് തേക്കാനും ഒരെണ്ണം കഴിക്കാനും" ഞാന്‍.

ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ഉച്ച 12 മണി.

"ഇനി ഇതിപ്പോ കന്യാകുമാ‍രീല് എപ്പ എത്താനണ്ടാ?" ചേട്ടന്‍ ചോദിച്ചു.

"ഒരു നാലു മണി ആവേരിക്കും" ഞാന്‍

ട്രെയിന്‍ ചെങ്ങന്നൂരും, കായംകുളവും, കരുനാഗപ്പിള്ളിയും കൊല്ലവും കഴിഞ്ഞ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തിയപ്പോള്‍ 3 മണി കഴിഞ്ഞു.

"ഓ ഇനീപ്പോ അധികം സ്റ്റേഷനുണ്ടായിരിക്കില്ലാന്നാ തോന്നണേ.. കന്യാകുമാരീല് അഞ്ച് മണി ആവുമ്പഴക്കും എത്തും. അഞ്ചു മണി ആവണംന്നില്ല്യ " എനിക്കുറപ്പ്.

ഇതിനിടയില്‍ ചെറിയ ചെറിയ മയക്കങ്ങള്‍, കാപ്പി, പഴമ്പൊരി, വട, ടോയ് ലറ്റില്‍ പോകല്‍ എല്ലാം മുറക്ക് നടക്കുന്നുണ്ട്.

ട്രെയിന്‍ തിരുവനന്തപുരം വിട്ടതും യാത്രക്കാരുടെ വേഷവിധാനങ്ങള്‍ പെരുമാറ്റങ്ങള്‍, സംസാരങ്ങള്‍ ഒക്കെ മാറിത്തുടങ്ങി. തമിഴ് കലര്‍ന്ന സംസാരം, തമിഴരുടെ വേഷങ്ങള്‍. കളിയിക്കവിളയും പാറശ്ശാലയും കഴിഞ്ഞ് ട്രെയില്‍ നാഗര്‍കോവിലേക്ക് പ്രവേശിച്ചു. ഇരുവശങ്ങളിലും അതു വരെ കാണാതിരുന്ന ഒരു പ്രകൃതി ഭംഗി അപ്പോള്‍ കണ്ടു. പച്ചച്ച പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍, വാഴ തോപ്പുകള്‍, മറ്റനേകം കൃഷിയിടങ്ങള്‍.. അകലേ നീല നിറത്തില്‍ മലകള്‍ ആകാ‍ശത്തോടു തൊട്ടു നില്‍ക്കുന്നു.
ഞാനും ചേട്ടനും സീറ്റില്‍ നിന്ന് എഴുന്നേറ്റ് വാതിക്കല്‍ പോയി നിന്നു. തിരുവനന്തപുരം കഴിഞ്ഞതോടു കൂടി തിരക്കു നന്നായി കുറഞ്ഞിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു രാത്രി ഉറക്കമില്ലാതെ, ശ്വാസം പോലും വിടാനാവാതെ യാത്ര ചെയ്ത എനിക്ക് ആ ദൃശ്യം വല്ലാത്തൊരു കുളിര്‍മ്മയേകി.

നാഗര്‍കോവില്‍ കഴിഞ്ഞാല്‍ പിന്നെ കന്യാകുമാരിയാണ്. കന്യാകുമാരി എക്സ്പ്രെസ് അവസാനിക്കുന്ന സ്റ്റേഷന്‍. വണ്ടി പതിയെ കന്യാകുമാരി സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഞാന്‍ സമയം നോക്കി. വൈകീട്ട് ആറരയാകാന്‍ അഞ്ചുമിനുട്ട്. മരങ്ങള്‍ തണല്‍ വിരിച്ച, സിമന്റു ബഞ്ചുകളുള്ള പ്ലാറ്റ് ഫോം. സന്ധ്യയുടെ ചുവപ്പ് രശ്മികള്‍ ചാരുബെഞ്ചില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. അത്രക്കു വിശാലമല്ലെങ്കിലും ആധുനികമായ സ്റ്റേഷന്‍. സ്റ്റേഷനപ്പുറം പ്രധാന ഹൈവേ. അതിനപ്പുറം ബീച്ച്.

സന്ധ്യയായി. ഇപ്പോള്‍ നേരെ ബീച്ചിലേക്കു വിട്ടാല്‍ അസ്തമയത്തിന്റെ അവസാന ദൃശ്യങ്ങള്‍ കാണാം. പക്ഷെ വയ്യ. ഇനി മുറിയെടുക്കണം. മാത്രമല്ല അസ്തമയവും ഉദയവും കാണാനല്ലല്ലോ നമ്മളിവിടെ വന്നത്. പ്രധാന കാര്യം മറ്റൊന്നല്ലേ. വേണേല്‍ നാളെ ഉദയം കാണാം.
മുറിയെടുത്തു, കുളിച്ചു, പുറത്തുപോയി ഭക്ഷണം കഴിച്ചു, തിരികെ ബീച്ചിലേക്ക് വിട്ടു. കന്യാകുമാരി ക്ഷേത്രത്തില്‍ അപ്പോഴും തിരക്ക്. ടൂറിസ്റ്റുകള്‍ ഒരുപാടുണ്ട്. ഇന്നത്തോടെ വെക്കേഷന്‍ തീരുകയാണ്. നാളെ ജൂണ്‍ ഒന്ന്. ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും നോര്‍ത്ത് ഇന്ത്യക്കാരാണ്. അധികനേരം ചിലവഴിക്കാന്‍ നിന്നില്ല. യാത്രക്ഷീണം അത്രക്കുണ്ട്. മുറിയില്‍ വന്നു നേരത്തെ എഴുന്നേല്‍ക്കാന്‍ അലാറം വെച്ചു കിടന്നു. കിടന്നതറിയാതെ ഉറങ്ങിപ്പോയി.


******************************************************


അന്നു പതിവിലും നേരത്തെ എഴുന്നേറ്റു. കുളിയൊക്കെ വന്നിട്ടാകം എന്നു കരുതി ഞങ്ങള്‍ നേരെ ബീച്ചിലേക്ക് വിട്ടു. ഉദയം കാണാന്‍ വന്നവരുടെ തിരക്കായിരുന്നു അവിടെ. കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ നേരത്തെ സ്ഥലം പിടിച്ചിരിക്കുന്ന. ഞാന്‍ കാമറയുമായി കടലിന്റേയും മറ്റും ചിത്രമെടുക്കാന്‍ തുടങ്ങി.

നിമിഷങ്ങള്‍ കഴിയവേ അങ്ങ് കിഴക്കേ ചക്രവാളത്തില്‍ ചുവന്ന പൊട്ട് പ്രത്യക്ഷമാകാന്‍ തുടങ്ങി. ഇരുളില്‍ നിന്നും ചുവന്ന സൂര്യന്‍ തലയുയര്‍ത്തി വന്നു. താഴെ കടലില്‍ ചുവന്ന വെള്ളം. കടലിനു വലതു വശത്തു കറുത്ത നിറത്തില്‍ വിവേകാനന്ദ സ്മാരകവും, തിരുവള്ളുവര്‍ പ്രതിമയും തലയുയര്‍ത്തി നിന്നു.
സ്വദേശികളും വിദേശികളുമായ ഒരു പാടു ടൂറിസ്റ്റുകള്‍. സുനാമി തകര്‍ത്ത കടപ്പുറമാണെന്നു പറയാനാവാത്ത രീതിയില്‍ അതു പുതുക്കി പണിതിരിക്കുന്നു. സുനാമിയില്‍ ബലിചെയ്യപ്പെട്ടവരുടെ സ്മരണക്ക് ഒരു സ്മരണ കുടീരവും പാര്‍ക്കും.

കുറേനേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചു പോയി.കുളിയും പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഒരുങ്ങിയിറങ്ങി.

മാധവപുരം ഗ്രാമം. ആ ഗ്രാമത്തിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്. ഒരു ഓട്ടോയില്‍ ആ ഗ്രാമത്തിലേക്ക് പോയി. ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ചിരുന്നു. ഒരു പാട് അഭിപ്രായങ്ങളും തീരുമാനങ്ങളും വേണ്ടിയിരുന്ന ഒരു സന്ദര്‍ശനമായിരുന്നു അത്.

ശേഷം കന്യാകുമാരി ജില്ലയിലെ മാധവപുരം ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്കും തിരികെ ബസ്റ്റാന്റിലേക്കും തിരിച്ചു. അപ്പോഴേക്കും കനത്ത വെയില്‍ ബീച്ചിനെ പൊതിഞ്ഞിരുന്നു.സ്വാമി വിവേകാനന്ദന്‍ ഭാരതമാകെ സഞ്ചരിച്ച് ഒടുക്കം കന്യാകുമാരി കടല്‍തീരത്തെത്തി. കരയില്‍ നിന്നും തെല്ലകലെ നീങ്ങി കടലില്‍ നിലകൊണ്ട ഒരു പാറക്കൂട്ടത്തെ കണ്ട് അത്ഭുതപ്പെട്ടു. ശക്തമായ തിരകളുള്ള കടലിലേക്കിറങ്ങി നീന്തി അദ്ദേഹം ആ പാറക്കു മുകളിലെത്തി. അവിടെ മൂന്നു ദിവസം ധ്യാന നിരതനായി ഇരുന്നു. ധിഷണാശാലിയായ ആ വേദാന്തി ഭാരതത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, ജനങ്ങളെക്കുറിച്ചും, ആത്മീയതയെക്കുറിച്ചുമൊക്കെ ആലോചിച്ചു, വേദന പൂണ്ടു. പരിഹാരവും കണ്ടു. ആ മൂന്നു ദിവസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ചിക്കാഗോ യാത്രയും പ്രസിദ്ധമായ ചിക്കാഗോ പ്രസംഗവും നടന്നത്.

കന്യാകുമാരിയില്‍ നിന്നും തിരികെ നാട്ടിലേക്കുള്ള ബസ്സ് യാത്രയില്‍ വെച്ച് കുട്ടിക്കാലത്തു കേട്ട ഈ വിവേകാനന്ദ കഥ എന്റെ മനസ്സില്‍ അറിയാതെ ഓടിയെത്തി. കടലില്‍ തലയുയര്‍ത്തിനിന്ന ആ സ്മാരകം ബസ്സ് യാത്രയില്‍ കുറേനേരം എന്നോടൊപ്പമുണ്ടായിരുന്നു..പിന്നെപ്പിന്നെ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി....ബസ്സ് തിരുവനന്തപുരം നഗരം ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.
പറയാന്‍ ബാക്കിയുള്ളത് :

ഇത്രയൊക്കെ പറഞ്ഞെത്തിച്ചിട്ട് ഞാനെന്തോ പറയാന്‍ ബാക്കി വെച്ചല്ലോ എന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിച്ചത്?! അതെ.. ഞാനിതില്‍ പറയാന്‍ അല്പം ബാക്കി വെച്ചിട്ടുണ്ട്. എന്തിനു കന്യാകുമാരിയിലേക്ക് പോയി, എന്തിന് മാധവപുരം ഗ്രാമം സന്ദര്‍ശിച്ചു......ഇതൊക്കെ എനിക്ക് നിങ്ങളോട് പറയേണ്ടതായുണ്ട്. പക്ഷെ ഇപ്പോഴല്ല. പിന്നീട്. എന്റെ ജീവിതത്തില്‍ സംഭവിച്ച തികച്ചും അപ്രതീക്ഷിതമായ ആ കന്യാകുമാരി യാത്ര, അതൊക്കെ ഞാന്‍ പറയാം, അടുത്ത പോസ്റ്റില്‍ അല്ലെങ്കില്‍ അതിനടുത്ത പോസ്റ്റില്‍. ഇതൊക്കെ നിങ്ങളോട് പറയാതെ ഞാനെവിടെപോകാന്‍? പക്ഷെ അതിനെനിക്ക് ഇത്തിരി സമയം വേണം. :)

46 comments:

നന്ദകുമാര്‍ August 4, 2008 at 4:12 PM  

ഒരു പ്രധാനപ്പെട്ട ആവശ്യത്തിനും തീരുമാനത്തിനുമായാണ് ഞാനന്ന് രാത്രി ബാംഗ്ലൂരു നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ടിക്കറ്റു ബുക്കു ചെയ്യാനും സാധിച്ചിരുന്നില്ല. ഇത്രയൊക്കെ പറഞ്ഞെത്തിച്ചിട്ട് ഞാനെന്തോ പറയാന്‍ ബാക്കി വെച്ചല്ലോ എന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിച്ചത്?! അതെ.. ഞാനിതില്‍ പറയാന്‍ അല്പം ബാക്കി വെച്ചിട്ടുണ്ട്.

ഭയങ്കര മുന്നറിയിപ്പ് :- ഇതൊരു ഫോട്ടൊ പോസ്റ്റു കൂടിയാണ്, പോസ്റ്റിനു നല്ല നീളവുമുണ്ട്. ഇനീ പരാതീം പറഞ്ഞു എന്റെ മെക്കട്ട് കേറിയേക്കരുത്. ഒള്ള കാര്യം മുന്നേ പറഞ്ഞേക്കാം...ആ!!

The Common Man | പ്രാരാബ്ദം August 4, 2008 at 4:20 PM  

ഠേ...!!ഠേ..!!ഠേ..!!

[ അപ്പോ മൂന്നും മൂന്നും ആറു തേങ്ങാ..ആറഞ്ച് മുപ്പതു. ന..ന്ദ...ന്‍ ക...മ..ന്റ്.. വ..ക..യില്‍..പ..റ്റി...ച്ച..തു..മുപ്പതു ക...പൂജ്യം സ....]

Anonymous August 4, 2008 at 4:21 PM  

ആഘോഷം ആയിട്ട് ഒരു തൃശ്ശൂര്‍ തേങ്ങ

((((((((((((((((((ഠേ)))))))))))))))

ഇനി വായന.

Anonymous August 4, 2008 at 4:24 PM  

അയ്യൊ 2 സെക്കന്റെ ലേറ്റ് ആയി..നന്ദേട്ടാ വിടു എന്നെ ...എനിക്കു ദേഷ്യംവന്നാലു മൂക്കിക്കോടെ ...

The Common Man | പ്രാരാബ്ദം August 4, 2008 at 4:28 PM  

ഹ ഹ ഹ!

Anonymous August 4, 2008 at 4:44 PM  

സോറി ഇനി എനിക്കു ഇന്നു പറ്റില്ല.
ചിരിയുടെ റേഷന്‍ കഴിഞ്ഞു .(നിനക്ക്കൊള്ളതു അടുത്ത വെള്ളിയാഴ്ച്ച ഇപ്പോ സമയം ഇല്ല.)

Sarija N S August 4, 2008 at 4:54 PM  

ഇതെന്താ ഇവിടെ തേങ്ങായടിയൊ? കോപ്പിയടി കഴിഞ്ഞ് അടുത്ത സീസണ്‍ തേങ്ങയുടേതാണോ?

സന്ദീപ് കളപ്പുരയ്ക്കല്‍ August 4, 2008 at 5:03 PM  

വയസ്സിനു മുതിര്‍ന്നവരെ ചോദ്യം ചെയ്യാന്‍ പാടില്ലല്ലോ........അതുകൊണ്ട് ഈ പ്രാവശ്യത്തേക്ക് ക്ഷമിച്ചിരിക്കുന്നു.....അടുത്തറ്റിനു വേണ്ടി കാത്തിരിക്കാം.....

(ക്ഷമ വിദ്വാനു ഭൂഷണം എന്നാണല്ലോ...)

Rare Rose August 4, 2008 at 5:04 PM  

എന്തൊക്കെ പറഞ്ഞാലും സുഖായി ഒരു ട്രെയിന്‍ യാത്ര തരപ്പെട്ടു ന്നു പറഞ്ഞാല്‍ മതീല്ലോ...ഒരു മുഷിച്ചിലും തോന്നാതെ അങ്ങിരുന്നു...കന്യാകുമാരി എത്തിയത് അറിഞ്ഞില്ല....ഉറക്കം വന്നപ്പോള്‍ മല്ലു കുട്ടീടെ നിയന്ത്രണ രേഖയുടെ അകലമില്ലാതായതാണു ചിരിപ്പിച്ചതു...:)
സുപ്രധാന തീരുമാനമെന്തായാലും ശുഭമായി എല്ലാം നടക്കട്ടെ...ആശംസകള്‍ നന്ദന്‍ ജി...:)

Senu Eapen Thomas, Poovathoor August 4, 2008 at 5:30 PM  

പെങ്കൊച്ചു വന്നപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെയായി അവന്റെ മുഖം. കൊച്ചാണെങ്കില്‍ കീഴറ്റം ലൂസായ ഒരു പാന്റും അതാണെങ്കില്‍ മുട്ടു വരെ തെരുത്തു കയറ്റി വച്ചിരിക്കുന്നു. റെയില്‍ വേ ഗാര്‍ഡ് കൊടിവീശും പോലെ അതിങ്ങനെ ആടിക്കൊണ്ടിരുന്നു.

ഇത്‌ സുഖിച്ചു. ഒപ്പം ഓസിനൊരു ട്രയിന്‍ യാത്രയും.....

പഴമ്പുരാണംസ്‌.

വിക്രംസ് ദര്‍ബാര്‍ August 4, 2008 at 5:45 PM  

ട്രെയിന്‍ യാത്ര നന്നായി നന്ദകുമാര്‍ജി .
പിന്നെ തലയ്ക്കു മുകളില്‍ കന്യാകുമാരി മുതല്‍ ബാന്‍ഗ്ലൂര്‍ വരെ കണ്ട ശേഷം , ആ പെന്കൊച്ചിനോട് നേരെയിര്‍ക്കുവാന്‍ പറഞ്ഞതും , രാത്രി പാവത്തിനെ പോലെ ഉറങ്ങിയെന്നു പറഞ്ഞതും ഞാന്‍ വിശ്വസിച്ചു...
കന്യാകുമാരിയിലെ തീരുമാനങ്ങള്‍ വേഗമാകട്ടെ...
ആശംസകളോടെ
വിക്രമാദിത്യന്‍

കുഞ്ഞന്‍ August 4, 2008 at 6:26 PM  

നന്ദന്‍ മാഷെ..

ഞാനും ആ തീവണ്ടിയില്‍ സഞ്ചരിച്ചതുപോലെ..ഇനിപ്പോ തീവണ്ടി എന്ന പേരിന് പ്രസക്തിയുണ്ടൊ..കല്‍ക്കരിയും ഡീസലും വഴിമാറിയല്ലൊ..

ഈ തീവണ്ടിയാത്ര മനൂവിന്റെ (ബ്രിജ്വിഹാരം) തീവണ്ടിയാത്ര കഥ പോലെ മനോഹരം.

മാഷെ പോസ്റ്റിന് നീളം കുറഞ്ഞതുപോലെയാണ് എനിക്കു തോന്നിയത്.

ഞാന്‍ കവടി നിരത്തി നോക്കിയപ്പോള്‍ കന്യാകുമാരിയില്‍ പോയത് ഡിങ്കിരി ഡിങ്കി ഡും ഡും പെ പെ..എന്ന ശബ്ദമുഖരിതമായ അന്തരീക്ഷത്തിനു വേണ്ടിയാണെന്നു തോന്നുന്നു, അതുകൊണ്ടാണല്ലൊ ചേട്ടനേയും കൊണ്ടുപോയത്..!

kantharikkutty August 4, 2008 at 7:05 PM  

ഹോ ..കന്യാ കുമാരി വരെ എത്ര പെട്ടെന്നാ എത്തിയത്..ആ മല്ലു കുട്ടി ചിരിപ്പിച്ചു കേട്ടോ,...

Comrade Osho Rajaneesh August 4, 2008 at 7:08 PM  

Samayam thannirikkunnu... but we want MORE.
athinal njangaludey pratheeksha thakarkkaruth...pls...pls...pls..

തോന്ന്യാസി August 4, 2008 at 7:18 PM  

ആ പെങ്കൊച്ച് അപ്പുറത്തെ ബര്‍ത്തിലിരുന്ന് എന്റെ തലക്കു മുകളിലെ ബര്‍ത്തിലേക്ക് കാലും നീട്ടിയിരിക്കുന്നു. നോക്കിയപ്പോള്‍ എന്താ കഥ!? കൊച്ചിന്റെ ബാംഗ്ലൂരു മുതല്‍ കന്യാകുമാരി വരെ കാണാം.

അമ്മേടെ ഫോണ്‍ നമ്പറ് തന്നേ....മൂക്കീപ്പല്ലുകിളിര്‍ത്തിട്ടും പുന്നാര മോന്റെ കണ്ണു പോകുന്നിടമെല്ലാം ഒന്നു വര്‍ണിച്ചു കൊടുക്കട്ടെ.......

എന്തിനു മാധവപുരത്ത് പോയി?

ഇത്ര സംശയിക്കാനെന്തിരിയ്ക്കുന്നു? കുറുക്കന്‍ കോഴിക്കൂടിന്റെ അടുത്ത് പോണത് സിനിമാക്കഥ പറയാനൊന്നുമല്ലല്ലോ.......

നടക്കട്ടെ..നടക്കട്ടെ......

എന്തായാലും കുടുംബം തറവാടാക്കുന്ന കാര്യം ഞാനേറ്റു...

Sarija N S August 4, 2008 at 7:20 PM  

നന്ദേട്ടാ, ആ ഫോട്ടോസ് ഉഗ്രനായിട്ടുണ്ട്. ആദ്യത്തെയും രണ്ടാമത്തെയും മനോഹരം. അസ്തമയങളും കടലുമെല്ലാം ഇഷ്ട്ടപ്പെട്ടു

“പെങ്കൊച്ചു വന്നപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെയായി അവന്റെ മുഖം. “

ഇത്രെം അസൂയ പാടില്ലാട്ടാ. അതൊക്കെ പോട്ടെ എന്തിനാ കന്യാകുമാരിയില്‍ പോയത്?

കിടങ്ങൂരാൻ August 4, 2008 at 7:31 PM  

ട്രപട്രേ ഠേ....ട്രപട്രേ...ട്രപട്രേ...ഠേ..ഠേ..ആദ്യം വെടിക്കെട്ട്‌ ..പിന്നെ വായന

ശിവ August 4, 2008 at 9:20 PM  

ഹ ഹ...6526 ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സിലാണ് ഏറിയ ദിവസവും ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വീടിലേയ്ക്ക് പോകുന്നത്...

ഇത് എല്ലാ ടെയിനിലെയും കാര്യമാണ്....

6526 ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സിലും ഇങ്ങനെ ചിലര്‍ ഉണ്ടായിരുന്നു...കൂടുതലും മുതിര്‍ന്ന വയസ്സായ ആള്‍ക്കാരാ ഇവരൊക്കെ...സര്‍ക്കാര്‍ ഓഫീസിലൊക്കെ ജോലി നോക്കുന്നവര്‍...ഞങ്ങള്‍ ചോദിച്ചാല്‍ സീറ്റ് ലേശവും അഡ്ജസ്റ്റ് ചെയ്യില്ല...എന്നാല്‍ സ്ത്രീ ജനങ്ങളെ കാണുമ്പോള്‍ ആ മുഖം വിടരും..സീറ്റും കൊടുക്കും അവര്‍ക്ക്...

ഇപ്പോള്‍ ഞാനും എന്റെ കൂട്ടുകാരും ഈ സമ്പ്രദായമൊക്കെ മാറ്റിയെടുത്തു...ഇപ്പോള്‍ ഈ ആള്‍ക്കാരൊക്കെ ഞങ്ങള്‍ക്കും സീറ്റ് തരും...ഇല്ലേല്‍ അവന്മാരെ കൊന്നു കൊല വിളിക്കും....സംശയമാണേല്‍ ഇനി 6526 ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സില്‍ തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേയ്ക്ക് എ. സി യുടെ തൊട്ടു മുന്നിലെ കമ്പാര്‍ട്ട്മെന്റില്‍ കയറി നോക്കൂ...അവിടെ ഞാനും എന്റെ കൂട്ടുകാരും ഉണ്ടാകും...ചുരുക്കത്തില്‍ ഒരു വാനരപ്പട....

ജിഹേഷ് August 4, 2008 at 9:58 PM  

യാത്ര രസ്സായിരിക്കുന്നു..:)

ഓടോ :
“ഒരു പാക്കറ്റ് പൊറോട്ടയും മുട്ടക്കറിയും“ ബാഗ്ലൂര്‍-കന്യാകുമാരിലാ? ഭാവന ഭയങ്കരം :):)

ജിഹേഷ് August 4, 2008 at 10:11 PM  

ചേട്ടനു പകരം വൈഫിനെ കൂടെ കൂട്ടാര്‍ന്നില്ലേ?

പൊറാടത്ത് August 4, 2008 at 10:18 PM  

നന്ദാ. വേണ്ട.. ആ പടം പിടുത്തം തന്ന്യാ നിങ്ങക്ക് ചേർന്നത്.. അത് മാത്രം..

നല്ല ഫോടോസ്.. നന്ദി.

അത്ക്കന്‍ August 4, 2008 at 10:57 PM  

പറ്റില്യ നന്ദാ.. എനിക്കിപ്പത്തന്നെ അറിയണം.ന്നാലു ങ്ങനെ പറ്റിക്കരുതായിരുന്നു.സംഗതി ഉഷാറായീട്ടൊ.

(പണ്ട്) സുന്ദരന്‍ August 4, 2008 at 11:10 PM  

പലട്രെയിന്‍യാത്രകളും ഓര്‍മ്മയില്‍വന്നൂ....
രസമായിവായിച്ചൂ...

'ചാലക്കുടിയും ആലുവയും അങ്കമാലിയും കഴിഞ്ഞ് ട്രെയിന്‍ ...'
അങ്കമാലീനെയെടുത്ത് ആലുവയ്ക്കു മുമ്പില്‍ ഇടാമോ...

പൈങ്ങോടന്‍ August 5, 2008 at 1:48 AM  

കേരളം മുഴുവന്‍ അരിച്ചുപെറുക്കീട്ടും കിട്ടാത്ത സാധനത്തെ തേടിയാവും ഗന്യാഗുമാരീലോട്ട് വിട്ടത്. നാട്ടീന്ന് എങ്ങിനെ കിട്ടാനാ..അതല്ലേ കയ്യിലിരിപ്പ്.ഗന്യാഗുമാരീലെ അഡ്രസ് ഞാന്‍ കണ്ടുപിടിച്ച് ഇത് ഞാന്‍ കുളമാക്കുന്നുണ്ട്
പിന്നെ അടിച്ചുമാറ്റി പോസ്റ്റിയ ആ പോട്ടങ്ങള്‍ കൊള്ളാം..ഇനി അതിന്റെ ഉടമസ്ഥന്‍ വന്ന് ഒച്ചേം ബഹളോം ഉണ്ടാക്കണേന്ന് മുന്ന് അതൊക്കെ മാറ്റിക്കോ..അല്ലെങ്കില്‍ തൊയര്യക്കേടാവും. പറഞ്ഞില്ലാന്നുവേണ്ട ഗെഡീ

പ്രിയ ഉണ്ണികൃഷ്ണന്‍ August 5, 2008 at 2:39 AM  

നല്ല രസികന്‍ യാത്ര.

എന്തേലും ഒപ്പിക്കാനാവൂം കന്യാകുമാരീ പോയതെന്ന് ഉറപ്പല്ലേ

എന്നാലും ബര്‍ത്തിലെ ആ പെങ്കൊച്ച്...

ശ്രീ August 5, 2008 at 8:33 AM  

രസകരമായ വിവരണം, നന്ദേട്ടാ...

'ട്രെയിന്‍ യാത്രക്കിടെ ഉറക്കം കിട്ടാതെ മരിച്ച യുവാവിന്റെ ജഡം കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍'

ഇങ്ങനെ ഒരു പത്രവാര്‍ത്ത ഒഴിവായിക്കിട്ടിയല്ലോ... ഭാഗ്യം.

ന്നാലും കന്യാകുമാരിയില്‍ എന്താണോ ഒരു ചുറ്റിക്കളി?
;)

Joker August 5, 2008 at 10:23 AM  

അറിയില്ല, പെട്ടെന്ന് കണ്ണുതുറന്നു. ചുമ്മാ മുകളിലേക്ക് നോക്കിയപ്പോള്‍....നിയന്ത്രണ രേഖ വച്ചു അകലം പാലിച്ചിരുന്ന ചെറുക്കന്റെ തോളില്‍ ആ പെങ്കൊച്ച് തല ചായ്ചു കിടക്കുന്നു. അവന്റെ കൈ അവളുടെ തുടയില്‍ വിശ്രമിക്കുന്നു. രണ്ടാളും നല്ല ഉറക്കം. കൊള്ളാം! വെറുതെയല്ല ഈ പാക്കിസ്ഥാനൊക്കെ നിയന്ത്രണ രേഖയൊക്കെ ഭേദിക്കുന്നത് !!.ചിലപ്പോ നുഴഞ്ഞുകയറ്റക്കാരെയും വിടും. എത്ര നാളെന്നു വെച്ചിട്ടാ ഈ പാക്കിസ്ഥാനൊക്കെ ക്ഷമിക്കുന്നത് !........

ha ha ha

അണ്ണാ കിടിലന്‍....

Typist | എഴുത്തുകാരി August 5, 2008 at 2:51 PM  

ഒല്ലൂരും പുതുക്കാടും കഴിഞ്ഞു ഇരിങ്ങാലക്കുട എത്തുന്നതിനുമുന്‍പ്‌ ഒരു നെല്ലായി കൂടി ഇല്ലേ മാഷേ?
അതുപോട്ടേ, അവിടെപ്പോയിട്ടെന്താ ഒരു ചുറ്റിക്കളി?

ഉപാസന || Upasana August 5, 2008 at 6:39 PM  

തമിഴത്തീ‍ീനെ കെട്ടാന്‍ തീരുമാനിച്ചല്ലേ.
:-(

തിരുവനന്തപുരത്ത് ജോലി ചെയ്ത് തെക്ക് വടക്ക് നടക്കുന്ന കാലത്ത് നടഥിയ ഒരു കന്യാകുമാരി ട്രിപ് ഓര്‍മയില്‍ വരുന്നു.
അന്നും എന്നോടൊത്ത് രാജുമോനുണ്ടായിരുന്നു.

ഐലാന്‍ഡില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഒരുപാട് യാത്ര ചെഉതിട്ടുണ്ട് ഞാന്‍.
ഓണത്തിനും റം‌സാന്‍-പൂജ ഹോളീഡേയ്ക്കും നാട്ടില്‍ പോയിട്ടുണ്ട്..!!! (ഈ വരുന്ന സ്വാതന്ത്ര്യദിനത്തിന് വീണ്ടും പോകും,മിക്കവാറും.)
എന്നിട്ടും ഞാന്‍ ഇന്നും ജീവിയ്ക്കുന്നു. കാര്‍ന്നോന്മാരുടെ കൃപ.
ഐലാന്‍ഡില്‍ കയറാന്‍ പറ്റിയാല്‍ തിരക്കില്ല എന്ന് പറയും. വാതിലിനടുത്തേയ്ക്ക് അടുക്കാന്‍ പറ്റിയില്ലെങ്കിലേ തിരക്കുണ്ടെന്ന് പറയൂ. നോട്ട് ദി പോയന്റ്.

ബൈ ദ വേ വിവരണം ഇഷ്ടമായി.
:-)
ഉപാസന

വാല്‍മീകി August 6, 2008 at 1:06 AM  

അവസാനം വായിച്ചപ്പോള്‍ മുകുന്ദന്റ്റെ നോവല്‍ വായിക്കുന്നതുപോലെ ഉണ്ട്. എന്തായാലും ഹണിമൂണ്‍ ട്രിപ് അല്ല അല്ലേ?

G.manu August 6, 2008 at 11:23 AM  

yaathra vivaranam nannayi mashe..

"maadhavapuram???" karthave confusion..

Wife ariyathe ano eee yathra okke.... :) kochu kalla

നിരക്ഷരന്‍ August 6, 2008 at 5:29 PM  

(ആത്മഗതം - വല്ലപ്പോഴും ഒരു യാത്രാവിവരണമൊക്കെ എഴുതി പച്ചരി വാങ്ങി ജീവിച്ച് പോരുന്ന എന്നെപ്പോലുള്ള നിരക്ഷരന്മാര്‍ക്ക് ഈ ചെക്കന്‍ ഒരു പാരയാകുമെന്നാ തോന്നുന്നത് ) :) :)

അശ്വതി/Aswathy August 6, 2008 at 11:15 PM  

ഞാന്‍ പടമെടുപ്പ് നിര്ത്തി.
എന്ത് നല്ല ഫോട്ടോസ്. കിടു.
സത്യം പറയട്ടെ ,ചില ഫോട്ടോസ് കണ്ടപ്പോള്‍ കോപ്പിയടി ചിത്രകാരി ആയ എനിക്ക് അത് കാന്‍വാസില്‍ ആക്കാന്‍ തോന്നി. അങ്ങനെ വല്ലതും സംഭവിച്ചു പോയാല്‍ അങ്ങ് ക്ഷമിച്ചേക്കണേ...
വിവരണവും നന്നായിട്ടുണ്ട് .
ബാക്കി ഉടനെ കാണുമല്ലോ ... .

മച്ചുനന്‍ August 7, 2008 at 5:29 AM  

നന്ദേട്ടാ..
ഇതു വായിച്ചപ്പോള്‍ കന്യാകുമാരിയില്‍ ഒരു കന്യക നിങ്ങളുടെ മുമ്പില്‍ പെരുവിരലുകെണ്ട് കളം വരച്ചതായി തോന്നുന്നു..സത്യം പറ ഈ യാത്ര ഒരു പെണ്ണുകാണല്‍ ചടങ്ങിനായിരുന്നില്ലേ..
കഴിഞ്ഞ ആഗസ്റ്റില്‍ ഇതു പോലെ ഒരു യാത്ര പാലക്കാടുനിന്നും മദിരാശിയിലേയ്ക്ക് ഞാനും ബാഗ്ലൂരുള്ള എന്റെ ചേട്ടനും നടത്തിയതിന്റെ അതേ ഓര്‍മ്മകള്‍ ചൂളമടിച്ചു വരുന്നു.
ട്രെയ്നില്‍ ഒറ്റ ചന്തിയില്‍ ഇരുന്നതുകൊണ്ട് ഭാവി അമ്മായപ്പന്റെ മുമ്പിലെ സോഫയില്‍ ഒരു പാവത്താനെ പോലെ ഒറ്റ ചന്തിയില്‍ ഇരുന്നൊ മാഷേ?
പറ ബാക്കി കൂടി കേള്‍ക്കട്ടെ,അലുവ,ഉപ്പേരി,എള്ളുണ്ട പിന്നെ എന്തൊക്കെയായിരുന്നു പലാരങ്ങള്‍...???
ഇനി നടന്നത് ഈ പറഞ്ഞതൊന്നുമ്മല്ലങ്കിലും യാത്ര എനിക്കും ശ്ശി ബോധിച്ചു..

അരുണ്‍ കായംകുളം August 7, 2008 at 6:44 PM  

ഫോട്ടോ സെക്ഷന്‍ കലക്കി കേട്ടോ.വിവരണവും നന്നായി. ആ പെങ്കൊച്ചിനെ പരിചയപ്പെടാമായിരുന്നു..

Kichu & Chinnu | കിച്ചു & ചിന്നു August 11, 2008 at 11:09 AM  

കൊള്ളാം നല്ല വിവരണം. അസ്തമന ഫോട്ടോസ് നന്നായി...

നന്ദകുമാര്‍ August 12, 2008 at 6:25 PM  

പ്രാരബ്ദം, അരുണ്‍ പ്രസാദ് : തേങ്ങക്ക് നന്ദി. സരിജാ, സന്ദീപ്, റെയര്‍ റോസ്, സെനു ഈപ്പന്‍, വിക്രംസ്, കുഞ്ഞന്‍(അടി! അടി)കാന്താരികുട്ടി, കോമ്രേഡ് ഓഷോ, തോന്ന്യാസി,കിടങ്ങൂരാന്‍, ശിവ,ജിഹേഷ്, പൊറോടത്ത്,അത്ക്കന്‍, സുന്ദരന്‍, പൈങ്ങോടന്‍,പ്രിയ ഉണ്ണികൃഷ്ണന്‍, ശ്രീ,ജോക്കര്‍, എഴുത്തുകാരി, ഉപാസന, വാത്മീകി,ജി.മനു(പതുക്കെ!) നിരക്ഷരന്‍, അശ്വതി, മച്ചുനന്‍, അരുണ്‍ കായംകുളം,കിച്ചു&ചിന്നു : നന്ദി. നന്ദി.

നന്ദകുമാര്‍ August 12, 2008 at 6:29 PM  

പൊറാടത്ത്, പൈങ്ങോടന്‍, സരിജ, അശ്വതി, കിച്ചു ചിന്നു :
വെറും 5 മെഗാ പിക്സല്‍ ഉള്ള കൊഡാക്കിന്റെ ഒരു ലൊഡാക്ക് ക്യാമറയിലാണ് ഞാനിതെടുത്തത്. നാഗര്‍ കോവിലിലെ ചിത്രങ്ങള്‍ ട്രെയില്‍ സഞ്ചരിക്കുമ്പോള്‍ ട്രെയിനുള്ളില്‍ വെച്ചുതന്നെ എടുത്തതാണ്. (നമുക്കറിയാവുന്ന പോലെയൊക്കെ എടുക്കുന്നു എന്നേയുള്ളൂ!) ചിത്രങ്ങളിഷ്ടമായതിനു നന്ദി. പൊറാടത്തേ നന്ദി,പക്ഷെ എനിക്കതിനു ധൈര്യമില്ല :(

പോങ്ങുമ്മൂടന്‍ August 13, 2008 at 6:27 PM  

ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സ് ദൂരൂഹതയുടെ കറുത്ത പുക തുപ്പി പായുന്നത് കണ്ടു. ഓരോരുത്തരും അവരവരുടെ രീതിക്ക് ഒരോ ഊഹങ്ങള്‍ തട്ടുന്നു. അതെന്തുമായിക്കോട്ടെ. ‘പറയാന്‍ ബാക്കിയുള്ളത് ‘ എന്ന് കടുപ്പിച്ച് വച്ചിട്ടുണ്ടല്ലോ? ബാക്കി പറഞ്ഞേ പറ്റൂ.. വിശദമായി തന്നെ.

ബൂലോഗത്തെ ഇങ്ങനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പൊരിക്കാമെന്നാണോ? എന്താ ഉദ്ദേശം?

പെണ്ണുകാണല്‍ എന്നാണല്ലോ പൊതുവെയുള്ള ഊഹം. കൂടുതല്‍ അടുത്തറിയാത്തവര്‍‌ അങ്ങനെ ചിന്തിച്ച് പോയേക്കാം. കുഴപ്പമില്ല. പക്ഷേ, രണ്ടര വര്‍ഷം മുന്‍പ് ഉഴവൂര്‍ ക്ഷേത്രത്തില്‍ വച്ച് നന്ദേട്ടന്‍ ലക്ഷ്മിയേടത്തിയുടെ കഴുത്തില്‍ താലി കെട്ടിയത് കണ്ട എന്നെപ്പോലുള്ള ആള്‍ക്കാര്‍ എന്ത് വിചാരിക്കണം.

മോനേ നന്ദേട്ടാ , ഒറ്റ മെസ്സേജ് മതി നിങ്ങളുടെ സമാധാനം നിറഞ്ഞ കുടുംബ ജീവിതം തകര്‍ക്കാന്‍. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസ്സ് പായുന്ന പോലെ ചേട്ടന്‍ പായും. നവദ്വാരങ്ങളിലൂടെ പുക വിട്ട് കൂകി പായും. അതോണ്ട് അടുത്ത പോസ്റ്റ് പെട്ടന്നായിക്കോട്ടെ.

‘ പറയാന്‍ മറന്നത് ‘ എന്ന പോസ്റ്റാണ് എന്റെ മനസ്സില് വരുന്നത്. ഭദ്ര ആരാണ്? എനിക്ക് തോന്നുന്നു അത് വെറും ഭാവന സൃഷ്ടി മാത്രമായിരുന്നില്ലെന്ന്. മോനേ നന്ദേട്ടാ, മാധവപുരവും ഭദ്രയും തമ്മിലൊരു ബന്ധവുമില്ലേ? എല്ലാം എഴുത്... ഇല്ലെങ്കില്‍ ഞാന്‍ പലതും വിളിച്ചു പറയും. 86 വരെ ഞാന്‍ പരസഹായമില്ലാതെ ഒറ്റക്ക് എണ്ണും. അത്രയും എണ്ണിതീരുന്നതിനു മുന്‍പ് ‘ പറയാന്‍ ബാക്കിയുള്ളത് ‘ പറഞ്ഞോണം. എങ്കില്‍ ‘ പറയാന്‍ മറന്നത് ‘ ഞാനും മറക്കാം. ഇല്ലെങ്കില്‍ രണ്ട് പോസ്റ്റിന്റെയും പ്രിന്റ് ഔട്ട് ലക്ഷ്മിയേടത്തിയുടെ കൈകളിലെത്തും...

The Common Man | പ്രാരാബ്ദം August 14, 2008 at 9:15 AM  

എന്ത്‌????? ഉഴവൂര്‍ ക്ഷേത്രത്തിലോ??

അപ്പോ പരാതി ദേശീയ നേതാവ്‌ ഉഴവൂര്‍ വിജയന്‍ തന്നെ പോട്ടല്ലേ??

പോ.മൂടാ..

ഉഴവൂര്‍ക്കാരനാണോ?

ശ്രീ August 14, 2008 at 12:29 PM  

ഹ ഹ. അപ്പോ പോങ്ങുമ്മൂടന്‍ മാഷ് എല്ലാം വെളിച്ചത്താക്കി അല്ലേ? നന്ദേട്ടാ... ഇനി ഇപ്പോ ആ നഗ്നസത്യം തുറന്നു പറയുന്നതല്ലേ നല്ലത്?

ശ്ശെടാ! അന്ന് ലക്ഷ്മി എന്ന പേരല്ലല്ലോ പറഞ്ഞത്. അപ്പോ എത്ര പേരാണോ...
;)

[എന്നെ അന്വേഷിയ്ക്കണ്ട]

Anonymous August 14, 2008 at 4:03 PM  

അന്നു പറഞ്ഞ പെയ്ന്റിങ്ങ് എക്സിബിഷന്‍ സംഘടിപ്പിക്കാന്‍ പോയതാണോ? അതോ അവിടെ പുതിയ വല്ല ബിസിനസ്സും സ്റ്റാര്‍ട്ട് ചെയ്തോ? എന്തായി കാര്യങ്ങള്‍?? എന്നാലും എന്തിനാണപ്പാ ആ സന്ദര്‍ശനം??

മനോജ് കൊടുങ്ങല്ലൂര്‍

മുരളിക... August 20, 2008 at 6:20 PM  

വിക്രമാദിത്യനെ വിശ്വസിച്ചു..
ഞാന്‍ നന്ദന്‍ ജി യെയും വിശ്വസിക്കാന്‍ പോകുവാ..
യാത്ര വിവരണം കൊള്ളാം, ഫോടോസും കിടു.

മാണിക്യം August 21, 2008 at 5:34 AM  

കഷ്ടപ്പെട്ട യാത്ര
എന്തായാലും ഒരു മുതലായി
ഉഗ്രന്‍ പടംസ്
പിന്നെ വിവരണം
അതു പതിവ്പോലെ അത്യുഗ്രന്‍
എന്നുപറയാം ഇപ്പൊഴല്ലാ
സംഗതീടെ ഗുട്ടന്‍സ് മുഴുവന് പറ
ഇതു ചുമ്മാ പോയിട്ട് അടുത്ത ശനിയാഴ്ച വാ
എന്നമട്ടില്‍ അതു ശരിയായില്ല
അല്ല ഏത് പാണ്ടിയെ കാണാനാ പോയെ ?
ഭഗവതി വല്ല കൊട്ടേഷനും ആണോ ?
ദേ ഞാന്‍ ഇവിടെ വന്നും ഇല്ലാ
ഒന്നും ചോദിചും ഇല്ലാ.

Mittu August 24, 2008 at 5:31 PM  

കുറച്ചു കാലമായിട്ടു ബ്ലോഗ്ഗുകള്‍ നോക്കാത്തതു കൊണ്ടു ഈ കഥ ഞാന്‍ കണ്ടില്ലാ... പതിവു പോലെ വിവരണം കലക്കി.. ഫോട്ടോകളും കൊള്ളാം..

സത്യം പറാ മാഷേ.. ആ മല്ലു കൊച്ചിനെ നോക്കിയിരുന്നിട്ടല്ലേ ഉറക്കം വരാത്തിരുന്നതു??

മത്താപ്പ് August 11, 2009 at 7:09 AM  

മാധവപുരത്തെക്കു നിങ്ങ്ല് എന്തിനെലും പൊക്കൊ,
എന്നിട്ടു, ആ കൊച്ചിനെന്തു സംഭവിചു?????????
അതു മാത്രം പറ പ്ലീസ്.......