Thursday, November 17, 2011

ക്രോസ് -CROSS - ലഘു സിനിമ


കഴിഞ്ഞ വര്‍ഷമാണ് എന്റെ സുഹൃത്തും നാട്ടുകാരനുമായ സെന്തില്‍ രാജ് ഒരു ലഘു സിനിമയുടെ പ്രവര്‍ത്തനവുമായ് മുന്നിട്ടിറങ്ങുന്നത്. ഒപ്പം സിജി ഫിലിപ്പും ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സെന്തിലിന്റേയും സിജിയുടേയും മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശയത്തിന്റെ ആവിഷ്കാരമായിരുന്നു അത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനും സെന്തിലും സിജിയും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയെങ്കിലും അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. ചെറുതോ വലുതോ ആകട്ടെ ഏതൊരു സിനിമാ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണാവിഷ്കാരത്തിനു മുടക്ക് മുതല്‍ അത്യാവശ്യമെന്നിരിക്കെ അത്തരമൊരു സഹായത്തിനു കൂട്ടു നില്‍ക്കാന്‍ ആരേയും ലഭിക്കാത്തതുകൊണ്ട് ആദ്യ കുറേ വര്‍ഷങ്ങള്‍ ഈ സ്വപ്നത്തെ താലോലിച്ചു നടന്നിരുന്നു. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ചെറുതും വലുതുമായ സംഭാവകളില്‍ നിന്ന് ഈയൊരു ചെറു സിനിമ രൂപം കൊണ്ടു.


കഥാപാത്രങ്ങളായി ഞങ്ങള്‍ക്കിടയിലെത്തന്നെ ചില സുഹൃത്തുക്കളും. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത് കലാനിലയം നാടകവേദിയിലെ മുന്‍ നടിയും ഇപ്പോള്‍ മലയാള സീരിയല്‍ - പരസ്യ രംഗത്ത് സാന്നിദ്ധ്യമുള്ള ‘കവിത’യാണ്. സിനിമാ- സീരിയല്‍ രംഗത്തുള്ള സനല്‍ പോറ്റിയും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.


സിജി ഫിലിപ്പ് ആയിരുന്നു തിരക്കഥ. മുന്‍പ് ചില ടി വി സംരംഭങ്ങള്‍ക്ക് എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയവും സിജി ഫിലിപ്പിനുണ്ട്. സജി സുരേന്ദ്രന്‍, കെ കെ രാജീവ് എന്നീ സിനിമ -സീരിയല്‍ സംവിധായകരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി രൂപേഷ് രവി ഇതിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.


സാജനും അനൂപും എഡിറ്റിങ്ങിലും, മനോജ് സൌണ്ട് ഡിസൈനും ദീപക്ക് സംഗീതവും ഗിരീഷ് കൊടുങ്ങല്ലൂര്‍ കലാ സംവിധാനരംഗത്തും പ്രവര്‍ത്തിച്ചു. സിനറ്റ് സേവ്യര്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും നന്ദന്‍(ഞാന്‍) ഡിസൈനിങ്ങിലും.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം


ഇക്കഴിഞ്ഞ 2011 ഒക്ടോബര്‍  28, 29 തിയ്യതികളിലായി കൊച്ചിയില്‍ വെച്ച് നടന്ന ഡോണ്‍ ബോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മത്സരത്തിനുണ്ടാവുകയും. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു.


ആദ്യ സംരംഭമെന്ന നിലയില്‍ പോരായ്മകളേറെയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു. എങ്കിലും ഈ രംഗത്ത് സജ്ജീവമാകാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സ്വതന്ത്ര സംരഭം എന്ന നിലയില്‍ ചിത്രത്തെ നോക്കിക്കാണണമെന്നും വിശദമായി വിലയിരുത്തണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.


സ്നേഹപൂര്‍വ്വം, നന്ദന്‍
***********************************************************************************

39 comments:

nandakumar November 17, 2011 at 11:30 AM  

ഞാന്‍ കൂടി പങ്കാളിയായ സുഹൃത്തുക്കളുടെ ചെറു സിനിമ. ക്രോസ്.

Unknown November 17, 2011 at 11:38 AM  

നല്ല തുടക്കം നന്ദേട്ടാ .... എല്ലാ വിധ ആശംസകളും ...

saju john November 17, 2011 at 11:38 AM  

അഭിനന്ദനങ്ങള്‍ നന്ദൂ.......

ഇനിയും നല്ല പ്രോജക്ടുകള്‍ ഉണ്ടാവാന്‍ ഇതു ഒരു നിമിത്തമാവട്ടെ.

Manju Manoj November 17, 2011 at 11:41 AM  

അഭിനന്ദനങ്ങള്‍ നന്ദ... ഇനിയും തുടരാന്‍ കഴിയട്ടെ..:))

ശിഖണ്ഡി November 17, 2011 at 11:48 AM  

അഭിനന്ദനങ്ങള്‍

Noushad November 17, 2011 at 12:02 PM  

അഭിനന്ദനങ്ങള്‍... :)

Sunil November 17, 2011 at 12:04 PM  

Congrats

നിരക്ഷരൻ November 17, 2011 at 12:20 PM  

കണ്ടു നന്ദൻ. അഭിപ്രായം നേരിട്ട് പറയാം.

ഒരു സിനിമയെപ്പറ്റി എന്റെ അഭിപ്രായം തുറന്ന് പറഞ്ഞപ്പോൾ ഉണ്ടായ മോശം അനുഭവം കാരണം ഇനി അങ്ങനൊന്നും പരസ്യമായി പറയേണ്ടെന്നാണ് തീരുമാനം.

Anil cheleri kumaran November 17, 2011 at 12:24 PM  

Congrats senthil and nandan..

ശ്രീ November 17, 2011 at 12:52 PM  

ആശംസകള്‍, നന്ദേട്ടാ

അനില്‍@ബ്ലോഗ് // anil November 17, 2011 at 2:05 PM  

നന്നായിരിക്കുന്നു, നന്ദാ.
അഭിനന്ദനങ്ങളും ആശംസകളും.

Sneha November 17, 2011 at 3:09 PM  

അഭിനന്ദനങ്ങള്‍ ...നന്ദേട്ടാ..

ഈ വഴില്‍ കൂടെ കൂടുതല്‍ കരുത്തോടെ..കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയെട്ടെ..
എല്ലാ വിധ ആശംസകളും.

kannans November 17, 2011 at 6:33 PM  

ആശംസകള്‍, നന്ദേട്ടാ

Manoraj November 17, 2011 at 8:34 PM  

മുഴുവന്‍ കാണാന്‍ പറ്റിയില്ല നന്ദാ.. കട്ടായി പോകുന്നു. എന്തായാലും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ട് കാണുന്നതില്‍ സന്തോഷമുണ്ട്. സെന്തിലിനെയും അഭിനന്ദനങ്ങള്‍ അറിയിക്കൂ. ഫിലിം മുഴുവന്‍ കാണാതെയുള്ള അഭിനന്ദനം തന്നെയിത്. അതായത് ഈ വഴിയില്‍ എത്തപ്പെട്ടതിനുള്ളത് എന്ന് കരുതിയാല്‍ മതി. ഫിലിമിനെ പറ്റി മുഴുവന്‍ കണ്ടിട്ട് അറിയിക്കാം..

ബിന്ദു കെ പി November 17, 2011 at 9:19 PM  

ഫിലിം ഡൗൺലോഡ് ചെയ്തു കണ്ടു. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ, നിങ്ങൾക്കെല്ലാവർക്കും.
കൂടുതൽ കരുത്തോടെ മുന്നേറാനും ഉയരങ്ങൾ കീഴടക്കാനും ഈ ചെറുസംരംഭം ആത്മവിശ്വാസമേകട്ടെ എന്നാശംസിക്കുന്നു....

Ashly November 17, 2011 at 11:24 PM  

ആള്‍ ദി ബെസ്റ്റ്‌, ഇനിയും, ഇതേ പോലെ പലതും, ഇതല് വലുതും ചെയാന്‍ കഴിയട്ടെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് November 18, 2011 at 1:12 AM  

ഇഷ്ടായീട്ടാ. :)

ചാണ്ടിച്ചൻ November 18, 2011 at 1:50 AM  

ആശംസകള്‍ നന്ദേട്ടന്‍....ഒപ്പം സെന്തിലിനും....

Cibu C J (സിബു) November 18, 2011 at 1:56 AM  

സംവിധാനം വളരെ വളരെ ഇഷ്ടപ്പെട്ടു; പ്രത്യേകിച്ചും വിഷ്വൽ. അപർണ്ണയൊഴിച്ച് ബാക്കിയെല്ലാ കഥാപാത്രങ്ങളും ഇഷ്ടമായി; എന്റെ മനസ്സിൽ ഏറ്റവും നിൽക്കുന്നത് ചായകൊടുക്കാൻ വരുന്ന പയ്യനാണ്. അപർണ്ണയുടെ ആക്ടിംഗിനു പ്രശ്നമൊന്നുമില്ല; പക്ഷെ, ഡയലോഗുകൾ ചിലത് മുഴച്ചു നിൽക്കുന്നു. പേരെഴുതിക്കാണിക്കുമ്പോൾ അപർണ്ണയുടെ പേർ മൂന്നാമതായി എഴുതിക്കാണിച്ചത് മോശമായിപ്പോയില്ലേ?

അനീഷ് രവീന്ദ്രൻ November 18, 2011 at 2:09 AM  

എല്ലാ ഭാവുകങ്ങളും നേരുന്നു.

ഒരു യാത്രികന്‍ November 18, 2011 at 9:32 AM  

കണ്ടു. നന്നായിടുണ്ട്.........സസ്നേഹം

ദേവന്‍ November 18, 2011 at 8:01 PM  

നേരത്തെ വന്നു കണ്ടു പോയി ഇപ്പൊ കമന്റാനാ വന്നെ മറ്റൊന്നുമില്ല ഹൃദയം നിറഞ്ഞ ആശംസകള്‍....പ്രാര്‍ത്ഥനകള്‍ :)

G.MANU November 19, 2011 at 9:21 PM  

മാഷേ അതിമനോഹരം..ഷോര്‍ട്ട് ഫിലിം ആണെന്ന് തോന്നിയതേയില്ല.. ഗംഭീര ഷോട്ട്സ്(രാത്രിയുടെ ഭംഗിയ്ക്ക് പ്രത്യേക മാര്‍ക്ക്).. ബാക്ക് സ്കോര്‍ തകര്‍പ്പന്‍.. ഇനിയും ഇതുപോലെയുള്ള ഇമ്മിണി ബല്യ സംഭവങ്ങള്‍ പോരട്ടെ..

മാണിക്യം November 20, 2011 at 4:12 AM  

ക്രോസ്" കണ്ടു. വളരെ നന്നായിരിക്കുന്നു,
നന്ദനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍.
എല്ലാവിധ ശുഭാശംസകളും ...

Anonymous November 20, 2011 at 6:02 PM  

very nice short film....this thread also good for a movie.. expecing more nice films..all the best
hari@greece

Anonymous November 20, 2011 at 6:02 PM  

very nice short film....this thread also good for a movie.. expecing more nice films..all the best
hari@greece

Manikandan November 21, 2011 at 1:50 AM  

നന്ദേട്ടാ നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും.

അലി November 21, 2011 at 3:44 PM  

കണ്ടു... ഇഷ്ടപ്പെട്ടു.

Bindhu Unny November 22, 2011 at 9:43 PM  

അഭിനന്ദനങ്ങൾ! നന്നായിട്ടുണ്ട്. ക്ലീഷേ ഷോട്ടുകളെന്ന് എനിക്ക് തോന്നിയത് (ചായത്തട്ടിന്റെയും ഷൂസിന്റെയും) ഒഴിവാക്കാമായിരുന്നു.:)

Pradeep Narayanan Nair November 24, 2011 at 2:27 PM  

അഭിനന്ദനങ്ങൾ !

അരവിന്ദ് :: aravind December 2, 2011 at 12:58 AM  

കഥ എയിമായില്ല എന്ന് പറയുന്നു. പക്ഷേ ആ പോസ്റ്ററ് കണ്ടാല്‍ ആര്‍ക്കും ഒന്ന് കാണാന്‍ തോന്നും! അഭിനന്ദനങ്ങള്‍.

വീകെ December 2, 2011 at 2:21 AM  

നല്ല ഉദ്യമം.
നന്നയിരിക്കുന്നു ചിത്രം...
അഭിനന്ദനങ്ങൾ...

മിന്നാമിന്നി December 13, 2011 at 6:41 PM  

nice:)acting s gud.direction also ok.Story thread also gud.But in my opinion aim is not achieved(only my opinion) nandetta:)

Jyothi.. January 5, 2012 at 4:04 PM  

nannayittundtta..aduthathu othiri valiya cinemayakatte....(pakshe...enthe ezhuthunnilla...????)

നൗഷാദ് അകമ്പാടം January 31, 2012 at 1:55 AM  

ക്യാമറ വര്‍ക്ക് ഉഷാര്‍..
ചില ഷോട്ടുകളില്‍ ലൈറ്റിംഗിന്റെ പോരായ്മ അനുഭവപ്പെട്ടു...
അഭിനേതാക്കളും നന്നായി..
ആ കച്ചവടക്കാരന്‍ അല്പം ഓവറായോ എന്ന് സംശയം..
ഒരു പക്ഷേ പെണ്‍കുട്ടികളെ കാണുമ്പോഴുള്ള
തേനൊലി ആവാനും മതി...അല്ലേ..

അഭിനന്ദനങ്ങള്‍

ഐക്കരപ്പടിയന്‍ May 7, 2012 at 1:14 PM  

നന്നായി...
കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിപ്പെടാന്‍ ആശംസിക്കുന്നു...!

ജയരാജ്‌മുരുക്കുംപുഴ May 18, 2012 at 2:56 PM  

aashamsakal......

Subiraj Raju June 26, 2012 at 1:06 PM  

ഒരു സിനിമയുമായി കംപെയർ ചെയ്തില്ല. സിനിമ പോലെയല്ലല്ലോ, ഇതൊരു ചെറിയ പരിമിതിക്കുള്ളിൽനിന്നു ചിത്രീകരിച്ചതല്ലെ., ടെക്നിക്കലായി, ക്യാമറയും, എഡിറ്റിംഗുമൊക്കെ തുടക്കക്കാരിൽ നിന്നും പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ തന്നെ. പിന്നെ കുറവായി തോന്നിയതു സ്ക്രിപ്റ്റിലാണ്, ഒരു പൂർണ്ണത ഇല്ലാതായിപ്പോയപോലെ.

ആശംസകൾ!!

ഇ.എ.സജിം തട്ടത്തുമല August 3, 2012 at 9:42 PM  

ഇപ്പോൾ നടനും കൊടിയായി അല്ലേ? നമ്മുടെ ബൂലോകത്തിൽ വായിച്ചരിഞ്ഞു. ആശംസകൾ! വരയ്ക്കും അഭിനയത്തിനും. പരസ്യകലയിൽ മാത്രമല്ല, നടന കലയിലും പ്രശോഭിക്കട്ടെ. പടം ഉടനെതന്നെ കാണുന്നുണ്ട്.