തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - സമാപ്തം
ഈ ബ്ലോഗ് മീറ്റ് പോസ്റ്റ് ഇവിടേയും തീരുന്ന ലക്ഷണമില്ല. പക്ഷെ തീര്‍ക്കാതെന്തുചെയ്യും? കുറേ മാസങ്ങള്‍ക്ക് മുന്‍പായി പോങ്ങുമ്മൂടന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പോയതാ എന്തു പറ്റി എവിടെപ്പോയി എന്നൊന്നും അന്വേഷിച്ചീട്ടില്ല. ആ ഭീമാകാരത്തെ കണ്ടെത്തിയിട്ടൂവേണം മൂകാംബികയിലും കുടജാദ്രിമലയിലും കയറിയ വിശേഷം പറയാന്‍.
അപ്പോ പറഞ്ഞ് വന്നത്, കൊച്ചിമീറ്റിലും പിന്നെ തൊടുപുഴമീറ്റിലുമായി പുലികളും എലികളും സിംഹങ്ങളും സിംഹികളുമായി ഒരുപാടെണ്ണത്തിനെ കണ്ടുമുട്ടി, സംസാരിച്ചു ചിരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ചു. പശും ചത്തു മോരിലെ പുളിം പോയി എന്ന് പറഞ്ഞപോലെ സംഗതി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ബസ്സിലും ബ്ലോഗിലുമിപ്പോ മീറ്റ് മീറ്റ് പിന്നെ ഈറ്റ് എന്നാണല്ലോ സംഗതി അപ്പോള്‍ രസകരമായൊരു കൂടിച്ചേരലിന്റെ സുഖം പറഞ്ഞില്ലെയെങ്കിലെങ്ങിനാ...
അന്നത്തെ പുലിപിടുത്തത്തിനുശേഷം പിന്നെ കണ്ടത് വെളുത്ത് തുടുത്തൊരു ബകനെയായിരുന്നു. ഘടോല്‍ക്കചന്‍ എന്നായിരിക്കും പേരെന്ന് കണക്ക് കൂട്ടി പരിചയപ്പെടാന്‍ ചെന്നപ്പോള്‍ കിളിശബ്ദത്തില്‍ മറുപടി..
“അരുണ്‍... അന്ന് നമ്മള്‍ കൊച്ചി മീറ്റിലും കണ്ടാരുന്നു”
ശ്ശെഡാ... ഇത്രേയുള്ളു സംഗതി. ഇക്കണ്ട ശരീരത്തിനാണീ അരുണെന്ന പേര്‍. അരുണോദയം പോലെ മുഖം പുറത്തേക് വരാന്‍ മടിക്കുന്ന മീശത്തുരുത്ത്.
പിന്നെ അവിടെ കണ്ടത് തിരൂര്‍ ബ്ലോഗ് മീറ്റിന്റെ സംഘാടകനും ചെണ്ടപ്പുറത്ത് കോലും വീഴുന്നോടത്തൊക്കെ ഉണ്ടാവും എന്ന് പഴമക്കാര്‍ പറയുന്നപോലെ എവിടെ ബ്ലോഗര്‍മാര്‍ ഒത്തുകൂടിയാലും ഏതുവണ്ടി പിടിച്ചും സദസ്സിലെത്തുന്ന ബ്ലോഗിന്റെ സ്വന്തം കൊട്ടോട്ടി.
സാബുവാണെന്നത്രെ ഈ മാന്യദേഹത്തിന്റെ പേരു.
ഈ തട്ടത്തുമലക്കാരനെ ബ്ലോഗ് മീറ്റില്‍ വന്നിട്ടുള്ളവരാരും മറക്കില്ല.
തൂവെള്ള കുപ്പായവും വെണ്മയുള്ള മനസ്സും പെരുമാറ്റവുമായ മിതഭാഷിയും സുസ്മേര വദനവുമുള്ള ഇ.എ.സജിം തട്ടത്തുമലയില്ലാതെ ഒരു ബ്ലോഗു മീറ്റും നടക്കില്ലത്രെ!
മീറ്റ് ആസ്വദിച്ചിരുന്നപ്പോഴാണ് തോളില്‍ ഒരു തോണ്ടല്‍ കിട്ടിയത്. തിരിഞ്ഞു നോക്കി. സംഗീതമയമായ മുഖം. മുഖത്ത് സംഗതികള്‍ ഭൃഗുവായി ഓടിക്കളിക്കുന്നു. (ഷഡ്ജം ഉണ്ടോന്ന് നോക്കിയില്ല. ഉണ്ടാവും!)
ഇതാരപ്പാ..
ഞാന്‍ ചെറിയനാടന്‍!
ശെഡാ ഈ വലിയവന്റെ പേരോ ചെറിയനാടന്‍. കൂടെ ഒരു ചെറിയനാട്ടുകാരിയുമുണ്ട്., ഇബ്രൂസ്. ചെറിയനാടന്‍ എന്ന ഈ നിശീകാന്തിന്റെ ജോലി ആഫ്രിക്കയിലും. എങ്കിലും മുഴുവന്‍ സമയം സംഗീതത്തില്‍. രചന, സംഗീതം എന്നു മാത്രമല്ല, ആലാപനവും കൂടി നടത്തിക്കളയും ഇഷ്ടന്‍.
കൂടെയൊരു ഉണ്ടമ്പൊരിയെക്കണ്ടപ്പോള്‍ ചോദിക്കാതിരിക്കാനായില്ല ആരാണെന്ന്.
യ്യോ മനസ്സിലായില്ലേ? ആ മുഖത്തൊന്നു നോക്കു എന്ന് നിശീ
ഞാനാ മുഖത്തേക്ക് തറപ്പിച്ചു നോക്കി. ഗുരുവായൂര്‍ പപ്പടം പൊള്ളിച്ചപോലെ വീര്‍ത്തിരിക്കുന്ന കവിളുകള്‍. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത്വം. സപ്തസ്വരങ്ങളും വീശിയടിക്കുന്ന മുഖഭാവമുള്ള ഈ ഉരുണ്ടു വെളുത്ത ശരീരമാരാണാവോ?
"ഞാന്‍ ഡാനില്‍ ഡേവീഡ്!"

ഹോ!.. ഈ കൊച്ചു കുഞ്ഞിന്റെ ശരീരത്തിനാണോ ഈ പേര്‍?
പറഞ്ഞു വന്നപ്പോള്‍ ഇരിഞ്ഞാലക്കുടക്കാരനാണ്. പോരാത്തതിനു കല്യാണവും കഴിച്ചിട്ടില്ലത്രേ.
പെട്ടെന്നാണ്‍ ഹാളിന്റെ ഒരു വശത്തുകൂടെ കാലന്‍ കുടയും പുറത്ത് തൂക്കി ഒരാള്‍ ഒടിഞ്ഞു മടങ്ങി പോകുന്നത് കണ്ടത്. പിടിച്ചു നിര്‍ത്തി. കണ്ടു മറന്ന മുഖം.
നന്ദേട്ടനെന്നെ മനസ്സിലായില്ലേ? ഞാന്‍ ഒടിയന്‍.
ഹോ ഓര്‍മ്മ വന്നു കൊച്ചി മീറ്റിനു കണ്ടിട്ടുണ്ട്. സ്ഥലം പറഞ്ഞപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അയല്‍ക്കാരനാണ്‍ കക്ഷിയെന്നു മനസ്സിലായി.
വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.
താടി തടവി പുറത്തേക്കൊന്ന് നോക്കി പുള്ളി ഒരൊറ്റ ചോദ്യാ..
അതാരാ....?
വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.
താടി തടവി പുറത്തേക്കൊന്ന് നോക്കി പുള്ളി ഒരൊറ്റ ചോദ്യാ..
അതാരാ....?
മീറ്റും ഈറ്റും കഴിഞ്ഞ് വട്ടം വളഞ്ഞുള്ള സംസാരത്തിലാണ് വെള്ളയും വെള്ളയും ധരിച്ചൊരു മനുഷ്യനെ കണ്ടത്. മീറ്റില്‍ കണ്ടില്ലല്ലോ നേരം വൈകിയതാണോ സ്ഥലം മാറി കയറിയതാണോ എന്നു സംശയിച്ച് പരിചയപ്പെട്ടു.
നല്ലീ...
നല്ലീ...
ഹെന്ത്?!!!!
അതേ ഞാനാണ് നല്ലി. ബസ്സില്‍....
ഉവ്വുവ്വ്...കണ്ടിട്ടൂണ്ട്...മീറ്റിനെത്താന്‍ വൈകിയല്ലേ.
ഉവ്വ്. ഇത്തിരി വൈകി.
ഭക്ഷണം കഴിച്ചോ?
പിന്നേ, അത് വന്നെത്തിയപ്പോത്തന്നെ കഴിച്ചു.
(ഭയങ്കരന്‍!)
അതേ ഞാനാണ് നല്ലി. ബസ്സില്‍....
ഉവ്വുവ്വ്...കണ്ടിട്ടൂണ്ട്...മീറ്റിനെത്താന്‍ വൈകിയല്ലേ.
ഉവ്വ്. ഇത്തിരി വൈകി.
ഭക്ഷണം കഴിച്ചോ?
പിന്നേ, അത് വന്നെത്തിയപ്പോത്തന്നെ കഴിച്ചു.
(ഭയങ്കരന്‍!)
ആ ബസ്സറുടെ ഇടതുവശവും വലതു വശവും രണ്ട് ബസ്സര്‍മാരായിരുന്നു. കണ്ണടവെച്ചവര്‍, കലാസ്വാദകര്‍. വൈകിച്ചില്ല. ചെന്നു കേറി മുട്ടി.
വെളുത്തൊരു ചുള്ളന്‍ പയ്യന്‍. കണ്ടാലറിയാം കലാകാരനാണെന്ന്.
ഞാന്‍ നിവിന്‍.
ഹദ്ദാണ്. എന്റെ ഊഹം തെറ്റിയില്ല. (ആര്‍ ഊഹിച്ചു എന്ത് ഊഹിച്ചു. ഉവ്വ)
എതിര്‍ വശവും മറ്റൊരു സജ്ജീവ് ബസ്സര്‍ തന്നെ. പുള്ളിയുടെ ഷര്‍ട്ട് കണ്ടപ്പോഴെ ഞാന്‍ നോട്ടമിട്ടതാണ്. ആ ഷര്‍ട്ടെനിക്ക് ശ്ശി പിടിച്ചു. പരിചയപ്പെടാമെന്നു കരുതി ചെന്നു. പുള്ളിയുടേ മുഖമപ്പോള്‍ സ്വപ്നം കണ്ടിരിക്കുന്ന മട്ടിലാണ്. ഈ പകലിലും ബഹളത്തിലും സ്വപ്നം കാണുന്നവാരപ്പാ എന്നു സംശയിച്ച് പരിചയപ്പെട്ടും. ഊഹം തെറ്റിയില്ല.

ഞാന്‍....സ്വപ്നാടകന്‍...
(വെറുതെയല്ല ഉറക്കം തൂങ്ങിയ മട്ട്. )
ഹെന്തായാലും ചില മുഖങ്ങളെ മൌസ് ക്ലിക്കിലൊതുക്കാനും പരിചയം പുതുക്കാനും സന്തോഷിക്കാനും ബ്ലോഗ് മീറ്റുകള്‍ കാരണമായി. വളരെ സന്തോഷം. ഇനിയും മുഖങ്ങളെത്ര കിടക്കുന്നു ഫോള്‍ഡറില്‍, എന്റെ മൌസ് ക്ലിക്കിന്റെ വരയും കാത്ത്.
അതൊക്കെ മറ്റൊരിക്കല്‍.
|| ഇതി ബ്ലോഗ് മീറ്റ് ചിത്രവിശേഷം സമാപ്തം. ||
23 comments:
ഇതോടെ തൊടുപുഴ ബ്ലോഗ് മീറ്റും വരയും സമാപിക്കുന്നു.
(മറ്റുള്ള മുഖങ്ങള്‍ മറ്റൊരിക്കല്‍. ഉറപ്പായും) :)
കിടിലന്‍... സൂപ്പര്‍....
ആഹ.....നല്ല വരകള്‍ !!!
വരിയും വരയും നന്നായി !!
ആശംസകള്‍!
ആഹ..തകർത്തു....!!
ആ വിരലുകൾക്കൊരുമ്മ...:)))
മീറ്റ് വിശേഷങ്ങളും വരയും മനോഹരം.....
ഞാങ്കൂട്ടില്ല കശ്മലാ...
ചതി ആയിപ്പോയീട്ടോ...ആ നന്ദന്‍ അല്ലെ ഈ നന്ദന്‍ എന്ന് ചോദിച്ചു സ്റെജില്‍ കയറി വന്നു പരിചയപ്പെട്ടു ഉണ്ണാന്‍ നില്‍ക്കുന്നില്ല എന്ന് പറഞ്ഞു പോന്നിട്ടും എന്നെ മറന്നു അല്ലെ?വാ ദുബായിക്ക് വാ ഒരു പണി തരുന്നുണ്ട്...
മീറ്റിനൊന്നും വന്നില്ലേലും എന്റെ പടോം കൂടി വരച്ച് തര്വോ..? മുട്ടായി മേടിച്ച് തരാം.. :(
വരകളെല്ലാം തകർപ്പനായിരിക്കുന്നു..ആശംസകൾ !
Uvva,,,,
ഹൈ ഞാാന്‍ ദൊണ്ട് പടത്തിലു :-))
വരയും എഴുത്തും നന്നായി. വര ഒരു പടി മുകളില്‍ കയറിത്തന്നെയാണ് നില്‍പ്പ്
"തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - സമാപ്തം" എന്നുവെച്ചാൽ ഇനി മീറ്റിലൊന്നും പങ്കെടുക്കില്ല എന്നാണോ ? :)
ഒടിയന്‍ , നിവിന്‍ , സ്വപ്നന്‍ എന്നിവര്‍ വളരെ നന്നായിട്ടുണ്ട്.
@നിരക്ഷരൻ : "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - സമാപ്തം" എന്നുവെച്ചാൽ ഇനി മീറ്റിലൊന്നും പങ്കെടുക്കില്ല എന്നാണോ ? :) .... ഉവ്വ.. അതിനീ നന്ദഗോപാലമേനനേ വീണ്ടും ജനിക്കണം.. ബ്ലോഗ് എഴുതിയില്ലേലും മീറ്റുണ്ടോ അവിടെ നന്ദനുണ്ട്.. ലൈഫ് ബോയിന്റെ പരസ്യം പോലെ.. അല്ലേ നന്ദാ :):)
തകർപ്പൻ! പ്രത്യേകിച്ചും കൊട്ടോട്ടിയും സ്വപ്നനും.
nice portraits :)
അടിപൊളി ഇന്നി അടുത്ത മീറ്റില്‍ കാണാം ..:)
ഹായ്, നന്ദുജി എന്നെ എനിക്കിഷ്ടമായി! അപ്പോ നമ്മട മോന്തേം വരയ്ക്ക് വഴങ്ങും അല്ലേ? ഹഹഹ! എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്.പിന്നെന്തെല്ലാം? സിനിമാവർക്കുകളൊക്കെ നടക്കൊണൊണ്ടല്ലോ, അല്ലേ? ആശംസകൾ!
അടുത്ത മീറ്റിൽ ഞാനും വരും. എന്റേം ഒരു പടം വരച്ചു തരണേ.
അടിപൊളി ..താങ്ക്സ് നന്ദേട്ടാ
super......
വരകള്‍ വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
http://surumah.blogspot.com
Post a Comment