Wednesday, July 7, 2010

ഗോപാലേട്ടന്‍

.
നതാ കോര്‍ണറിനു കുറച്ച് വടക്കുഭാഗത്തായി ഗോപാലേട്ടന്‍ ചായക്കട തുടങ്ങുമ്പോള്‍ ഒരു അമ്പത് വാര തെക്ക് സുധന്‍ ചേട്ടന്റെ ചായക്കടയും മുന്നൂറ് വാര വടക്ക് സുബ്രേട്ടന്റെ ചായക്കടയും ഉള്ളത് അറിയാഞ്ഞിട്ടല്ല, പക്ഷെ,ഗോപാലേട്ടന് ചായക്കട പരിപാടിയല്ലാതെ മറ്റൊരു പരിപാടിയും അറിയാത്തതുകൊണ്ടാണ്. വെള്ളാങ്കല്ലുര്‍ പഞ്ചായത്തില്‍ എവിടെയോ ആയിരുന്ന ഗോപാലേട്ടനും ഭാര്യയും ഒരു മകനും മകളുമടങ്ങുന്ന കുടുംബം എന്റെ വീടിനടുത്ത് ജനതാ കോര്‍ണറില്‍ വരുന്നത് ഞാന്‍ കലപ്പറമ്പ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോഴാണ്.

ചായക്കട ഉദ്ഘാടനത്തിന്റെ അന്ന് എല്ലാവര്‍ക്കും ചായയും സവാള വടയും ഫ്രീയായി ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞത് പിറ്റേ ദിവസമായിരുന്നതുകൊണ്ട് എനിക്ക് സംഗതി മിസ്സായി. എന്തായാലും സമീപത്തെ കല്‍പ്പണിക്കാരും മരപ്പണിക്കാരും വാര്‍ക്കപ്പണിക്കാരും രാവിലെ ചായകുടിക്കുന്നതും ദോശ ഇഡ്ഡലി പുട്ട് ഇത്യാദി ഐറ്റംസ് കഴിക്കുന്നതും ഗോപാലേട്ടന്‍സ് ചായക്കടയില്‍ നിന്നായി. സാമാന്യം തരക്കേടില്ലാത്ത കച്ചവടം.ഗോപാലേട്ടനുമൊപ്പം പത്നിയും ഒഴിവു സമയങ്ങളില്‍ ഹെസ്ക്കൂളിലേക്കെത്തിയ മകളുമായപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. മകനെ കോണത്തുകുന്നില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനോ അല്ലാത്തപ്പോള്‍ കടയുടെ ഉമ്മറത്ത് കിടക്കുന്ന പട്ടിയേയും അടുക്കള വൃത്തിയാക്കുന്ന കോഴികളെയും ആട്ടിയകറ്റാന്‍ മാത്രം ചുമതലപ്പെടുത്തി.

കുറ്റം പറയരുതല്ലോ, ഗോപാലേട്ടന്റെ ചായക്കട വെച്ചടി വെച്ചടി കേറി വന്നു, അവിടെ നിന്ന് ഒരു കാലിച്ചായ കഴിക്കാതെ ആബാലവൃദ്ധം ജനങ്ങള്‍ ആ ചായക്കടയെ മുറിഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടോ പോകില്ലെന്നായി. മാത്രമല്ല, നാലുവശവും ഓലകൊണ്ട് മേഞ്ഞ ചായക്കടയും അതിനുള്ളിലെ ബഞ്ചും ഡസ്ക്കും പലഹാരം ഇട്ടുവെച്ച ചില്ലലമാരയും പുറത്ത് ചാരിവെച്ചിരിക്കുന്ന കോണത്തുകുന്ന് രാജ് ടാക്കീസിന്റെ സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ബോര്‍ഡുമെല്ലാം ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ചേരുവ പോലെ പരസ്പരം ഇണങ്ങിച്ചേര്‍ന്നു നാടിന്റെ ലാന്‍ഡ്മാര്‍ക്കായിത്തീര്‍ന്നു. ചുരുക്കത്തില്‍ ജനതാകോര്‍ണര്‍-പൈങ്ങോട് നിവാസികളുടെ അന്നദാതാവായി ഗോപാലേട്ടന്‍.

ചായക്കടയിലെ പ്രധാന പലഹാരം സവാള വടയായിരുന്നു. വടയുടെ വലിപ്പവും വിലയും തമ്മില്‍ അജഗജാന്തരവിത്യാസമുണ്ടെങ്കിലും, ടാ ഗോപാലേട്ടന്റെ പീട്യേന്ന് ചായും വടേം തിന്നിട്ട് പൂവ്വാടാ എന്നുള്ള വിശേഷം പറച്ചിലിനു വരെ വട കാരണമായി. ചായക്കടയിലെ ബിസിനസ്സിനു പുറമേ തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ വരുമ്പോള്‍ അവിടെ വരുന്ന മേളക്കാര്‍ക്കും നാടക-ബാലെ ട്രൂപ്പംഗങ്ങള്‍ക്കും ഉച്ചയൂണ് രാത്രിയൂണ് ഇത്യാദി കാര്യങ്ങള്‍ക്കും ഗോപാലേട്ടനെ ഏല്‍പ്പിച്ചു തുടങ്ങി കമ്മറ്റിക്കാര്‍. പക്ഷേ, ‘ഇത്തിരി സാമ്പാറൊഴിച്ചേ ചേച്ച്യേ..” ‘ഇത്തിരി അച്ചാറ് പോരട്ടെ പെങ്ങളെ..” എന്നുള്ള ശൃംഗാര മേളം ഹോട്ടലിനെ പ്രകമ്പനം കൊള്ളിച്ചപ്പൊള്‍ “ഞാന്‍ അമ്പലത്തില്‍ വന്ന് ചോറ് തന്നോളാം” എന്ന ഗോപാലേട്ടന്റെ തില്ലാനയില്‍ ഊണ് തായമ്പക അമ്പലമുറ്റത്തെ പന്തലിലായി. അങ്ങിനെ ഗോപാലേട്ടന്‍ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കാറ്ററിംഗ് സര്‍വ്വീസ് കൂടിയായി എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.

കുഴിച്ചിട്ട വാഴക്കന്നു മുളപൊട്ടി തൈയായി കൂമ്പുവന്നു വളര്‍ന്നു വാഴയായി കുലവന്ന കാലം പോലെ ദിവസങ്ങളും മാസങ്ങളുമേറെ കടന്നു പോയി. കാലാനുസൃതമായി ഓരോ വിലവര്‍ദ്ധനയിലും ഗോപാലേട്ടന്‍ ചായയുടെ വടയുടേയും വില വര്‍ദ്ധിപ്പിച്ചെങ്കിലും അതിലാര്‍ക്കും ഒരു പരാതിയുമുള്ളതായി കേട്ടിട്ടില്ല. ആയിടെയാണ് കൌമാരത്തിലേക്ക് കാലെടുത്തുകുത്തിയ ഞങ്ങളുടേയും പൊട്ടിത്തെറിച്ച യൌവ്വനമുള്ള ചേട്ടന്മാരുടേയും ശ്വാസവേഗത്തെ പരീക്ഷിച്ച വൈശാലി എന്ന സിനിമ റിലീസായത്. കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയ്യറ്ററില്‍ ആദ്യത്തെ ആഴ്ചതന്നെ സിനിമ കണ്ടവര്‍ കാണാത്തവരോട് കണ്ട വിശേഷം പറഞ്ഞ് സകല തെണ്ടികള്‍ വരെ എന്തിനേറെ ഞങ്ങള്‍ പിള്ളാര്‍ വരെ ആദ്യത്തേയോ രണ്ടാമത്തേയോ ആഴ്ചയിലാ സിനിമ കണ്ടു ആസ്മാ രോഗികളെപോലെ ശ്വാസത്തെ നിയന്ത്രിക്കാനാവതെ കഴിച്ചു കൂട്ടി. സ്ത്രീ സാന്നിദ്ധ്യമറിയാത്ത ഋശ്യശ്രംഗനെ മെയ്യഴകുകൊണ്ട് വശീകരിക്കുന്ന വൈശാലിയുടെ ഉടലളവുകളും ആലില വയറും അതിലെ നാഭീച്ചുഴിയും കാളീശ്വരി തിയ്യറ്ററിന്റെ സ്ക്രീനില്‍ ക്ലോസപ്പില്‍ കണ്ട നാട്ടിലെ ഏതോ ഒരു വിരുതന്‍ ലോ ക്ലാസ്സില്‍ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു നോക്ക്യേറാ.... ഗോപാലേട്ടന്റെ പീട്യേലെ സവാള വട പോലെണ്ട്. വൈശാലി സുപര്‍ണ്ണയുടെ പൊക്കിള്‍ച്ചുഴിയെ അനുസ്മരിപ്പിക്കുന്ന ഗോപാലേട്ടന്റെ സവാള വടക്ക് അന്നു മുതല്‍ ഞങ്ങളുടെ നാട്ടില്‍ പുതിയൊരു പേര്‍ വീണു. വൈശാലി വട.

അതിനുശേഷം ടാ ഗോപാലേട്ടന്റെ പീട്യേന്ന് ചായും വൈശാലി വടേം തിന്നിട്ട് പൂവ്വാട്ടാ എന്നുള്ളതായി വിശേഷം പറച്ചില്‍.

ഏത് അമേരിക്കക്കും ഉണ്ടാവുമല്ലോ ഒരു സാമ്പത്തികമാന്ദ്യം. അതുപോലെ പതിയെപ്പതിയെ ചില പരാതികള്‍ ഗോപാലേട്ടന്റെ ചായക്കടയെക്കുറിച്ചു പ്രചരിച്ചു വന്നു. അത് വെറും പ്രചാരണമല്ലെന്ന് മാണിക്യേട്ടന്റെ മോന്‍ സുനിയും കല്ലൊരക്കമ്പനിയില്‍ പണിക്കു പോണ പലരും പറഞ്ഞു. ചായക്കുള്ളില്‍ ഈച്ചയും പഞ്ചസാരയില്‍ ഉറുമ്പും പലപ്പോഴും കോമ്പിനേഷനുകളാവാറുണ്ടെന്നും പുട്ടും പപ്പടവും പൊതിഞ്ഞ വാഴയിലയില്‍ മാറാല കെട്ടിയിരുന്നുവെന്നും സ്ഥിരം കസ്റ്റമേഴ്സായ വാര്‍ക്കപ്പണിക്കാരും രാവിലത്തെ ശോധനക്ക് ആക്കം കൂട്ടാന്‍ ഗോപാലേട്ടന്റെ കാലിച്ചായ അടിക്കുന്ന കിളവന്മാരും പറഞ്ഞു. കടലക്കറിയില്‍ നിന്ന് കടുപ്പമുള്ള കല്ലു കിട്ടിയെന്ന് കല്ലുവെട്ടുകാരന്‍ സുബ്രേട്ടന്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലൂ ടൂത്ത് വഴി സത്യം പ്രചരിച്ച് അപവാദം കേള്‍ക്കേണ്ടി വന്ന സീരിയല്‍ നടീമാരുടെ അവസ്ഥയായി ഗോപാലേട്ടന്റെ ചായക്കടക്ക്. അന്നൊന്നും ടെക്നോളജി ഇത്രയും ഡവലപ്പ് ആയിട്ടില്ലല്ലോ അല്ലെങ്കില്‍ ഇതെല്ലാം മോര്‍ഫിങ്ങ് ചെയ്ത് ഉണ്ടാക്കിയെടുത്ത നുണക്കഥകളാണെന്ന് ഗോപാലേട്ടനു പറയാമായിരുന്നു.

സംഗതി ആദ്യം നോട്ടീസടിച്ചത് മിലിട്ടറിയിലുള്ള മോഹനേട്ടനായിരുന്നു. അതിനു പക്ഷേ കാരണമുണ്ടായിരുന്നു. മോഹനേട്ടന്‍ ലീവിനു വന്നതിന്റെ പിറ്റേ ദിവസം തട്ടകത്തമ്മയെ തൊഴുതിട്ട് വരാം എന്നു കരുതി പുതിയകാവിലെ ഭഗവതിയെ തൊഴുത്, സര്‍വ്വേക്കല്ലിന്മേല്‍ കാക്കതൂറിയപോലെ കറുത്ത നെറ്റിയിലൊരു ചന്ദനക്കുറിയുമായി മടങ്ങിവരുമ്പോഴാണ് ഗോപാലേട്ടന്റെ കടയില്‍ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോകാം എന്നു തീരുമാനിച്ചത്.


സൈക്കിള്‍ റോഡരികില്‍ സ്റ്റാന്‍ഡിലിട്ട് മോഹനേട്ടന്‍ കടയില്‍ കയറി ഒരു സ്ട്രോങ്ങ് ചായക്ക് ഓര്‍ഡറിട്ടു. പട്ടാളത്തിലെ വിശേഷം ചോദിച്ച് ഗോപാലേട്ടന്‍ ചായ നീട്ടിയടിക്കുമ്പോള്‍ അതിനുള്ളിലേക്ക് ഒരു അതിഥി പറന്നു വന്നത് ആരും അറിഞ്ഞില്ല. സവാള വട കടിക്കുന്നതിനിടയിലെ ഗ്യാപ്പില്‍ ചായയെ ആദ്യത്തെ മൊത്തു മൊത്താന്‍ തുനിഞ്ഞപ്പോഴാണ് മോഹനേട്ടന്‍ ഏതു പട്ടാളക്കാരനേയും ക്രുദ്ധനാക്കുന്ന ആ കാഴ്ച കണ്ടത്. തന്റെ ചായയിലേക്ക് ഒരു മണിയനീച്ച നുഴഞ്ഞു കയറിയിരിക്കുന്നു!!

“ദെന്തൂട്ടാ ഗോപാലാ ഇദ്? ചായേല് ഈച്ച കെടക്കണ കണ്ടില്ലേ”

“ ദെവടേ?” എന്നു ചോദിച്ച് ഗോപാലേട്ടന്‍ മുഷിഞ്ഞു നനഞ്ഞ തന്റെ വിരലുപയോഗിച്ച് അതിനെ തോണ്ടിയെറിഞ്ഞിട്ട് പറഞ്ഞു. “ ഒരീച്ചല്ലേ മോഹനോ! അതിനിത്ര ബഹളംണ്ടാക്കണോ?”

“ഉം.” എന്നും പറഞ്ഞ് പാഴായ ആദ്യ മൊത്തു മൊത്തി ഒന്നിറക്കി മോഹനേട്ടന്‍ പറഞ്ഞു “ പട്ടാളത്തിലെ മെസ്സിലാണെങ്കീ കാണാരുന്നു. ഒരൊറ്റ വെടിക്ക് തീര്‍ന്നേനെ ജീവന്‍”

“ആര്‍ടെ? ഈച്ചേടാ?” സത്യമായിട്ടും അത് ഗോപാലേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചതായിരുന്നു

“അല്ലാ, ചായ ഇണ്ടാക്കണോന്റെ. ഇതൊന്നും അവടെ നടക്കില്ല.”

‘ഉം, എന്നാപ്പിന്നെ അവിടെ പട്ടാളക്കാരുടെ എണ്ണം ദിവസേന കൊറഞ്ഞേനല്ലോ’ എന്ന് അറിയാതെ പുറത്തു വന്ന ആത്മഗതത്തോടെ ഗോപാലേട്ടന്‍ ഉണങ്ങാന്‍ വെച്ചിരുന്ന അരിപ്പൊടിയില്‍ നിന്ന് ‘ഹൈഡ് ആന്റ് സീക്ക്‘ കളിച്ചിരുന്ന പാവം കോഴികളെ ഓടിക്കാന്‍ അകത്തേക്ക് വലിഞ്ഞു.

ഗോപാലേട്ടന്റെ ആത്മഗതം മോഹനേട്ടന്‍ കേട്ടെങ്കിലും ഇന്നത്തെ ഫെവി ക്വിക്കിനേക്കാള്‍ ഉറപ്പുണ്ടായിരുന്ന അന്നത്തെ ‘വൈശാലിവട‘യിലെ മൈദമാവു കാരണം രണ്ടു നിരയിലേയും പല്ലുകള്‍ വേര്‍പ്പെടുത്താന്‍ കുറേ നേരമെടുത്തതുകൊണ്ട് മറുപടിയുണ്ടായില്ല.

പക്ഷെ, കത്രീന പോലെ വീശിയടിച്ച അപവാദ പ്രചരണത്തിനു ഗോപാലേട്ടനെ വീഴ്ത്താന്‍ കഴിഞ്ഞില്ല. പ്രചരണത്തെക്കുറിച്ച് ഗോപാലേട്ടനോട് പറഞ്ഞവരോട് “ ഒക്കെ വെറുതെണ്ടാ..ആള്‍ക്കാര്‍ക്ക് എന്തൂറ്റാ പറയാന്‍ പറ്റാത്തെ..” എന്ന നിസ്സാര മറുപടിയില്‍ ഗോപാലേട്ടന്‍ മടക്കി.



കുറച്ചുനാള്‍ കഴിഞ്ഞ് പതിവുപോലെയുള്ള, യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്രഭാതം.

എവിടെയോ അമ്പലപ്പരിപാടി കഴിഞ്ഞ് പൊതിഞ്ഞു കെട്ടിയ ചെണ്ടയുമായി വരികയായിരുന്നു ദേശത്തെ ശങ്കരന്‍ വേലന്‍. വീട്ടിലെത്തത്തുന്നതിനുമുന്‍പ് ബ്രേക്ക് ഫാസ്റ്റ് ഇവിടെയാക്കം എന്നു കരുതി ഗോപാലേട്ടന്റെ ചായക്കടയുടെ ഉമ്മറത്തെ ബക്കറ്റില്‍ നിന്ന് രണ്ടു കൈ വെള്ളമെടുത്ത് കൊലുക്കുഴിഞ്ഞ് മുറുക്കിചുവപ്പിച്ച വായ കഴുകി. ഉള്ളില്‍ കടന്ന് ചെണ്ട, മേശയുടെ സൈഡില്‍ നിവര്‍ത്തിവെച്ചു.

“ ഗോപാലോ... രണ്ട്ഷ്ണം പൂട്ടും ഇത്തിരി കടലച്ചാറും ഇട്ത്തേ. ആവ്, വെശന്നിട്ട് വയ്യാന്നേ”

“ആ, ശങ്കരന്‍ വേലനാ?! ദെവടായിരുന്നു പരിപാടി?” പ്ലേറ്റ് കഴുകി പുട്ട് എടുത്തുവെക്കുന്നതിനിടയില്‍ ഗോപാലേട്ടന്‍ ലോഹ്യം ചോദിച്ചു.

“ഒന്നും പറയണ്ടറപ്പാ...ഇന്നലെ ഒരു ചാത്തനുപാട്ടുണ്ടായിരുന്നു. തുള്ളലും ചാടലും കഴിഞ്ഞപ്പോ വെളുപ്പാന്‍ കാലായി”

ഗോപാലേട്ടന്‍ കടലച്ചാറൊഴിച്ച പുട്ടിന്റെ പ്ലേറ്റ് ശങ്കരന്‍ വേലനു മുന്നിലേക്ക് വെച്ചു. അപ്പോഴാണ് ഗോപാലേട്ടന്റെ മകന്‍അങ്ങോട്ടു വന്നതും മേശമേല്‍ പൊതിഞ്ഞുവെച്ച ചെണ്ട കണ്ടതും. വെറുതെ ഒരു രസത്തിനു ചെണ്ടയുടെ ഒരു സൈഡില്‍ വെറുതേ ഒന്നു കൊട്ടിനോക്കിയത് ചെക്കന്റെ കഷ്ടകാലത്തിന് ഗോപാലേട്ടന്റെ കണ്ണില്‍ പെട്ടു. ചെറുക്കന്റെ കുഞ്ഞിത്തലയില്‍ ചായരിപ്പ കൊണ്ട് ഒരഞ്ചാറു കിഴുക്ക് ഗോപാലേട്ടനും കൊടുത്തിട്ട് ചെക്കനോടായി അലറി:

“ഉസ്ക്കൂളീ പൂവ്വാന്‍ നോക്കറാ പൊട്ടാ, കൊട്ടാന്‍ നിക്കാണ്ട് ”

ചാത്തനുപാട്ടിനു കൊട്ടിയതിന്റേയും പാടിയതിന്റേയും ഉറക്കമൊഴിച്ചതിന്റേയും ഇതുവരെ നടന്നതിന്റേയും ക്ഷീണമാറ്റാന്‍ വേണ്ടി ചാറൊഴിച്ച് ചാലിച്ച പുട്ടെടുത്ത് കുഴച്ച് ആദ്യത്തെ പിടി വായിലിട്ടതും എന്തോ ഒരു അരുചി ശങ്കരന്‍ വേലന്റെ നാക്കിലുണര്‍ന്നു. ഉറക്കമൊഴിച്ചതിന്റെ കുഴപ്പമാകുമെന്നു കരുതി ചവച്ചിറക്കി. രണ്ടാമത്തെ പിടിയും വായിലിട്ടപ്പോള്‍ സെയിം ടേസ്റ്റ്, മാത്രമല്ല ഉടയാത്ത എന്തോ ഒന്ന് നാവില്‍ തടഞ്ഞു. അതെടുത്ത് പുറത്തിട്ട് ശങ്കരന്‍ വേലന്‍ കുഴച്ചിട്ട പുട്ടു നോക്കി. ചാറുപുരളാത്ത പുട്ടില്‍ ചാരനിറത്തില്‍ കട്ടിപിടിച്ച എന്തോ . എന്താണെന്നു ഒരു ഊഹവുമില്ല, നേരത്തെ താന്‍ ചവച്ച പുട്ടില്‍ ഇവന്റെ ഒരു കഷണമാണെന്നു ശങ്കരന്‍ വേലനു മനസ്സിലായി. സംഗതിയുടെ ഷേപ്പും നിറവുമൊക്കെ നല്ല പരിചയവുണ്ട്. ഉറക്കച്ചടവില്‍ അതൊട്ട് ഓര്‍ത്തെടുക്കാനും പറ്റുന്നില്ല.

“ ഗോപാലോ, ദേ നോക്ക്യ്യേ.. ദെന്തൂറ്റാ സംഭവം? ദെന്താ സാനം?”

അടുത്ത വന്ന ഗോപാലേട്ടന്‍ പ്ലേറ്റ് എടുത്തുനോക്കി വിശദമായി പരിശോധിക്കുകയും സംഗതി മനസ്സിലായതുകൊണ്ട് അത്രയും ഭാഗം കൈകൊണ്ട് വടിച്ച് താഴെയിടുകയും “ ഓ! അതെന്തൂറ്റാണാവോ? നിങ്ങള് കഴിക്കെന്നേ” എന്നും പറഞ്ഞ് പ്ലേറ്റ് ശങ്കരന്‍ വേലനു തിരികെ കൊടുക്കുകയും ചെയ്തു. ശങ്കരന്‍ വേലന്‍ തന്റെ വേല പൂര്‍വ്വാധികം ഭംഗിയായി തുടങ്ങാനൊരുങ്ങുമ്പോഴാണ് ഗോപാലേട്ടന്‍ അകത്തേക്ക് ഭാര്യയെ നോക്കി ദ്വേഷ്യത്തൊടെ വിളിച്ചു പറഞ്ഞത് :

“ ട്യേ.. നിങ്ങളൊക്കെ ആരെവടെ നോക്കിയിരിക്ക്യാണ്ടീ... ആ വിരിച്ചിട്ടിരിക്കുന്ന അരിപ്പൊടി നോക്കാന്‍ ഒരുത്തിയും ഇല്ല്യാ‍ലേ”

ഗോപാലേട്ടന്റെ ആജ്ഞ കേട്ടതും അകത്തു നിന്നൊരു ശബ്ദം മുഴങ്ങിയതും ചായക്കടയെ വിജ്രംഭിച്ചൊരു ചാത്തന്‍ കോഴി അകത്തു നിന്നും പറന്നു വന്നതും ഒരുമിച്ചായിരുന്നു. ശങ്കരന്‍ വേലന്റെ ചെണ്ടക്കും തലക്കും മുകളിലുടെ ഒരു വെള്ളത്തൂവല്‍ പറത്തി പുറത്തേക്ക് പാഞ്ഞതു തന്റെ കണ്‍ കോണിലൂടെ കണ്ടപ്പോള്‍ കുഴച്ച പുട്ടെടുത്ത് വായക്കകത്തേക്ക് പോയികൊണ്ടിരുന്ന ശങ്കരന്‍ വേലന്റെ കൈ പാതിവഴിയില്‍ വെച്ചു നിന്നു. അരിപ്പൊടിയില്‍ ആടിക്കളിച്ചിരുന്നതും തലക്കു മുകളിലൂടെ പറന്നകന്നതും ഗോപാലേട്ടന്റെ വളര്‍ത്തു കോഴിയായിരുന്നെന്ന സത്യം ശങ്കരന്‍ വേലനു നിമിഷാര്‍ദ്ധം കൊണ്ട് മനസ്സിലാവുകയും പുട്ടിനൊപ്പം കിട്ടിയ ആ ‘സ്പെഷ്യല്‍ അരുചി‘ക്കു കാരണം ‘ഇവന്റേ‘താണെന്ന സത്യം ഉറക്കച്ചടവിന്റെ ആലസ്യത്തിലായിരുന്ന ശങ്കരന്‍ വേലന്റെ തലച്ചോറിലേക്ക് ചാട്ടുള്ളിപോലെ വീശിയടിച്ചതും പെട്ടെന്നായിരുന്നു.

പൊതിഞ്ഞു വെച്ചിരുന്ന ചെണ്ടയേയും മറികടന്ന് ഓടിയ ശങ്കരന്‍ വേലന്‍ പുറത്തെത്തും മുന്‍പ് ചായക്കടയുടെ മുറ്റത്തേക്ക് തലേന്നത്തെ അന്തിക്കള്ളുമുതല്‍ തൊട്ടുമുന്‍പ് കഴിച്ച പുട്ടു വരെ പുറത്തേക്ക് കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പുറത്ത് ചാരിവെച്ചിരുന്ന കോണത്തുക്കുന്ന് രാജ് ടാക്കീസിലെ സിനിമാ പോസ്റ്ററില്‍ കെട്ടിപ്പിടിച്ചു നിന്നിരുന്ന മോഹന്‍ലാലിന്റേയും ഉര്‍വ്വശിയുടേയും ദേഹത്തേക്ക് ശങ്കരന്‍ വേലന്റെ ‘കൊടുംവാള്‍‘ വന്നലച്ചു വീണു.

ആ ഒരു സംഭവത്തോടെ ഗോപാലേട്ടന്‍ ചായക്കടപൂട്ടി കാശിക്കു പോയെന്നു കരുതിയൊ? നെവര്‍! അസംഭവ്യം!! ഗോപാലേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് കൂടുമാറുന്നതുവരെ ചായക്കട ബിസിനസ്സ് അഭംഗുരം നടത്തിയിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു.
.

69 comments:

nandakumar July 7, 2010 at 5:10 PM  

ഏത് അമേരിക്കക്കും ഉണ്ടാവുമല്ലോ ഒരു സാമ്പത്തികമാന്ദ്യം. അതുപോലെ പതിയെപ്പതിയെ ചില പരാതികള്‍ ഗോപാലേട്ടന്റെ ചായക്കടയെക്കുറിച്ചു പ്രചരിച്ചു വന്നു. സത്യം പറഞ്ഞാല്‍ ബ്ലൂ ടൂത്ത് വഴി സത്യം പ്രചരിച്ച് അപവാദം കേള്‍ക്കേണ്ടി വന്ന സീരിയല്‍ നടീമാരുടെ അവസ്ഥയായി ഗോപാലേട്ടന്റെ ചായക്കടക്ക്. അന്നൊന്നും ടെക്നോളജി ഇത്രയും ഡവലപ്പ് ആയിട്ടില്ലല്ലോ അല്ലെങ്കില്‍ ഇതെല്ലാം ‘മോര്‍ഫിങ്ങ്’ ചെയ്ത് ഉണ്ടാക്കിയെടുത്ത നുണക്കഥകളാണെന്ന് ഗോപാലേട്ടനു പറയാമായിരുന്നു.

നന്ദപര്‍വ്വത്തില്‍ പുതിയ പോസ്റ്റ്

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം July 7, 2010 at 6:02 PM  

ഒരു വൈശാലി വട കിട്ടുമോ.....നന്നായിരിക്കുന്നു....

Junaiths July 7, 2010 at 6:11 PM  

ഗോപാലേട്ടന്റെ വൈശാലി വടൈ...
കൊള്ളാം തകര്‍ത്തു നന്ദന്‍സ്...

പ്രവീണ്‍ വട്ടപ്പറമ്പത്ത് July 7, 2010 at 6:25 PM  

ഹഹ വൈശാലി വട കലക്കി..
പിന്നെ ചിത്രങ്ങൾ..അതാണു കിടു.. :)

വാസു July 7, 2010 at 6:33 PM  

വട-വൈശാലി ഇത് പോപ്പുലറായതിങ്ങനതന്നെയല്ലേ? ആ സിനിമയിറങ്ങിയപ്പോ ഞാനൊക്കെ മൂക്കളയൊലിപ്പിച്ചു നടക്കുവാരുന്നു

Rare Rose July 7, 2010 at 6:35 PM  

ഇത്രേം ഗുരുതര ആരോപണങ്ങള്‍ വന്നിട്ടും പുല്ലു പോലെ നേരിട്ട ഗോപാലേട്ടന്റെ തകര്‍ക്കാന്‍ പറ്റാത്ത ആ ആത്മവിശ്വാസം.ദതാണു ഏതു മാന്ദ്യത്തിലും നമ്മള്‍ കണ്ടു പഠിക്കേണ്ടത്.:)

പിന്നെ പടംസ് ഇത്തിരീം കൂടെ വ്യത്യസ്തമാക്കിയിരുന്നെങ്കില്‍ കുറച്ചും കൂടെ അസൂയപ്പെടാമായിരുന്നു.:)

അലി July 7, 2010 at 7:30 PM  

ഇത്രടം വന്നതല്ലെ... ഒരു വൈശാലി വടയും ചായയും കഴിച്ച് പോകട്ടെ.

ദിലീപ് വിശ്വനാഥ് July 7, 2010 at 7:36 PM  

പിന്നെ, രണ്ടു രൂപയുടെ ചായയില്‍ ഈച്ചയെ അല്ലാതെ സില്‍ക്ക് സ്മിതയെ പിടിച്ച് ഇട്ടു കൊടുക്കാന്‍ പറ്റുമോ?

പോസ്റ്റ് കലക്കി നന്ദാ...

Manju Manoj July 7, 2010 at 7:51 PM  

കഥയിലെ സ്ഥലങ്ങളെല്ലാം പരിചയമുള്ളതായത് കൊണ്ട് വായനക്ക് ഒരു പ്രത്യേക സുഖം.പിന്നെ ചിത്രങ്ങള്‍ വളരെ നന്നായി...

Manoraj July 7, 2010 at 8:03 PM  

നന്ദാ.. ശ്രീകാളിശ്വരിയിൽ തന്നെയാണ് ഞാനും വൈശാലി കണ്ടത്. സത്യത്തിൽ അന്നൊന്നും മനസ്സിലായില്ല എന്നത് വേറെ കാര്യം. ഗോപാലേട്ടനും വൈശാലി വടയും രസകരമായി. ഈ ഗോപാലേട്ടന്റെ ചായക്കട ഇപ്പോൾ എവിടെയാണ്? അല്ല. കൊടുങ്ങല്ലൂർക്കൊക്കെ ഇടക്ക് വരാരുണ്ടേ? ഓടി മറയാല്ലോ എന്ന് കരുതിയാ..

Muralee Mukundan , ബിലാത്തിപട്ടണം July 7, 2010 at 8:23 PM  

ശരിക്കും നമ്മുടെ നാട്ടുമ്പുറത്തെ ഇടുത്തുകൊണ്ടുവന്ന് ഈ നന്ദപർവ്വത്തിൽ ഫിറ്റുചെയ്തിരിക്കുകയല്ലേ...

ഇതിലും നന്നായി വരയിലൂടെയും ,വരികളിലൂടേയും എങ്ങിനെയാണ് നാട്ടുമ്പുറത്തെ ഒരു ചായക്കടയേയും,നാട്ടുകാരെയും ഇത്രയുഗ്രനായി ചിത്രീകരിക്കുക നന്ദാജി !

വൈശാലി വടയും, നൊസ്റ്റാൽജിയ ഉണർത്തുന്ന നാട്ടുവിശേഷങ്ങളും പറഞ്ഞ് മനുഷ്യനെ കൊതിപ്പിച്ചതിന് നഷ്ട്ട പരിഹാരം തരണം കേട്ടൊ ഭായി

ഒഴാക്കന്‍. July 7, 2010 at 8:41 PM  

ഈ ഗോപാലേട്ടന്‍ ആണല്ലേ വടക്ക് ഇങ്ങനെ ഒരു മാനര്‍ കൊടുത്തത്! ക്ലൈമാക്സ്‌ വായിച്ചു ഞാന്‍ കൂടി വാള് വച്ചു പോയേനെ :)

ശ്രീ July 7, 2010 at 10:04 PM  

ഗോപാലേട്ടനെ സമ്മതിയ്ക്കണം. ഇത്രയും പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടും അതെല്ലാം സധൈര്യം നേരിട്ട് കട തുടര്‍ന്നു കൊണ്ടു പോയില്ലേ?

ഇപ്പഴും പുള്ളി ചായക്കട നടത്തുന്നുണ്ടോ ആവോ?
;)

siya July 7, 2010 at 11:01 PM  

എനിക്ക് ഇത് വായിച്ചപോള്‍ ഓര്‍മ വന്നത് ആ ചില്ല് അലമാരിയില്‍ ഇരിക്കുന്ന ''പഴം പൊരി '' ..എല്ലാം കൂടി ചായ കട അടിപൊളി ...''വൈശാലി വടയും ''ഇനിപ്പോള്‍ കൊടുങ്ങല്ലൂർ ക്ക് സ്വന്തം . ഭരണിയും ,കടയും ,എഴുത്തുകാരും എല്ലാം കൂടി .എന്തൊരു നാട് !!!ആ വഴി ഞാന്‍ പോയിട്ടില്ല .എന്നാലും ഒരിക്കല്‍ പോകും .അപ്പോള്‍ കട എവിടെ എന്ന് പറഞ്ഞു തന്നാല്‍ നല്ലതായിരിക്കും വെറുതെ ഒന്ന് അത് വഴി പോയി നോക്കാല്ലോ ഇത്ര പേര് കേട്ട കട ഒന്ന് കാണണം .ബിലാത്തി പറഞ്ഞപോലെ ''നാട്ടുമ്പുറത്തെ ഒരു ചായക്കടയേയും,നാട്ടുകാരെയും ഇത്രയുഗ്രനായി ചിത്രീകരിക്കുക'' വളരെ നല്ല പോസ്റ്റ്‌

Appu Adyakshari July 7, 2010 at 11:16 PM  

നന്ദന്‍, നല്ല ഓര്‍മ്മകള്‍. ഞാന്‍ വിചാരിക്കുകയായിരുന്നു വൈശാലി ഇറങ്ങിയ കാലത്ത് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉണ്ടായിരുന്നെങ്കില്‍ അന്ന് നന്ദന്‍ എഴുതിയത് പോലെ ഒരു ശ്വാസം മുട്ടല്‍ ഉണ്ടാവുമായിരുന്നോ. അന്ന് നമ്മളൊക്കെ തിയേറ്റരില്‍ കണ്ടതിന്റെ പത്തിരട്ടി ഇന്ന് പിള്ളാര്‍ മൊബൈല്‍ ഫോണില്‍ കാണുന്നില്ലേ :-)

Appu Adyakshari July 7, 2010 at 11:20 PM  

പറയാന്‍ മറന്നു. ആ നാടന്‍ ചായക്കടയുടെ വര്‍ണന വളരെ ഇഷ്ടപ്പെട്ടു. ഞാന്‍ ഒരു കുട്ടിക്കവിത പണ്ട് എഴുതിയിരുന്നു. ചായക്കട

നിരക്ഷരൻ July 7, 2010 at 11:39 PM  

ഈ പോസ്റ്റിലെ താരം ‘വൈശാലി വട‘ തന്നെ. എന്നാലും ഞാനിത് ഏത് നാട്ടുകാരനാണാവോ എന്തോ ? തൊട്ടടുത്ത ഗ്രാമത്തില്‍ ഇങ്ങനൊരു പറച്ചിലുണ്ടായിട്ട് അത് കേള്‍ക്കുന്നത് ഇപ്പോളാ.

നല്ലൊരു നാട്ടിന്‍ പുറം ചായക്കടയുടെ ഓര്‍മ്മ പുതുക്കണമെന്ന് തോന്നുമ്പോള്‍ കയറി നോക്കാന്‍ പറ്റിയ രസ്യന്‍ പോസ്റ്റ്. ഇത് ഓടിക്കോളും. വൈശാലി ഓടിയ പോലെ തന്നെ :)

ജീവി കരിവെള്ളൂർ July 8, 2010 at 12:01 AM  

ഹാവൂ എന്തൊരു വെശപ്പിഷ്ടാ .. രണ്ട് വൈശാലി വടേം വെരലിടത്ത ചായേം :)

Manikandan July 8, 2010 at 2:01 AM  

നന്ദേട്ടോ നല്ല വിവരണം. സരസമായ എഴുത്ത് ചിത്രങ്ങളുടെ സഹായം ഇല്ലാതെതന്നെ പലചിത്രങ്ങളും മനസ്സില്‍ തെളിഞ്ഞു.

sijo george July 8, 2010 at 3:47 AM  

നാട്ടിലെത്തി , വൈകിട്ട് ചായക്കടയിൽകേറി ‘രണ്ട് വിരലുമൂക്കിയ ചായയും‘, ഉള്ളിവടയും അടിച്ച പ്രതീതി..:)

എറക്കാടൻ / Erakkadan July 8, 2010 at 9:28 AM  

നോസ്ടാല്ജിയ ...അതും വീണ്ടും തലയെ മത്ത് പിടിപ്പിക്കുന്നു ഇത് വായിക്കുമ്പോള്‍ ...സത്യം ....
പിന്നെ ഒരു സംശയം ഗ്ലാസില്‍ രണ്ടു വിരലിടുമോ ഒന്നല്ലേ ..കുറെ ഗ്ലാസില്‍ ഇട്ടതു കൊണ്ടാ ചോദിക്കുന്നത് കേട്ടോ

അഭി July 8, 2010 at 9:59 AM  

നന്ദേട്ട,
ഗോപാലേട്ടന്റെ വൈശാലി വടയും വിരലുമുക്കിയ ചായയും ഒക്കെ കൊള്ളാം

ബിന്ദു കെ പി July 8, 2010 at 10:32 AM  

ഇതിപ്പോ പോസ്റ്റിന്റെ പേര് വൈശാലിവട എന്നാക്കേണ്ടി വരുന്ന ലക്ഷണമാണല്ലോ നന്ദാ...:)
വൈശാലി വട എന്ന പേര് ഞങ്ങളുടെ നാട്ടിലും അക്കാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ നിന്ന് പ്രചരിച്ചതായിരിക്കാം :)
(അയൽ‌പക്കമാണല്ലോ....)

സഹയാത്രികന്‍...! July 8, 2010 at 11:18 AM  

നന്ദേട്ടാ...കലക്കി...അടിപൊളി...!
ന്നാ ഒരു ചായേം രണ്ടു വൈശാലി വടേം ഇങ്ങു പോരട്ടെ :)

Naushu July 8, 2010 at 11:51 AM  

വളരെ നല്ല പോസ്റ്റ്‌

ആളവന്‍താന്‍ July 8, 2010 at 12:18 PM  

വൈശാലി സുപര്‍ണ്ണയുടെ പൊക്കിള്‍ച്ചുഴിയെ അനുസ്മരിപ്പിക്കുന്ന ഗോപാലേട്ടന്റെ സവാള വടക്ക് അന്നു മുതല്‍ ഞങ്ങളുടെ നാട്ടില്‍ പുതിയൊരു പേര്‍ വീണു. ‘വൈശാലി വട’.

ചാറുപുരളാത്ത പുട്ടില്‍ ചാരനിറത്തില്‍ കട്ടിപിടിച്ച എന്തോ . എന്താണെന്നു ഒരു ഊഹവുമില്ല, നേരത്തെ താന്‍ ചവച്ച പുട്ടില്‍ ഇവന്റെ ഒരു കഷണമാണെന്നു ശങ്കരന്‍ വേലനു മനസ്സിലായി. സംഗതിയുടെ ഷേപ്പും നിറവുമൊക്കെ നല്ല പരിചയവുണ്ട്. ഉറക്കച്ചടവില്‍ അതൊട്ട് ഓര്‍ത്തെടുക്കാനും പറ്റുന്നില്ല.
ഹ ഹ ഹ ചിരിക്കാതിരിക്കാന്‍ പറ്റിയില്ല........
നന്ദേട്ടാ........നന്ദീട്ടാ............

kARNOr(കാര്‍ന്നോര്) July 8, 2010 at 1:50 PM  

കൊള്ളാം രസ്യന്‍...

saju john July 8, 2010 at 1:57 PM  

ബിന്ദു പറഞ്ഞപ്പോലെ “വൈശാലി വട” എന്നതായിരുന്നു ഈ പോസ്റ്റിനു നല്ലതായി ചേരുക.

ഞാന്‍ പ്രീ.ഡിഗ്രിക്ക് പഠിക്കുന്ന സമയത്താ‍യിരുന്നു ആ സിനിമ ഇറങ്ങിയത്.. അന്ന് കോളെജില്‍ നിന്നും സിനിമ കാണാന്‍ പോവുന്നതുതന്നെ എന്തു രസമായിരുന്നു.

പഴയകാലങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സുന്ദരപോസ്റ്റുകള്‍ക്ക് വന്ദനം

G.MANU July 8, 2010 at 3:33 PM  

കടലക്കറിയില്‍ നിന്ന് കടുപ്പമുള്ള കല്ലു കിട്ടിയെന്ന് കല്ലുവെട്ടുകാരന്‍ സുബ്രേട്ടന്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലൂ ടൂത്ത് വഴി സത്യം പ്രചരിച്ച് അപവാദം കേള്‍ക്കേണ്ടി വന്ന സീരിയല്‍ നടീമാരുടെ അവസ്ഥയായി ഗോപാലേട്ടന്റെ ചായക്കടക്ക്. അന്നൊന്നും ടെക്നോളജി ഇത്രയും ഡവലപ്പ് ആയിട്ടില്ലല്ലോ അല്ലെങ്കില്‍ ഇതെല്ലാം ‘മോര്‍ഫിങ്ങ്’ ചെയ്ത് ഉണ്ടാക്കിയെടുത്ത നുണക്കഥകളാണെന്ന് ഗോപാലേട്ടനു പറയാമായിരുന്നു

നന്ദാ..നാടനിലയില്‍ പുട്ടും കടലയും കഴിച്ച സുഖം വായിച്ചപ്പോ..സൂപ്പര്‍ ഫ്ലോ.....

പടങ്ങള്‍ ഗംഭീരം....
കാണുമ്പോള്‍ ഒരു വൈശാലി വട ഓഫര്‍ ചെയ്യുക.. :)

പഴയ പോസ്റ്റുകള്‍ വീണ്ടുമിടുന്ന ‘റീസൈക്കിള്‍ ബിന്‍‌‘ലാടന്‍’ ആവാതെ അടുത്ത കഥകള്‍ ഫ്രെഷ് ആയി പൂശൂ......

...sijEEsh... July 8, 2010 at 4:14 PM  

നാലുവശവും ഓലകൊണ്ട് മേഞ്ഞ ചായക്കടയും അതിനുള്ളിലെ ബഞ്ചും ഡസ്ക്കും പലഹാരം ഇട്ടുവെച്ച ചില്ലലമാരയും പുറത്ത് ചാരിവെച്ചിരിക്കുന്ന കോണത്തുകുന്ന് രാജ് ടാക്കീസിന്റെ സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ബോര്‍ഡുമെല്ലാം ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ചേരുവ പോലെ പരസ്പരം ഇണങ്ങിച്ചേര്‍ന്നു നാടിന്റെ ലാന്‍ഡ്മാര്‍ക്കായിത്തീര്‍ന്നു.


ഉള്ളില്‍ ചില നാടകങ്ങളുടെ പോസ്റ്റര്‍ ഉം ഉണ്ടാവാറുണ്ട്.. :)
തനി ഗ്രാമീണ വിവരണം... കലക്കന്‍..

...sijEEsh... July 8, 2010 at 4:14 PM  
This comment has been removed by the author.
the man to walk with July 8, 2010 at 4:29 PM  

വൈശാലി വട

:)

Unknown July 8, 2010 at 5:29 PM  

ഞെരിപ്പനായി നൊസ്റ്റാൾജി തികട്ടി വന്നു.

നാട്ടിക ഫിഷറീസ് സ്കൂളിന്റെ അടുത്തുണ്ടായിരുന്നു ഇത് പോലൊരു ചായക്കട നന്ദന്റെ നാട്ടിൽ ഗോപാലേട്ടൻ ആയിരുന്നെങ്കിൽ ഇവിടെ ഒരു ചേച്ചി ആയിരുന്നു നടത്തിപ്പ്. ചേച്ചീടെ പേരോർക്കുന്നില്ല.

ഇന്റർവെല്ലിന് ചായകുടിക്കാൻ പോയ ഒരു കൂട്ടുകാരന് ചായയിൽ നിന്ന് മണിയനീച്ച കിട്ടി കിട്ടിയത് ചൂടോടേ ചേച്ചിക്ക് തെളിവ് സഹിതം കാണിച്ച് കൊടുത്തപ്പോ ചേച്ചീടേ മറുപടി ഞങ്ങളെല്ലാവരേയും ചിരിപ്പിച്ചു.

ആടാ ... മോനേ 75 പൈസേടേ ചായേൽ ഇനി നിനക്ക് മയില്പീലി വെച്ച് തരാടാ!!! :)

പ്രിജേഷ്/Preejee July 8, 2010 at 5:49 PM  

ബ്ലൂ ടൂത്ത് വഴി സത്യം പ്രചരിച്ച് അപവാദം കേള്‍ക്കേണ്ടി വന്ന സീരിയല്‍ നടീമാരുടെ അവസ്ഥയായി ഗോപാലേട്ടന്റെ ചായക്കടക്ക്.

സൂപ്പറായിട്ട്ണ്ട്...!!!

Sherlock July 8, 2010 at 7:27 PM  

kollam ....:)

(okay)

പാവപ്പെട്ടവൻ July 8, 2010 at 7:36 PM  

പക്ഷെ, കത്രീന പോലെ വീശിയടിച്ച അപവാദ പ്രചരണത്തിനു ഗോപാലേട്ടനെ വീഴ്ത്താന്‍ കഴിഞ്ഞില്ല. പ്രചരണത്തെക്കുറിച്ച് ഗോപാലേട്ടനോട് പറഞ്ഞവരോട് “ ഒക്കെ വെറുതെണ്ടാ..ആള്‍ക്കാര്‍ക്ക് എന്തൂറ്റാ പറയാന്‍ പറ്റാത്തെ..” എന്ന നിസ്സാര മറുപടിയില്‍ ഗോപാലേട്ടന്‍ മടക്കി.

ഒരു ഗ്രാമീണ സൌന്ദര്യം നിറഞ്ഞ വിവരണം നന്നായിട്ടുണ്ട് നന്ദു

വിനയന്‍ July 8, 2010 at 8:05 PM  

യിതു ഗൊളളാം...അവസാനായപ്പോത്തീനും കൊരേ ചിരിച്ച്...വൈശാലി ബട തന്നെ ആയീന് ഈ പോസ്റ്റിനു പറ്റിയ തലേക്കെട്ട്...

Unknown July 8, 2010 at 8:08 PM  

<>
ഇതൊക്കെ സാധാരണയായി സംഭവിക്കുന്നത് അല്ലെ അല്ലേ....
കൊള്ളം അടിപൊളി നന്ദേട്ടാ ...

nandakumar July 9, 2010 at 1:19 PM  

പോസ്റ്റ് വായികുകയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്ത

കുര്യച്ചന്‍
ജുനൈദ്
പ്രവീണ്‍ വട്ടപ്പറമ്പത്ത്
വാസു
റെയര്‍ റോസ്
അലി
ദിലീപ് വിശ്വനാഥ്
മഞ്ജു മനോജ്
മനോരാജ്
ബിലാത്തിപ്പട്ടണം
ഒഴാക്കന്‍
ശ്രീ
സിയ
അപ്പു
നിരക്ഷരന്‍
ജീവി കരിവെള്ളൂര്‍
മണികണ്ഠന്‍
സിജോ ജോര്‍ജ്ജ്
ഏറക്കാടന്‍
അഭി
ബിന്ദു കെ പി
വഴിപോക്കന്‍
നൌഷു
ആളവന്‍ താന്‍
കാര്‍ന്നോര്‍
നട്ടപ്പിരാന്തന്‍
ജി. മനു
സിജേഷ്
ദി മാന്‍ ടു വാക്ക് വിത്ത്
പുള്ളിപ്പുലി
പ്രിജേഷ്
ഷെര്‍ലോക്ക്
പാവപ്പെട്ടവന്‍
വിനയന്‍
ശങ്കര്‍

എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി.

ഉപാസന || Upasana July 9, 2010 at 1:47 PM  

വൈശാലി സുപര്‍ണ്ണയുടെ പൊക്കിള്‍ച്ചുഴിയെ അനുസ്മരിപ്പിക്കുന്ന ഗോപാലേട്ടന്റെ സവാള വടക്ക് അന്നു മുതല്‍ ഞങ്ങളുടെ നാട്ടില്‍ പുതിയൊരു പേര്‍ വീണു. ‘വൈശാലി വട’.

ഹഹഹഹ. അരച്ചു ഭായി.

വേലന്‍ എന്ന കഥാപാത്രം നല്ല സ്കോപ്പ് ഉള്ളതാണ് ട്ടാ. ഒന്നു നോട്ട് ചെയ്തേക്കു.
:-)
ഉപാസന

വിനുവേട്ടന്‍ July 9, 2010 at 2:01 PM  

നാട്ടിന്‍പുറത്തിന്റെ വര്‍ണ്ണന ഗംഭീരമായിട്ടുണ്ട്‌ നന്ദന്‍ജി... പിന്നെ ബ്ലൂടൂത്ത്‌ പരാമര്‍ശം ... നല്ല കൊട്ടാണല്ലോ കൊട്ടുന്നത്‌...

Anil cheleri kumaran July 10, 2010 at 9:33 AM  

രസകരമായ വായന തന്നതിന്‌ നന്ദി. വൈശാലി വട സൂപ്പര്‍ ഹിറ്റായല്ലോ.

Unknown July 10, 2010 at 1:22 PM  

രസകരമായി ഗ്രാമത്തെ വര്‍ണ്ണിച്ചിരിക്കുന്നു. വൈശാലി വടയും ചായപ്പീടികയും കണ്മുന്‍പില്‍ കണ്ടതുപോലെ.

Gini July 11, 2010 at 1:54 AM  

കൊള്ളാം തകര്‍ത്തു

Sandeepkalapurakkal July 11, 2010 at 10:34 AM  

എത്താന്‍ വൈകി, 2 വൈശലി വട, ചായ വേണ്ടാ.......

നന്നായിരിക്കുന്നു

Sabu Hariharan July 12, 2010 at 10:02 AM  

:))

നീര്‍വിളാകന്‍ July 13, 2010 at 11:13 AM  

രസകരമായ വായനസമ്മാനിച്ചു... ചിത്രങ്ങള്‍ അതീവ രസകരം.

ഉണ്ണി.......... July 13, 2010 at 12:19 PM  

രണ്ടു തവണ മുൻപ് കമന്റിട്ടെങ്കിലും നെറ്റ് സ്പീഡ് ചതിച്ചു ഇതെങ്കിലും പോസ്റ്റാവട്ടെ..

ഒരു നാട്ടിൻപുറത്തെത്തിക്കുന്ന മറ്റ് നന്ദപർവ പോസ്റ്റുകളെ പോലെ തന്നെ രസകരം..
ഞങ്ങൾടെ നാട്ടിലും ഉണ്ട് ഒരു ചായക്കട.. വെറുതെ പോയി ഇരുന്നാൽ മതി അപൊ ചായവരും.. കൂടെ വടയും.. പിന്നെ ഒരു എമൌണ്ടും പറയും .. അങ്ങോട്ടൊന്നും പറയുകയേ വേണ്ട..

ഒരു ഡബിൾ സ്ട്രൊങ്ങ് ചായപറഞ്ഞതിനെ രണ്ട് ചായ കൊടുത്ത കഥയും ഉണ്ട് ആ കടയെ പറ്റി..

എന്തായാലും വെറുതെ അതൊക്കെ കൂടു ഓർത്തു

Nidhin Jose July 13, 2010 at 6:47 PM  

‘ഇത്തിരി സാമ്പാറൊഴിച്ചേ ചേച്ച്യേ..” ‘ഇത്തിരി അച്ചാറ് പോരട്ടെ പെങ്ങളെ..” എന്നുള്ള "ശൃംഗാര മേളം"

ശൃംഗാര മേളം -- നല്ല പ്രയോഗം...

നല്ല അവതരണം...
ആശംസകള്‍.....

Anonymous July 14, 2010 at 12:13 PM  

നല്ല കഥ നന്നായി പറഞ്ഞിരിക്കുന്നു വായനക്കാരുടെ മനസിൽ ആ ചായക്കടയുടേയും അവിടെത്തെ ആളുകളുടെയും രൂപം നന്നായി രൂപപ്പെടുത്താൻ കഴിഞ്ഞു.. ആശംസകൾ... (ഇന്നത്തെ സിനിമ എങ്ങാനും അയിരുന്നു അന്നുണ്ടായിരുന്നെങ്കിൽ എന്റ്റമ്മോ എന്തൊക്കെ പേരു കേൾക്കണമായിരിരുന്നു ഗോപാലേട്ടന്റെ കടയിലെ പലഹാരത്തിനു)...

nandakumar July 14, 2010 at 6:16 PM  

ഉപാസന
വിനുവേട്ടന്‍
കുമാരന്‍
തെച്ചിക്കോടന്‍
ഗിനി

വായനകും അഭിപ്രായത്തിനും നന്ദി

nandakumar July 14, 2010 at 6:17 PM  

സന്ദീപ് കളപ്പുരക്കല്‍
സാബു
നീര്‍വിളാകന്‍
ഉണ്ണി
നിധിന്‍ ജോസ്
ഉമ്മു അമ്മാര്‍

വായനകും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി

പാപ്പാത്തി July 14, 2010 at 7:50 PM  

ajagajantharavithyasam ennu parayillatto. ajagajantharam ennu mathi. upadesamallatto. kodungallur thott chavakkadu vare ella chayakkadakalkkum ore swabhavam thanne alle nandetta..aa pradesangalkku oru prathyeka eenamundu.njanum talikulamkariyayirunnutto. valare nannayittundu.

വരയും വരിയും : സിബു നൂറനാട് July 14, 2010 at 9:09 PM  

ഞങ്ങടെ നാട്ടില്‍ ഒരു ചായക്കടയുണ്ട്. "കരടീടെ ചായക്കട"
പിന്നീടൊരിക്കല്‍ ഒരിക്കല്‍ പറയാം.

വൈശാലി, വട..ഗോപാലേട്ടന്‍റെ ചായക്കട കൊണ്ട് മലയാള പദസമ്പത്ത് വളര്‍ന്നു....
നന്നായിരിക്കുന്നു.

രസികന്‍ July 15, 2010 at 11:50 AM  

നന്ദേട്ടാ ഫെവിക്വിക്കിനെ കടത്തിവെട്ടിയ വൈശാലിവട ഭേഷായിരിക്കണൂ. .. ചിത്രങ്ങളും നന്നായി ആശംസകള്‍

jayanEvoor July 15, 2010 at 1:50 PM  

നാട്ടിൻ പുറം കഥകളാൽ സമൃദ്ധം!
കൊള്ളാം സംഗതി.
(ഞാൻ രണ്ടാഴ്ചയായി കൂട്ടം മീറ്റിന്റെ തെരക്കിലായിരുന്നു; ഇന്നാ ഫ്രീയാ‍യത്. തൊടുപുഴയിൽ കാണാം)

lijeesh k July 16, 2010 at 1:01 PM  

ഞങ്ങളുടെ നാട്ടിലുമുണ്ട് നന്ദേട്ടാ ഇതുപോലെ ഒരു കട..
നന്നായിരിക്കുന്നു എഴുത്ത്..

nandakumar July 16, 2010 at 6:25 PM  

പാപ്പാത്തി
സിബു നൂറനാട്
വി. എ
രസികന്‍
ജയന്‍ ഏവൂര്‍
ലിജീഷ്. കെ.

എല്ലാവര്‍ക്കും നന്ദി, നല്ല നമസ്കാരം :)

vakkeelkathakal July 19, 2010 at 8:49 PM  

നര്‍മ്മം നിറഞ്ഞ ചായക്കടകള്‍ നാട്ടില്‍ സുലഭമാണല്ലോ..

Vayady July 23, 2010 at 9:34 PM  

നാട്ടിന്‍പുറവും, അവിടത്തെ ആളുകളേയും ചായക്കടയും നല്ല ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.. നല്ല പോസ്റ്റ്. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും സവോള വട കഴിക്കാന്‍ കൊതിതോന്നുന്നു. ങാ..ഹാ..ന്നാല്‍ ഇപ്പോ തന്നെ ഉണ്ടാക്കിയിട്ടുതന്നെ ബാക്കി കാര്യം. :)

മാണിക്യം July 29, 2010 at 8:29 AM  

നന്ദകുമാരാ വരാന്‍ അല്പം വൈകി ..
നാട്ടിന്‍ പുറത്തെ 'ഒരു മീറ്റര്‍ ചായയും വൈശാലി വടയും' കഴിച്ച് ഏമ്പക്കം വിട്ട് ദാ ഞാനും പോകുന്നു

ഒരു കുറ്റി പുട്ടില്‍ ഒരിത്തിരി കോഴികാഷ്ടമല്ലേ ഉണ്ടായുള്ളു? ഓ അതിനു മോഹന്‍ലാലിന്റേയും ഉര്‍വ്വശിയുടേയും ദേഹത്തേക്ക് 'ശങ്കരന്‍ വേലന്‍ ' വാളുവെക്കണമാരുന്നോ?

Pranavam Ravikumar July 30, 2010 at 12:16 PM  

3 Vyshali Vada Parcel!!!!!! :-))))

rafeeQ നടുവട്ടം August 4, 2010 at 1:18 AM  

സമയ ദൌര്‍ലഭ്യത നിമിത്തം കഥ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബ്ലോഗിന്‍റെ കെട്ടും മട്ടും ഇഷ്ടമായി.മെയിലിംഗ് തുടരാം..

Unknown August 9, 2010 at 1:52 PM  

ഗോപാലേട്ടന്‍ അല്ലെങ്കില്‍ ബാല്ലട്ടന്‍ ......ഇത് പോലെ എല്ലാ നാട്ടിലും ഉണ്ടാവും
എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ഒരു ഏട്ടന്‍ ..പെഉ ഓര്മ ഇല്ല ..എല്ലാവരും കഷ്ട്ടപാട് എന്ന് വിളിക്കും
എന്ത് ചോദിച്ചാലും പറഞ്ഞാലും അവസാനം കഷ്ട്ടപാടില്‍ ചെന്ന് അവസാനിക്കും അത് കൊണ്ട് തന്നെ ഈ പേര് വനന്തു എന്ന് എനിക്ക് തോനുന്നു ..അവസാനം ചായ കട പൊളിഞ്ഞു വീണപോള്‍ ആണ് കട പൂട്ടിയത് ..ഇപ്പൊ എവിടെആണോ ആവോ

റിയാസ് (മിഴിനീര്‍ത്തുള്ളി) October 15, 2010 at 1:42 AM  

ഇവിടൊരു വൈശാലി വടേയ്..........
കൊള്ളാട്ടാ...
നന്ദന്‍ ഭായ്...ഈ ഗോപാലേട്ടന്റെ ചായക്കട ഇപ്പോ എവിടെയാ...?
എന്റെ കുറെ റിലേഷന്‍സ് ഉണ്ട്...കോണത്ത് കുന്ന്, വെള്ളാങ്കല്ലൂര്‍
ഏരിയായില്‍...ചിത്രങ്ങള്‍ അടിപൊളിയാട്ടോ...

റോഷ്|RosH December 8, 2010 at 1:12 AM  

tracking.. :)

പാക്കരൻ January 13, 2011 at 7:45 AM  

വൈശാലിവട കൊള്ളാട്ടാ....

എം.എസ്. രാജ്‌ | M S Raj February 1, 2011 at 11:14 PM  

ഓ! എന്നാ പറയാനാ.. ഒരുപാടുകാലം കൂടി ഇതുവഴിവന്നപ്പോള്‍ ചുമ ഒന്നു കേറി. ഒരു വൈശാലി വടേം ചായേം കഴിച്ചു. പുട്ട്‌ തിന്നാഞ്ഞതു കുരുത്തം കൊണ്ട്‌!!

സസ്നേഹം,
എം. എസ്‌. രാജ്‌

സുധി അറയ്ക്കൽ October 9, 2016 at 1:53 PM  

ഭാഗ്യം ഒന്നും കഴിക്കാൻ തോന്നിയില്ല.