ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം
.
2010 ആഗസ്റ്റ് 7 ശനി
വൈകുന്നേരം 7 മണി
“എടാ തോന്ന്യാ..നീയാ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തിട്ട് ഈ സവാള അരിയെടാ..”
“ ഒന്നു മിണ്ടാണ്ട്ക്ക് നന്ദേട്ടാ.... ഞാനീ സിനിമ മുഴുവനാക്കട്ടെ...”
“നിന്നെ ഞാന്‍ മുഴുവനാക്കും, നീ ഇങ്ങ്ട് വരണ്ണ്ടാ??”
“ ഈ മനുഷ്യന്‍!!.. തോന്ന്യാസി സിസ്റ്റം ഓഫ് ചെയ്തു “ഒരു പടം കാണാന്‍ സമ്മതിക്കില്ല”
രൊറ്റ വീക്ക് തന്നാല്‍ നീ പടമാകും. രാത്രീല് അഞ്ചാറ് പേരുണ്ടാവും അവന്മാര്‍ക്ക് കഴിക്കാന്‍ വല്ലോം ഉണ്ടാക്കണ്ടേ?. അല്ലാ, നിനക്ക് ബ്ലോഗ് മീറ്റെന്ന് കേട്ടാല്‍ പെട്ടീം തട്ടിയെടുത്ത് പുറപ്പെട്ടാല്‍ മതിയല്ലോ, നിന്നെയൊക്കെ സഹിക്കുന്ന.......”
“ ദേ നന്ദേട്ടാന്നു വിളിച്ച വായോണ്ട് വേറെ വല്ലതും വിളിപ്പിക്കണ്ട, എന്താ ആവശ്യം ന്ന് പറ”
“ എടാ നീ ജെട്ടിയില്‍പോണം....”
“ ച്ചെ!... വൃത്തികെട്ട മനുഷ്യാ.. ഞാന്‍ ജെട്ടി മാത്രമിട്ട് ഞാന്‍ ഒരിടത്തും പോകില്ല...”
“എടാ അതല്ല. നീ ജെട്ടിയിട്ടില്ലെങ്കിലും കുഴപ്പമില്ല,,,നിന്റെ ശീലങ്ങള്‍ ഇനി ഞാനായിട്ട് മാറ്റുന്നില്ല...ഇത് ആ ജെട്ടിയല്ല..ബോട്ട് ജെട്ടി”
“അതെന്തിനാ അവിടെ? അവിടെയാണോ മീറ്റ്”
“മീറ്റല്ല...അടിയന്തിരം..നീ ഞാന്‍ പറയണത് കേട്ടാല്‍ മതി.. ജെട്ടിയിലാ മീനും ഞണ്ടും ചെമ്മീനുമൊക്കെ വില്‍ക്കുന്നത്”
“അയ്യേ അപ്പോ ഇവിടെയൊക്കെ കുട്ടയില്ലല്ലേ മീന്‍ വിക്കുന്നത്..”
“ പണ്ടാറടങ്ങാന്‍...” ഞാന്‍ കയിലു കയ്യിലെടുത്തു ” ഒരൊറ്റ ഏറു തന്നാല്‍ നീ ദാ ചുമരുമ്മേ വാള്‍പോസ്റ്റായി കിടക്കും...ഞാന്‍ പറയണതു കേക്ക്”
“എന്നാ പണ്ടാറമടങ്ങ്”
“അവിടെപോയി നീ കുറച്ചു തവളക്കാലു വാങ്ങണം. നല്ല തുടനോക്കി വാങ്ങണം”
“തുട നോക്കാന്‍ എനിക്കറിയാം, മുന്‍പ് മധുരയിലെ ആണ്ടിപ്പെട്ടിയില്‍ ഒരു പാട് തമിഴത്തികളുടെ തുട ഞാന്‍ നോക്കിയിട്ടുള്ളതാ..”
“വെറുതെയല്ല തമിഴന്മാര്‍ കയ്യ് വെക്കും മുന്‍പേ കമ്പനി നിന്നെ നാട്ടിലോട്ട് കെട്ടിയെടുത്തത്.. എടാ ഇത് തവളക്കാല്‍”
“അല്ലാ നന്ദേട്ടാ... ഇന്ന് തവളക്കാലാണോ സ്പെഷല്‍? നിങ്ങളെ സമ്മതിക്കണം”
“എടാ ഇത് ഒരു ബ്ലോഗര്‍ക്കുള്ള സ്പെഷലാ. നമ്മുടെ കുമാരനേ... അവന്‍ കണ്ണൂര്‍ന്ന് പുറപ്പെട്ടു. ഏതു നിമിഷവും അവനിവിടെ എത്തും. രാത്രി അവനുള്ള സ്പെഷ്യലാ തവളക്കാല്‍. അതവന്റെ ഒരു വീക്ക്നെസ്സാ...ആ നീ വേം വിട്ടോ നേരം വൈകിയാ ചിലപ്പോ തവള തീരും പിന്നെ ഒന്നും കിട്ടിയെന്നു വരില്ല”
“അപ്പോ തീര്‍ന്നാലെന്തു ചെയ്യും?” പാന്റ് വലിച്ചുകേറ്റുന്നതിനിടയില്‍ തോന്ന്യന്‍
“തീര്‍ന്നാല്‍ അപ്പുറത്തുള്ള കൊച്ചിക്കായലിലേക്ക് നീ ചാടിക്കോ! അവിടുന്ന് വല്ല ചൊറിത്തവളയോ പോക്കാച്ചിത്തവളെയേയോ പിടിച്ചോ.. അല്ല പിന്നെ., ഒരു കാര്യം പറഞ്ഞാല്‍ അതിന്റപ്പറുത്താ ചെക്കന്റെ വര്‍ത്താനം.. എടാ നീയാകെ രണ്ടടിയേയുള്ളല്ലോടാ..നിന്റെ നാക്കാണെങ്കീ രണ്ടു കിലോമീറ്ററും”
പെട്ടെന്ന് എന്റെ മൊബൈലടിച്ചു,....
“എടാ തോന്ന്യാ നീയാ മൊബൈലെടുത്തേ ഹരീഷോ ജുനൈദോ ആകും. ഞാന്‍ അടുക്കളയിലാണെന്നു പറ.“
“നന്ദേട്ടാ ഇത് കുമാരനാ..” തോന്ന്യന്‍ മൊബൈല്‍ കൈമാറി
“കുമാരാ നീയെത്തിയൊ? പ്രവീണില്ലേ സൌത്ത് സ്റ്റേഷനില്‍. അവന്റെ വണ്ടിയില്‍ കയറിക്കോ”
“ഞാനെത്തി...ഹൂ...ഹാ.. അയ്യോ.. നന്ദാ..ഞാന്‍ പ്രവീണിനെ..ഹെന്റമ്മേ..ആഹ്..... അവന്റെ വണ്ടിയിലാ...ഹൂ..ഊശ്...”
“എന്താടാ നീയെതിവിടെയാ? വല്ല ബിറ്റ് പടം കളിക്കുന്ന തിയ്യേറ്ററീലാണോ? എന്താടാ ഒരു സീല്‍ക്കാരം?”
“ഹെന്റമ്മേ ഞാനിപ്പോള്‍ പ്രവീണിന്റെ വണ്ടിയുടെ പുറകിലാ..ഹൂ..അയ്യോ..ഇടിച്ചു...ഇടിച്ചു...ഇല്ല..രക്ഷപ്പെട്ടു”
“എന്താടാ സംഭവം?”
“ ഇവിടുന്ന് എത്ര ദൂരമുണ്ട് ....ഹമ്മേ..പ്രവീണേ..പതുക്കെ വിടടാ...”
“ഒരു പത്ത് മിനുട്ടേയുള്ളു കുമാരാ..അടുത്തുതന്നെയാ....നീ പിടിച്ചിരുന്നോ”
“എടാ തോന്ന്യാസി, കുമാരന്‍ ആ പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ വണ്ടിയുടെ പുറകിലാ വരുന്നത് നീയാ മെഡിക്കല്‍ ട്രസ്റ്റിന്റേയും ആംബുലന്‍സിന്റേയും നമ്പര്‍ ഒന്ന് നോട്ട് ചെയ്തേ..അവര്‍ കുറച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട്..........”
പെട്ടെന്ന് വാതിലക്കല്‍ ഒരു മുട്ട് കേട്ടു
“നോക്കെടാ തോന്ന്യാ,...ഞാന്‍ മൊബൈല്‍ മേശപ്പുറത്ത് വെച്ചു.
വീഗാലാന്റിലെ റൈഡില്‍ കയറിയിറങ്ങിയ മട്ടില്‍ കുമാരനും വിജയശ്രീലാളിതനായി പ്രവീണും. പത്തുമിനുട്ടുകൊണ്ടെ എത്തേണ്ട സ്ഥലത്ത് രണ്ട് മിനിട്ടുപോലും തികച്ചെടുത്തില്ല. പ്രവീണിനെ ഞാന്‍ ആപാദചൂഡം നോക്കി.
“ഇത്ര പെട്ടെന്ന് എത്ത്യാ? ഞാന്‍ മൊബൈലു ഓഫ് ചെയ്തേയുള്ളു”
“ഇതിനേലും പെട്ടെന്ന് അങ്ങ് മോളിലെക്കെത്തിയേനപ്പാ” കുമാരന്‍ കസേരയിലേക്ക് വീണു.
“എന്തായി നന്ദേട്ടാ മെനു” പ്രവീണ്‍ അടുക്കളയില്‍ കടന്നു
“ഒരുഗ്രന്‍ സാമ്പാര്‍, ഉരുളക്കിഴങ്ങ് മെഴുകുപുരട്ടി, കാബേജ് തോരന്‍, ഉണക്ക മുള്ളന്‍ വറുത്തത്, താറാവ് മുട്ട ഉലത്തിയത്.”
“ഇത്രപെട്ടെന്ന് ഒക്കെ ഒലത്തിയോ?”
“ ഉവ്വ ഒലത്തും, ഇതാണ് മെനു, ഇതാണുണ്ടാക്കാന്‍ പോണത്. വല്ല നോണ്‍ വെജ് വേണമെങ്കില്‍ പുറത്ത് നിന്ന് വാങ്ങിട്ടു വരണം, പിന്നെ രണ്ടോ മൂന്നോ ബോട്ടില്‍ മിനറല്‍ വാട്ടര്‍. വര്‍ത്താനം പറയുമ്പോ കൊറിക്കാന്‍ വല്ല ചിപ്സോ എന്തേലും”
“ഓക്കെ ഞാനേറ്റു നന്ദേട്ട ഞാനിപ്പോ കൊണ്ടരാ......കുമാരാ റെഡിയായിക്കോ ഒന്നു പുറത്തു പോയിട്ടു വരാം”
കുമാരനും പ്രവീണും വീണ്ടും വണ്ടിയെടൂത്ത് പുറത്തേക്ക് പോയി. തോന്ന്യാസിയും ഞാനും വീണ്ടു ടോമും ജെറിയുമായി...
**************************************************************************************************************
2010 ആഗസ്റ്റ് 7 ശനി
രാത്രി 8.30
“എന്തു രസമാ അല്ലേ പ്രവീണേ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല....എന്തു അഗാധതയാണാതില്‍?”
“എവ്ടേ? എവ്ടേ കുമാരാ? ആ മഴവില്‍ പാലത്തിലോ അതോഅവിടെ കായലില്‍ കിടക്കുന്ന ബോട്ടിലോ”
“എന്തേനു?” കുമാരന്‍ വീണ്ടു സ്വപ്നത്തിലാണ്
“എവിടെ അഗാധതയുണ്ടെന്നാ പറഞ്ഞത്? കായലിലല്ലേ? ശരിയാ നല്ല ആഴം കാണും”
“ഹാ അല്ലെഡപ്പാ..ഇങ്ങ് ള് ആ പെണ്ണിനെ നോക്കീന്. അവിടെ ബെഞ്ചില്‍ കക്ഷം കാണിച്ചോണ്ടു ഒരുത്തി ഇരിക്കണത് കണ്ടേനീ? ഹോ കാവ്യാ മാധവന്റെ കണ്ണുകള്‍ പോലെ “
“അത് ശരി, മോനേ കുമാരാ..കണ്ണുര്‍ക്ക് എപ്പഴാ അടുത്ത ടെയിന്‍?
“ എന്താണപ്പോ..ഇരിക്കിന്ന്..കുറച്ചു കഴിഞ്ഞിട്ട് പോകാന്ന്”
“പൊന്നു കുമാരാ...എനിക്ക് വേണേല്‍ നല്ല തല്ല് എന്റെ നാട്ടില്‍ അന്തിക്കാട് കിട്ടും. പിന്നെ എന്തിനാ കൊച്ചിയിലെ ക്വൊട്ടേഷന്‍ ടീമിന്റെ വെട്ട് കൊള്ളണത്. നിങ്ങളിവിടെ അവളുടേ അഗാധതയോ ആഴപ്പരപ്പോ നോക്കിയിരിക്ക്.ഞാന്‍ നന്ദേട്ടന്റെ ഫ്ലാറ്റില്‍ കാണും”
“നില്ലപ്പാ...എന്നാപ്പിന്നെ ഞാനുമുണ്ട്”
********************************************************************************************************************
2010 ആഗസ്റ്റ് 7 ശനി
രാത്രി 10.30
കൊച്ചുവര്‍ത്തമാനങ്ങളും പരദൂഷണവും കളിയാക്കലും കൊണ്ട് സമയമേറെ കടന്നുപോയി. തോന്ന്യനും കുമാരനും പ്രവീണും കൂടി മുറി വിറപ്പിച്ചു. ഞാന്‍ അടുക്കളയില്‍ കറി തിളപ്പിച്ചു അപ്പോഴേക്കും എന്റെ മൊബൈല്‍ വീണ്ടും ചിലക്കാന്‍ തുടങ്ങി.
“ നന്ദാ..ഇത് ഞാനാ ജുനെദ്. പറഞ്ഞ പോലെ ഞാന്‍ പള്ളിമുക്കിലിറങ്ങിയിട്ടുണ്ട്., ഇവിടുന്ന് എങ്ങിനെ? എങ്ങോട്ട്? ഇങ്ങോട്ട് വരുമോ?”
“ജുനൈദേ അവിടെ നിന്നോളു. നാലടി നടന്നാല്‍ എന്റെ ഫ്ലാറ്റായി. എന്നാലും ഞാനിത്തിരി ഫ്ലാറ്റായ കാരണം ഒരുത്തനെ അങ്ങോട്ട് വിടാം. പ്രവീണ്‍. രണ്ടുമിനിറ്റില്‍ അവിടെ എത്തും“
അല്പനേരത്തിനുള്ളില്‍ ജുനൈദും റൂമിലെത്തി.
“എടാ നന്ദപ്പാ” എന്നുള്ള ഒറ്റവിളിയൊടേ ജുനൈദ് എന്നെ വട്ടം പുണര്‍ന്നു.
പലരും പരസ്പരം ആദ്യമായി കാണുകയാണ്. പക്ഷെ സംസാരത്തിലും പെരുമാറ്റത്തിലും വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. പിന്നെ അവിടെ നടന്നത് ഒരു ബഹളമായിരുന്നു. രാവ് പകലാക്കി തോന്ന്യനും കുമാരനും ജുനൈദും പ്രവീണും കൂടി മുറിയെ ബഹളമയമാക്കി.
എന്റെ മൊബൈല്‍ വീണ്ടും ചിലച്ചു
“നന്ദേട്ടാ ഇത് ഞാനാ മുരളി മാലോത്ത്, ഞാനിപ്പോ ബസ്സിലാ..എപ്പോ എത്തുംന്ന് പറയാന്‍ പറ്റില്ല. വെളുപ്പിനെത്തുമായിരിക്കും.എവിടേക്കാ വരണ്ടേ”
“നീ ബസ്സെറങ്ങിയിട്ട് വിളിയെടാ... ഒക്കെ ശരിയാക്കം”
“മുരളി എത്താറായില്ലേ?” തോന്ന്യന്‍
“ഇല്ല അവന്‍ കാസര്‍ഗോഡ് നിന്ന് വരികയാണ് . ഇന്നലെ അവന്‍ സിനിമാ നടി റോമയുടെ കൂടെയായിരുന്നു”
“ അത്യോ! ഹോ അവന്റെ ഒരു ഭാഗ്യം” തോന്ന്യന്‍ കണ്ണു തുറിച്ചു
“പോടാ ശ്ശവീ, ഇന്നലെ അവന്‍ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ മാഗസിന്റെ ലോഞ്ച് ആയിരുന്നു. ചീഫ് ഗസ്റ്റ് റോമയും, ആ പരിപാടി കഴിഞ്ഞു വരാണെന്ന്. അല്ലാണ്ട്..... കോഴിക്കോട് വരെ ഒരു ടാക്സിയില്‍. അവിടുന്ന് ബസ്സിലാണ്. വെളുപ്പിനെത്തുമായിരിക്കും”
അപ്പോഴേക്കും പ്രവീണ്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കഴിഞ്ഞിരുന്നു. നെറ്റ് തുറന്ന് ബ്ലോഗുകളും പോസ്റ്റുകളും വായിക്കാനും കമന്റാനും തുടങ്ങി
“അല്ലാ തോന്ന്യന്റെ ബ്ലോഗ് ഏതാ” പ്രവീണ്‍ തോന്ന്യാസിയോട്
“തോന്ന്യാക്ഷരങ്ങള്‍”
“അതിന്റെ യൂ ആര്‍ എല്‍ പറഞ്ഞേ.. ഞാന്‍ നോക്കട്ടെ.. ഇതുവരെ കണ്ടിട്ടില്ല”
“യു ആര്‍ എല്‍...യു ആര്‍ എല്‍.....അതായത് ഡബ്ലിയു ഡബ്ലിയു ഡബ്ലിയു“
“ഉം..പിന്നേ..” പ്രവീണ്‍ ടൈപ്പ് ചെയ്തു.
“ഡബ്ലിയു....ഡബ്ലിയു........ഡബ്ലിയു....”
“ഇതിപ്പോ അഞ്ചാറു ഡബ്ലിയു ആയല്ലോഡാ.. മുഴുവന്‍ വരട്ടേ..”
“അത് നന്ദേട്ട... പിന്നേ.. ശ്ശോ...എനിക്കോര്‍മ്മയുണ്ടാതാന്നേ..”
“ഹെന്ത്?” പ്രവീണ്‍ ഞെട്ടി” സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ അറിയില്ലെന്നോ?”
“അറിയില്ലാന്നല്ല...ഞാന്‍ മറന്നു പോയതാ”
ഞങ്ങള്‍ മൊത്തം ഞെട്ടി. സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ മറന്ന ഈ തോന്ന്യന്‍ ബ്ലോഗര്‍ നിസ്സാരനല്ലല്ലോ. പ്രവീണ്‍ അത്യാദരപൂര്‍വ്വം തോന്ന്യനെ ഒന്നു നോക്കി
“അല്ല പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം ബ്ലോഗ് എങ്കിലും നോക്കിയിട്ട് കൊല്ലം കുറേയായി. ഒരു പോസ്റ്റ് ഇട്ടിട്ടും. എന്തിനേറെ ഒരു കമന്റ് ഇട്ടിട്ടെങ്കിലും കൊല്ലങ്ങളായിട്ടുണ്ടാവും..അല്ലേഡാ”
“ഓ പിന്നെ കൊല്ലങ്ങളേ.... അത്രൊന്നുമില്ല... ഒരു .....രണ്ടു കൊല്ലം”
“ നിന്നെ സമ്മതിക്കണല്ലോഡാ” ജുനെദ് തോന്ന്യന്റെ തോളില്‍ തട്ടി” രണ്ട് കൊല്ലമായിട്ട് ബ്ലോഗ് എഴുതാറീല്ല, കമന്റ് എഴുതാറീല്ല. ആരുടേയും ബ്ലോഗ് പോസ്റ്റ് വായിക്കാറില്ല. പക്ഷെ..വര്‍ഷാവര്‍ഷം നടക്കുന്ന സകല ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കും”
“അതേ... “ ഞാന്‍ കൂട്ടിച്ചേര്‍ത്തു “ മെയിലയച്ചാലോ മൊബെലില്‍ വിളിച്ചാലോ കിട്ടില്ല. ഓണ്‍ലൈന്‍ കാണില്ല. പക്ഷെ ബ്ലോഗിന്റെ തലേന്ന് മീറ്റ് എവിടെയാണെങ്കിലും അവിടെ പ്രത്യക്ഷപ്പെട്ടോളും തോന്ന്യന്‍..സമ്മതിക്കണം.“
രാവേറെയായി നഗരം ഇരുട്ടിലലിഞ്ഞു. ഫ്ലാറ്റിനു പുറത്ത് നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ചില ആംബുലെന്‍സുകളും പാണ്ടിലോറികളും മാത്രം പാഞ്ഞു.
ജുനൈദ് പ്രവീണിനൊപ്പം തൃപ്പുണിത്തുറയിലെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. ഏറെ ക്ഷീണിച്ചതോണ്ടാവും ഞാനെന്റെ ബെഡില്‍ കമഴ്ന്നുവീണു കൂര്‍ക്കം വലിയുടെ ടോപ്പ് ഗിയറിട്ടു. കുമാരനും മറ്റൊരു മുറിയില്‍ ചുരുണ്ടു കൂടി. അപ്പോഴും അവന്റെ മുഖത്ത് എത്രകണ്ടാലും മതിവരാത്ത കാവ്യാമാധവന്റെ കണ്ണൂകളില്‍ കണ്ട അഗാധതയുടെ ഓളങ്ങള്‍ ഉണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞിട്ടും പുലരാറായിട്ടും തോന്ന്യാസിമാത്രം ഇന്റര്‍നെറ്റില്‍ ഊളിയിട്ടുകൊണ്ടിരുന്നു. എന്തോ കാണാതെപോയ കുഞ്ഞിനെപ്പോലെ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.
*******************************************************************************************************************
2010 ആഗസ്റ്റ് 8 ഞായര്‍
രാവിലെ
കനത്തൊരു മഴയോടെ നഗരം പുലര്‍ന്നു. മടി വിട്ടുണരാതെ ഞങ്ങള്‍ നാലുപേര്‍ ആലസ്യത്തിലിരുന്ന് പിന്നെയും വെടിവട്ടത്തിനു മരുന്നു നിറച്ചു. ബ്ലോഗ് മീറ്റിന്റെ സമയമായെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കുളിച്ച് ഡ്രസ്സ് മാറി, പെട്ടെന്ന് തയ്യാറാക്കിയ പച്ചമുളകും ചുവന്നുള്ളിയും വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്തരച്ച ചമ്മന്തികൂട്ടി ഞാനും കുമാരനും പഴങ്കഞ്ഞികുടിച്ചു. സ്വതവേ പഴങ്കഞ്ഞികളായ തോന്ന്യനും മുരളിയും അത് കഴിച്ചില്ല. എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.
കരള്‍ പിളര്‍ക്കുന്ന ആ കാഴ്ച്ചകള്‍ മറ്റൊരു ദിവസം......സത്യായിട്ടും :)
64 comments:
ഞങ്ങള്‍ നാലുപേര്‍ എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പിള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പിള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.!!!
ഇടപ്പിള്ളിയിലെ ബ്ലോഗ് മീറ്റ് മാമാങ്കത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ ആദ്യഭാഗം.
(അവസാന ഭാഗം ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പോസ്റ്റാമെന്നു/പോസ്റ്റുമെന്നു/പോസ്റ്റണമെന്നു കരുതുന്നു) ;) ;) :)
നന്ദാ, ഇതു ഞാൻ കുറേ ദിവസമായി നോക്കിയിരിക്കുകയായിരുന്നു. വായിച്ചു. പഴങ്കഞ്ഞികുടിയും അതോടൊപ്പമുണ്ടായിരുന്ന മുളകും ചമ്മന്തിയും (തക്കാളി കൊണ്ടാട്ടവും?) ആസ്വദിച്ചു.. ബാക്കിക്കായി കാത്തിരിക്കുന്നു.... :-)
"പച്ചമുളകും ചുവന്നുള്ളിയും വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്തരച്ച ചമ്മന്തിയുടെ രുചിയോടെ ഒരു പോസ്റ്റ്! നന്ദകുമാരാ മടിക്കാതെ ബാക്കി കൂടി പറ എന്നിട്ട് വേണം ആ വൈദ്യരുടെ ചോദ്യത്തിനു എല്ലാം മണീ മണീ ആയി ചെന്ന് ഉത്തരിക്കാന്‍....
ഈശൊ!
ഇത് പുലിവാലായല്ലോ പിതാവേ!
ആ കുമാർ എനിക്കു കൊട്ടേഷൻ കൊടുത്തൂന്ന് പരസ്യമായി, എന്റെ ബ്ലോഗിൽ വന്ന് കമന്റിട്ടൂണ്ട്.
ദാ അടുത്ത കൊട്ടേഷനുള്ള ടെൻഡർ!
ഇത് കൊച്ചി അധോലോകം ഏറ്റെടുത്തോളും!
ആ തമ്മനം ഷാജിയൊക്കെ കുമാരന്റെ ഫാൻസ് ലിസ്റ്റിൽ ഉള്ളതാ, സൂക്ഷിച്ചോ!
നന്ദേട്ടാ... ഇതിന്റെ വാശിക്ക് എന്റെ കൂടെ ഒരിക്കൽ ബൈക്കിൽ ഞാൻ കൊണ്ടു പോവും ഒന്നു കറങ്ങാൻ :)
ചിരിപ്പിച്ചു..ബാക്കി കൂടെ പോരട്ടെ...Waiting...
അല്ല നന്ദേട്ടാ..രാവിലെ ഓഫീസിൽ കേറാൻ പോകും മുന്നെ മുഖം തുടുക്കാൻ ഒന്നു കുനിഞ്ഞു നിവരുന്ന ഒരു കക്ഷിയെ പറ്റി പറഞ്ഞാർന്നൂലോ..അതു നമ്മുടെ ടിന്റുമോൻ കഥകൾ പോലെ ഇറക്കണേ...
അയ്യൊ,കലക്കി. ഇപ്പഴാ ഒരു സമാധാനമായത്.ഇനി ഞെട്ടിക്കുന്ന ആ സംഭവപരമ്പര ഇങ്ങ് പെട്ടെന്ന് തന്നെ പോന്നോട്ടെ.
നന്ദാ......
ഇങ്ങനെയൊന്നുമല്ലല്ലോ നമ്മുടെ തോന്ന്യാസി അന്ന് രാത്രി ചാറ്റിയപ്പോള്‍ പറഞ്ഞത്.
ഏതോ ഒരു “വെളുത്ത കത്രീന”യില്‍ മയങ്ങി കിടന്നിട്ട് കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുകയായിരുന്നുവെന്നും, ഒന്നും ഉണ്ടാക്കികൊടുത്തില്ല എന്നുമാണ് പറഞ്ഞത്. കുമാരനും, ജുനൈദും രാത്രി തട്ടുകടയില്‍ പോയാണ് ഭക്ഷണം കഴിച്ചതെന്നും.
ഞാന്‍ രാവിലെ വിളിച്ചപ്പോഴും... “ഴ” “ഷ” എന്നീ അക്ഷരങ്ങള്‍ ആണല്ലോ സ്ഥലത്തെ പ്രധാനപയ്യന്‍സ് എല്ലാം പറഞ്ഞത്.
എന്തായാലും അടുത്ത ഭാഗം പോരട്ട്
ഹോ... ഒരു ഒന്നൊന്നര പോസ്റ്റ്, നന്ദേട്ടാ...
ഇനി ആ കരളലിയിയ്ക്കുന്ന കാഴ്ച കൂടി ഒന്ന് എന്താന്നു പറയ്...
(രണ്ടീസത്തിനുള്ളില്‍ അടുത്ത ഫാഗം പോസ്റ്റീല്ലെങ്കീ...!!!)
ഉം.....കുറെ എരിവും പുളിയും കൊണ്ടായിരിക്കും വരവ്...പോരട്ടെ....
കള്ളാ നന്ദാ.. ബ്ലോഗിണികൾ കാണുമ്പോൾ ചുവന്നു തുടുത്ത മുഖം ഉണ്ടാവാൻ നീ പത്ത് പ്രാവശ്യം കുനിയുകയും നിവരുകയും ചെയ്തത് മാത്രം പറഞ്ഞില്ലല്ലോ...
സൂപ്പർ! ബാക്കി പോരട്ടെ നന്ദാ.
കുമാരാ, നീ എവിടെ ചെന്നാലും ഇതൊക്കെയാ പരിപാടി, ല്ലേ?
ചാണ്ടിയോട് നീ പറഞ്ഞ കാര്യം പറഞ്ഞിട്ടുണ്ട്!!
:))
അണലി പോസ്റ്റ് ... കലകീട്ട്രാ ഗഡീ..
അടുത്ത പോസ്ടിനായ് വെയിറ്റ് ചെയ്യുന്നു...
“അല്ലാ തോന്ന്യന്റെ ബ്ലോഗ് ഏതാ” പ്രവീണ്‍ തോന്ന്യാസിയോട്
“തോന്ന്യാക്ഷരങ്ങള്‍”
“അതിന്റെ യൂ ആര്‍ എല്‍ പറഞ്ഞേ.. ഞാന്‍ നോക്കട്ടെ.. ഇതുവരെ കണ്ടിട്ടില്ല”
“യു ആര്‍ എല്‍...യു ആര്‍ എല്‍.....അതായത് ഡബ്ലിയു ഡബ്ലിയു ഡബ്ലിയു“
“ഉം..പിന്നേ..” പ്രവീണ്‍ ടൈപ്പ് ചെയ്തു.
“ഡബ്ലിയു....ഡബ്ലിയു........ഡബ്ലിയു....”
“ഇതിപ്പോ അഞ്ചാറു ഡബ്ലിയു ആയല്ലോഡാ.. മുഴുവന്‍ വരട്ടേ..”
“അത് നന്ദേട്ട... പിന്നേ.. ശ്ശോ...എനിക്കോര്‍മ്മയുണ്ടാതാന്നേ..”
“ഹെന്ത്?” പ്രവീണ്‍ ഞെട്ടി” സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ അറിയില്ലെന്നോ?”
“അറിയില്ലാന്നല്ല...ഞാന്‍ മറന്നു പോയതാ”
ഞങ്ങള്‍ മൊത്തം ഞെട്ടി. സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ മറന്ന ഈ തോന്ന്യന്‍ ബ്ലോഗര്‍ നിസ്സാരനല്ലല്ലോ. പ്രവീണ്‍ അത്യാദരപൂര്‍വ്വം തോന്ന്യനെ ഒന്നു നോക്കി
ഹഹഹഹാ..
മടുത്തു ഞാൻ ചിരിച്ചു ചിരിച്ച്..
കാവ്യാമാധവന്റെ് കണ്ണ്..... ഇതെവിടെയോ.....
ഹും... അടുത്തത് ഇടീ.... നോക്കട്ട്.
ഹ...ഹ..ഹ....ഹ......കിടിലം....ആ പടംസ്, വിവരണം....എല്ലാം കലക്കി.
ഡാ കോപ്പേ തലേന്ന് ഇങ്ങനെ ഒരു മീറ്റുള്ള കാര്യം ഒരുത്തനും പറഞ്ഞില്ലല്ലോ. ഹോ .. പിന്നെ ഓര്‍ക്കാനും ചിന്തിക്കാനും ചെറായിയിലെ തലേ രാത്രി ഉണ്ടല്ലോ. സമാധാനം. :)
നല്ല രസം വായിക്കാന്‍. അസൂയ്യ കൊണ്ട് എനിക്കിരിക്കാനും നിക്കാനും മേല. :)
“മീറ്റല്ല...അടിയന്തിരം..നീ ഞാന്‍ പറയണത് കേട്ടാല്‍ മതി.. ജെട്ടിയിലാ മീനും ഞണ്ടും ചെമ്മീനുമൊക്കെ വില്‍ക്കുന്നത്”
“അയ്യേ അപ്പോ ഇവിടെയൊക്കെ കുട്ടയില്ലല്ലേ മീന്‍ വിക്കുന്നത്..”
ഹ ഹ ഹ നന്ദാ...
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...
ബ്ലോഗ് മീറ്റുകള്‍ ഇനിയും ഉണ്ടാവട്ടെ. അത്തരം മീറ്റുകളില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്ന സഹൃദയരെ അകറ്റി നിര്‍ത്തേണ്ടതായ ഒരു കാരണവും കാണുന്നില്ല. ഒരു പക്ഷെ മീറ്റില്‍ പങ്കെടുക്കുക വഴി നല്ലൊരു ബ്ലോഗറെ ബൂലോഗത്തിന് കിട്ടിക്കൂടെന്നുമില്ലല്ലൊ. സാര്‍ത്ഥവാഹകസംഘം മുന്നോട്ട്!
ആശംസകളോടെ,
എല്ലാം കലക്കി...അടുത്ത പോസ്റ്റിനായി വെയിറ്റ് ചെയ്യുന്നു...
ഹാവൂ അങ്ങനെ കാത്തിരുന്ന പോസ്റ്റ് എത്തി. അടിപൊളി പോസ്റ്റും പടങ്ങളും വേഗം അടുത്ത ഭാഗം പോരട്ടെ ..
എന്നാലും എന്തായിരുന്നു ആ കരളലിയിക്കുന്ന കാഴ്ച്ച? പോസ്റ്റാന്‍ വല്ലാണ്ട് വൈകണ്ടാട്ടോ.
ആദ്യ ഭാഗം നന്നായിരിക്കുന്നു...തവളക്കാല്‍ കിട്ടിയോ ഇല്ലയോ എന്ന് പറയാതിരുന്നത് മോശമായി...
ആശംസകള്‍..അടുത്ത ഭാഗം ഉടന്‍ പോരട്ടെ
:))
മുരളി മാലോതിനു കോഴിക്കോട് വരെ ടാക്സി കിട്ടിയതല്ല, മറിച് ടാക്സി പിടിച്ചു വന്നു, അവിടെത്തിയപ്പോ കാശ് തീര്‍ന്നു എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. കൂടുതല്‍ തിരുത്തല്‍ വേണ്ടിവരും, കാണാം..
ഹി ഹി.. അടിപൊളിയാക്കി നന്ദേട്ടാ..
രാവേറെയായി നഗരം ഇരുട്ടിലലിഞ്ഞു. ഫ്ലാറ്റിനു പുറത്ത് നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ചില ആംബുലെന്‍സുകളും പാണ്ടിലോറികളും മാത്രം പാഞ്ഞു..........
നന്ദാ ,കുമാരന്റെ പോസ്റ്റില്‍ പ്രവീണുമായി ബൈക്ക് യാത്ര വായിച്ച് ,ആ ചിരി ഇനിയും തീര്‍ന്നില്ല ,ഈ പോസ്റ്റ് കൂടി ആയപോള്‍ എനിക്കും ഇപ്പോള്‍ നാട്ടില്‍ പോകണം എന്നും പറഞ്ഞ് ഇവിടെ നടക്കുന്നു ...
''കരളലിയിക്കുന്ന കാഴ്ച്ചയോടെ'' എല്ലാവരും സന്തോഷായി നമ്മുടെ എറണാകുളം പട്ടണത്തോട് വിട പറയും അല്ലേ?
:)
അപ്പോൾ തലേസം ഇത്തരം കിണ്ടാമണ്ടികളൊക്കെ ഉണ്ടായിരുന്നല്ല്യേ...!
വര കൊണ്ടും,വരികൾ കൊണ്ടും തലേസം വന്നോരെയെല്ലം ഒന്ന് ശരിക്ക് പെടച്ചത് കണ്ട്..., വരാതിരുന്ന ഞങ്ങക്ക് ബഹുസന്തോഷായി..ട്ടാാ
പിന്നെ ഞണ്ടുകറി,തവളക്കാല്,ഉള്ളി ചമ്മന്തി,...,..എന്നൊക്കെ പറഞ്ഞ് ആളോളെ ഇങ്ങനേ കൊതിപ്പിക്കരുത് കേട്ടൊ ..നന്ദാജി.
ഇവിടെ ഈ ബിലാത്തിയിലൊക്കെ ബ്ലോഗ്ഗൂട്ടുണ്ടായത് ആ പാവം തോന്ന്യാസി അറിഞ്ഞ് കാണില്ല ..അല്ലേ ?
ഇനി...ആ കരളലിയിക്കുന്ന കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നൂ......
ആഗസ്റ്റ് 8 ഞായർ,
പഴങ്കഞ്ഞി കുടിച്ച്, കുമാരനും, നന്ദേട്ടനും, ഓട്ടോപിടിച്ച്, ഹൈവേ ഗാർഡനിലേക്ക് പറന്നു. ഈ സമയത്താണ്, ഒരാൾ നന്ദനെ ഫോനിൽവിളിച്ച് പറയുന്നത് " നന്ദേട്ടാ, ഒരാംബുലൻസ് അങ്ങോട്ട് വരുന്നുണ്ട്, വഴിയോക്കെ കൃത്യമായി ഡ്രൈവർ ചോദിച്ചു".
അൽപ്പം മുൻപ് കഴിച്ച, ചമന്തി, തലക്കകത്തൂടെ പുറത്തേക്ക് പോയി.
കാര്യപരിപാടിയിൽ, പൊതുദർശനത്തിന് ഗ്യാപ്പില്ലല്ലോ എന്നർത്ഥത്തിൽ, നന്ദൻ കുമാരനെ നോക്കി, അപ്പോഴും കുമാരൻ അഗാധതയിൽനിന്നും കരകയറുവാൻ ശ്രമിക്കുകയായിരുന്നു.
ഹാരിഷ്‌ജീയുടെ കാലൻ കുട, ഒടിച്ചെടുത്ത്, ചവിട്ടിപിടിച്ച്, ശീല ആരോ വലിച്ച്‌കീറി. കുഞ്ഞു കഷ്ണങ്ങളാക്കി, എല്ലാവരുടെയും നെഞ്ചത്ത് ഒട്ടിച്ച് വെച്ചു.
ആകാംക്ഷയോടെ കാത്തിരുന്ന ബ്ലോഗർമാരുടെ മുന്നിൽ, സൈറൺ മുഴക്കി, ഇരമ്പലോടെ, ആംബുലൻസ് വന്ന് നിന്നു. പിന്നിലെ ഡോർ തുറന്ന്, ഒരു ബ്ലോഗറുടെ സംസ്കാരിക ചടങ്ങുകൾ ആദ്യമായി ചെയ്യുവാൻ അവസരം കിട്ടിയവരെന്ന ദുഖത്തോടെ, എല്ലാവരും വാനിലേക്ക് നോക്കി.
അപ്പോൾ, വാനിന്റെ മുന്നിലെ ഡോർ പറിച്ചെടുത്ത്, കഴുത്തിൽ കുടുങ്ങികിടന്ന സ്റ്റെതസ്‌കോപ്പിന്റെ കുരുക്കഴിക്കാൻ പാട്‌പെടുന്ന ബ്ലോഗർക്ക് കഷായത്തിന്റെ മണമുണ്ടായിരുന്നു.
"വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ശവം, നിനക്ക് വെറെ ഒരു സാധനോം കിട്ടില്ല്യേ." ഉരുണ്ടുകൂടിയ ദേഷ്യത്തിന്, ആരോ കമന്റിട്ടു.
"തിരുവനന്തപുരത്തൂന്ന്, ഫ്രീയായിട്ട് പാണ്ടിലോടിടെ പുറത്താണെലും ഞാൻ വരുംട്ടാ, ഇവന്, അവിടെ ഒരു ബോഡി ഡെഡാക്കാൻ കൊടുത്തിട്ട് വരുന്ന വഴി, കണ്ടതാ, ഞാൻ കയറിയതാ"
പെണ്ണ്‌കെട്ടിയശേഷമെ ബ്ലോഗിൽ കയറൂ എന്ന് സത്യം ചെയ്ത തോന്ന്യാസിക്ക് ആളെ തീരെ മനസ്സിലായില്ല. അടുത്ത്‌നിൽക്കുന്നവന്റെ ചെവിയിൽ, ചോദിച്ചത് തോന്ന്യസിയായി എന്നതിനാൽ, ഉത്തരം വന്ന സാധനം തന്നെ പറഞ്ഞു
"ഞാൻ ഡോ. ജയൻ" തോന്ന്യാസി, ഇതാണാ ആ സാധനം എന്ന മട്ടിൽ, ഡോക്‌ടറെ നോക്കി. ഡോ. തിരിച്ചും.
----
നന്ദേട്ടാ, ക്ഷമിക്ക്‌ട്ടാ, എനക്ക്‌ള്ളത്, ഞാൻ നേരിട്ട് വന്ന് വങ്ങാട്ടാ.
അടുത്ത ഭാഗം പോരട്ടെ
നന്നായി രസിച്ചു. ഭാക്കി കുടെ പോരട്ടെ..... ആശംസകള്‍
മനുഷ്യനെ കൊതിപ്പിച്ച് വട്ടാക്കിയെ അടങ്ങു അല്ലേ... പനിയും ചുമയും ആപ്പുവച്ചതുകൊണ്ട് മിസ് ആയത്, എത്ര മനോഹര നിമിഷങ്ങളാ മച്ചു.. കസറന്‍ എഴുത്ത്.. പടം പതിവുപോലെ സൂപ്പര്‍..
തോന്ന്യാസിയെ സ്ഥിരം മീറ്റ് ചിഹ്നമാക്കിയാലോ
ഹ ഹ ഹ.. ചിരിപ്പിച്ചു.. വളരെ വ്യത്യസ്തമായ പോസ്റ്റ്.
'മ' വാരികയിലെ നോവല്‍ പോലെ അവസാനിപ്പിച്ചതില്‍ പ്രതിഷേധിക്കുന്നു. :)
ഹഹഹ...കിടുക്കന്‍, ലവ്ഡിറ്റ് :)
ബൂലോകത്ത് ഇപ്പോഴും മീറ്റും ഈറ്റും മുടങ്ങാതെ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദന് എഴുതാന്‍ സമയം കിട്ടുന്നു എന്നറിയുന്നതിലും.
ഹും..അർമ്മാദിക്ക്..അർമ്മാദിക്ക്. ഞണ്ടും, ഉണക്ക മുള്ളനും, ഒക്കെ കൂട്ടി ആ ഫ്ലാറ്റിൽ വന്നൊന്ന് ഫ്ലാറ്റാകാൻ നമ്മുക്കും ഒരവസരം തരുമോ നന്ദേട്ടാ..;)
തമാശകൊണ്ട് ഒരു മാമാങ്കം !!!
കലകലക്കന്‍ പോസ്റ്റ്.
ആസ്വദിച്ച് വായിച്ചു.
കുമാരനും,പ്രവീണും,നന്ദനും,തോന്ന്യാസിയുമൊക്കെ
വരകളിലും ഉഷാറയി നില്‍ക്കുന്നു.
നന്ദേട്ടാ നന്നായി പോസ്റ്റ്.. നേരത്തെ പരിചയപ്പെടാനാവാഞ്ഞത് കൊണ്ട് തലേദിവസത്തെ കഥകളില്‍ പങ്കു ചേരാനായില്ല.. പക്ഷെ ശരിക്കും അവിടെ ഉണ്ടായിരുന്നത് പോലെ വായനയുടെ ഓരോ ഭാഗത്തും..
ഒരു സംശയം ബാക്കി ഉണ്ട്.. നന്ദേട്ടണ്റ്റ് പോസ്റ്റില്‍ കമണ്റ്റ് ഇട്ട ചിത്രകാരന്‍ തന്നെ ആണോ ദാ ഇവിടെ പോസ്റ്റ് ഇട്ടിരിക്കുന്നത്?
http://commentjar.blogspot.com/
ചിലയിടത്ത് അളുമ്പിയ ( ഊ... യ?) കമണ്റ്റും സ്വന്തം ബ്ളോഗില്‍ തന്ത ഇല്ലാത്തവരെ ( അതോ തന്തക്ക് മുന്‍പേ ഉണ്ടായവരെയോ) ഒക്കെ നാണിപ്പിക്കുന്ന രീതിയില്‍ ചില പോസ്റ്റും, മീറ്റിനെ കുറിച്ച്..
ഇത്തരം നാറികളെ തിരിച്ചറിയാന്‍ നന്ദേട്ടനു കഴിയണമെന്നും അര്‍ഹമായി മറുപടി കൊടുക്കാന്‍ ആവണമെന്നും പ്രത്യാശിക്കുന്നു..
ഈ ബ്ലോഗ് എന്ന് പറഞ്ഞാല്‍ എന്താ ?
മീറ്റ് എന്ന് പറഞ്ഞാല്‍ എന്താ ?
ഹേയ് ..എനിക്ക് അസൂയ ഒന്നും ഇല്ല :)
..
കമന്റ് ജാര്‍ വായിച്ച് പോയി ആദ്യം..
ഹ് മം, ഞങ്ങള്‍ടെ പുളീം പൂക്കും.
എനിക്കും നിരക്ഷരനെ പോലെ അസൂയയേ ഇല്ല.., ഹാാ
..
ഹ..ഹ...ഹ!
പിന്നെ, നന്ദോവ് (ഈ ‘ന്‍’ഇല്‍ അവസാനിക്കുന്ന മലയാളി പേരുകളെ വിളിക്കുമ്പോള്‍ അവ ഉടന്‍ റഷ്യനായി മാറും. അങ്ങനെയാണ് ‘നന്ദോവ്’ സംഭവിക്കുന്നത്.)
വര അല്പം കരകുരയാക്കാമായിരുന്നു.
for that vibrant look :)
കൊള്ളാം നന്ദേട്ടാ ഈ വിവരണം ........
ഞങ്ങള്‍ നാലുപേര്‍ എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പിള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പിള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. ഞങ്ങളുടെ കണ്ണിന്റെ നിറവ്യത്യാസം കൊണ്ടാണോന്നാ ഇപ്പ സംശയം!!!!
പടപ്പേ...!!!!
നന്നായിട്ടുണ്ട്. രസകരം. ചിത്രങ്ങളും ഇഷ്ടപ്പെട്ടൂ, ബ്ലോഗ് മീറ്റിനെക്കുറിച്ച് വ്യത്യസ്ഥമായി എഴുതിയിരിക്കുന്നു
superrrrrr
അപ്പോ തലേദിവസം വൈകീട്ടത്തെ പ്രീ-മീറ്റ് ഗംഭീരമായിരുന്നൂല്ലേ. പക്ഷേ അവിടെ ‘ഫ്ലാറ്റ്‘കാരെയും പൊതു’വാൾ’കാരെയും കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.
പിന്നെ ആളെ വണ്ടിയിലിരുത്റത്തി ‘വട്ടം ചുറ്റിക്കലാ’ണോ ഈ വട്ടമ്പറമ്പിന്റെ ഹോബി.
കാ.മാ.ന്റെ കണ്ണിന്റെ അഗാധതയിൽ അലിഞ്ഞുപോയ കുരാമൻ, ഐ മീൻ കുമാരൻ, ഡബ്ല്ലിയു ഡബ്ലിയ്യു ഡബ്ലിയു മറന്നുപോയ തോന്ന്യൻ... ചിരിപ്പിച്ചു.
അല്ലാ, എനിക്കും ഒരു സംശയം, ഈ കൊച്ചിക്കാര് മീൻ വാങ്ങിക്കുന്നത് ജെട്ടിയിലാണോ.. അയ്യേ. തോന്ന്യാസി എങ്ങനെയാണാവോ മീനും തവളക്കാലും വാങ്ങികൊന്ടുവന്നത്?
വരം ഗംഫീരം.
അടുത്ത ഫാഗം പോരട്ടെ.
രസ്യന്‍ പോസ്റ്റ്.തോന്ന്യാസിയുടെ അനന്തമായ ഡബ്ലിയു.ഡബ്ലിയു പറച്ചില്‍ കലക്കി.:)
ആദ്യ ഖണ്ഡം ഇങ്ങനെയെങ്കില്‍ തുടര്‍ന്നുള്ളത് എന്തായിരിക്കുമെന്നോര്‍ത്ത്,കരളലിയിക്കും കാഴ്ചകള്‍ക്കായി ഞാനുമിവിടെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.:)
കലക്കന്‍ എയുത്ത്
ബാക്കി എയുതുംപോള്‍ ഒരു ലിങ്ക് അയക്കണേ ..!!
ആ രാത്രി ഞാന്‍ മിസ്സ് ചെയ്തു
ബ്ലോഗ് മീറ്റിനെക്കുറിച്ച്, ഇങ്ങനെയൊരു വിവരണം, നന്നായിരിക്കുന്നു, നന്ദാ..
എങ്കിൽ ഇനി കരളലിയിക്കുന്ന കാഴ്ച്ച എന്താണെന്നു അധികം താമസിയാതെ എഴുതിക്കേ
- സന്ധ്യ
രണ്ടാം ഖണ്ഡം വേഗമായിക്കോട്ടെ.....
ഹോ ആശ്വാസമായി തോന്ന്യാസിക്കൊരു ബ്ലോഗുണ്ടല്ലേ.. :) പോസ്റ്റ് സൂപ്പര്‍.. രണ്ടാം ഭാഗം പോരട്ടെ..
ഹും ...മിന്ടില്ല ....എന്നെ കൂടാതെ മരുന്നടിചില്ലേ ദുഷ്ടാ
ഹും ...മിന്ടില്ല ....എന്നെ കൂടാതെ മരുന്നടിചില്ലേ ദുഷ്ടാ
ഹും ...മിന്ടില്ല ....എന്നെ കൂടാതെ മരുന്നടിചില്ലേ ദുഷ്ടാ
ഒരേയൊരു ബ്ലോഗ്മീറ്റ്; എത്രയെത്രമീറ്റ് പോസ്റ്റുകൾ! ഇനിയും ആരൊക്കെ എഴുതിയെന്ന് തപ്പി നടക്കുകയാണ് ഞാൻ. എല്ലാം വായിച്ചവർ ഒരു മൊത്തം ലിങ്ക് തന്നിരുന്നെങ്കിൽ അത് എല്ലാം വായിച്ചിട്ട് ഒന്നു സൂക്ഷിച്ചു വയ്ക്കാമായിരുന്നു. മ്മ്‌ള് പൊതുവേ ഏകനും മൂകനുമായി യാത്രചെയ്യുന്ന സ്വഭാവമായതിനാൽ പലതും മിസ്സാകുന്നുണ്ട്. എങ്കിലും മറ്റുള്ളവരുടെ സന്തോഷം എന്റേതുമാകുന്നു. ഇനിയും മീറ്റുകളും മീറ്റുകൾക്ക് മുന്നെയും പിന്നാലെയും ഉപമീറ്റുകളും ഉണ്ടാകട്ടെ! ആശംസകളോടെ!
ഇത്തവണ പാലാരിവട്ടത്തല്ലേ, എത്താലോ, അടുത്തല്ലേന്ന് ഒക്കെ കരുതിയിരുന്നതാണു. ഇത്തവണയും, കഴിഞ തവണത്തേ പോലെ തന്നെ, ആസ്പത്രിയും അസുഖവും ഒക്കെ തന്നെ. പെട്ടന്ന് ദുബായിലേയ്ക്ക് പോരേണ്ടി വന്നു. ഓണത്തിനു തിരിച്ച് നാട്ടിലേയ്ക്ക് വരണമെന്നുണ്ട്. തീർച്ചയായും ആരേങ്കിലുമൊക്കെ നാട്ടിലുണ്ടെങ്കിൽ എന്നെ ഒന്ന് മെയിൽ ചെയ്യു അറ്റ് atulyaarjun@gmail.com
കരളലിയും കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു ......ചിരിക്കാന്‍
നന്ദേട്ടോ ശരിക്കും ചിരിപ്പിച്ചു. അടുത്ത ഭാഗത്തേയ്ക്ക് പോകട്ടെ. :)
മ്മടെ കുമാരേട്ടന്‍റെ 'മീറ്റ് പോസ്റ്റില്‍' കുറെ ചോദ്യങ്ങളുണ്ടായിരുന്നു..ഇപ്പൊ അതിനൊക്കെ ഉത്തരമായി..
ഒരു ബ്ലൊഗ് മീറ്റിന്റെ തലേദിവസം നന്നായി ആസ്വദിച്ചു.. ഇനി എപ്പൊഴാ ഇതുപോലൊന്ന്?
Post a Comment