Thursday, June 26, 2008

സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പര്‍

.

"ഹലോ, ഇത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ...................സാര്‍ ആണോ?"

"അതേ, ഇത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ................... ആണ്. ആരാ സംസാരിക്കുന്നത്?"

"സാറേ, ഇത് ഞാനാ നന്ദന്‍. കൊടുങ്ങല്ലൂരില്‍ നിന്ന്. ഞാനിടക്ക് സാറിനെ വിളിക്കാറുണ്ട്."

"ഓ നന്ദന്‍! മനസ്സിലായി. പറയൂ,"

" സാറെ, വേറെ എന്തെങ്കിലും ചാന്‍സ് ആയോ എന്നറിയാന്‍ വിളിച്ചതാണ്. ഇപ്പോ ഷൂട്ടിങ്ങ് വല്ലതും നടക്കുന്നുണ്ടോ?"

"ഓ! വേറെ ചാന്‍സ് ഒന്നുമായില്ലല്ലോ, സംഘടനകളുടെ സമരം കാരണം പല സിനിമയുടേയും ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ് ."

"അന്ന് സാറെനിക്ക് 'നീയിവിടെ നിക്ക്, ഞാനിപ്പോ വരാം' എന്ന സിനിമേല് ഒരു ചാന്‍സ് തന്നില്ലേ. പക്ഷെ തിയ്യേറ്ററില് പടം വന്നപ്പോ എന്റെ ഭാഗം കട്ടു ചെയ്തു പോയി സാറെ"

"അതൊക്കെ എഡിറ്റിങ്ങില്‍ സംഭവിക്കുന്നതല്ലെ, എന്തായാലും അടുത്ത പടത്തിനു ഞാന്‍ തന്നെ വിളിക്കാം. ഞാനിപ്പോ ഹോട്ടല്‍ ഹൈവേ ഗാര്‍ഡനിലാ, താന്‍ പിന്നെ വിളി...."

" അയ്യോ സാറെ കട്ടു ചെയ്യല്ലെ......ഒരു ഉപകാരം ചെയ്തു തരുമോ സാര്‍?"

"വേഗം പറയൂ നന്ദന്‍, എനിക്ക് ലാലേട്ടന്റെ ഷൂട്ടിങ്ങ് ലോക്കേഷനിലേക്ക് പോകേണ്ടതാ.."

"സാറെ, എനിക്ക് ലാലേട്ടന്റെ മൊബൈല്‍ നമ്പറൊന്ന് തരാമോ സാര്‍?"

"ലാലേട്ടന്റെ നമ്പറോ,.... അത്.....ലാലേട്ടന്റെ നമ്പറിപ്പൊ..... ഓര്‍മ്മയില്ലല്ലോ.. ... ശോ അത് മറന്നുപോയി"

"എന്നാ കുഴപ്പമില്ല സാര്‍...എനിക്ക് മമ്മുക്കയുടെ നമ്പര്‍ ഒന്നു തരാമോ, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ...?"

"മമ്മുക്കയുടെ നമ്പര്‍ അല്ലേ, ആക്ച്വലി നന്ദന്‍, മമ്മുക്ക ഈയ്യിടെ നമ്പര്‍ മാറ്റി എന്നു തോന്നുന്നു. എന്റെ കയ്യിലാണെങ്കില്‍ പുതിയ നമ്പറും ഇല്ല..."

"സാര്‍..... ശ്രീനിവാസന്റെ നമ്പറുണ്ടോ......ഒന്നു തരുമോ?..പ്ലീസ് സാര്‍..."

" ആഹ്, ശ്രീനിയേട്ടന്റെ നമ്പര്‍ എന്റെ ടെലിഫോണ്‍ ഇന്‍ഡെക്സില്‍ ഉണ്ടെന്നു തോന്നുന്നു. പക്ഷെ ബുക്ക് ഇപ്പോ എന്റെ റുമിലാ.നോക്കിയെടുത്തിട്ട് തരാം "

"എന്നാ വേണ്ട സാര്‍...എനിക്ക് പൃഥീരാജിന്റെ നമ്പര്‍ കിട്ടിയാലും മതി. അതുണ്ടാവുമല്ലേ അല്ലേ സാര്‍....?"

"പൃഥീരാജിന്റെ നമ്പര്‍...........നോക്കട്ടെ...അതു ഓര്‍മ്മയുണ്ടായിരുന്നതായിരുന്നു.....ഇപ്പോ ഓര്‍മ്മ കിട്ടുന്നില്ലല്ലോ....ശ്ശോ.."

"അതേ സാര്‍ എന്നാലൊരു കാര്യം ചെയ്യോ? എനിക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പറൊന്നു തരോ, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സിന്ധു തൊടുപുഴ.....എക്സ്ട്രാ........എക്സ്ട്രാ..."

"ഓ! .....ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പറോ..അത്രേള്ളൂ....ദാ..വേഗം എഴുതിയെടുത്തോളൂ.....
9...4....9...7...5....0....2....7.....0.... "

.

53 comments:

nandakumar June 26, 2008 at 1:29 PM  

ലാലേട്ടന്റെ മൊബൈല്‍ നമ്പററിയോ?
മമ്മുക്കയുടെ?
പൃഥീരാജിന്റെ?
എന്നാപിന്നെ സിന്ധു തൊടുപുഴയുടെ...നമ്പര്‍...??

ഹോ!! എന്താ ഓര്‍മ്മ ചില നമ്പറൊക്കെ..നമിക്കണം!!

(പോസ്റ്റാന്‍ വേറെ ഒന്നുമില്ലാത്തതു കൊണ്ടും, ബ്ലോഗിങ്ങിന് തീരെ സമയം കിട്ടാത്തതുകൊണ്ടും ചുമ്മാ ഒരെണ്ണം പോസ്റ്റുന്നു...തല്ലരതു..പ്ലീസ്..)

സുല്‍ |Sul June 26, 2008 at 1:32 PM  

ഏതായാലും തല്ലുന്നില്ല.
വല്ലോന്റെം നമ്പര്‍ ചുമ്മാ അങ്ങു പൂശിയേക്കുവാണോ? :)

-സുല്‍

Sherlock June 26, 2008 at 1:36 PM  

moothavare thallan padillana paraya..athondu veruthe vidunnu :)

തോന്ന്യാസി June 26, 2008 at 1:40 PM  

നന്ദേട്ടാ സിന്ധു തൊടു പുഴേടെ നമ്പറും മാറീന്നാ തോന്നണേ വിളിച്ചിട്ടു കിട്ടുന്നില്ല......

G.MANU June 26, 2008 at 1:49 PM  

ഹഹഹ
എയര്‍ പിടിച്ചിരുന്നു വായിച്ചിട്ട് അവസാനം ദാ അങ്ങനെ ഒന്നു ചിരിച്ചു

‘സിന്ധുച്ചേച്ചീ നടുവേദനയൊക്കെ എങ്ങനെയുണ്ട്’ എന്ന് ഒന്നു അന്വേഷിച്ചേക്കാം എന്നു കരുതി ആ നമ്പറില്‍ കറക്കിയപ്പോള്‍ ഒരു പുരുഷശബ്ദം
‘ഹല്ലോ നന്ദന്‍ ഹിയര്‍’ എന്ന്.. ആയമ്മ കെട്ടിയ വിവരം ഒന്നു മെന്‍ഷന്‍ ചെയ്യാമാരുന്നു....

ആഷ | Asha June 26, 2008 at 1:50 PM  

നന്ദകുമാറിന്റെ ആദ്യകമന്റ് വായിക്കുന്നത് വരെ ഞാന്‍ കരുതിയത് സിന്ധു തൊടുപുഴയുടേത് ഒഴികെ ബാക്കി പറഞ്ഞതെല്ലാം പുള്ളി വെറുതെ നമ്പരിട്ടതാണെന്നായിരുന്നു. നമ്പര് തരാതിരിക്കാനേ.

അപ്പോള്‍ അങ്ങനാണ് കാര്യങ്ങള്‍.

സിന്ധു തൊടുപുഴയുടേയും മമ്മൂട്ടീടേം മോഹലാലിനേയും പ്രഡൊക്ഷന്‍ എക്സിക്യൂട്ടീവ് ചേട്ടന്മാരേയും വിളിച്ചോണ്ടിരുന്നാല്‍ പിന്നെങ്ങനെ സമയം കിട്ടാനാ ബ്ലോഗിംഗിന്.;)

തല്ലുന്നില്ല വിരട്ടി വിട്ടിരിക്കുന്നു. :)

ശ്രീ June 26, 2008 at 2:45 PM  

അതു ശരി. പണിത്തിരക്ക്, പണിത്തിരക്ക് എന്നും പറഞ്ഞ് കണ്ട ലൊക്കേഷനുകളിലൊക്കെ കറങ്ങി നടപ്പാണല്ലേ?

പിന്നെ, മമ്മുക്കയുടേം ലാലേട്ടന്റേം നമ്പര്‍ വേണമെങ്കി എന്നോട് ചോദിച്ചാല്‍ പോരായിരുന്നോ? ഞാന്‍ പറഞ്ഞേനേല്ലോ “എന്റെ കയ്യിലും ഇല്ല” എന്ന്. അതിനു വേണ്ടി കാശു കളയണമായിരുന്നോ?

അതോ ഇപ്പറഞ്ഞ സിന്ധു ടച്ച്‌റിവറിന്റെ നമ്പര്‍ കിട്ടാന്‍ വേണ്ടി ഒരു ജാഢയ്ക്ക് ആദ്യം നമ്പറിട്ടു നോക്കിയതാണോ?
;)

nandakumar June 26, 2008 at 2:57 PM  

ശ്രീ..
പണ്ട് മലയാള സിനിമയുടെ ഉമ്മറത്തും പിന്നാമ്പുറത്തും കുറച്ചുനാള് അലഞ്ഞുനടന്ന ഓര്‍മ്മ തികട്ടി വന്നപ്പോള്‍ എഴുതിയതാ..
‘ലാലേട്ടന് ലഞ്ച് കഴിക്കണേല്‍ ഞാന്‍ വേണം, മമ്മുക്കക്ക് വീട്ടിപോണേങ്കീ എന്റെ വണ്ടീല്‍ പോണം’ ഇമ്മാതിരി പൊങ്ങച്ചം പറയുന്ന കുറേ പ്രൊഡ. എക്സികളെ കണ്ടിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള ഒരുത്തന്റേയും നമ്പര്‍ അവന്റെ കയ്യിലുണ്ടാവില്ല. ഉള്ളത് ഓര്‍മ്മ കാണുകയുമില്ല. പക്ഷെ, ചില നമ്പറുകള്‍...ഏത് ഉറക്കത്തിലും കാണാതെ പറയും..:-)

SUDHEESH KRISHNAN June 26, 2008 at 3:29 PM  

kayyil kittiirunnel ningalude thala motta adichene njan!!!
Wht is this chetta? Write somethng creative! like ur previous posts. i expectng that kind of article frm u not this! please this time me givng u excuse, don expect next time..... keep posting!
cheers!!!!!!!!!!
sudheesh

krish | കൃഷ് June 26, 2008 at 3:38 PM  

അപ്പൊ സിന്ധു തൊടുപുഴയുടെ മൊവീൽ നമ്പർ കിട്ടിയല്ലോ.. ഇപ്പോ ഡെയിലി വിളിക്കാറുണ്ടോ.. തൊടുപുഴക്ക് സുഖാക്കെ തന്നേല്ലേ?

Sandeepkalapurakkal June 26, 2008 at 3:52 PM  

നന്ദേട്ടാ... എന്തു പണിയാ കാണിച്ചേ...

"നമ്പര്‍ വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരായിരുന്നൊ?"

പിന്നെ നമ്പറ് തന്നത് എപ്പോഴും ഉപയോഗിക്കുന്ന നമ്പറല്ലേ ഓര്‍മ്മയില്‍ കാണൂ.....
"അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്" ആക്കാന്‍ പാടുണ്ടോ, ഒന്നുമില്ലേലും പണ്ട് മലയാള സിനിമയുടെ ഉമ്മറത്തും പിന്നാമ്പുറത്തും കുറച്ചുനാള് അലഞ്ഞുനടന്നതല്ലേ...

ശ്രീ June 26, 2008 at 4:01 PM  

ശരിയാ നന്ദേട്ടാ
പൊങ്ങച്ചക്കാര്‍ എല്ലായിടത്തും കാണുമല്ലോ. :)

ഉഗാണ്ട രണ്ടാമന്‍ June 26, 2008 at 4:04 PM  

ഹഹഹ...വേറെ എന്ത് എഴുതാന്‍ ?...

Anonymous June 26, 2008 at 4:34 PM  

അടുത്ത പോസ്റ്റിനു മുന്‍പുള്ള ഒരു ബ്രേക്കായിരിക്കും ല്ലേ..
ഉം...കൊള്ളാം.

Anonymous June 26, 2008 at 4:36 PM  

അല്ല നന്ദേട്ടാ...ഇതു ആത്മകഥ തന്നേ.അല്ല പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് നന്ദേട്ടന്‍ തന്നെ.പിന്നെ എന്താ ഈ സിന്ധു തൊടുപുഴയെ തന്നെ നായികയാക്കിയതു?! വല്ല കടപ്പാടും?ഉം!!ഒന്നും മനസിലാവുന്നില്ലാന്നാ വിചാരം.
ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം ഇതു പോലുള്ള കഥയും പറഞ്ഞു കൂടെ നടക്കുന്ന എന്നെക്കൂടെ ചീത്തയാക്കിക്കോളൊ...വല്ല ഗുണപാഠകഥയും പറഞ്ഞു നടക്കണ്ട പ്രായത്തിലു..ഹാ!

Sarija NS June 26, 2008 at 4:57 PM  

ഇന്നു രാവിലെ വെറുതെ ചിന്തിച്ചൂ 'നന്ദപര്‍വ്വ'ത്തിന്‍റെ ഉടമസ്ഥന്‍ എഴുത്തുനിര്‍ത്തിയൊ എന്ന്‌. ഇപ്പൊ ദാ ഗൂഗിള്‍ റീഡര്‍ തുറന്നു നോക്കുമ്പോള്‍ നന്ദപര്‍വ്വം(1). പക്ഷെ നന്ദന്‍റെ ആദ്യ പോസ്റ്റ്‌ , അതായിരുന്നു എഴുത്ത്‌... എന്‍റെ അഭിപ്രായമാണ്‌.

Ranjith chemmad / ചെമ്മാടൻ June 26, 2008 at 5:19 PM  

ഈ നന്ദേട്ടന്റെ ഒരു ഭാവന!
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകളൊക്കെ
ഇങ്ങനെന്ന്യാ ല്ലേ?
ഞാനതല്ലേ സിനിമയിലൊന്നും കേറാതെ
ഇങ്ങനെ കവിതയും കൊണ്ട് നടക്കുന്നത്..

ശ്രീനന്ദ June 26, 2008 at 6:02 PM  

ഇതൊരു വല്ലാത്ത നമ്പരായി പോയി നന്ദേട്ടാ. പോട്ടെ, അതുകൊണ്ട് ഞങ്ങള്‍ക്ക് നന്ദേട്ടന്റെ മൊബൈല് നമ്പര്‍ കിട്ടിയല്ലോ.

നല്ല പോസ്റ്റ്.

നന്ദ June 26, 2008 at 6:18 PM  

:D

ഗീത June 26, 2008 at 6:50 PM  

ഞാനും ഒന്നു വിളിച്ചു നോക്കട്ടേ ആ സിന്ധു തൊടുപുഴയെ? അല്ല, അങ്ങനൊരാള്‍ ഈ ഭൂലോകത്തുണ്ടോ?

ഓ.ടോ. സുധീഷേ, എപ്പോഴും ഗൌരവമുള്ളത് തന്നെ എഴുതണമെന്ന്‌ ശാഠ്യം പിടിക്കരുതേ... നന്ദകുമാര്‍ ഇങ്ങനേയും ചിലത് എഴുതട്ടെ.....
എന്നെപ്പോലുള്ളവര്‍ക്ക് ആസ്വദിക്കാനായി..

കുഞ്ഞന്‍ June 26, 2008 at 7:24 PM  

നന്ദന്‍ ഭായി..

കാര്യം സിനിമയുമായി ബന്ധപ്പെട്ടാണെഴുതിതെങ്കിലും ഇത് വേറെയെങ്ങൊ ഉന്നം വച്ചാണ്.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നമ്പറ് ചോദിച്ചു എന്നാല്‍ കാവ്യാമാധവന്റെ നമ്പര്‍ ചോദിച്ചില്ല..? അതുതന്നെയല്ലെ ഇതിന്റെ പിന്നില്‍..?

ചുമ്മാ..

ദിലീപ് വിശ്വനാഥ് June 26, 2008 at 8:03 PM  

ചേട്ടാ, ഈ നമ്പരൊക്കെ കയ്യില്‍ വെച്ചേക്ക്.. അതില്‍ ഒരു നമ്പര്‍ കുറവുണ്ട്. അത് കിട്ടാന്‍ വേണ്ടിയല്ലേ ഇപ്പൊ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. എനിക്ക് അറിയാം പക്ഷേ പറഞ്ഞു തരാന്‍ മനസ്സില്ല.

Rare Rose June 26, 2008 at 8:13 PM  

ഹി...ഹി...ഇതു രസിച്ചു...ഞാന്‍ കരുതി അങ്ങേരു ചുമ്മാ ജാഡയിട്ടതാണു ആദ്യമെന്നു..... പിന്നെയല്ലേ മനസ്സിലായത് ചില നമ്പറുകള്‍ ഹൃദിസ്ഥമാണെന്നു.....:)

ഏറനാടന്‍ June 26, 2008 at 8:34 PM  

നന്ദുവേട്ടോ, ഈ നമ്പറിന്‍ ഉടമയുടെ കഷ്‌ടകാലം ആലോചിച്ചിട്ട്..പാവം. എത്രയെത്ര കാള്‍സ് വന്നിട്ടുണ്ടാവും അല്ലെ.
എല്ലാ വമ്പന്‍ സ്രാവ് തൊട്ട് പരലുകള്‍ വരെയുള്ള ഫിലിം തൊഴിലാളീസ് നമ്പറുകള്‍ (മൊബൈല്‍ ആള്‍സോ) പ്രസിദ്ധീകരിച്ചിട്ടുള്ള ഫിലിം ഡയറക്‍ടറി വാങ്ങിയാല്‍ മതിയല്ലോ.
ഞാന്‍ ഇപ്പോള്‍ അതാ യൂസുന്നതേയ്..

ഒരുകാര്യം വിട്ടുപോയ്. നന്ദുവേട്ടന്റെ നമ്പറ് അറിയുമെങ്കില്‍ ഒന്നു തരാമോ? നല്ലവണ്ണം അഭിനയിക്കും. ഒരു ചാന്‍സ് ചോദിക്കാനാണേയ്. സീരിയസ്സായിട്ടാട്ടോ..

ഏറനാടന്‍ June 26, 2008 at 8:38 PM  

ഒരു സുപ്രധാന അറിയിപ്പ്. സിനിമയിലെ പ്രമുഖരായ നടീ-നടന്‍‌മാരുടെ നമ്പറുകള്‍ എന്റെ പക്കലുണ്ടെങ്കിലും ആരും സോപ്പിട്ട് അത് തരപ്പെടുത്താന്‍ ശ്രമിക്കരുതേ..
ഞാന്‍ ഔട്ടോഫ് കവറേജ് ഏരിയായിലാ.. -:)

Typist | എഴുത്തുകാരി June 26, 2008 at 8:57 PM  

കുറച്ചു നാളായിട്ടെന്താ കാണാത്തതെന്നു കരുതി. തല്ലുന്നില്ല, എന്നാലും ഇവിടെ ഇതല്ല പ്രതീക്ഷിക്കുന്നതു്.

പ്രിയ ഉണ്ണികൃഷ്ണന്‍ June 26, 2008 at 10:44 PM  

നമ്പറിറക്കി നടന്ന് അവസാനം നമ്പര്‍ അടിച്ചു മാറ്റീ ല്ലേ

കുറുമാന്‍ June 26, 2008 at 10:55 PM  

കൂയ്,

ബ്ലോഗിലൊന്നും കയറാറില്ലാത്തതിനാല്‍ വായിക്കാറില്ലിഷ്ടാ ഒന്നും

എന്തായാലും തൊടുപുഴയുടെ നമ്പര്‍ കിട്ടിയിട്ട് കാര്യമില്ല, താമസം തങ്കമണി ഇറക്കം കഴിഞ്ഞിട്ടായിപോയില്ലെ :)

OAB/ഒഎബി June 27, 2008 at 1:52 AM  

ആ വിട്ടു പോയ നമ്പരു കൂടെ പറഞ്ഞ് താ ഷ്ടാ...

പൊറാടത്ത് June 27, 2008 at 7:39 AM  

ഇതെന്തൂട്ടാഷ്ടാ.. ഒര് ജാതി നമ്പറ്‌..!!

Mittu June 27, 2008 at 11:36 AM  

ഭാഗ്യം മാഷിനു ആരും സിനിമയില്‍ ചാന്സു തരാതിരുന്നതു.. ഇല്ലെങ്കില്‍ ഇതു പോലെ പല ജുനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ നമ്പരുകള്‍ ഈ ബ്ലോഗില്‍ കണ്ടേനെ... :)

nandakumar June 28, 2008 at 12:46 PM  

സുല്‍ : :-)
ജിഹേഷേ, സന്തോഷം. :-)
തോന്ന്യാസീ അപ്പോഴേക്കും വിളിച്ചു നോക്കിയോ? നമ്പര്‍ മാറീട്ടുണ്ടാകും!
ജി.മനു മാഷെ, ഞാനും വിളിച്ചു നോക്കി, അവരിപ്പോ ഡെല്‍ഹീലാത്രെ, ഏതോ ഷൂട്ടിങ്ങ്! ആവോ ആര്‍ക്കറിയാം എന്താന്ന്!? മാഷെ കണ്ടപ്പം വല്ലോം പറഞ്ഞാരുന്നോ?
ആഷ, തല്ലാത്തതില്‍ സന്തോഷം. ആ വിരട്ടല്‍ കണ്ടപ്പോ പേടിച്ചുപോയീട്ടാ
ശ്രീ :-)
സുധീഷേ, ക്ഷമിക്കടാ, ഇതൊരു താല്‍ക്കാലിക പോസ്റ്റല്ലേ! നല്ലതു എഴുതാം..ക്ഷമീ
കൃഷേ അറിയില്ല. ഞാന്‍ വിളിക്കാറില്ല. എന്നു ട്രൈ ചെയ്യാര്‍ന്നില്ലേ?
സന്ദീപേ അറിഞ്ഞില്ല..ഞാനറിഞ്ഞില്ല, നിന്റേല് തൊടുപുഴയുടെ നമ്പറോള്ളത് ഞാനറിഞ്ഞില്ല.

nandakumar June 28, 2008 at 12:59 PM  

ഉഗാണ്ട :-)
ജ്യോതി, കാര്യം മനസ്സിലായല്ലേ ;-)
അരുണ്‍ പ്രസാദ്, ഡേയ് പയ്യന്‍, നിന്നെ ഞാനായിട്ടെന്തിനാ ഇനി ചീത്തയാക്കുന്നത്? വിഷത്തില് ആരേലും വെള്ളം മിക്സ് ചെയ്യുമോടേയ്??
സരിജാ, ആദ്യകമന്റില്‍ ഞാന്‍ പറഞ്ഞൂലോ, ഒരു ബ്രേക്ക് ഫീല്‍ ചെയ്യണ്ടാ എന്നു കരുതി പോസ്റ്റിയതാ. തുറന്ന അഭിപ്രായത്തിനു നന്ദി.:-)
രെഞ്ജിത്ത് ചെമ്മാട്, അതേതായലും നന്നായി! (സിനിമ രക്ഷപ്പെട്ടല്ലോ)
ശ്രീനന്ദാ അടി...അടി...ആ.. ചുമ്മാ‍ ആവശ്യമില്ലാതൊക്കെ പറഞ്ഞോണം. എന്നിട്ടുവേണം ആളുകള്‍ എന്നെ കിട്ടുന്നും കരുതി ആ നമ്പറില് വിളിച്ചിട്ട് വല്ലവളുടേയും ചീത്ത കേള്‍ക്കാന്‍!! :-)
നന്ദ :-)
ഗീതാഗീതി, വിളിച്ചുനോക്കിയിട്ടു സിന്ധൂനെ കിട്ടിയോ? പിന്നെ സുധീഷിനെ ചീത്ത പറയണ്ട. ഞാനവനോട് പറഞ്ഞോളാം :-) അപ്പോ ഞാന്‍ മുന്‍പ് എഴുതിയതൊന്നും ഗീതാഗീതിക്ക് ഇഷ്ടായില്ലേ??
കുഞ്ഞാ, കുരുത്തക്കേടു വിചാരിച്ചോണം കെട്ടാ.. ആവശ്യമില്ലാത്തതെ വിചാരിക്കു..ആ. :-)
വാല്‍മീകി, കണ്ടുപിടിച്ചല്ലേ കള്ളാ. :-) ഞാനും തപ്പിക്കൊണ്ടിരിക്കാ വിട്ടു പോയ ആ നമ്പറ്.
റെയര്‍ റോസ്, ഹഹ എന്തുചെയ്യാം, ചിലയാളുകളേ...:-)
ഏറനാടന്‍, ചാന്‍സ് എന്നോട് ചോയ്ച്ചിട്ട് കാര്യമില്ല. ആ തറവാട്ടീന്ന് ഞാന്‍ പണ്ടേ പടിയിറങ്ങി :-)

nandakumar June 28, 2008 at 1:02 PM  

എഴുത്തുകാരി, ഹൃദയം നിറഞ്ഞ സന്തോഷം ആ തുറന്നു പറച്ചിലിന്. എനിക്കുമറിയാം ഇതിനു നിലവാരമില്ലെന്ന്. കാരണം ഞാന്‍ ആദ്യകമന്റില്‍ പറഞ്ഞിട്ടുണ്ട്. ബ്ലോഗില്‍ ഒരു ഗ്യാപ്പ് വരുമോ എന്നു കരുതി, പലരും ചോദിച്ചുതുടങ്ങി ‘ എന്തായി പുതിയ് പോസ്റ്റ് എന്ന്’ അതോണ്ടാ ഇപ്രാവശ്യത്തേക്ക് ക്ഷമീ...:-)

nandakumar June 28, 2008 at 1:04 PM  

പ്രിയാ :-) ഓരോരോ നമ്പറുകളേയ്
കുറുമാന്‍ ജി, ന്നാലും പോസ്റ്റ് വായിക്കാന്‍ വന്നല്ലോ സന്തോഷം. :-)
ഓഎബി, ഞാനെന്തു ചെയ്യാനാണിഷ്ടാ...എനിക്കും കിട്ടീലാ നമ്പര്‍ :-)
പൊറാടത്ത്, ഒക്കെ ഒരു നമ്പറല്ലേ :-)
മിട്ടു അടി..അടി... അപവാദം പറഞ്ഞാ അടി....ആ :-)

manojmaani.com June 29, 2008 at 9:54 AM  

Ha...ha..ha..kollam Nanda....Valare lalithamaaya sailiyil njangale chirippichu.

മാണിക്യം June 30, 2008 at 11:13 PM  

നന്ദകുമാര്‍ ,
ഇത് വായിച്ചപ്പോള്‍ ഒന്നു മനസ്സിലായി
കാര്യമായ വിഷയം എന്തോ ഒന്നു തടഞ്ഞു
അടിച്ചു പൊളിച്ച് അടുത്ത പോസ്റ്റ് വരുന്നു എന്ന്..
കാത്തിരിക്കുന്നു
..

9..4..9..7..5..0..2.7..0.. " ഒരു നമ്പര്‍‌ മിസിങ്ങ് ,ങ്ങ്നെ വരട്ടേ!
പ്പൊ ത് ല്ലതു തന്നെ ല്ലേ?

നിരക്ഷരൻ July 1, 2008 at 12:44 PM  

ഈ നന്ദന്റെ ഒരു കാര്യം:) അയാളിത് വായിക്കണ്ട. അടുത്ത പടത്തില് വെട്ടിമാറ്റാന്‍ പോലും ഒരു സീന്‍ കിട്ടൂല.

അപ്പോഴേക്കും ആ തോന്ന്യാസി ഒപ്പിച്ച പണി കണ്ടോ ? കുരുത്തം കെട്ടവനെ ഓടിച്ചിട്ട് പിടിക്കാന്നുവെച്ചാല്‍ നടക്കുകേം ഇല്ല.

വിക്രമാദിത്യന്‍ July 7, 2008 at 7:12 AM  

പണ്ടു കറങ്ങി നടന്ന എണ്ണ തങ്ങളുടെ കമന്റില്‍ നിന്നും നാം മനസിലാകുന്നത് ഇപ്പോള്‍ അഭിനയ മോഹം കളഞ്ഞു എന്നാണ്. അങ്ങിനെയെങ്ങില്‍ മലയാള സിനിമക്കു സംഭവിച്ച ആ മഹാ നഷ്ടത്തില്‍ നാം ഖേദിക്കുന്നു.
നന്നായിരിക്കുന്നു. കൂടുതല്‍ എഴുതുക.

ആശംസകളോടെ

വിക്രമാദിത്യന്‍

അഭിലാഷങ്ങള്‍ July 8, 2008 at 1:00 PM  

ഹോയ്..

അല്ല, ആരായീ സിന്ധു തൊടുപുഴ?

ജൂനിയര്‍ ആര്‍ട്ടിസ്റ്റാണോ? എന്നാ പോട്ടെ! എന്റെ മൊബൈലിലാണേല്‍ മെമ്മറി മുഴുവല്‍ സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ നമ്പര്‍ കൊണ്ട് നിറഞ്ഞിരിക്കുകയാ. (അതില്‍ ബോളീവുഡും ഹോളീവുഡുമാ കൂടുതല്‍!). അതോണ്ട് ഈ നമ്പര്‍ സേവ് ചെയ്യാന്‍ തല്‍ക്കാലം സ്ഥലമില്ല. വേറെ മൊബൈല്‍ വാങ്ങുന്നതുവരെ വിട! :-)

ഓഫ്: ഏറനാടന്‍ എന്നോട് ഇവിടെ പറഞ്ഞ മറുപടി വായിച്ചാണ് എന്നതാ സംഭവം എന്നറിയാന്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് ഈ പറമ്പില്‍ എത്തിയത്. എത്തിയസ്ഥിതിക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങിനടക്കട്ടെ! :-)

nandakumar July 8, 2008 at 2:16 PM  

മനോജ് മാണി : സന്തോഷം. വന്നതിനും അഭിപ്രായം പറഞ്ഞതിനും.
മാണിക്യം : കാര്യം മനസ്സിലായല്ലേ :) എന്താ ചെയ്യാ മനസ്സിരുത്തി ചെയ്യാന്‍ സമയം കിട്ടുന്നില്ല. മിസ്സായ നമ്പര്‍ കിട്ടിയോ :)
നിരക്ഷരന്‍ : ഇല്ല മാഷെ, ആ പരിപാടി പണ്ടേ നിര്‍ത്തി. ഇനിയില്ല :-)
വിക്രം ദര്‍ബാര്‍ : ഈ ബ്ലോഗിലേക്കു സ്വാഗതം. അതുകൊണ്ട് മലയാള സിനിമ രക്ഷപ്പെട്ടു മാഷെ..:)
അഭിലാഷങ്ങള്‍ : നന്ദി ഒരു പുനര്‍ വരവിന്. പണ്ട് ഞാന്‍ ബ്ലോഗു തുടങ്ങിയപ്പോ സ്വാഗതം പറഞ്ഞുപോയ മനുഷ്യനാ...ദാണ്ടെ എന്നിട്ട് ഇപ്പളാ വരണത്.. നന്ദി :)

ഏറനാടന്‍ July 8, 2008 at 11:09 PM  

നന്ദുവേട്ടാ, ഞാന്‍ വിളിച്ചില്ല. ആ നമ്പര്‍ കണ്ടപ്പോഴേ എന്തോ ഗുലുമാല് തോന്നി. അല്ലേലും എന്റെ മൊബൈ‌ലില്‍ സിനിമാ-സീരിയല്‍ നടികളുടെ നമ്പറൊക്കെ കുത്ത് ഇട്ട് ഫീഡ് ചെയ്തതില്‍ വിളിക്കാനിനി എത്രയോബാക്കി! ഒരുത്തന്‍ ഈ കുത്തിട്ട നടികളുടെ നമ്പറുകള്‍ നോക്കീട്ട് ചോദിച്ചതെന്തെന്നോ, ഈ നടികളൊക്കെ ‘.‘ കേസുകളാണോന്ന്! -:)

അഭിലാഷ് ഇവിടെ വരാന്‍ കാരണം ഞാനാ. എന്തെച്ചാല്‍ അവന് ജയരാജിനോട് ഒരു ഡൌട്ട് ചോദിക്കാനുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നമ്പറ് കൊടുത്തു. അഭി വിളിക്കുമെന്ന് കരുതീല, വിളിച്ചു.

Unknown July 10, 2008 at 7:02 PM  

നമ്പരതുതന്നെയാണല്ലോ...? ഹഹ..

smitha adharsh July 11, 2008 at 2:08 AM  

അത് കലക്കി കേട്ടോ...ഈ പൊങ്ങച്ചം എവിടെയും ഉണ്ട് അല്ലെ?

ഉപാസന || Upasana July 16, 2008 at 5:46 PM  

:-))
UPAASANA

Cartoonist July 17, 2008 at 7:45 PM  

സിന്ധു തൊടുപുഴയുടെ യഥാര്‍ഥ നമ്പര്‍ ഇതാ :
24 : 56 :24

Pongummoodan July 18, 2008 at 10:18 AM  

nandettaaaa...aa..a....a :)

Senu Eapen Thomas, Poovathoor July 20, 2008 at 9:01 PM  

എന്തിനാ നന്ദാ...ശെ...നന്ദന്‍ ഇത്തരക്കാരനാണെന്ന് ഞാന്‍ ഒട്ടും ഓര്‍ത്തില്ല. അല്ലെങ്കിലും ഇത്രയൊക്കെയുള്ളു...ഇനി എന്റെ പട്ടിക്ക്‌ വേണം സിന്ധുവിന്റെ നമ്പര്‍.

പഴമ്പുരാണംസ്‌.

വിക്രമാദിത്യന്‍ July 22, 2008 at 1:08 AM  

നന്ദകുമാര്‍ രാജാവേ...
പുതിയ കലാ സൃഷ്ടിയില്‍ എല്ലാം ചേര്‍ത്ത് അഭിപ്രായം എഴുന്നള്ളിക്കാം എന്ന് കരുതിയിരുന്നതാണ്. പക്ഷെ താങ്കള്‍ സമ്മതിക്കുന്ന ലക്ഷണമില്ല. തിരക്കായിരിക്കും എന്നറിയാം എങ്കിലും അടുത്ത പോസ്റ്റ് വേഗമാകാന്‍ ഗണപതി സേവക്കാലെ വിട്ടു കഴിഞ്ഞു നാം.
ഇതു നന്നായി എന്ന് പ്രത്യേകിച്ച് പറയണോ? പറഞ്ഞേക്കാം....കലക്കി രാജാവേ...കൊട് കൈ....കൂടെ സിന്ദു തൊടുപുഴയുടെ പുതിയ നമ്പരും....

ആശംസകളോടെ
വിക്രമാദിത്യന്‍

അരൂപിക്കുട്ടന്‍/aroopikkuttan July 22, 2008 at 2:06 AM  

ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...

രക്ഷപ്പെട്ടു!!
:)

പിരിക്കുട്ടി January 23, 2009 at 1:58 PM  

AHAA NJAAN TRY CHEYYATEE AA UMBERIL .....

Jenshia July 19, 2009 at 12:01 PM  

athu nadappilla pirikkutty oru digit missing aane..

റിയാസ് (മിഴിനീര്‍ത്തുള്ളി) October 18, 2010 at 1:37 AM  

9..4..9..7..5..0..2.7..0.. " ഒരു നമ്പര്‍‌ മിസിങ്ങ്