ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം
ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്‍, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു. മാത്രമല്ല പാവപ്പെട്ടവന്‍ ഒരു മൈക്കും പിടിച്ച് ഓരോരുത്തരെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്നു, പരിമിതരായ ബ്ലോഗിണികളടക്കം പലരും പരിചയപ്പെടുത്തി കഴിഞ്ഞത്രേ. പാവപ്പെട്ടവന്‍ എന്നെയൊന്നു നോക്കി, ഞാന്‍ ഏറെ വൈകിയെന്ന പരാതിയായിരുന്നു ആ നോട്ടത്തില്‍.
പാവം പാവപ്പെട്ടവന്‍. എത്ര നാള്‍ മുന്‍പ് അദ്ദേഹം പ്ലാന്‍ ചെയ്ത മീറ്റായിരുന്നു. ആദ്യം എറണാകുളത്ത് പിന്നെ തൊടുപുഴക്ക് മാറി ഒടുക്കം കറങ്ങിത്തിരിഞ്ഞ് വീണ്ടും എറണാകുളത്ത്, പക്ഷെ ഊര്‍ജ്ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരല്ലേ കൂടെയൂണ്ടായിരുന്നത്, സോ പാവപ്പെട്ടവനു ഒന്നനങ്ങേണ്ടി വന്നില്ല.
പതുക്കെ ഹാളിനകത്തേക്ക് കടക്കാം എന്ന ഒരേയൊരു വിചാരത്തോടെ ഒരു പാദസ്പര്‍ശം പോലും ഉണ്ടാക്കാതെ ഹാളിലേക്ക് കടന്ന എന്റെ ചുവപ്പ് ഷര്‍ട്ടില്‍ ആരോ പിടി മുറുക്കി പുറകോട്ട് വലിച്ചു. എന്റെ ഏതെങ്കിലും ഫാന്‍സ് ആയിരിക്കുമെന്ന അതിഗംഭീര സന്തോഷത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് മറ്റൊരു ഹൃദയഭേദകമായ രൂപമായിരുന്നു. കഷണ്ടി കയറിയ തല, തുടുത്ത കവിളുകള്‍, മുഖത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന മീശയും ബുള്‍ഗാനും നീണ്ട ചുവന്ന ജുബ്ബ. സംശയമില്ല. കവി തന്നെ.
സന്തോഷമടക്കി ഞാന്‍ മന്ത്രിച്ചു. : “കവിയല്ലേ?”
“എന്തൂട്ട്?” ചെറിയ കണ്ണടക്കുള്ളില്‍ കണ്ണ് തള്ളിയൊരു പകപ്പ്
“ പരിചയപ്പെടാനായതില്‍ സന്തോഷം” ഞാന്‍ വീണ്ടും “അല്ല, മുരുകന്‍ കാട്ടാക്കടയല്ലേ?”
“പോടോ... ഞാനൊരു കാട്ടാക്കടയുമല്ല പെട്ടിക്കടയുമല്ല, ഞാന്‍ യൂസുഫ്കാ!!”
ഈശ്വരാ യൂസുഫ്കാ, എത്ര കേട്ടിരിക്കുന്നു ഇടപ്പിള്ളി ബ്ലോഗ് മീറ്റിന്റെ ഈ സാരഥികളിലൊരാളിനെ. ഗുരുവായൂര്‍ സ്വദേശി, ചിത്രകാരന്‍, ഫോട്ടോഗ്രാഫി തല്‍പ്പരന്‍, കറകളഞ്ഞ സൌഹൃദം, ബ്ലോഗ് മീറ്റിന്റെ അഡ്മിനിസ്രേറ്റീവ് & ഫൈനാന്‍സ് കാര്യദര്‍ശി. കയ്യാലപ്പുറത്തിരുന്നിരുന്ന ഈ ബ്ലോഗ് മീറ്റിനെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് വിജയമീറ്റാക്കിയ ഊര്‍ജ്ജ്വസ്വലന്‍.
ഞാന്‍ യൂസുഫ്കയുടെ കൈപിടിച്ചു കുലുക്കി വിശേഷം പറഞ്ഞ് ഹാളിലേക്ക് നീങ്ങാന്‍ നോക്കി. ഇല്ല, യൂസുഫ്ക ഷേക്ക് ഹാന്റ് തന്ന കൈ വിടുന്നില്ല.
“എന്നാ യൂസുഫ്ക ശരിയപ്പോ...കാണാം”
കൈവിടാതെ യൂസുഫ്ക കാതില്‍ മൊഴിഞ്ഞു
“ട്രാ മോനേ...ഞാനീ വെള്ളത്തുണി വിരിച്ച് കുറേ പേപ്പറും വെച്ച് ഇവിടെ കുത്തിരിക്കണത് നിന്റെയൊക്കെ ജാഡ കാണാനല്ല, തന്നിട്ട് പോടാ മുന്നൂറുപ്പ്യ”
ആ ഒറ്റ ഡയലോഡില്‍ എന്റെ കരളിന്റെ അവശേഷിച്ച ചലനവും നിന്നു. പോക്കറ്റില്‍ നിന്ന് നൂറിന്റെ മൂന്ന് പച്ച നോട്ടുകള്‍ ഞാന്‍ മേശപ്പുറത്ത് വെച്ച് കാലിയായ പോക്കറ്റിനെ തടവി സദസ്സ്യര്‍ക്കിടയിലേക്ക് നടന്നു.
സദസ്സില്‍ നിന്ന് രണ്ടു കണ്ണുകള്‍ എന്നെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കണ്ണടക്കു മീതേ നിന്നുള്ള് ആ സജസ്സന്‍ ഷോട്ട് കണ്ടപ്പോഴേ എനിക്കാളെ പിടികിട്ടി. ചിത്രനിരീക്ഷണം ഷാജി. മാസങ്ങളായി ഫോണ്‍ വിളികളും മെയിലയപ്പുമുണ്ടെങ്കില്‍ നേരിട്ടു കാണുന്നത് മീറ്റിലാണ്. സിനിമ ജീവിതവും ജീവിതം സിനിമയുമാണയാള്‍ക്ക്. മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥായെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം.
സദസ്സ്യരെ നോക്കി പരിചയം പുതുക്കുമ്പോഴായിരുന്നു എന്നെ ഫോക്കസ്സ് ചെയ്യുന്ന ഒരു വീഡിയോ കാമറ കണ്ടത്. ഞാനൊന്നുകൂടി എയര്‍ പിടിച്ചിരുന്നു. മീറ്റിന്റെ വീഡിയോ ബ്ലോഗിലും പിന്നെ സിഡിയുമായിട്ടൊക്കെ വരുന്നതല്ലേ, -ഇനിയിപ്പോ ഉണ്ടാക്കാന്‍ പറ്റില്ലെങ്കിലും-ഇല്ലാത്ത ഗ്ലാമര്‍ ഉണ്ടെന്ന് വരുത്തിയിരുന്നപ്പോഴാണ് വീഡിയോയും കൊണ്ട് കഷണ്ടി കയറിയെങ്കിലും ‘ഞാന്‍ സമ്മതിക്കില്ല’ എന്ന വീറും വാശിയോടെയുമുള്ള ഹെയര്‍ സ്റ്റൈലുമായി ഗ്രാഫര്‍ എന്റെ നേര്‍ക്ക് കാമറ തന്നത്.
“ഇനി കൊറച്ച് നേരം നന്ദനൊന്ന് റെക്കോഡ് ചെയ്യ്, ഒന്നു പുറത്തേക്ക് പോണം”
ആ ബ്ലോഗര്‍ മറ്റാരുമായിരുന്നില്ല. ബൂലോഗത്തിന്റെ സ്വന്തം വീഡിയോഗ്രാഫര്‍, “നമ്മുടെ ബൂലോഗ“ത്തിന്റെ സാരഥി ജോഹര്‍ എന്ന ജോ.
ഡിസൈനര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ ഇതിനൊക്കെപ്പോരാഞ്ഞ് ബ്ലോഗറും. അതാണ് ജോ. ഇടപ്പിള്ളി മീറ്റിന്റെ മറ്റൊരു സഹകാര്യദര്‍ശി, മൌനം ഭൂഷണമാക്കിയ സംഘാടകന്‍. പരാതികളും പരിഭവങ്ങളുമില്ലാതെ സംഘാടനത്തില്‍ തന്റെ പങ്കുകള്‍ വൃത്തിയായും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കുന്ന ബ്ലോഗര്‍. കഴിഞ്ഞ ചെറായി മീറ്റും തന്റെ സംഘാടനപാടവം കൊണ്ട് വിജയത്തിലെത്തിച്ച ബ്ലോഗര്‍. പതിഞ്ഞ സ്വരം, മിത ഭാഷണം, ഏറെ അദ്ധ്വാനം. ചുരുങ്ങിയ വാക്കുകളില്‍ ജോ-യെ ഇങ്ങിനെ വിവരിക്കാം.
അതിനിടയിലാണ് സദസ്സിനു തൊട്ടുമുന്നില്‍ ഇടതുമാറി ഒരു കസേരയില്‍ വലതുമാറി ഞെരിഞ്ഞമര്‍ന്ന് ഒരാള്‍ ഇരിക്കുന്നതു കണ്ടത്. മെലിഞ്ഞ് നീണ്ടുയര്‍ന്ന രൂപം 80കളിലെ മലയാള സിനിമയിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന നീണ്ടുവളഞ്ഞ കേശഭാരം, സ്കെയിലും കോമ്പസ്സുകൊണ്ടു അളന്ന് വടിച്ചേടുത്ത മീശയും താടിയും. മുന്നിലെ മേശയില്‍ ലാപ്പ്ടോപ്പ്, വെബ് കാമറ, നിരവധി കോഡുകള്‍ കുന്ത്രാണ്ടങ്ങള്‍ സകലം ബഹളമയം.
ഞാന്‍ തോളിലൊന്നു തൊട്ടതേയുള്ളു. വെട്ടിത്തിരിഞ്ഞുകളഞ്ഞു രൂപം. തലയിലും താടിയിലുമുള്ള ബഹുരോമക്കാടിനും കട്ടിക്കണ്ണടക്കുമിടയില്‍ അല്പം മാത്രം തെളിഞ്ഞു കാണുന്ന രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. മുള്ളു എന്ന മുള്ളൂക്കാരന്‍ എന്ന ഷാജി മുള്ളൂക്കാരന്‍.
ബ്ലോഗിന്റെ സ്വന്തം ടെക്നോപുലിയത്രേ വിദ്വാന്‍. ഇന്ദ്രധനുസ്സ് എന്ന തന്റെ സ്വന്തം ബ്ലോഗ് നിറയെ പുതിയ ബ്ലോഗേഴ്സിനും പഴയ ബ്ലോഗേഴ്സിനുമുള്ള ടിപ്പ്സ് & ട്രിക്സ് മാത്രമാണ്. ബ്ലോഗിലൂടേ, ചാറ്റിലൂടെ, മെയിലിലൂടെ എന്തിനു മൊബൈലിലൂടെപോലും ഈ പഹയന്‍ ബ്ലോഗേഴ്സിന്റെ സകല സംശയങ്ങളും നിവര്‍ത്തിച്ചു തരും. ഒരു ദിവസം കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും ബൈക്കില്‍ യാത്രചെയ്യും. 24 മണിക്കൂറും ഓണ്‍ലൈനിലുണ്ടായിരിക്കും. സംശയം ചോദിച്ച് മെയില്‍/എസ് എം എസ്/കോള്‍ ചെയ്താല്‍ സ്വന്തം മൊബൈലില്‍ നിന്ന് ഉപഭോക്തൃബ്ലോഗറെ വിളിച്ചോളും. പരമ സാധു എന്നാല്‍ ഇന്റര്‍ നെറ്റ് ശിങ്കം. ചെറായിമീറ്റിലും ഈ ഇടപ്പിള്ളി മീറ്റിലുമുള്ള ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സഹകരണവും മീറ്റിന്റെ വിജയഘടകങ്ങളാവുകയായിരുന്നു. സഹ സംഘാടകന്‍, ലൈവ് സ്ട്രീമിന്റെ അമരക്കാരന്‍.
ബ്ലോഗിന്റെ സ്വന്തം ടെക്നോപുലിയത്രേ വിദ്വാന്‍. ഇന്ദ്രധനുസ്സ് എന്ന തന്റെ സ്വന്തം ബ്ലോഗ് നിറയെ പുതിയ ബ്ലോഗേഴ്സിനും പഴയ ബ്ലോഗേഴ്സിനുമുള്ള ടിപ്പ്സ് & ട്രിക്സ് മാത്രമാണ്. ബ്ലോഗിലൂടേ, ചാറ്റിലൂടെ, മെയിലിലൂടെ എന്തിനു മൊബൈലിലൂടെപോലും ഈ പഹയന്‍ ബ്ലോഗേഴ്സിന്റെ സകല സംശയങ്ങളും നിവര്‍ത്തിച്ചു തരും. ഒരു ദിവസം കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും ബൈക്കില്‍ യാത്രചെയ്യും. 24 മണിക്കൂറും ഓണ്‍ലൈനിലുണ്ടായിരിക്കും. സംശയം ചോദിച്ച് മെയില്‍/എസ് എം എസ്/കോള്‍ ചെയ്താല്‍ സ്വന്തം മൊബൈലില്‍ നിന്ന് ഉപഭോക്തൃബ്ലോഗറെ വിളിച്ചോളും. പരമ സാധു എന്നാല്‍ ഇന്റര്‍ നെറ്റ് ശിങ്കം. ചെറായിമീറ്റിലും ഈ ഇടപ്പിള്ളി മീറ്റിലുമുള്ള ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സഹകരണവും മീറ്റിന്റെ വിജയഘടകങ്ങളാവുകയായിരുന്നു. സഹ സംഘാടകന്‍, ലൈവ് സ്ട്രീമിന്റെ അമരക്കാരന്‍.
പുറത്തെ ഫോട്ടൊയെടൂക്കല്‍ ബഹളം നോക്കിനില്‍ക്കുമ്പോഴാണ് ‘ഹായ് നന്ദന്‍ നേരം വൈകിയല്ലോ’ എന്നുമ്പറഞ്ഞ് ഒരു കുട്ടി ബ്ലോഗര്‍ വന്നത്. ഒരു കൊച്ചു കുട്ടി എന്നെ നന്ദന്‍ എന്നുവിളീച്ചതില്‍ എനിക്ക് തെല്ലൊരലോസരം ഇല്ലാതെ വന്നില്ല. അതു മുഖത്ത് കാണിച്ചില്ല. വെളുത്ത് തുടുത്ത മീശമുളക്കാത്ത ആ കൊച്ചുമുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, കുറച്ചു നാള്‍ മുന്‍പ് ചെറായിയില്‍ വെച്ച് കണ്ടതാണ്. വിശദമായി പരിചയപ്പെട്ടില്ല.
കുട്ടി കൈ തന്ന്‍ പരിചയപ്പെടൂത്തി “ മനോരാജ് “
“അയ്യോ അത്രയും ആയിട്ടില്ല, മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ”
“അതല്ലാ, ഇയാള് എന്തിനാ പഠിക്കുന്നത്? കോളേജിലാ? ഈ മൂന്ന് വയസ്സ് എന്നു പറഞ്ഞത്.....?”
“ശ്ശോ ഞാന്‍ പഠിക്കല്ല നന്ദാ.. മൂന്നു വയസ്സ് എന്നു പറഞ്ഞത് എന്റെ മകന്റെ കാര്യമാ. അവനെ ഭാര്യയുടെ ഒപ്പം അവളുടേ വീട്ടില്‍ പറഞ്ഞു വിട്ടിട്ടാ ഞാനീ മീറ്റിനു വന്നത്”
ആ ഒരു സത്യാവസ്ഥ ശരിക്കും ഹൃദയഭേദകമായിരുന്നു. കരള്‍ പിളര്‍ക്കുന്ന നഗ്ന സത്യം!!
കുറച്ചു മാസമായി ഈ മീറ്റിന്റെ കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന വൈപ്പിന്‍ സ്വദേശി മനോരാജ്, സിമ്പ്ലന്‍, സുന്ദരന്‍, മനോരാജിന്റെ മുഖം കണ്ടാവണം “നിഷ്കളങ്കത” എന്നൊക്കെ കണ്ടുപിടീച്ചത്. മീറ്റിന്റെ സഹ സംഘാടകനും വിജയ ശില്പികളിലൊരാളും
പക്ഷെ, മീറ്റില്‍ നിറഞ്ഞു നിന്നത് മറ്റാരുമായിരുന്നില്ല. ഫോട്ടോകള്‍ കൊണ്ടും സംഘാടാടനം കൊണ്ടും ബ്ലോഗില്‍ വിരിഞ്ഞു നില്‍ക്കുന്ന, കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോട് തടിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കയാണോ എന്ന് തോന്നിപ്പോകുന്ന, വലിയ ശരീരവും അതുനിറയെ സൌഹൃദവുമുള്ള കയ്യില്‍ കാമറയും തൂക്കി എല്ലാ ബ്ലോഗര്‍മാരുടേയും ബ്ലോഗിണിമാരുടേയും മുഖത്ത് ഒരു കണ്ണടച്ച് നോക്കിയ ഒരു തൊടുപുഴക്കാരന്‍ ഹരീഷ്.
കേരളത്തില്‍ നടന്ന മൂന്ന് ബ്ലോഗ് മീറ്റിന്റേയും മുഖ്യ സംഘാടകന്‍. ബ്ലോഗിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍. തൊടുപുഴയിലേക്ക് മീറ്റ് മാറ്റാം എന്ന തീരുമാനം ഈ ചെറുപ്പക്കാരന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സംഘാടക മികവും കണ്ടായിരുന്നു. പക്ഷെ വീണ്ടും എറണാകുളത്തേക്ക് മാറേണ്ടിവന്നപ്പോഴും മീറ്റിന്റെ പുറകില്‍ സകലകരുത്തുമായി നിറഞ്ഞു നിന്നത് ഈ ഫോട്ടോഗ്രാഫറും കൃഷിക്കാരനും നല്ലൊരു കുടുംബസ്ഥനും എപ്പോഴും തൊടുപുഴയുടെ പച്ചപ്പില്‍ ചിലവഴിക്കാനാഗ്രഹിക്കുന്ന ഈ നിര്‍മ്മല ഹൃദയനായിരുന്നു. ബ്ലോഗ് മീറ്റ് സമം ഹരീഷ് തൊടുപുഴ എന്നായിട്ടുണ്ട് ഇപ്പോള്‍ സമവാക്യം എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.
കേരളത്തില്‍ നടന്ന മൂന്ന് ബ്ലോഗ് മീറ്റിന്റേയും മുഖ്യ സംഘാടകന്‍. ബ്ലോഗിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍. തൊടുപുഴയിലേക്ക് മീറ്റ് മാറ്റാം എന്ന തീരുമാനം ഈ ചെറുപ്പക്കാരന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സംഘാടക മികവും കണ്ടായിരുന്നു. പക്ഷെ വീണ്ടും എറണാകുളത്തേക്ക് മാറേണ്ടിവന്നപ്പോഴും മീറ്റിന്റെ പുറകില്‍ സകലകരുത്തുമായി നിറഞ്ഞു നിന്നത് ഈ ഫോട്ടോഗ്രാഫറും കൃഷിക്കാരനും നല്ലൊരു കുടുംബസ്ഥനും എപ്പോഴും തൊടുപുഴയുടെ പച്ചപ്പില്‍ ചിലവഴിക്കാനാഗ്രഹിക്കുന്ന ഈ നിര്‍മ്മല ഹൃദയനായിരുന്നു. ബ്ലോഗ് മീറ്റ് സമം ഹരീഷ് തൊടുപുഴ എന്നായിട്ടുണ്ട് ഇപ്പോള്‍ സമവാക്യം എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.
സൌഹൃദവും തമാശയും ഭക്ഷണവുമായി, പൊറാടത്തിന്റെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി..” എന്ന ഗാനാലാപനവും (സതീഷ് എന്ന് പൊറാടത്തെ, അതിമനോഹരമായിരുന്നു ആ ഗാനം. നിങ്ങള്‍ പാടിയ വേളയില്‍ ഞാനെന്റെ അസംഖ്യം -മുന്‍-കാമുകിമാരെ ഓര്‍ത്തുപോയി) ബ്ലോഗിണി പ്രയാണിന്റെ പ്രിയതമന്‍ പാടിയ ‘ പണ്ടു പാടിയ പാട്ടിലൊരീണം...” എന്ന ഗാനാലാപനവും ഒക്കെ കണ്ടും കേട്ടും തൃപ്തിയോടെ എന്റെ ഫ്ലാറ്റിലേക്ക് തിരികെ നടക്കാന്‍ നേരം.... എന്റെ സപ്ത നാഡികളും തളര്‍ത്തിക്കളയുന്ന ഒരു ഘാടാഘടിയന്‍ ചോദ്യവുമായി ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍..
“എല്ലാവരേയും പറ്റി പറഞ്ഞു, പടവും വരച്ചു. എന്നിട്ടും...എന്നിട്ടുമെന്തേ എന്നെക്കുറിച്ച് പറഞ്ഞില്ല്ല....ഞാനെന്താടോ രണ്ടാംകുടീലുണ്ടായതാ??!”
ഇടപ്പിള്ളിമീറ്റിന്റെ ഊര്‍ജ്ജമായിരുന്ന പ്രവീണ്‍ വട്ടപ്പറമ്പത്തെന്ന അന്തിക്കാട്ടുകാരനായിരുന്നു അത്.
ബ്ലോഗ് വാഗ്വാദങ്ങളെ ബ്ലോഗില്‍ തന്നെ തീര്‍ക്കുന്ന, വിമര്‍ശനങ്ങളെ സൌഹൃദങ്ങളില്‍ പോറലേല്‍പ്പിക്കാത്ത പ്രവീണ്‍, ഇടപ്പിള്ളി മീറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളിലും തമാശകളിലും ഭാഗഭാക്കായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ ചെറുപ്പക്കാരന്റെ കൂടെ നില്‍ക്കുമ്പോള്‍ നമുക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നുണ്ട്. ഒന്നിനും “നോ’ എന്നൊരു മറുപടിയില്ല, അസാദ്ധ്യമെന്നൊരു ചിന്തയില്ല. ബ്ലോഗിനും സൌഹൃദത്തിനും വേണ്ടി എന്തിനും തയ്യാര്‍, എപ്പോഴും..
ബ്ലോഗ് വാഗ്വാദങ്ങളെ ബ്ലോഗില്‍ തന്നെ തീര്‍ക്കുന്ന, വിമര്‍ശനങ്ങളെ സൌഹൃദങ്ങളില്‍ പോറലേല്‍പ്പിക്കാത്ത പ്രവീണ്‍, ഇടപ്പിള്ളി മീറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളിലും തമാശകളിലും ഭാഗഭാക്കായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ ചെറുപ്പക്കാരന്റെ കൂടെ നില്‍ക്കുമ്പോള്‍ നമുക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നുണ്ട്. ഒന്നിനും “നോ’ എന്നൊരു മറുപടിയില്ല, അസാദ്ധ്യമെന്നൊരു ചിന്തയില്ല. ബ്ലോഗിനും സൌഹൃദത്തിനും വേണ്ടി എന്തിനും തയ്യാര്‍, എപ്പോഴും..
മറ്റൊരു ബ്ലോഗ് കൂട്ടായ്മയുടെ പദ്ധതികളുമായി മീറ്റ് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ഉല്ലാസവും സ്നേഹവുമായി ഞങ്ങളെല്ലാവരും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു,
|| ഇതി ഇടപ്പിള്ളി ബ്ലോഗ് മീറ്റ് വിവരണം സമാപ്തം ||
(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രങ്ങള്‍ വലുതായി കാണാം)
63 comments:
ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്‍, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു.
ബ്ലോഗ് മീറ്റിലെ ചിലരെ പരിചയപ്പെടൂത്തുന്നു ചിത്രങ്ങള്‍ സഹിതം.
മീറ്റിനു വരാതെ തന്നെ എല്ലാവരേയും പരിചയപ്പെടാന്‍ പറ്റി.. ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു.
ഹ..ഹ.. നന്ദാ. കലക്കി.. ഭേഷായി..
“മോനെത്രേലാ പഠിക്കുന്നത്?”
“അയ്യോ അത്രയും ആയിട്ടില്ല, മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ”
“അതല്ലാ, ഇയാള് എന്തിനാ പഠിക്കുന്നത്? കോളേജിലാ? ഈ മൂന്ന് വയസ്സ് എന്നു പറഞ്ഞത്.....?” “ശ്ശോ ഞാന്‍ പഠിക്കല്ല നന്ദാ.. മൂന്നു വയസ്സ് എന്നു പറഞ്ഞത് എന്റെ മകന്റെ കാര്യമാ.
അപ്പോള്‍ ചെറായി വഴിയാണല്ലോ അല്ലേ പോകുന്നേ.. ഞാന്‍ ശരിയാക്കിതരാട്ടോ..
meetinu vannillenkilum ellam kandathu pole feel cheythu keto. nandanzz....pinne food udayirunnille...athintem koodi photo idamayirunnu....njangale kothippikkan....cherai meetileppole
ഇതു കലക്കി
കയ്യില്‍ കാമറയും തൂക്കി എല്ലാ ബ്ലോഗര്‍മാരുടേയും ബ്ലോഗിണിമാരുടേയും മുകത്ത് ഒരു കണ്ണടച്ച് നോക്കിയ ഒരു തൊടൂപുഴക്കാരന്‍ ഹരീഷ്.
ഹഹഹാ..
ബ്ലോഗിണിമാരു കേൾക്കേണ്ട..!!
നന്ദൂ..
നന്ദീടാ ഈ പോസ്റ്റിനു..
മനസ്സു നിറഞ്ഞു..
അടുത്തതിനു നമുക്ക് അടിച്ചു പൊളിക്കണം..:)
നല്ല പോസ്റ്റ് നന്ദേട്ട ...
പടങ്ങള്‍ കിടു ആണ് എന്നാ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ ...
ഹ ഹ ഹ... കലക്കി നന്ദേട്ടാ കലക്കി!
നർമ്മം നിറഞ്ഞ വിവരണവും, ചിത്രങ്ങളുമെല്ലാം കൂടിയായപ്പോ കിടുവായി! :)
ചിത്രങ്ങള്‍ അതി ഗംഭീരം
ആശംസകള്‍ !!
ഹൊ..
എന്നണാവൊ നാട്ടിലൊരു മീറ്റിന് കൂടാന്‍ കഴിയ്‌ണത്.
നന്ദോ.. വര എന്നത്തേയും പോലെ സൂപ്പര്‍!
കിടിലന്‍ വിവരണം.
ചിത്രങ്ങള്‍ നന്നായി!
ചിത്രങ്ങള്‍ അതി മനോഹരം
രണ്ടു ഖണ്ഡങ്ങളും കൂടി ഇപ്പോഴാ വായിച്ചേ....
കലക്കീണ്ട്ട്ടാ..
നന്ദന്‍ ജീ
ആദ്യ ഭാഗം വായിച്ചതിന്റെ ത്രില്ലില്‍ വളരെ ആകാംക്ഷയിലാ വന്നത്
പക്ഷെ രണ്ടാം ഖണ്ഡം സംഘാടകരില്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ എന്തോ ആ രസച്ചരട്
മുറിഞ്ഞ പോലെ തോന്നി പക്ഷെ പതിവ് പോലെ പടങ്ങള്‍ കലക്കന്‍ ..
നന്ദന്‍ ജീ ആദ്യ ഖണ്ഡം കലക്കീട്ടാ ....
നല്ല വര, നല്ല എഴുത്ത്.
@ Anonymous Friend
ആദ്യ പോസ്റ്റിലെ രീതി മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്. വളരെ പരിമിതമായ സമയത്തിലും ദിവസങ്ങളിലും സാഹചര്യങ്ങളിലും നിന്നുകൊണ്ട് ഈ മീറ്റ് നടത്തിയ സംഘാടകരെ പരിചയപ്പെടുത്തേണ്ടത് ഒരു ബ്ലോഗറെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണെന്നു തോന്നി. പക്ഷെ സ്ഥിരം ഫോട്ടോകള്‍ ഉപയോഗിക്കുന്നത് വീണ്ടും ബോറടിയേ ഉണ്ടാക്കു(എന്റെ കയ്യില്‍ ഫോട്ടോകളും ഉണ്ടായിരുന്നില്ല)അതുകൊണ്ടാണ് മീറ്റിനേയും അതിന്റെ സംഘാടകരേയും പരാമര്‍ശിക്കുമ്പോള്‍ കഴിഞ്ഞതവണത്തെപോലെ കൂടുതല്‍ തമാശകള്‍ ഉപയോഗിക്കാതിരുന്നത് (മറ്റൊരു കാരണം സമയക്കുറവും)തമാശകളുടെ കുറവ് ചിത്രങ്ങള്‍ പരിഹരിക്കും എന്നു കരുതുന്നു.
ഓഫ് : പിന്നേ, അനോനിയായി കമന്റൂമ്പോള്‍ സ്ഥിരം ശൈലി മാറ്റണം കേട്ടോ, അല്ലെങ്കില്‍ കണ്ടൂപിടിച്ചുകളയും :) :) :)
അടുത്തവണ ഞാനും വരും..... നോക്കിക്കോ. എന്നിട്ട് ഇതോല ഒരു പോസ്റ്റുടും.....
ഓഫ് : പിന്നേ, അനോനിയായി കമന്റൂമ്പോള്‍ സ്ഥിരം ശൈലി മാറ്റണം കേട്ടോ, അല്ലെങ്കില്‍ കണ്ടൂപിടിച്ചുകളയും :) :) :)
എന്നാലും നിങ്ങളെ സമ്മതിച്ചിരിക്കണ്. അത് ഞാനായിരുന്നെന്നെങ്ങനയിത്????
നന്ദേട്ടന്‍ വരച്ച പടങ്ങള്‍ കണ്ടിട്ട് കൊതിയാവുന്നു.അല്ല ചേട്ടാ, നേരിട്ട് കാണുമ്പോഴും എല്ലാവര്‍ക്കും ഇത്രേം ഗ്ലാമര്‍ ഉണ്ടോ ?
(ഞാന്‍ ഓടി....)
:)
:))
കലക്കി .........നന്ദുവേട്ടാ എന്ന് വിളിക്കാം അല്ലെ
ഇല്ലെങ്കില്‍ തെല്ലൊരലോസരം ഉണ്ടായാലോ
ഹി ഹി
കിടിലം വിവരണം സാരഥികളെ ശരിക്കും പരിചയപെടുത്തി
അതേയ് ഒരു സൌകര്യം ചോടികട്ടെ
ലവന്‍ മാരെ കുറച്ചു എഴുതാന്‍ വല്ല കൈ കൂലി തന്നോ ?
നല്ല വര
അത് പറയതിരികാന്‍ ആവില്ല
ബ്ലോഗ് മോള്ള്ല്യേയ്ക്ക്,
സ്ക്രോള്‍ താഴേയ്ക്ക് ..
പ്രവീണും കടന്നുപോയി...
ചതിച്ചോ ഭഗവതീ !!#$$&%%%^
അല്പം ഉറക്കെയായിപ്പോയോ!
അയല്‍ഗ്രാമങ്ങളീന്നു വരെ ആളോളെത്തി.
ഇന്നലെ, നന്ദരെന്നെ സിമ്പ്ലി
വരയ്ക്കുന്നതു കണ്ടതാ.
ഹെല്ലാം, വെറും വ്യാമോഹം (അല്ല, ഈ വ്യാമോഹത്തിലെ വ്യാ യുടെ അര്‍ഥോന്താ?)
നന്നായിട്ടുണ്ട് നന്ദാ.. വിവരണവും പടങ്ങളും..
നന്നായി.ചിത്രങ്ങളും പരിചയപ്പെടുത്തലും.നല്ല പോസ്റ്റ്.ബ്ലോഗ് മീറ്റ് സഫലമായിരുന്നു.
ഉം....
ഞാൻ പിണങ്ങി!
നന്ദ ശരിക്കും ഇഷ്ടപ്പെട്ടു നല്ല വിവരണം കൊടു കൈ .....ഓണാശംസകള്‍
കൊറേ പടം വരച്ച് അതിന്റെ കൂടെ എഴുതിച്ചേര്‍ക്കുന്ന വളിപ്പിനൊക്കെ കൈയ്യടി വാങ്ങുന്നത് ഈ മനുഷ്യേന്റെ സ്ഥിരം പരിപാടിയി മാറിയിരിക്കുകയാണ്. കൊരങ്ങ്യന്‍.
ഒരു പടം ഗുണം ആ പടത്തിലുള്ള വളിച്ചമോറന്റെ 100 സുഹൃത്തുക്കള്‍. അങ്ങനെനോക്കിയാല്‍ മാത്രം 600 കമന്റും 6000 ഹിറ്റും ഈ പോസ്റ്റിന് മാത്രം കിട്ടും. ഇമ്മാതിരി തറ വേല മനസ്സിലാക്കാന്‍ ഏത് നിരക്ഷരനുമാകും.
മീറ്റിന് വരാന്‍ പറ്റാതിരുന്നതിലുള്ള അസൂയയും പടം വരക്കാനറിയാത്തതിന്റെ കുശുംബും എനിക്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്മാനും കൊരങ്ങ്യന്മാര്‍... :)
ഛേ ഛേ... ഒട്ടും ശരിയായില്ല... !!!
“ഏഴു കൊശാവന്മാര്‍” എന്നായിരുന്നു ഉചിതമായ തലക്കെട്ട്.
യൂസുഫ്ക 300 രൂപ വാങ്ങാതെ കണ്ണടച്ചോ എന്നുപ്പോലും ഈ പാവം കൊശവന്‍ ചിത്രകാരന്‍ സംശയിക്കുന്നു.
ആദ്യ പര്‍വ്വത്തിന്റെ വാലില്‍ കെട്ടാന്‍ പോലും രണ്ടാം ഖണ്ഡം കൊള്ളില്ല. പക്ഷേ, കലക്കന്‍ വരയാണ്.ആദ്യ ഖണ്ഡത്തില്‍ കൊടുത്ത ചിത്രങ്ങളോട് കാണിച്ച പട്ടികജാതി വിവേചനവും,രണ്ടാം ഖണ്ഡത്തോട് കാണിച്ച സവര്‍ണ്ണ പ്രീണന നിലപാടും ബൂലോക ചരിത്രത്തില്‍
വിവേചനത്തിന്റെ കറുത്തപാടുകളായി കാലം രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രവീണിനെപ്പോലുള്ള സവര്‍ണ്ണ ഫാസിസ്റ്റ് മൂരാച്ചികളെ
വരക്കുംബോള്‍ ചോരപ്പാടുകളുള്ള ദംഷ്ട്രകള്‍ ഉള്‍ച്ചേര്‍ക്കപ്പെടാതിരിക്കുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ച്
ചിത്രകാരന്‍ ആശങ്കപ്പെടുകയാണ് :)
വരക്കെപ്പെട്ട കശ്മലന്മാരാരും നന്ദന്റെ വരയുടെ വലയില്‍ നിന്നും പുറത്തുപോകുന്നില്ല.ബൂലോകത്തോടുള്ള
നന്ദന്റെ സ്നേഹത്തിന്റെ വിരലടയാളം ഓരോ ചിത്രങ്ങളിലുമുണ്ട്.
ചിത്രകാരന്റെ ആശംസകള്‍ !!!
നന്ദാ ,എല്ലാവരും വളരെ നന്നായിട്ടുണ്ട് .മുരുകന്‍ കാട്ടാക്കട കൂടി ഇതില്‍ വേണ്ടേ എന്ന് ഒരു സംശയം ''ഇടപ്പിള്ളി ബ്ലോഗ് മീറ്റ്''എന്ന് പറയുമ്പോള്‍ അവരും ഉണ്ടായാല്‍ നല്ലതാവും എന്ന് എനിക്ക് തോന്നി . സമയം ഉള്ളപോള്‍ വരച്ചാല്‍ അതും കൂടി എല്ലാവര്‍ക്കും കാണാം .ആശംസകള്‍
ഇതിപ്പൊ ഇടപ്പള്ളി സുവിശേഷം വായിച്ച് രസിക്കലാണ് പങ്കെടുക്കാത്ത നമ്മുടെ ഹോബി. സമയം കിട്ടിയാൽ കണ്ണൂരിലെ ഈ ബ്ലോഗ്‌മീറ്റ് ഒന്ന് വായിക്കുക,
http://www.boolokamonline.com/?p=7539
തികച്ചും വിത്യസ്ഥമായ ഒരു പോസ്റ്റ്! പടങ്ങള്‍ തന്നെ ഇതിന്റെ ഹൈ ലൈറ്റ്!!
നന്ദാ ഈ സുമനസ്സിനു അഭിവാദ്യങ്ങള്‍!
ഇത്രയും നന്നായി ഈ മീറ്റ് സംഘടിപ്പിച്ച ഈ സാരഥികളെ ആദരിക്കുന്ന ഈ പോസ്റ്റിനു പ്രണാമം
അടുത്തമീറ്റിനു ഞാന്‍ വന്നിരിക്കും ...
അത്രക്ക് കൊതിയാവുന്നു അതോ അസുയയോ വേര്‍തിരിക്കാന്‍ പറ്റൂന്നില്ല.
"കരള്‍ പിളര്‍ക്കുന്ന ആ കാഴ്ച്ചകള്‍ മറ്റൊരു ദിവസം..."
എന്നു പറഞ്ഞിരുന്നല്ലൊ അതിനി എപ്പോഴാ?
വരകള്‍ കലകലക്കന്‍.എല്ലാര്‍ക്കും എന്തോരം ഗ്ലാമറാ കോരിയൊഴിച്ചേക്കുന്നത്.:)
പരിമിതികള്‍ക്കിടയില്‍ നിന്ന് ബ്ലോഗ് മീറ്റ് ഗംഭീരമാക്കിയ സാരഥികള്‍ക്ക് ഒരു സമ്മാനം തന്നെ ഈ പോസ്റ്റ്..
നന്ദാ, വരയും വരിയും കിക്കിടിലന്‍ തന്നെ!
ഈ ഭാഗം ഇപ്പോ കണ്ടേയുള്ളൂ. ഒരേയൊരു മീറ്റ്; എത്രയെത്ര പോസ്റ്റുകൾ! ആകെ പങ്കെടുത്തത് നാല്പത്തേഴുപേർ! അപ്പോൾ ഇതിലും കൂടുതൽ ആളുകൾ പങ്കെടുത്തിരുന്നെങ്കിൽ പോസ്റ്റുകളുടെ എണ്ണം ഇനിയും കൂടിയേനെ. സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച് എങ്ങനെയെല്ലാം എഴുതാമെന്ന് ജേർണലിസ്റ്റുകൾക്ക് കൂടി പഠനവിധേയമാക്കാൻ സഹായിക്കും ഈ പോസ്റ്റുകൾ ഒക്കെയും. ഇനി നമ്മൾ ബ്ലോഗേർഴ്സ് നിമിത്തമായി നർമ്മപത്രപ്രവർത്തനം (ഫൺജേർണലിസം)എന്നൊരു കോഴ്സ് തന്നെ തുടങ്ങുന്നതിനെപറ്റി ആലോചിക്കാൻ സമയമായിരിക്കുന്നൊ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈയുള്ളവന് ഒരു ദു:ഖമേയുള്ളൂ ബൂലോകത്തിനു പുറത്ത് ഇതൊന്നും അറിയാതെയും അനുഭവിക്കാതെയും ഒരുപാടു പേർ ഉണ്ടല്ലോ. മൌസിലും കീബോർഡിലും തൊട്ടാൽ കറണ്ടടിക്കുമെന്ന തെറ്റിദ്ധാരണ മാറ്റി എല്ലാവരും ബ്ലോഗുകളിലേയ്ക്ക് കയറിവന്നെങ്കിൽ! ബ്ലോഗേഴ്സിന് എഴുത്ത്, വര, ചിത്രീകരണം ഇവയോടൊക്കെയുള്ള അടങ്ങാത്ത അഭിനിവേശവും ഈ പോസ്റ്റുകളിൽ കാണാം.ഈ ബ്ലോഗ്മീറ്റ് പോസ്റ്റുകളും കൂടി കൂട്ടി ബ്ലോഗ്മീറ്റിനെ വിലയിരുത്തിയാൽ
അക്ഷരാർത്ഥത്തിൽ ഇതൊരു സാഹിത്യക്യാമ്പായി മാറി എന്നുപറയാം. മിക്കവാറും അടുത്ത ബ്ലോഗ് മീറ്റിന് ആളെണ്ണം കൂടും. പോസ്റ്റെഴുതാൻ വേണ്ടിമാത്രം ദൂരങ്ങൾ താണ്ടി ആളുകളെത്തുമെന്ന് പല കമന്റുകളും സൂചിപ്പിക്കുന്നു. ആശംസകളോടെ!
ചിത്രാരാ.. ദ്രംഷ്ട്ര മാത്രം പോരാ.. കയ്യിലൊരു ത്രിശൂലോം വേണം.. എന്നാലേ ഒരു ഇതുള്ളൂ..ഏതു?
:)
ചിത്രങ്ങള്‍ അസ്സലായി. ഇവരൊക്കെ ഇത്ര സുന്ദരന്മാരാ?? ;)
“ഇനി കൊറച്ച് നേരം നന്ദനൊന്ന് റെക്കോഡ് ചെയ്യ്, ഒന്നു പുറത്തേക്ക് പോണം”
ഞാനെവിടെ പ്പോയീന്നാ......ദേ, ആള്‍ക്കാര് തെറ്റിദ്ധരിക്കുന്നു.....ഒന്നാമത് "മറ്റവന്‍"മാര്‍ ഉണ്ടാക്കിയ പുകില് തീരുന്നതേയുള്ളൂ......
ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ...സജ്ജീവേട്ടന് വരക്കാനുള്ള പേപ്പര്‍ എടുക്കാന്‍ അദ്ദേഹത്തിന്റെ വീട് വരെ ഒന്ന് പോയതാ.....ഞാനും പ്രവീണും. കഷ്ടം അത് കാരണം
ഗ്രൂപ്പില്‍ നിന്നും ഔട്ട് ......
നന്ദ...ചിത്രങ്ങള്‍ കലക്കി എന്ന് നേരിട്ട് പറഞ്ഞതാണല്ലോ...ന്നാലും സജീവേട്ടനെ പാതി വഴിക്കാക്കിയല്ലോ....
വരയും വരിയും എന്ത് രസം......സസ്നേഹം
ആദ്യ ഖണ്ഡത്തില്‍ വരികൾകൊണ്ട് ഇടപ്പള്ളി മീറ്റിൽ പങ്കെടുത്തവരെയെല്ലാം നർമ്മത്തിന്റെ ഛായചിത്രങ്ങളിലൂടെ ബൂലോഗർക്കുമുമ്പിൽ കാഴ്ച്ച വെച്ചതിന് ശേഷം....
അവസാന ഖണ്ഡത്തിൽ സാക്ഷാൽ വരയിലൂടെ ,താങ്കളുടെ കലാവൈഭവത്തിലൂടെ ഇതിന്റെ സംഘാടകരെ മുഴുവൻ ഇത്രഭംഗിയായി ചായം പൂശി കുട്ടപ്പന്മാരാക്കി ,നർമ്മഭാഷണങ്ങളാൽ മാലയിടുവിച്ച് കാഴ്ച്ചവെച്ചത് കണ്ട് , എനിക്ക് കുശുമ്പും,അസൂയയും പെരുത്ത് കയറുന്നുണ്ട്..കേട്ടൊ നന്ദാജി.
ഈ കലാവൈഭവത്തിന്റെ മുങ്കൂറായുള്ള ഓണസദ്യക്ക് അഭിനന്ദനങ്ങൾ...ഒപ്പം എല്ലാവിധ ഭാവുകങ്ങളും ! !
ചിത്രങ്ങള്‍ മനോഹരം
നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....നന്നായ്ട്ടില്ല....
(എന്റെ കുശുമ്പ് ഇങ്ങനെ കാട്ടാനെ പറ്റുള്ളൂ )
വരകൾ ഗംഭീരം. നേരിട്ട് കാണുന്നതിനേക്കാൾ ഗ്ലാമർ വരയിലുണ്ടോന്ന് സംശയം.
നന്ദന്‍ജി... വളരെ സന്തോഷം എല്ലാവരെയും വരയിലൂടെ കാണാനായിയതില്‍ ... മീറ്റിന് തലേ ദിവസത്തെ മീറ്റ് വായിച്ച് ചിരിച്ച് ഒരു വിധമായി. പിറ്റേ ദിവസത്തെ വിശേഷങ്ങള്‍ അതിലും ഗംഭീരമായി. ഇനിയത്തെ മീറ്റിലെങ്കിലും നേരിട്ട് കാണാമെന്ന് കരുതുന്നു...
Very good Illustrations.....Congrats.
നന്ദാ..ശ്ശി പിടിച്ചു.ഞാൻ കരുതി ആ പാവം പ്രവീണിനെ മറന്നോ എന്ന്.അവ്സാനത്തിലെത്തിയപ്പോഴാണ് സമാധാനായത്.
ഈ ചിത്രകാരന്റെ കാര്യം ത്തിരി കഷ്ടാണ് ട്ടൊ.ഒരു മാതിരി മഞ്ഞപ്പിത്തം പിച്ചോന്റെ മട്ട്.സത്യത്തിന്റെ തുലോം കുറവാണ് പല പരാമർശങ്ങൾക്കും.ഇത് ഒരു തമാശക്കാണൊ എന്നൊന്നും എനിയ്ക്കറിഞ്ഞു കൂട.
yet another nandu special.. :)
വ്യത്യസ്തമായ ഈ അവലോകനം ഇഷ്ടപ്പെട്ടു. ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്. ഒരു കാരിക്കേച്ചർ വരച്ചുകിട്ടാനുള്ള അവസരം എനിക്ക് നഷ്ടമായി.
പടങ്ങളെല്ലാം കല(3)ക്കനാണെന്ന്
ഞാന്‍ നേരിട്ട് മുറിയില്‍ വന്ന് പറഞ്ഞതാണ്.
കോറല്‍ ഡ്രോവില്‍ നന്ദഗോപരുടെ ഇസ്പീഡ്
ഇക്കിളിപ്രദം!
Good Pics!
I think, I missed!
anthikkaattukaarane vitaathe piTichchO..
aavazyam varum
;-))
വരുന്ന ഒരു ബ്ലോഗ് മീറ്റിലെങ്കിലും പങ്കെടുക്കാന്‍ പറ്റുമെന്നും എല്ലാരേം നേരില്‍ പരിചയപ്പെടാന്‍ പറ്റുമെന്നും പ്രതീക്ഷിക്കുന്നു.
നന്ദേട്ടാ..ചിത്രങ്ങള്‍ അസ്സാദ്ധ്യമായി..!! superb.
എല്ലാ ഭാവുകങ്ങളും!!!
മുഴുവനും വായിച്ചു.
അപ്പൊ ആകെക്കൂടി ഒരു ഗ്ലാമർ ലോകമാണ് ബ്ലോഗ് മീറ്റ്.
പങ്കെടുത്തത് പോലെ രസകരമായിരുന്നു.
അഭിനന്ദനങ്ങൾ.
ചിത്രങ്ങളും വിവരങ്ങളും വിവരണങ്ങളും എല്ലാം കൊള്ളാാം :)
യൂസ്ഫ്പയെന്ന പെട്ടിക്കട..അല്ല കട്ടാക്കട ഗുരുവായൂർകാരനല്ല.കൊച്ചനൂർക്കാരാനാണേ :)
ഇനി കൊച്ചന്നൂർ നിന്ന് ഗുരുവായൂരിലേക്ക് താമസം മാറ്റിയോ (പേരു മാറ്റിയ പോലെ ) ?
നന്ദന്‍സ്...
ഒന്നും രണ്ടും ഭാഗങ്ങള്‍ ഇന്നാണ് വായിക്കാനൊത്തത്. വരികളും വരകളും ഗംഭീരം.
പതിവുശൈലികളില്‍ നിന്ന് വേറിട്ട മീറ്റ് പോസ്റ്റ്. നന്ദി.
ഈ രണ്ടാം ഭാഗം ഇന്നാണ് കണ്ടതും വായിച്ചതും. വിവരണം രസകരം. പടങ്ങൾ ഗംഭീരം.
മീറ്റാന്‍ പറ്റില്ല്യ.ന്നാലും വന്ന പോലെ ആയി. വര കൊണ്ടും വാക്ക് കൊണ്ടും എല്ലാവരും മീറ്റ് ചിത്രീകരിച്ചല്ലോ .
നന്നായി നന്ദേട്ട ചിത്രങ്ങള്‍ ...!
നന്ദന്‍ ഭായ്...
ബ്ലോഗ് മീറ്റിനു വരാത്തതിന്റെ സകല വിഷമവും മാറി...
രണ്ട് ഭാഗവും വായിച്ചു...
ഈ മീറ്റിനെ കുറിച്ചു വേറെ കുറെ ബ്ലോഗുകളിലും വായിച്ചിരുന്നു..
നല്ല അവതരണം..എല്ലാം നേരില്‍ കാണുന്ന പ്രതീതിയായിരുന്നു...
വളരെ നന്നായിട്ടുണ്ടീ എഴുത്തും വരയും ..
സ്ഥിരമായി ബൂലോകത്ത് പ്രത്യക്ഷപ്പെടാത്ത് ഒരാളാണ് ഞാന്‍..
പക്ഷേ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍..ഇവിടെയുങ്ങനെയൊക്കെ ചുറ്റിത്തിരിഞ്ഞ് നടക്കാന്‍ തോന്നുന്നു....
എന്റെ ബ്ലോഗിലേക്കും ഹൃദ്യമായ സ്വാഗതം..
Good works, Congratulations!
I'm the friend of Mr. Manoj(Adoor)
mm..?blogger urangiyo.? ezhuthu mashee..
വായിക്കാന്‍ വൈകി. ഉഗ്രന്‍ വിവരണം. :)
പുത്യേ പോസ്റ്റ് വല്ലോം ഉണ്ടോന്നറിയാന്‍ വന്നതാ..
എവ്ടെ..?
I know this isn’t precisely on subject, however i've a website online using the same program as nicely and i get troubles with my feedback displaying. is there a setting i am lacking? it’s possible you might help me out? thanx. anerican living handbags| maggib turquoise paisley handbags| caring for cork handbags| wot you have to do is to give 'em a little blood now and then with
http://s1.shard.jp/campstar/bill-bowers-irs.html Click Here
Post a Comment